Search
  • Follow NativePlanet
Share
» »ഹോളി ആഘോഷിക്കുന്നുണ്ടെങ്കിൽ അത് ഹംപിയിലായിരിക്കണം!

ഹോളി ആഘോഷിക്കുന്നുണ്ടെങ്കിൽ അത് ഹംപിയിലായിരിക്കണം!

2020 ലെ ഹോളി എങ്ങനെ ഹംപിയിൽ ആഘോഷിക്കാം എന്നതിനെക്കുറിച്ച് വിശദമായി വായിക്കാം...

ആഘോഷങ്ങളിൽ വെറൈറ്റി വേണമെന്ന് ആലോചിച്ചിട്ടില്ലേ? ഹോളിയായാലും ക്രിസ്മസ് ആയാലും ഇനി ഓണമാണെങ്കിൽ പോലും കുറച്ച് വ്യത്യസ്തമായി ആഘോഷിക്കുവാനാണ് യൂത്തന്മാർക്ക് താല്പര്യം. ഇതാ ആഗ്രഹം അങ്ങനെയാണെങ്കിൽ ഒന്നു ഹംപിക്ക് പോകേണ്ടി വരും!! ഹംപിയാണല്ലോ ഇപ്പോഴത്തെ ആഘോഷങ്ങളില്‍ ട്രെൻഡിങ്ങിൽ നിൽക്കുന്ന ഇടം. ഇത്തവണത്തെ ഹോളി ഹംപിയിൽ ആഘോഷിക്കുന്നതിനെപ്പറ്റി ആലോചിച്ചാലോ... കല്ലുകളിൽ കൊത്തിയെടുത്ത ചരിത്രത്തോട് ചേർന്ന്, തുംഗഭദ്ര നദിയുടെ തീരത്ത് വിശ്വാസങ്ങളും ചരിത്രവും ഒരുമിച്ച് ചേരുന്ന ഹംപിയിലെ ഹോളി ആഘോഷം വ്യത്യസ്തമായ ഒരനുഭവമായിരിക്കും. 2022 ലെ ഹോളി എങ്ങനെ ഹംപിയിൽ ആഘോഷിക്കാം എന്നതിനെക്കുറിച്ച് വിശദമായി വായിക്കാം...

ഹംപി

ഹംപി

ഉയർന്നു നിൽക്കുന്ന കൽക്കൂട്ടത്തിനിടയിൽ പാറയിൽ കൊത്തിവെച്ച ഒരു സാമ്രാജ്യം..അതാണ് ഹംപി. ഒരിക്കലും കണ്ടുതീർക്കുവാൻ സാധിക്കാത്തത്രയും കാഴ്ചാനുഭവങ്ങളാണ് ഈ നാട് സഞ്ചാരികൾക്കായി കരുതി വെച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങളും വെള്ളത്തിനടിയിലെ ശിവലിംഗവും സംഗീതം പൊഴിക്കുന്ന തൂണുകളുള്ള ക്ഷേത്രവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ക്ഷേത്രവും ഒക്കെയായി ഇവിടെ കണ്ടുതീർക്കുവാനും അറിയുവാനും കാര്യങ്ങള്‍ ഒരുപാടുണ്ട്.

ഹംപിയിലെ ഹോളി

ഹംപിയിലെ ഹോളി

ഹോളി ആഘോഷങ്ങള്‍ക്ക് വ്യത്യസ്തത വേണം എന്നുണ്ടെങ്കിൽ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് ഹംപി. വ്യത്യസ്ഥ തരക്കാരായ ആളുകൾ വന്നുചേരുന്ന ഇവിടെ ക്ഷേത്രങ്ങളുടെയും മാർക്കറ്റുകളുടെയും നടുവിൽവെച്ച് നിറങ്ങൾ വാരിവിതറിയുള്ള ഹോളി ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും എന്നതിൽ തർക്കമില്ല.

