Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ പുണ്യനദികൾ

ഇന്ത്യയിലെ പുണ്യനദികൾ

By Maneesh

വടക്ക് മുതൽ തെക്ക് വരെ എണ്ണിയാൽ ഒടുങ്ങാത്ത നദികൾ ഇന്ത്യയിൽ ഉണ്ട്. ഗംഗ, യമുന, നർമദ, മഹാനദി, ബ്രഹ്മപുത്ര തുടങ്ങിയ നദികൾ പ്രശസ്തമാണ്. അഞ്ച് നദികളുടെ നാട് എന്ന് അറിയപ്പെടുന്ന ഒരു സംസ്ഥാനം തന്നെ ഇന്ത്യയിലുണ്ട്. പഞ്ചാബ് ആണ് സംസ്ഥാനം. ഝലം, ചെനാബ്, രവി, ബീസ്, സത്‌ലജ് എന്നിവയാണ് ആ അഞ്ച് നദികൾ. പഞ്ചാബിലെ ഓരോ നദിക്കും അതിന്റേതായ പ്രാധാന്യമുണ്ട്.

ജലകേളികൾക്ക് പേരുകേട്ട നദിയാണ് ഹിമാലയൻ നദികൾ. ഗംഗാനദിയാണ് അവയിൽ പ്രധാനം. ഇന്ത്യയിലെ ഏഴ് പവിത്ര നദികളിൽ ഒന്നാണ് ഗംഗാ. ഇന്ത്യയിലെ പുണ്യനാടുകളായ വാരണാസി, ഹരിദ്വാർ, തലക്കാവേരി, നാസിക്, ഉജ്ജയനി, പാട്ന തുടങ്ങിയ സ്ഥലങ്ങൾ ഈ പവിത്ര നദികളുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

അലഹാബാദിലെ ത്രിവേണി സംഗമം പ്രശസ്തമാണ്. ഗംഗ യമുന സരസ്വതി എന്നീ മൂന്ന് നദികൾ സമ്മേളിക്കുന്ന സ്ഥലമാണ് ഇത്. ഇതിൽ സരസ്വതി നദി ഐതിഹ്യങ്ങളിൽ പറയപ്പെടന്ന നദിയാണ്. ഇന്ന് ഈ നദി നിലവിലില്ല. പവിത്ര നദികളിൽ സ്നാം ചെയ്യുന്നതിലൂടെ പാപമോചനം ലഭിക്കുമെന്ന ഒരു വിശ്വാസം നിലവിലുണ്ട്.

ഗംഗാ നദി

ഗംഗാ നദി

ഹിമാലയത്തിൽ നിന്ന് ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്ന ഗംഗാ നദിയേക്കുറിച്ച് കേട്ടിട്ടില്ലാത്ത ഇന്ത്യക്കാർ ഉണ്ടാകില്ല. ഇന്ത്യക്കാർ ഏറെ പവിത്രമായി കരുതുന്ന ഈ നദിയാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി. ഇന്ത്യയുടെ ദേശീയ നദിയായാണ് ഗംഗ അറിയപ്പെടുന്നത്. ഹരിദ്വാർ, വാരണാസി തുടങ്ങിയ പുണ്യനഗരങ്ങൾ സ്ഥിതി ചെയ്യുന്നത് ഗംഗയുടെ തീരത്താണ്.

ചിത്രത്തിന് കടപ്പാട്: Julijan Nyča

യമുനാ നദി

യമുനാ നദി

ഗംഗ കഴിഞ്ഞാൽ ആളുകൾ ഏറ്റവും പവിത്രമായി കരുതുന്ന നദിയാണ് യമുന. ഹിമാലയത്തിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി അലഹബാദിൽ ത്രിവേണി സംഗമത്തിൽ വച്ച് ഗംഗയോട് ചേരുന്നു. അലഹബാദിലാണ് 12 വർഷത്തിൽ ഒരിക്കൽ നടക്കാറുള്ള കുംഭമേള നടക്കുന്നത്. യമുന നദിയുടെ തീരത്താണ് മഥുര നഗരം സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട്: elly

സരസ്വതി നദി

സരസ്വതി നദി

പ്രാചീന കാലത്ത് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഈ നദി ഇപ്പോഴില്ല. എന്നാൽ അലഹാബദിലെ ത്രിവേണി സംഗമത്തിൽ യമുനയോടൊപ്പം ഈ നദിയും ഗംഗയോട് ചേരുന്നു എന്നാണ് വിശ്വാസം. അതിനാൽ ത്രിവേണി സംഗമം വിശ്വാസികളെ സംബന്ധിച്ചിടത്തോളോം പവിത്രമായ സ്ഥലമാണ്.

ചിത്രത്തിന് കടപ്പാട്: Biswarup Ganguly

നർമ്മദാ നദി

നർമ്മദാ നദി

മധ്യപ്രദേശിൽ ഉദ്ഭവിച്ച് വിന്ധ്യ - സത്പുര പർവതങ്ങളുടെ ഇടയിലൂടെ ഒഴുകി ഗുജറാത്തിൽ എത്തി അറബിക്കടലിലാണ് ഈ നദി ചേരുന്നത്. മധ്യപ്രദേശിലെ പ്രശസ്തമായ ശിവക്ഷേത്രമായ ഓംകാരേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് നർമ്മദാ നദിയുടെ തീരത്താണ്.

ചിത്രത്തിന് കടപ്പാട്: Abhirock123

ക്ഷിപ്ര നദി

ക്ഷിപ്ര നദി

വിന്ധ്യാ മലനിരകളിൽ നിന്ന് ഉദ്ക്വിച്ച് ചമ്പൽ നദിയിലേക്ക് ചേരുന്ന ഈ നദി അത്രയ്ക്ക് പ്രശസ്തമല്ല. എങ്കിലും ഇന്ത്യയിലെ ഏഴ് പവിത്ര നദികളിൽ ഒന്നായാണ് ഈ നദി കണക്കാക്കുന്നത്. പുണ്യനഗരമായ ഉജ്ജയനി സ്ഥിതി ചെയ്യുന്നത് ക്ഷിപ്ര നദിയുടെ തീരത്താണ്.

ചിത്രത്തിന് കടപ്പാട്: Claude Renault

ഗോദവരി നദി

ഗോദവരി നദി

നാസിക്കിൽ നിന്ന് ഉദ്ഭവിച്ച് ഈസ്റ്റേൺ ഘട്ടിലൂടെ ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന നദിയാണ് ഗോദവരി. ഗംഗ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണ് ഈ നദി. നാസിക്കിലെ കുംഭമേള നടക്കുന്നത് ഈ നദിയുടെ തീരത്ത് വച്ചാണ്. ദക്ഷിണഗംഗയെന്നും ഈ നദി അറിയപ്പെടുന്നുണ്ട്.

ചിത്രത്തിന് കടപ്പാട് : Adityamadhav83

കാവേരി നദി

കാവേരി നദി

തെന്നിന്ത്യയിൽ ഏറെ പവിത്രമായി കരുതപ്പെടുന്ന നദിയാണ് കാവേരി നദി. പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരിയിൽ നിന്ന് ഉദ്ഭവിച്ച് ബംഗാൾ ഉൾക്കടലിലാണ് ഈ നദി ചേരുന്നത്. കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഈ നദി നീണ്ട് കിടക്കുന്നത്.

ചിത്രത്തിന് കടപ്പാട് :Ilya Mauter

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X