Search
  • Follow NativePlanet
Share
» »ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ

ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ

ഇതാ വിന്‍റർ യാത്രയിൽ ബാഗ് പാക്ക് ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട തെറ്റുകൾ നോക്കാം...

ഒരു യാത്രയിൽ ഏറ്റവും പാടുപെടുന്ന സംഗതി ഏതാണ്? പോകേണ്ട സ്ഥലം കണ്ടു പിടിക്കുന്നതിൽ തുടങ്ങുന്ന ഉത്തരങ്ങൾ ഹോട്ടൽ റൂം ബുക്ക് ചെയ്യുന്നതിലും സുരക്ഷിതയി തിരിച്ചെത്തുന്നതിലും വരെ വന്നു നിൽക്കും. എന്നാൽ കൂടുതൽ ആളുകളെയും കൺഫ്യൂഷനിലാക്കുന്നത് ബാഗ് പാക്ക് ചെയ്യുന്നതാണ്. പോകുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച്, അതൊടൊപ്പം ഫാഷനൊഴിവാക്കാതെ ബാഗ് പാക്ക് ചെയ്തു പോകുന്നത് യഥാർഥത്തില്‍ ഒരു കല തന്നെയാണ്. അത്യാവശ്യം വേണ്ടുന്ന കാര്യങ്ങളെല്ലാം കൃത്യാമായി എടുത്ത്, അടുക്കി വെച്ച്, കൺഫ്യൂഷനുണ്ടാകാത്ത തരത്തില്‍ പാക്ക് ചെയ്യുന്നവരാണ് യഥാർഥ ഹീറോകൾ.
വിന്റർ യാത്രകൾക്കു പോകുമ്പോഴാണ് ബാഗ് പാക്കിങ് ഏറ്റവും വലിയ പ്രശ്നമായി മാറുന്നത്. തെർമലും വൂളന്‌ വസ്ത്രങ്ങളും ഒക്കെക്കൊണ്ട് ബാഗ് നിറഞ്ഞു കവിഞ്ഞിരിക്കുന്ന അവസ്ഥ. ടി ഷർട്ടും ഷോട്സും കോട്ടും ഒക്കെ പെട്ടിക്ക് പുറത്തെടുത്ത് ജാക്കറ്റും തെർമലും വൂളന്‌ വസ്ത്രങ്ങളും ഒക്കെക്കൊണ്ട് ബാഗ് നിറഞ്ഞു കവിഞ്ഞിരിക്കുന്ന അവസ്ഥ. എന്നാൽ ആവശ്യത്തിനു ബാഗ് തുറക്കുമ്പോൾ വെണ്ട സാധനങ്ങൾ എടുക്കാത്ത കാര്യമൊന്നു ഓർത്തു നോക്കൂ. ഒരു യാത്ര മുഴുവനും അലങ്കോലമാകുവാൻ കൂടുതലൊന്നും വേണ്ട. ഇതാ വിന്‍റർ യാത്രയിൽ ബാഗ് പാക്ക് ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ട തെറ്റുകൾ നോക്കാം...

ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടു ബാഗ് കുത്തിനിറയ്ക്കുന്നത്

ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടു ബാഗ് കുത്തിനിറയ്ക്കുന്നത്

യാത്രയിൽ ധരിക്കുവാൻ ഇഷ്ടം ടീ ഷർട്ടും ജീൻസുമാണെന്ന് പറ‍ഞ്ഞ് അത് മാത്രമെടുത്ത് വിന്‍റർ ട്രിപ് പോയാൽ പണി എപ്പോൾ കിട്ടിയെന്നു ചോദിച്ചാൽ മതി. ഈർപ്പം വലിച്ചെടുത്ത് ശരീരത്തെ ചൂടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളെടുക്കുവാനാണ് ബാഗ് പാക്ക് ചെയ്യുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത്. ദുർഗന്ധം വരാത്തതും ശ്വസിക്കുവാൻ സഹായിക്കുന്ന തരത്തിലുമുള്ളതായിരിക്കണം വസ്ത്രങ്ങള്‍.