രണ്ടു ദിവസം

രണ്ടു ദിവസം

ഹോളി ആഘോഷിക്കുവാൻ വേണ്ടിമാത്രമായിരിക്കരുത് ഹംപിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നത്. ഇവിടുത്തെ കാഴ്ചകൾ കൂടി കണ്ടുതീർക്കുവാൻ പറ്റുന്ന രീതിയിൽ ഹംപി ഹോളി ട്രിപ്പ് പ്ലാൻ ചെയ്യുവാൻ. രണ്ടു ദിവസം നീണ്ടു നിൽക്കുന്നതാണ് ഇവിടുത്തെ ഹോളി ആഘോഷങ്ങൾ. 2020 മാർച്ച് 09,10 തിയ്യതികളിലാണ് ഹോളി ആഘോഷം നടക്കുന്നത്.

ഹോളികാ ദഹൻ

ഹോളികാ ദഹൻ

ഹോളിയുടെ തലേ ദിവസം രാത്രി നടക്കുന്ന തീ കത്തിക്കുന്ന പോലുള്ള ഒരു ചടങ്ങാണ് ഹോളികാ ദഹൻ എന്നറിയപ്പെടുന്നത്. ഇതോടു കൂടിയാണ് ഇവിടുത്തെ ഹോളി ആഘോഷങ്ങൾക്കു തുടക്കം കുറിക്കുന്നത്. ആഘോഷങ്ങളുടെ ആരംഭമായും തിന്മയുടെ മേൽ നന്മയ്ക്കുള്ള വിജയമായും ഒക്കെ ഈ ചടങ്ങിനെ കണക്കാക്കുന്നു.

 യഥാർഥ ഹോളി

യഥാർഥ ഹോളി

പിറ്റേ ദിവസം മുതൽ ഇവിടെ ഹോളി ആഘോഷങ്ങൾക്ക് യഥാർഥത്തിൽ തുടക്കം കുറിക്കുകയാണ്. രാവിലെ മുതൽത്തന്നെ പാട്ടും ബഹളങ്ങളും ഒക്കെയായി വിദേശികളുൾപ്പെടെയുള്ള സ‍ഞ്ചാരികൾ ഇവിടുത്തെ തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഒരുമിച്ച് കൂടും. പിന്നെ മുഴുവൻ ബഹളമായിരിക്കും. നിറങ്ങൾ അങ്ങോട്ടുമിങ്ങോട്ടും വാരിപ്പൊത്തിയും നിറം കലക്കിയ വെള്ളമൊഴിച്ചും ഉച്ചത്തിൽ പാട്ടുപാടിയുമൊക്കെ ഇവിടം ആഘോഷം പൊടിപൊടിക്കും. വൈകുന്നേരം വരെ ഈ ബഹളം തുടരും.

തുംഗഭദ്രയിൽ മുങ്ങാം

തുംഗഭദ്രയിൽ മുങ്ങാം

നിറത്തിൽ ആറാടി ക്ഷീണമായാൽ ഇനി പോക്ക് തൊട്ടടുത്തു തന്നെയുള്ള തുംഗഭദ്രാ നദിയിലേക്കാണ്. നിറങ്ങൾ കഴുകിക്കളയുന്നതിനൊപ്പം പാപങ്ങൾ കൂടിയാണ് കഴുകിക്കളയുന്നതെന്നാണ് ഇവിടുത്തെ വിശ്വാസം. എല്ലാവരും കൂടി കൂട്ടമായി നദിയിലേക്കിറങ്ങുന്ന ഇവിടുത്തെ കാഴ്ച ഗംഭീരമാണെന്ന് പറയാതിരിക്കുവാനാവില്ല.

ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!ഹോളി ആഘോഷിക്കാം ഈ കളർഫുൾ സിറ്റികളിൽ!!!

ഹംപി കണ്ടുതീർക്കുവാൻ രണ്ടു ദിവസം...വിശദമായ യാത്ര പ്ലാൻഹംപി കണ്ടുതീർക്കുവാൻ രണ്ടു ദിവസം...വിശദമായ യാത്ര പ്ലാൻ

വ്യത്യസ്ത ഹോളി ആഘോഷങ്ങളുമായി ഈ ഇടങ്ങൾവ്യത്യസ്ത ഹോളി ആഘോഷങ്ങളുമായി ഈ ഇടങ്ങൾ

Read more at:

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X