Search
  • Follow NativePlanet
Share
» »യാത്ര പോകുവാൻ ഇനി പണമൊരു തടസ്സമല്ല, ഹോളിഡേ ലോൺ ഉണ്ടല്ലോ!!

യാത്ര പോകുവാൻ ഇനി പണമൊരു തടസ്സമല്ല, ഹോളിഡേ ലോൺ ഉണ്ടല്ലോ!!

എന്താണ് ഹോളിഡേ ലോണുകൾ എന്നും അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാമെന്നും ഒപ്പം തന്നെ ഒരു ഹോളിഡേ ലോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം

യാത്രകളിൽ ഏറ്റവും നമ്മളെ പ്രതിസന്ധിയിലാക്കുന്നത് പണമാണ്. യാത്ര പോകുവാൻ ഒരു സ്ഥലവും അവധിയുമുണ്ടെങ്കിലും കയ്യിൽ ചിലവാക്കാൻ പണമില്ലെങ്കിൽ പിന്നെ കാര്യമില്ലല്ലോ!! എന്നാൽ ഇനി പൈസയൊക്ക ആക്കി എപ്പോഴെങ്കിലും പോകാം എന്നുവിചാരിച്ച് നിങ്ങളുടെ യാത്രാ മോഹങ്ങളെ മാറ്റിനിർത്തേണ്ട! നിങ്ങൾക്കുള്ളതാണ് ഹോളിഡേ ലോണുകൾ (Holiday Loan). എന്താണ് ഹോളിഡേ ലോണുകൾ എന്നും അതിന്റെ പ്രത്യേകതകൾ എന്തൊക്കെയാമെന്നും ഒപ്പം തന്നെ ഒരു ഹോളിഡേ ലോൺ എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം

എന്താണ് ഹോളിഡേ ലോണുകൾ

എന്താണ് ഹോളിഡേ ലോണുകൾ

നിങ്ങളുടെ യാത്രാ ആവശ്യങ്ങൾക്കായി ലഭിക്കുന്ന വ്യക്തിഗത വായ്പയാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ ട്രാവൽ ലോണുകൾ അഥവാ ഹോളിഡേ ലോണുകൾ. യാത്രകൾക്കായി പെട്ടന്നു പണം കണ്ടെത്തുവാൻ സാധിക്കാതെ വരുന്ന അവസരങ്ങളിൽ നിങ്ങൾക്ക് ഹോളിഡേ ലോണുകളെ ആശ്രയിക്കാം. സ്ഥിരനിക്ഷേപത്തിൽ നിന്നും യാത്രയ്ക്കായി മാറ്റുകയോ അല്ലെങ്കിൽ ദീർഘകാലത്തേന് നിക്ഷേപിച്ചതിൽ നിന്നും യാത്ര ചെയ്യുവാനായി എടുക്കുന്നതിനെയൊക്കെ പരമാവധി ഒഴിവാക്കുവാൻ ഈ ലോണുകൾ സഹായിക്കും.

ഇനി യാത്ര ചെയ്യുവാൻ പണമില്ലാതെ ബുദ്ധിമുട്ടേണ്ട

ഇനി യാത്ര ചെയ്യുവാൻ പണമില്ലാതെ ബുദ്ധിമുട്ടേണ്ട


മുൻപേ പറഞ്ഞതുപോലെ തന്നെ യാത്ര ചെയ്യുവാൻ മറ്റെല്ലാ സാഹചര്യങ്ങളും അനുകൂലമായി ഇരിക്കുമ്പോള്‍ പണമില്ലാതെ വരുന്ന സന്ദർഭം ഒഴിവാക്കുന്നതിന് ഈ ലോണുകൾ പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ മിക്ക ബാങ്കുകളും ഈ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വ്യക്തിഗത വായ്പകളുടെ ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മികച്ച് ബാങ്ക് തിരഞ്ഞെടുക്കാം

മികച്ച് ബാങ്ക് തിരഞ്ഞെടുക്കാം

മിക്ക ബാങ്കുകളും ട്രാവൽ ലോൺ നല്കുന്നതിനാൽ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തില്‍ മികച്ച ലോണ്‍ നല്കുന്ന ബാങ്കുകൾ വേണം തിരഞ്ഞെടുക്കുവാൻ. തിരിച്ചടവിന്റ കാര്യത്തിൽ ഏറ്റവും മികച്ച നയങ്ങള്ഡ പിന്തുടരുന്ന ബാങ്കിനായിരിക്കണം മുൻഗണന നല്കേണ്ടത്. പൂർണ്ണവും ഭാഗികവുമായ മുൻകൂർ പേയ്‌മെന്റ് ഓപ്ഷനുകളും ബാങ്കുകൾ നല്കുന്നുണ്ട്. ഏറ്റവും സൗകര്യപ്രദമായ അവധിക്കാല വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്ക് തന്നെ തിരഞ്ഞെടുക്കാം.

