Search
  • Follow NativePlanet
Share
» »ഹിമാലയത്തിലെ അടിപൊളി ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍

ഹിമാലയത്തിലെ അടിപൊളി ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ അഞ്ച് ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ അറിയാം.

By Elizabath

പ്രകൃതിയുടെ മടിത്തട്ടില്‍ പ്രിയപ്പെട്ടവരുമായി കുറച്ച് സമയം ചെലവഴിക്കുക, അവരെ അടുത്തറിയുക തുടങ്ങിയവയാണ് ഹണിമൂണിന്റെ ഐഡിയകളിലൊന്ന്. നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളം ഇത്തരത്തില്‍ ധാരാളം സ്ഥലങ്ങള്‍ കാണുവാന്‍ സാധിക്കും. മഞ്ഞുവീഴുന്ന ഹിമാലയവും മറുവശത്തെ മനോഹരമായ ബീച്ചുകളും അവധിക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളും നിറഞ്ഞ ഇവിടെ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളും ധാരാളമുണ്ട്.
ലോകത്തിലെ ഉയരം കൂടിയ കൊടുമുടികളിലൊന്നായ ഹിമാലയത്തിലും ധാരാളം ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളുണ്ട്. ഹിമാലയസാനുക്കളിലായി പരന്നു കിടക്കുന്ന ധാരാളം ഗ്രാമങ്ങളും നഗരങ്ങളും ഹില്‍ സ്റ്റേഷനുകളും ഇതിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ഹിമാലയത്തിലെ ഏറ്റവും മനോഹരമായ അഞ്ച് ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ അറിയാം.

മസൂറി ഉത്തരാഖണ്ഡ്

മസൂറി ഉത്തരാഖണ്ഡ്

കുന്നുകളുടെ റാണി എന്നറിയപ്പെടുന്ന മസൂറി ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പല്‍ നിന്നും രണ്ടായിരം മീറ്റര്‍ ഉയരത്തില്‍ സ്ഥ്ിതി ചെയ്യുന്ന ഇവിടം ഡെറാഡൂണില്‍ നിന്നും 290 കിലോമീറ്റര്‍ അകലെയാണ്.
നിരവധി മനോഹരങ്ങളായ സ്ഥലങ്ങള്‍ മസൂറിയിലുണ്ട്.

PC: Rajesh Misra

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍

കാമല്‍ ബാക് റോഡ്,ഗണ്‍ ഹില്‍, കെംപ്റ്റി ഫാള്‍സ്, ലേക് മിസ്റ്റ്,മുനിസിപ്പല്‍ ഗാര്‍ഡന്‍, മസൂറി തടാകം, ഭട്ട വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍

PC: Rameshng

 മഷോബ്ര, ഹിമാചല്‍പ്രദേശ്

മഷോബ്ര, ഹിമാചല്‍പ്രദേശ്

മഞ്ഞുമൂടിയ പര്‍വ്വതങ്ങളും പച്ചപ്പുനിറഞ്ഞ മലകളും ചേര്‍ന്ന മഷോബ്ര ഹിമാചല്‍പ്രദേശിലെ അദികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ആധുനികതയും വാണിജ്യവത്ക്കരണവും എത്തിപ്പെടാത്ത ഈ ഹിമാലയന്‍ ഗ്രാമം മികച്ച ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ആയിരിക്കും എന്നതില്‍ സംശയമില്ല.

PC: Supreet

ഗാങ്‌ടോക്ക്, സിക്കിം

ഗാങ്‌ടോക്ക്, സിക്കിം

ബുദ്ധാശ്രമങ്ങളും പ്രകൃതിഭംഗിയും നിറഞ്ഞ ഹിമാലയത്തിലെ മറ്റൊരു സ്ഥലമാണ് ഗാങ്‌ടോക്ക്. സിക്കിമിന്റെ തലസ്ഥാനമായ ഇവിടം ഹിമാലയത്തിലെ പുലരികള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പറ്റിയ സ്ഥലമാണ്. തിരക്കുകളും ബഹളങ്ങളുമില്ലാത്ത ഇവിടം ഇന്ത്യയിലെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്.

PC: Vinay.vaars

ഗുല്‍മാര്‍ഗ്, ജമ്മു കാശ്മീര്‍

ഗുല്‍മാര്‍ഗ്, ജമ്മു കാശ്മീര്‍

സ്‌കീയിങ് ഡെസ്റ്റിനേഷന്‍ എ്ന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഗുല്‍മാര്‍ഗ് അതിമനോഹരമായ ഒരു ഹില്‍സ്‌റ്റേഷനും കൂടിയാണ്. പച്ചപ്പും പൈന്‍ മരങ്ങളും നിറഞ്ഞ ഇവിടം ശ്രീനഗറില്‍ നിന്നും 53 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തം ഭംഗിയില്‍ ആകൃഷ്ടരായ അനേകം ബോളിവുഡ് സിനിമകള്‍ ഇവിടെവെച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്.

PC: Unknown

മണാലി , ഹിമാചല്‍പ്രദേശ്

മണാലി , ഹിമാചല്‍പ്രദേശ്

മണാലിയെ ഒഴിവാക്കി ഹിമാചലിലെ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളുടെ ലിസ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ബിയാസ് നദിയുടെ താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന മണാലി ഷിംലയില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

PC: Raman Virdi

Read more about: honeymoon himalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X