Search
  • Follow NativePlanet
Share
» »വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!

വീടും പച്ച നാടും പച്ച..എവിടെ തിരിഞ്ഞാലും പച്ചപ്പു മാത്രം...ലോകത്തിലെ ഏറ്റവും പച്ചയായ ഗ്രാമം!!

നാടും വീടും മാത്രമല്ല ഇവിടെ പച്ചപ്പ്... വീടിന്‍റെ ചുവരുകളും മേല്‍ക്കൂരയും പാറക്കെട്ടുകളും പൈപ്പ് ലൈനുകളും വരെ ഇവിടെ പച്ചപ്പ് നിറഞ്ഞു കിടക്കുകയാണ്.

ലോകത്തിലെ ഏറ്റവും പച്ചപ്പു നിറഞ്ഞ ഇടത്തെക്കുറിച്ച് ഈ ഇടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?! എവിടെ നോക്കിയായും പച്ചയുടെ വിവിധ വകഭേദങ്ങളുള്ള ഈ നാട് അടുത്തെങ്ങുമല്ല, ചൈനയിലാണ്. ലോകത്തിലെ ഏറ്റവും പച്ചയായ ഈ ഗ്രാമത്തെക്കുറിച്ച് വായിക്കാം!!

എവിടെ നോക്കിയാലും പച്ച മാത്രം

എവിടെ നോക്കിയാലും പച്ച മാത്രം

ചൈനയിലെ ഷാങ്ഹായിലെ ഷെങ്‌ഷാൻ ദ്വീപിനോട് ചേര്‍ന്നാണ് ഈ തനി പച്ച ഗ്രാമമുള്ളത്. ഒരു കാലത്ത് നിറയെ ആളുകള്‍ വസിച്ചിരുന്നുവെങ്കിലും ഇന്ന് ഇവിടം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

അവസരങ്ങള്‍ തേടി

അവസരങ്ങള്‍ തേടി

ചൈനയിലെ പ്രസിദ്ധ മത്സ്യബന്ധന ഗ്രാമമായിരുന്നു ഷെങ്‌ഷാൻ ദ്വീപ്. രണ്ടായിരത്തിലധികം ആളുകള്‍ ഒരു കാലത്ത് ഇവിടെ വസിച്ചിരുന്നു. എന്നാല്‍ 1990 കളില്‍ ഉയര്‍ന്ന ജീവിത നിലവാരവും മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയും തേടി പ്രദേശവാസികള്‍ മറ്റിടങ്ങളിലേക്ക് കുടിയേറി.അക്കാലത്ത് ചൈനയിലെ സ്ഥിരം സംഭവങ്ങളിലൊന്നു മാത്രമായിരുന്നു ഇത്.

ഒറ്റപ്പെടുന്നു

ഒറ്റപ്പെടുന്നു

കുടിയേറ്റ കുറച്ച് ആളുകളില്‍ മാത്രം ഇവിട‌െ ഒതുങ്ങിനിന്നില്ല. പ്രദേശവാസികളെല്ലാം മെച്ചപ്പെട്ട ജീവിതം തേടി പോയതോടെ ഗ്രാമം തീര്‍ത്തും ഒറ്റപ്പെട്ടു. പ്രകൃതിയും കുറേ വീടുകളും കെട്ടിടങ്ങളും മാത്രമായി എങ്കിലും ഈ ഗ്രാമത്തിന്റെ വിധി മറ്റൊന്നായിരുന്നു.

പ്രകൃതി കീഴടക്കുന്നു

പ്രകൃതി കീഴടക്കുന്നു

വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമായി ഗ്രാമത്തിലെ ജനസംഖ്യ ചുരുങ്ങിയതോടെ പ്രകൃതി തന്നെ ഈ ഗ്രാമത്തെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു പതിറ്റാണ്ടോളം സമയത്തില്‍ പ്രകൃതി പച്ചപ്പു കൊണ്ട് ഈ പ്രദേശത്തെ ഒന്നാകെ വിഴുങ്ങി. പച്ചയുടെ വിവിധ വര്‍ണ്ണങ്ങളില്‍ ചെടികളും പായലും പ്രത്യേക തരത്തിലുള്ള ചെടികളും കൊണ്ടാണ് ഈ ഗ്രാമം പച്ചപ്പ് അണിഞ്ഞിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പച്ചപ്പു നിറഞ്ഞ ഇടം

ലോകത്തിലെ ഏറ്റവും പച്ചപ്പു നിറഞ്ഞ ഇടം

പൂര്‍ണ്ണമായും പച്ചപ്പു നിറഞ്ഞതോടെ പ്രദേശം അതിമനോഹരമായ കാഴ്ചാനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആകാശക്കാഴ്ചയില്‍ പച്ചപ്പു മാത്രമേ ഇവിടെ കാണുവാനുള്ളൂ. ലോകത്തിലെ ഏറ്റവും പച്ചപ്പു നിറഞ്ഞ ഇടങ്ങളിലൊന്നായി കാണുന്ന ഇവിടം ഇന്നു സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ഇടമാണ്. ചൈനയില്‍ നിന്നു മാത്രമല്ല, കേട്ടറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. സ്ഥിര താമസക്കാര്‍ ഇവിടെ ആരുമില്ല.

ആര്‍ക്കും ഫോട്ടോഗ്രാഫറാകാം

ആര്‍ക്കും ഫോട്ടോഗ്രാഫറാകാം

ഏതു കോണില്‍ നിന്നും ഫോട്ടോയെടുത്താലും കിടിലന്‍ ഫ്രെയിമുകള്‍ ഇവിടെ ഉറപ്പാണ്. അതുകൊണ്ടുതന്നെ ഒരു ക്യാമറയോ ഫോണോ ഉണ്ടെങ്കില്‍ ആര്‍ക്കും ഇവിടെയെത്തി മികച്ച ഫോട്ടോഗ്രാഫറായി മടങ്ങാം.

വേനലില്‍ പോകാം

വേനലില്‍ പോകാം

മുഴുവന്‍ പച്ചപ്പും കാണുവാന്‍ സാധിക്കുന്ന വേനല്‍ക്കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. ഈ സമയക്ക് ഇവിടെ എത്തിയാല്‍ പ്രദേശത്തെ അതിന്റെ പൂര്‍ണ്ണ ഭംഗിയില്‍ കാണാം.

PC: Milkomède

കാശ്മീരിലെ കിടിലന്‍ മഞ്ഞുവീഴ്ച കാണാം.. ബാഗ് പാക്ക് ചെയ്യാം ഈ കാഴ്ചകളിലേക്ക്!!

കുട്ടികളുമൊത്തുള്ള യാത്രകളിലെ റിസ്ക് കുറയ്ക്കാം! ഈ കാര്യങ്ങളിലൊന്ന് ശ്രദ്ധിക്കാം

മാന്ത്രികക്കരകളും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും! മണിപ്പൂര്‍ അത്ഭുതം തന്നെയാണ്!!

അരിപ്പശയില്‍ കൂ‌ട്ടിച്ചേര്‍ത്ത കല്ലുകളുള്ള, 21,196 കിലോ മീറ്റര്‍ നീളത്തിലുള്ള വന്മതില്‍!

അന്യഗ്രഹജീവികള്‍ സ്ഥിരമായി വരുന്ന ഗ്രാമം!! സ്വീകരിക്കുവാന്‍ ഏലിയന്‍ പ്രതിമയും...വിചിത്രമാണ് ഈ കഥ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X