 അമിത ചിലവുകൾ ഒഴിവാക്കാം

അമിത ചിലവുകൾ ഒഴിവാക്കാം

ട്രാവൽ ലോൺ കിട്ടുമല്ല, അതുകൊണ്ട് എന്തിനും പണം ചിലവാക്കാം, എന്തും മേടിക്കാം...തിരിച്ചടച്ചാൽ മതിയല്ലോ എന്ന ചിന്താഗതി വേണ്ട. ലോൺ എടുക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി കണക്കുകൂട്ടി വേണം തുക നിശ്ചയിക്കുവാൻ. അമിതമായി തുക ലോൺ എടുക്കുന്നത് നിങ്ങളുടെ സാമ്പത്തിക കണക്കുകൂട്ടലുകളെയും തിരിച്ചടവിനെയും മോശമായി ബാധിക്കും. തിരിച്ചടവിന്റെ കാര്യത്തിലും അലംഭാവം കാണിക്കാതിരിക്കാം.

'കോളും ഇന്റർനെറ്റും സ്വപ്നങ്ങൾ മാത്രം'; ആസ്വദിക്കാം വേറിട്ട ഈ സ്ഥലങ്ങൾ'കോളും ഇന്റർനെറ്റും സ്വപ്നങ്ങൾ മാത്രം'; ആസ്വദിക്കാം വേറിട്ട ഈ സ്ഥലങ്ങൾ

കാലയളവ് ശ്രദ്ധിക്കാം

കാലയളവ് ശ്രദ്ധിക്കാം

ഹോളിഡേ ലോണുകളിൽ പ്രധാനപ്പെട്ട മറ്റൊരു കാര്യം തിരിച്ചടവിനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന കാലാവധിയാണ്. ലോൺ എടുക്കുമ്പോൾ നിങ്ങൾ ആ തുക ബാങ്കിന് ഇത്ര തിരിച്ചടവ് വഴി തിരികെ നല്കാമെന്നാണ് ഉറപ്പുനല്കിയിരിക്കുന്നത്. ഈ കാലയളവ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് വേണം തിരഞ്ഞെടുക്കുവാൻ. പ്രതിമാസ പേയ്‌മെന്റുകളും ഇഎംഐയും ആകർഷകവും താങ്ങാനാവുന്നതുമാണെന്ന് തോന്നുമെങ്കിലും ചിലപ്പോൾ ഫലത്തിൽ അങ്ങനെ ആയിരിക്കില്ല. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലയളവ് മിക്ക ബാങ്കുകളും നല്കുന്നു.

ക്രെഡിറ്റ്കാർഡ് സ്കോർ ശ്രദ്ധിക്കാം

ക്രെഡിറ്റ്കാർഡ് സ്കോർ ശ്രദ്ധിക്കാം


വായ്പ എടുക്കുമ്പോള് ബാങ്കുകൾ ഏറ്റവും ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്ന് വായ്പ എടുക്കുന്ന ആളുടെ ക്രെഡിറ്റ് സ്കോർ ആണ്. വായ്പ തിരിച്ചടയ്ക്കാനുള്ള അവരുടെ കഴിവിനെ കൂടി അളക്കുന്നതാണ് ക്രെഡിറ്റ്കാർഡ് സ്കോർ. ഒരു ലോണിന് അപേക്ഷിക്കുമ്പോൾ, നിങ്ങൾക്ക് നല്ല ക്രെഡിറ്റ് റേറ്റിംഗും ക്രെഡിറ്റ് മിക്സും ഉണ്ടെന്ന് ഉറപ്പാക്കുക.

കരുതാം, ഇൻഷുറൻസ് ഉറപ്പാക്കാം

കരുതാം, ഇൻഷുറൻസ് ഉറപ്പാക്കാം

യാത്രകളിൽ അപകട സാഹചര്യങ്ങലെ കരുതിയിരിക്കുക. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചിലവുകൾക്കായി ട്രാവൽ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങൾക്ക് യാത്രാ ഇൻഷുറൻസ് ഇല്ലെങ്കിൽ എമർജൻസി ഫണ്ടുകൾ ലഭ്യമാണ്. എന്നിരുന്നാലും യാത്രാ ഇൻഷുറൻസ് നിങ്ങളെ സാമ്പത്തികമായി വളരെ സഹായിക്കും. സാഹചര്യത്തിൽ നിങ്ങളുടെ യാത്രാ ബജറ്റിനെ ബാധിക്കില്ല.

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവുംകേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

eVisa-യാത്രകള്‍ എളുപ്പമുള്ളതാക്കുന്ന ഇ-വിസ, അറിയാം പ്രത്യേകതകളും ഗുണങ്ങളുംeVisa-യാത്രകള്‍ എളുപ്പമുള്ളതാക്കുന്ന ഇ-വിസ, അറിയാം പ്രത്യേകതകളും ഗുണങ്ങളും

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X