Search
  • Follow NativePlanet
Share
» »ലോക്ഡൗണ്‍ കഴിഞ്ഞ് യാത്ര പോകുവാന്‍ ഈ ഇടങ്ങള്‍

ലോക്ഡൗണ്‍ കഴിഞ്ഞ് യാത്ര പോകുവാന്‍ ഈ ഇടങ്ങള്‍

ബീച്ചുകള്‍ മുതല്‍ ട്രക്കിങ്ങ് വരെയും ക്ഷേത്ര സന്ദര്‍ശനം മുതല്‍ സ്കൈ ഡൈവിങ്ങ് വരെയും പ്ലാനുകളിലുണ്ട്.

ലോക്ഡൗണ്‍ കാലം കഴിഞ്ഞാലും യാത്രകള്‍ പഴയപടി ആകുവാന്‍ വലിയ സമയമെടുക്കും. യാത്രകളിലെ മുന്‍ഗണനകളും തിരഞ്ഞെടുക്കുന്ന ഇടങ്ങളും പോകുന്ന മാര്‍ഗ്ഗവുമെല്ലാം രണ്ടുവട്ടമെങ്കിലും ചിന്തിച്ച് മാത്രം തീരുമാനമെടുക്കുന്ന വിധത്തില്‍ യാത്രാ പ്ലാനുകളും മാറി. എല്ലാമൊന്ന് അടങ്ങിക്കഴിഞ്ഞ അടുത്ത യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നവരാണ് മിക്ക സഞ്ചാരികളും. ബീച്ചുകള്‍ മുതല്‍ ട്രക്കിങ്ങ് വരെയും ക്ഷേത്ര സന്ദര്‍ശനം മുതല്‍ സ്കൈ ഡൈവിങ്ങ് വരെയും പ്ലാനുകളിലുണ്ട്. ഇതാ ലോക്ഡൗണിനു ശേഷം പ്ലാന്‍ ചെയ്യുവാന്‍ പറ്റിയ ഇന്ത്യയിലെ പ്രധാന യാത്രാ ഇടങ്ങള്‍ നോക്കാം

ചെറിയ യാത്രകള്‍

ചെറിയ യാത്രകള്‍

വൈറസ് വ്യാപനം മാറി എന്നു പറഞ്ഞാലും യാത്രകള്‍ ഏറ്റവും അടുത്തുള്ള ഇടങ്ങളിലേക്ക് പ്ലാന്‍ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. സ്ഥിതി മുഴുവനായും നിയന്ത്രണാതീതം ആയി എന്നുറപ്പായാല്‍ മാത്രം ദീര്‍ഘദൂര യാത്രകളും മറ്റും പ്ലാനില്‍ കൊണ്ടുവരാം.

ലഡാക്ക്

ലഡാക്ക്

ലോക്ഡൗണ്‍ കഴിഞ്ഞ് യാത്രകള്‍ പോകുവാന്‍ സുരക്ഷിതമായ സമയത്ത് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഇടമാണ് ലഡാക്ക്. നാളുകളോളം യാത്ര ചെയ്യാന്‍ സാധിക്കാത്തതിന്‍റെ ക്ഷീണം ഒറ്റയടിക്ക് മാറ്റുവാന്‍ പറ്റിയ ഒന്നായിരിക്കും ലഡാക്കിലേക്കുള്ള യാത്ര എന്നതില്‍ സംശയം വേണ്ട. റോഡ് ട്രിപ്പുകളും കുന്നുകളും മലകളും കണ്ടുള്ള യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഇത്രത്തോളം യോജിച്ച മറ്റൊരു ഇടമുണ്ടാവില്ല. കൊതിതീരെ യാത്ര ചെയ്യുവാനും കാഴ്ചകള്‍ കാണുവാനും യാത്രയിലലിഞ്ഞ് പോകുവാനും ലഡാക്ക് യാത്ര എത്രത്തോളം സഹായിക്കുമെന്നത് പോയിതന്നെ മനസ്സിലാക്കേണ്ട കാര്യമാണ്. മലമ്പാതകളും മഞ്ഞുപുതച്ച കുന്നുകളും
വരണ്ട ഭൂമിയും കൊന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള സഞ്ചാരമായിരിക്കും യാത്രികര്‍ക്ക് ഇത് നല്കുക.

