Search
  • Follow NativePlanet
Share
» »കാത്തിരുന്ന ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍.. രാത്രി ആഘോഷവും സംഗീതവും ഒക്കെയായി തകര്‍ക്കാം

കാത്തിരുന്ന ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍.. രാത്രി ആഘോഷവും സംഗീതവും ഒക്കെയായി തകര്‍ക്കാം

നാഗാലാന്‍ഡിലെ പ്രശസ്തമായ ഹോണ്‍ബില്‍ ആഘോഷം കാത്തിരുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഡിസംബര്‍ ആദ്യം 2021 ലെ ഹോണ്‍ബില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. നാഗാലാൻഡിലെ കിസാമ ഹെറിറ്റേജ് വില്ലേജാണ് ഹോണ്‍ബില്‍ ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. രാജ്യത്തെ ഏറ്റവും ആവേശകരവും വിനോദപ്രദവുമായ കാർണിവലുകളിൽ ഒന്നായി കരുതുന്ന, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന ഹോണ്‍ബില്‍ ഫെസ്റ്റിവലിനെക്കുറിച്ച് വിശദമായി വായിക്കാം

 ഹോണ്‍ബില്‍ ഫെസ്റ്റിവല്‍

ഹോണ്‍ബില്‍ ഫെസ്റ്റിവല്‍

കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഹോണ്‍ബില്‍ ഫെസ്ററിവ്‍ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ര്‍ര്‍ഷത്തെ ആഘോഷം സഞ്ചാരികള്‍ വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഒന്നാണ്.

2021 ലെ ആഘോഷം

2021 ലെ ആഘോഷം

കിസാമയിലെ നാഗ ഹെറിറ്റേജ് വില്ലേജിലാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഡിസംബര്‍ 1 മുതല്‍ 10 വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്ന തിയ്യതി. നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയാണ് ഈ പൈതൃക ഗ്രാമം ഉള്ളത്.

വ്യത്യസ്ത ഗോത്രങ്ങളുടെ ഒത്തുചേരല്‍

വ്യത്യസ്ത ഗോത്രങ്ങളുടെ ഒത്തുചേരല്‍


നാഗാലാന്‍ഡിലെ 17 ഗോത്രവിഭാഗങ്ങളുടെ ഒത്തുചേരല്‍ ആണ് ഓരോ ഹോണ്‍ബില്‍ ഫെസ്റ്റിവലും. സംഗീതം, നൃത്തം, കായികം, ഭക്ഷണം, ആയോധന കലകൾ, നാടോടി കലകൾ, വാക്കത്തോണുകൾ, മൗണ്ടൻ ബൈക്കിംഗ്, ക്രോസ്ഫിറ്റ് ചലഞ്ചുകൾ, കാർ റാലികൾ, ഗുസ്തി എന്നിവയായിരിക്കും ഈ വർഷത്തെ ഹോൺബിൽ ഫെസ്റ്റിവൽ അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍. പ്രാദേശിക കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും ഫെസ്റ്റിവലിന്റെ ഒഴിവാക്കാനാവാത്ത ഘടകമാണ്. ഹോൺബിൽ മ്യൂസിക് ഫെസ്റ്റിവൽ, നാഗാലാൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവൽ, നാഗാലാൻഡ് ഫിലിം ഫെസ്റ്റിവൽ എന്നിവയും ഇതിൽ ഉൾപ്പെടും

കലയുടെയും സംസ്കാരത്തിന്‍റെയും ആഘോഷം

കലയുടെയും സംസ്കാരത്തിന്‍റെയും ആഘോഷം


വിവിധ ഗോത്ര സംസ്കാരങ്ങളുടെ ഒത്തുചേരലും സംസ്കാരങ്ങളുടെ സമന്വയവും ആണ് ഇവിടെ സ‍ഞ്ചാരികളെ കാത്തിരിക്കുന്നത്. നിങ്ങൾ ഒരു കലാസ്നേഹിയാണെങ്കിൽ, തീർച്ചയായും ഈ ഉത്സവം നിങ്ങൾക്ക് ഇഷ്ടപ്പെടും

രാത്രിയിലെ ആഘോഷങ്ങള്‍

രാത്രിയിലെ ആഘോഷങ്ങള്‍

ഹോൺബിൽ ഫെസ്റ്റിവൽ 2021 ലെ നൈറ്റ് കാർണിവലിനായി ഏകദേശം 90 സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാത്രി കാർണിവലിൽ ആളുകൾ കോഴികളെയും താറാവിനെയും ചൂതാട്ടം നടത്തുന്ന സമയമാണിത്. കൊഹിമ ടൗൺ, ബിഒസി ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ & കൊഹിമ ലോക്കൽ ഗ്രൗണ്ട്, ഖുചീസി, എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ കാർണിവൽ നടക്കുന്നത്.

ഹോണ്‍ബില്‍ ഫെസ്റ്റിവലിന് എത്തുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

ഹോണ്‍ബില്‍ ഫെസ്റ്റിവലിന് എത്തുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

*രണ്ടു ഡോസ് വാക്സിനും എടുത്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതുക. പൂര്‍ണ്ണമായി വാക്സിന്‍ എടുത്തതും രോഗലക്ഷണങ്ങള് ഒന്നും കാണിക്കുകയും ചെയ്യുന്നില്ലാത്ത പക്ഷം പരിശോധനയില്‍ നിന്നും നിങ്ങള്‍ക്ക് ഒഴിവാകാം. അല്ലെങ്കില്‍ നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് കരുതുക.
* 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്, രക്ഷിതാവോ മാതാപിതാക്കളോ ഒപ്പമുണ്ടെങ്കിൽ പരിശോധന പാടില്ല.
* നിങ്ങൾ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, യാത്രയ്ക്ക് 72 മണിക്കൂറിൽ കൂടുതൽ മുമ്പ് ഏറ്റെടുത്ത ഒരു കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോർട്ട് (RT-PCR/TRUENAAT/CBNAAT) കരുതുക. 12 നും 18 നും ഇടയിൽ പ്രായമുള്ളവർക്ക് ഇത് ബാധകമാണ്.
* കൊവിഡ് നിയന്ത്രണങ്ങൾ കൂടാതെ, നാഗാലാൻഡിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ഇന്നർ ലൈൻ പെർമിറ്റ് (ILP) ആവശ്യമാണ്. വിദേശികൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ജില്ലയിലെ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസിൽ (എഫ്‌ആർഒ) രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

മേഘാലയയിലേക്കാണോ?? മാറിയ യാത്രാ നിയമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കാം<br />മേഘാലയയിലേക്കാണോ?? മാറിയ യാത്രാ നിയമങ്ങളും നിബന്ധനകളും അറിഞ്ഞിരിക്കാം

ഗുഹാവീടുകളും ഹോട്ട് എയര്‍ ബലൂണിലെ യാത്രയും!! കപ്പഡോഷ്യ അത്ഭുതപ്പെടുത്താനിരിക്കുന്നതേയുള്ളൂ!!ഗുഹാവീടുകളും ഹോട്ട് എയര്‍ ബലൂണിലെ യാത്രയും!! കപ്പഡോഷ്യ അത്ഭുതപ്പെടുത്താനിരിക്കുന്നതേയുള്ളൂ!!

PC:Hornbill Festival WikiPedia Page

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X