Search
  • Follow NativePlanet
Share
» »ഹോളി 2022: ആഘോഷങ്ങള്‍ക്കൊരുങ്ങാം..അറിഞ്ഞിരിക്കാം ചരിത്രവും പ്രധാന തിയ്യതികളും

ഹോളി 2022: ആഘോഷങ്ങള്‍ക്കൊരുങ്ങാം..അറിഞ്ഞിരിക്കാം ചരിത്രവും പ്രധാന തിയ്യതികളും

2022 ലെ ഹോളിയു‌‌ടെ പ്രധാന ആഘോഷങ്ങളും തിയതികളും വായിക്കാം... ഒപ്പം തന്നെ ഹോളിയു‌‌ടെ ചരിത്രവും പരിചയപ്പെ‌ടാം...

ഇന്ത്യയിലെ ഏറ്റവും വര്‍ണാഭമായ ഹോളി ആഘോഷങ്ങള്‍ ഇതാ അടുത്തെത്തിക്കഴിഞ്ഞിരിക്കുകയാണ്. വസന്തകാലത്തെ സ്വാഗതം ചെയ്തുകൊണ്ട് ഉത്തരേന്ത്യയിലുള്ളവരാണ് പ്രധാനമായും ഹോളി ആഘോഷിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജാതമത വ്യത്യാസമില്ലാതെ ഏവരും ആഘോഷിക്കുന്ന ഒന്നായി ഹോളി മാറിയിട്ടുണ്ട്. 2022 ലെ ഹോളിയു‌‌ടെ പ്രധാന ആഘോഷങ്ങളും തിയതികളും വായിക്കാം... ഒപ്പം തന്നെ ഹോളിയു‌‌ടെ ചരിത്രവും പരിചയപ്പെ‌ടാം...

നിറങ്ങളു‌‌ടെ ആഘോഷം

നിറങ്ങളു‌‌ടെ ആഘോഷം

ഹോളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെത്തുക നിറങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രമാണ്. ഹോളി നിറങ്ങള്‍ പരസ്പരം പുര‌ട്ടുമ്പോള്‍ ശത്രുതകള്‍ ഇല്ലാതാകും എന്നാണ് വിശ്വാസം.

ഐതിഹ്യങ്ങള്‍ നിരവധി

ഐതിഹ്യങ്ങള്‍ നിരവധി

ഹോളി ആഘോഷവുമായി ബന്ധപ്പെ‌ട്ട് നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. അതിലൊന്നാമത്തേത് ഹൊളിഗയുമായി ബന്ധപ്പെ‌ട്ടുള്ളതാണ്. മൂന്നു ലോകങ്ങളും കീഴ‌ടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കാരണം തന്നെ മാത്രമേ എല്ലാവരും ആരാധിക്കാവൂ എന്നുത്തരവി‌ട്ടു. എന്നാല്‍ അദ്ദേഹത്തിന്‍റെ അഞ്ചു വയസ്സുകാരന്‍ മകനായിരുന്ന പ്രഹ്ളാദന്‍ ഇതുവകവയ്ക്കാതെ വിഷ്ണുവിനെ ആരാധിച്ചു പോന്നു. പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു പോയെങ്കിലും വിഷ്ണുവിന്‍റെ ശക്തി പ്രഹ്ളാദനെ സംരക്ഷിച്ചുപോന്നു. അങ്ങനെ ഹിരണ്യ കശ്യപു പ്രഹ്ലാധനം വകവരുത്തുവാന്‍ തന്റെ സഹോദരി ഹോളിഗയുടെ സഹായം തേ‌‌ടി. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം നേരത്തെ ഹോളിഗയ്ക്ക് ലഭിച്ചിരുന്നു. അങ്ങനെ പ്രഹ്ളാദനെ ഇല്ലാതാക്കന്‍ ആ വസ്ത്രമണിഞ്ഞ് ഹോളിഗ തീയിലേക്കിറങ്ങി. അഗ്നിയിലിറങ്ങുമ്പോള്‍ വസ്ത്രമണിഞ്ഞ കാരണം താന്‍ രക്ഷപെ‌ടുമെന്നും പ്രഹ്ളാദന്‍ അഗ്നിക്കിരയാകുമെന്നുമായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവുമാരിയുന്നുള്ളൂ. ഇതറിയാതെ തീയിലിറങ്ങിയ ഹോളിഗ വെന്തുമരിക്കുകയും വിഷ്ണു ശക്തിയാല്‍ പ്രഹ്ളാദന്‍ രക്ഷപെടുകയും ചെയ്തു. പിന്നീട്‌ വിഷ്ണുവിന്റെ അവതാരമായ നരസിംഹം . ഹിരണ്യകശ്യപുവിനെ കൊലപ്പെ‌ടുത്തിയതായി പുരാണങ്ങളില്‍ നാം വായിക്കുന്നു. തിന്മയു‌ടെ മേലുള്ള നന്മയുടെ വിജയത്തെയാണ് ഇവി‌ടെ ആഘോഷിക്കുന്നത്.