 സ്പിതി

സ്പിതി

മേയ് മാസത്തില്‍ യാത്ര പോകുവാന്‍ ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നാണ് സ്പിതി. ഏറ്റവും പുരാതനമായ ആശ്രമങ്ങള്‍ക്കും വാഹനങ്ങള്‍ക്കു സഞ്ചരിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള റോഡുകള്‍ക്കും അതിമനോഹരമായ കാഴ്ചകള്‍ക്കും ഒക്കെ ഇവിടം പേരുകേട്ടിരിക്കുന്നു.
സാഹസിക സഞ്ചാരികളുടെ ഇടില്‍ ഏറ്റവും പ്രീതിയാര്‍ജ്ജിച്ച ഇടങ്ങളിലൊന്നാണ് ഇവിടം. അളവില്ലാത്ത വിധത്തില്‍ പ്രകൃതിയാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന ഇവി‌‌ടം ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണുവാന്‍ സഞ്ചാരികളെ ക്ഷണിച്ചുകൊണ്ടേയിരിക്കും.
ആശ്രമങ്ങള്‍, ദേശീയോദ്യാനം, പിന്‍വാലി നാഷണല്‍ പാര്‍ക്ക്, ചന്ദ്രതാല്‍ തടാകം, ലാഹുല്‍ വാലി, കോമിക് വില്ലേജ് തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
ക്യാംപിങ്ങ്, ബൈക്ക് യാത്ര, ഫോട്ടോഗ്രഫി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ബിര്‍ ബില്ലിങ്

ബിര്‍ ബില്ലിങ്

പാരാഗ്ലൈഡേഴ്സിന്‍റെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഇടമാണ് ബിര്‍ ബില്ലിങ്. ഇന്ത്യയില്‍ ഏറ്റവും അധികം സാഹസിക സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടം യഥാര്‍ഥത്തില്‍ രണ്ടിടങ്ങളാണ്. ബിര്‍ ഉും ബില്ലിങ്ങും. ഏകദേശം 14 കിലോമീറ്ററോളം വ്യത്യാസമുണ്ട് ഈ രണ്ട് ഇടങ്ങളും തമ്മില്‍. പാരാഗ്ലൈഡിങ് കഴിഞ്ഞാലും കണ്ടുതീര്‍ക്കുവാനായി ഒരുപാട് കാഴ്ചകള്‍ ഇവിടെയുണ്ട്. ഷെരാബ് ലിങ് ആശ്രമം, ബിര്‍ ‌ടീ ഫാക്ടറി, ചോക്ലിങ് ആശ്രമം എന്നിവയാണ് പ്രധാന കാഴ്ചകള്‍. അതിനു ശേഷം റിവര്‍ റാഫ്ടിങ്, റോക്ക് ക്ലൈംബിങ്, റാപ്പെല്ലിങ് തുടങ്ങിയവ ഇവിടെ ആസ്വദിക്കാം.

മഹാബലേശ്വര്‍

മഹാബലേശ്വര്‍

താഴ്വരകളാലും പച്ചപ്പുകളാലും ഏറ്റവും സമൃദ്ധമായി കിടക്കുന്ന ഇടമാണ് മഹാബലേശ്വര്‍. സ്‌ട്രോബറി തോട്ടങ്ങള്‍ക്കും കാടുകള്‍ക്കും വ്യൂ പോയിന്‍റുകള്‍ക്കുമെല്ലാം പേരുകേട്ട ഇവിടം സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. പുരാതനങ്ങളായ ക്ഷേത്രങ്ങളും ട്രക്കിങ്ങ് റൂട്ടുകളുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മാതേരന്‍ ഇവിടെ സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരിടമാണ്.

