ഇന്ത്യയിലെ ഏറ്റവും വര് zwj;ണാഭമായ ഹോളി ആഘോഷങ്ങള് zwj; ഇതാ അടുത്തെത്തിക്കഴിഞ്ഞിരിക്കുകയാണ്. വസന്തകാലത്തെ സ്വാഗതം ചെയ്തുകൊണ്ട് ഉത്തരേന്ത്യയിലുള്ളവരാണ് പ്രധാനമായും ഹോളി ആഘോഷിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജാതമത വ്യത്യാസമില്ലാതെ ഏവരും ആഘോഷിക്കുന്ന ഒന്നായി ഹോളി മാറിയിട്ടുണ്ട്. 2022 ലെ ഹോളിയു ടെ പ്രധാന ആഘോഷങ്ങളും തിയതികളും വായിക്കാം... ഒപ്പം തന്നെ ഹോളിയു ടെ ചരിത്രവും പരിചയപ്പെ ടാം... ഹോളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലെത്തുക നിറങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രമാണ്. ഹോളി നിറങ്ങള്‍ പരസ്പരം പുര ട്ടുമ്പോള്‍ ശത്രുതകള്‍ ഇല്ലാതാകും എന്നാണ് വിശ്വാസം. ഹോളി ആഘോഷവുമായി ബന്ധപ്പെ ട്ട് നിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. അതിലൊന്നാമത്തേത് ഹൊളിഗയുമായി ബന്ധപ്പെ ട്ടുള്ളതാണ്. മൂന്നു ലോകങ്ങളും കീഴ ടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കാരണം തന്നെ മാത്രമേ എല്ലാവരും ആരാധിക്കാവൂ എന്നുത്തരവി ട്ടു. എന്നാല്‍ അദ്ദേഹത്തിന്‍റെ അഞ്ചു വയസ്സുകാരന്‍ മകനായിരുന്ന പ്രഹ്ളാദന്‍ ഇതുവകവയ്ക്കാതെ വിഷ്ണുവിനെ ആരാധിച്ചു പോന്നു. പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു പോയെങ്കിലും വിഷ്ണുവിന്‍റെ ശക്തി പ്രഹ്ളാദനെ സംരക്ഷിച്ചുപോന്നു. അങ്ങനെ ഹിരണ്യ കശ്യപു പ്രഹ്ലാധനം വകവരുത്തുവാന്‍ തന്റെ സഹോദരി ഹോളിഗയുടെ സഹായം തേ ടി. അഗ്നിദേവൻ സമ്മാനിച്ച വസ് ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം നേരത്തെ ഹോളിഗയ്ക്ക് ലഭിച്ചിരുന്നു. അങ്ങനെ പ്രഹ്ളാദനെ ഇല്ലാതാക്കന്‍ ആ വസ്ത്രമണിഞ്ഞ് ഹോളിഗ തീയിലേക്കിറങ്ങി. അഗ്നിയിലിറങ്ങുമ്പോള്‍ വസ്ത്രമണിഞ്ഞ കാരണം താന്‍ രക്ഷപെ ടുമെന്നും പ്രഹ്ളാദന്‍ അഗ്നിക്കിരയാകുമെന്നുമായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക് തിയുണ്ടാവുമാരിയുന്നുള്ളൂ. ഇതറിയാതെ തീയിലിറങ്ങിയ ഹോളിഗ വെന്തുമരിക്കുകയും വിഷ്ണു ശക്തിയാല്‍ പ്രഹ്ളാദന്‍ രക്ഷപെടുകയും ചെയ്തു. പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം . ഹിരണ്യകശ്യപുവിനെ കൊലപ്പെ ടുത്തിയതായി പുരാണങ്ങളില്‍ നാം വായിക്കുന്നു. തിന്മയു ടെ മേലുള്ള നന്മയുടെ വിജയത്തെയാണ് ഇവി ടെ ആഘോഷിക്കുന്നത്. കൃഷ്ണന്‍റെ ചെറുപ്പകാലത്ത് അദ്ദേഹം തന്റെ വളര്‍ത്തമ്മയായ യശോദയോട് തനിക്കു മാത്രം കാർമേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു ചോദിക്കുമായിരുന്നു. രാധയുള്‍പ്പെട െയുള്ള മറ്റു ഗോപസ്ക്രീകള്‍ എങ്ങനെയാണ് വെളുത്തു സുന്ദരികളായിരിക്കുന്നത് എന്നായിരുന്നു കൃഷ്ണന് അറിയേണ്ടിയിരുന്നത്. അതിനു ഒരുപായം യശോദ പറഞ്ഞുകൊ ട ുത്തു. രാധയു ടെയും മറ്റുള്ളവരുടെയും ദേഹത്ത് നിറങ്ങള്‍ കലക്കിയൊഴിക്കുവാനായിരുന്നു അത്. അന്ന് കൃഷ്ണന്‍ നിറങ്ങള്‍ കലക്കിയൊഴിച്ചതിന്‍റെ തു ടര്‍ച്ചയാണത്രെ ഇന്നത്തെ ഹോളി ആഘോഷങ്ങള്‍. ഹൈന്ദവ കലണ്ടർ അനുസരിച്ച്, ഹോളി ആഘോഷം ആരംഭിക്കുന്നത് ഫാൽഗുണ മാസത്തിലെ പൂർണിമയുടെ സന്ധ്യയിലാണ്. ചോതി ഹോളി തു ടര്‍ന്ന് ഹോളിക ദഹൻ, അതുകഴിഞ്ഞ് ധുലേന്ദി എന്നിങ്ങനെയാണ് ദിവസങ്ങള്‍. ഈ വർഷം, 2022 മാർച്ച് 18 ന് ഹോളി ആഘോഷിക്കും. ഹോളിക ദഹൻ- മാർച്ച് 17, 2022പൂർണിമ തിഥി ആരംഭിക്കുന്നത് - 2022 മാർച്ച് 17-ന് 01:29 PMഹോളി മാർച്ച് 18, 2022പൂർണിമ തിഥി അവസാനിക്കുന്നത് - 2022 മാർച്ച് 18-ന് 12:47 PMഭദ്ര പുഞ്ച -മാർച്ച് 18 09:06 പിഎം മുതൽ 10:16 പിഎം വരെഭദ്രമുഖം - മാർച്ച് 18 10:16 പിഎം മുതൽ 12:13 എഎം വരെ,