ശ്രീകൃഷ്ണകഥയും ഹോളിയും

ശ്രീകൃഷ്ണകഥയും ഹോളിയും

കൃഷ്ണന്‍റെ ചെറുപ്പകാലത്ത് അദ്ദേഹം തന്റെ വളര്‍ത്തമ്മയായ യശോദയോട് തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു ചോദിക്കുമായിരുന്നു. രാധയുള്‍പ്പെട‌െയുള്ള മറ്റു ഗോപസ്ക്രീകള്‍ എങ്ങനെയാണ് വെളുത്തു സുന്ദരികളായിരിക്കുന്നത് എന്നായിരുന്നു കൃഷ്ണന് അറിയേണ്ടിയിരുന്നത്. അതിനു ഒരുപായം യശോദ പറഞ്ഞുകൊ‌ട‌ുത്തു. രാധയു‌ടെയും മറ്റുള്ളവരുടെയും ദേഹത്ത് നിറങ്ങള്‍ കലക്കിയൊഴിക്കുവാനായിരുന്നു അത്. അന്ന് കൃഷ്ണന്‍ നിറങ്ങള്‍ കലക്കിയൊഴിച്ചതിന്‍റെ തു‌ടര്‍ച്ചയാണത്രെ ഇന്നത്തെ ഹോളി ആഘോഷങ്ങള്‍.

ഹോളി 2022

ഹോളി 2022


ഹൈന്ദവ കലണ്ടർ അനുസരിച്ച്, ഹോളി ആഘോഷം ആരംഭിക്കുന്നത് ഫാൽഗുണ മാസത്തിലെ പൂർണിമയുടെ സന്ധ്യയിലാണ്. ചോതി ഹോളി തു‌ടര്‍ന്ന് ഹോളിക ദഹൻ, അതുകഴിഞ്ഞ് ധുലേന്ദി എന്നിങ്ങനെയാണ് ദിവസങ്ങള്‍.
ഈ വർഷം, 2022 മാർച്ച് 18 ന് ഹോളി ആഘോഷിക്കും.

ഹോളി 2022: പ്രധാന തിയ്യതികള്‍

ഹോളി 2022: പ്രധാന തിയ്യതികള്‍

ഹോളിക ദഹൻ- മാർച്ച് 17, 2022
പൂർണിമ തിഥി ആരംഭിക്കുന്നത് - 2022 മാർച്ച് 17-ന് 01:29 PM
ഹോളി മാർച്ച് 18, 2022
പൂർണിമ തിഥി അവസാനിക്കുന്നത് - 2022 മാർച്ച് 18-ന് 12:47 PM
ഭദ്ര പുഞ്ച -മാർച്ച് 18 09:06 പിഎം മുതൽ 10:16 പിഎം വരെ
ഭദ്രമുഖം - മാർച്ച് 18 10:16 പിഎം മുതൽ 12:13 എഎം വരെ,

Read more about: holi celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X