ഹോഴ്സ്ലി ഹില്‍സ്

ഹോഴ്സ്ലി ഹില്‍സ്

ആന്ധ്രക്കാരുടെ ഊട്ടി എന്നറിയപ്പെടുന്ന ഇടമാണ് ഹോഴ്സ്ലി ഹില്‍സ്. ബാംഗ്ലൂരിന്റെ നഗരത്തിരക്കുകളില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ ആശ്വാസത്തിനായി പോകുവാന്‍ പറ്റിയ ഇടമാണ് ഇത്. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടവും പ്കഡതി മനോഹരമായ കാഴ്ചകള്‍ക്കാണ് പേരുകേട്ടിരിക്കുന്നത്. വ്യൂ പോയിന്‍റ്, മല്ലാമ ക്ഷേത്രം, ഗലി ബാന്‍ഡലു, ദുമുകുറല്ലു വെള്ളച്ചാ‌‌ട്ടം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

PC:rajaraman sundaram

 കോത്താഗിരി

കോത്താഗിരി

തിരക്കൊക്കെ കഴിഞ്ഞ് മെല്ലെ ഒരു യാത്ര പോയി വരുവാനാണ് താല്പര്യമെങ്കില്‍ നേരേ കോത്താഗിരിക്ക് വെച്ചുപിടിക്കാം. നീലഗിരിയിലെ ഏറ്റവും പഴയ ഹില്‍ സ്റ്റേഷനുകളിലൊന്നായ ഇവിടം ഊട്ടിയില്‍ നിന്നും വെറും 30 കിലോമീറ്റര്‍ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. മേയ് മാസത്തില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവി‌ടം പച്ചപ്പിനും നീലാകാശത്തിനും പ്രസിദ്ധമാണ്. കോടനാട് വ്യൂ പോയിന്‍റ്, കാതറീന്‍ വെള്ളച്ചാട്ടം, രംഗസ്വാമി പീക്ക്, ലോങ്വുഡ് ഷോല, ജോണ്‍ സള്ളിവന്‍ മെമ്മോറിയല്‍ തുടങ്ങിയവ ഇവിടെ കാണുവാനുണ്ട്.

PC:Deepak TL

ഡണ്ടേലി

ഡണ്ടേലി

കര്‍ണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് ഡണ്ടേലി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വൈല്‍ഡ് ലൈഫ് സാങ്ച്വറികളിലൊന്നായ ഡണ്ടേലി കടുവകളുടെയും ആനകളുടെയും വാസസ്ഥലം കൂടിയാണ്. ഏകദേശം മുന്നൂറിലധികം തരത്തിലുള്ള പക്ഷികളും ഇവിടെ വസിക്കുന്നുണ്ട്. കുടുംബവുമായി വിനോദ സഞ്ചാരത്തിനു പോകുവാന്‍ പറ്റിയ ഇവിടം സാഹസിക വിനോദങ്ങള്‍ക്കും ക്യാംപിങ്ങിനും പ്രസിദ്ധമാണ്.

PC:Ashjad90

കടമത്ത് ദ്വീപ്

കടമത്ത് ദ്വീപ്

ലക്ഷദ്വീപിലെ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് കടമത്ത് ദ്വീപ്. കാര്‍ഡമം ദ്വീപ് എന്നും അറിയപ്പെടുന്ന ഇവിടം പവിഴപ്പുറ്റുകളാല്‍ സമ്പന്നമാണ്. സമ്മര്‍ വെക്കേഷന്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെ‌ട്ടിരിക്കുന്ന ഇവിടം ലക്ഷദ്വീപ് കാഴ്ചകളില്‍ മറക്കാതെ ഉള്‍പ്പെ‌‌ടുത്തേണ്ട ഇടമാണ്. ആന്‍ഡ്രോത്ത് ഐലന്‍ഡ്, മൊഹിയുദ്ദീന്‍ മോസ്ക്, ഗോള്‍ഡന്‍ ജൂബിലി മ്യൂസിയം,കവരത്തി തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകള്‍.

തീര്‍ഥന്‍ വാലി

തീര്‍ഥന്‍ വാലി

ഹിമാചല്‍ പ്രദേശിലെ അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ് തീര്‍ഥന്‍ വാലി. കന്യാഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടം വളര കുറച്ച് സ‍ഞ്ചാരികള്‍ മാത്രമേ എത്തിച്ചേരാറുള്ളൂ. പ്രകൃതി ഒളിപ്പിച്ച വിസ്നയം എന്നൊക്കെ പറയുന്നതിലും സഞ്ചാരികൾക്ക് ഇതുവരെയയായി അങ്ങ് കീഴടക്കാൻ കഴിയാത്ത ഇടം എന്നു പറയുന്നതായിരിക്കും തീർഥൻ വാലിയെ വിശേഷിപ്പിക്കുവാൻ പറ്റിയത്. സമുദ്ര നിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ കുളു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെതിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

Read more about: lockdown travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X