തൊപ്പി മറക്കുന്നത്

തൊപ്പി മറക്കുന്നത്

വസ്ത്രങ്ങളെല്ലാം എടുത്തിട്ടും തൊപ്പി/ഹാറ്റ് എടുക്കുവാൻ മറന്നാൽ എല്ലാം വെറുതേയാവും. ചെവിയടക്കം മൂടുന്ന തരത്തിലുള്ള പ്രത്യേക തൊപ്പികൾ എടുത്താൽ ശരീരത്തിൽ കൂടുതൽ ചൂട് നിലനിൽക്കും. തെർമൽ വൂളിൽ നിർമ്മിച്ച,വിവിധ തരത്തിലുള്ള തൊപ്പികൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

മരുന്നുകൾ മറക്കുന്നത്

മരുന്നുകൾ മറക്കുന്നത്

സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ അത് എടുത്തു വയ്ക്കുന്ന കാര്യം മറക്കരുത്. യാത്ര പോകുന്നതിനു മുന്‍പുളള ദിവസങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ നേരിട്ടാൽ ഉടൻതന്നെ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങേണ്ടതാണ്. ഇത് കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കുവാനായി പനി, തലവേധന, വയറു വേദന, ശരീര വേദന തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നും എടുക്കുക.

യോജിച്ച ഗ്ലൗസുകൾ ഇല്ലാതിരിക്കുന്നത്

യോജിച്ച ഗ്ലൗസുകൾ ഇല്ലാതിരിക്കുന്നത്

വളരെ തണുപ്പുള്ള ഇടങ്ങളിലേക്കാണ് യാത്രയെങ്കിൽ അതിനനുസരിച്ചുള്ള ഗ്ലൗസുകൾ വേണം തിരഞ്ഞെടുക്കുവാൻ. തണുത്തിരിക്കുന്ന കൈകൾ യാത്രയുടെ സ്വസ്ഥതയെ ബാധിക്കും എന്നതിൽ സംശയമില്ല. ഇപ്പോൾ പുതുതായി ഗ്ലൗസിട്ടു തന്നെ ഫോണിൽ ടച്ച് ചെയ്യുവാൻ, അതായത് ടച്ച് സ്ക്രീൻ കോംപാറ്റബിളായിട്ടുള്ള ഗ്ലൗസുകളാണ് വിപണിയിലെ ഇത്തന്നെ താരം. ഈ ഗ്ലൗസുപയോഗിച്ച് തന്നെ ഫോട്ടോ എടുക്കുവാനും ഫോണിൽ മെസേജ് അയക്കുവാനും ഒക്കെ സാധിക്കും.

സൺ ഗ്ലാസ്

സൺ ഗ്ലാസ്

യാത്രാ ഫോട്ടോകളിലെ മിന്നി നിൽക്കും താരം കൂളിംഗ് ഗ്ലാസുകളാണ്. വെയിലിൽ നിന്നും മഞ്ഞിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുമെന്നു മാത്രമല്ല, ഫോട്ടോകളിൽ ഗ്ലാമറിത്തിരി കൂട്ടുവാനും സൺ ഗ്സാസുകൾ സഹായിക്കും. ഗ്ലാസുകൾ അതിന്റെ തന്നെ കവറുകളിലാക്കി വേണം പാക്ക് ചെയ്യുവാൻ.

ഒന്നിലധികം ആവശ്യങ്ങൾക്കായി

ഒന്നിലധികം ആവശ്യങ്ങൾക്കായി


ചൂടു തരുന്ന വാം ക്ലോത്തുകൾ ഒരുപാട് സ്ഥലം അപഹരിക്കുന്നതിനാൽ മിക്കപ്പോഴും ബാഗിൽ മറ്റൊന്നും വയ്ക്കുവാൻ സാധിക്കില്ല. ഇതിനു പകരമായി അതിനനുസരിച്ചു വേണം പാക്ക് ചെയ്യുവാൻ. ജീൻസുകളും സ്വെറ്റ് ഷര്‍ട്ടുകളും ഇങ്ങനെ എടുക്കാവുന്നതാണ്. ഒന്നിലധികം തവണ അലക്കാതെ ധരിക്കുവാൻ ഈ വസ്ത്രങ്ങൾ ഉപകാരപ്പെടും. ലെഗ്ഗിംസുകൾ തനിയെ ഇടാനും ചൂടിനായി ജീൻസിന്റെ ഒപ്പം ഇടുവാനും സാധിക്കുന്നതിനാൽ അങ്ങനെയുള്ളവയും എടുക്കാം.

തെറ്റായ ഷൂ തിരഞ്ഞെടുക്കുന്നത്

തെറ്റായ ഷൂ തിരഞ്ഞെടുക്കുന്നത്

വസ്ത്രങ്ങളെടുക്കുന്നതു പോലെ തന്നെ പ്രാധാന്യമുള്ളവയാണ് ഷൂ തിരഞ്ഞെടുക്കുന്നതും, പ്രത്യേകിച്ച് വിന്‍റർ യാത്രകളിൽ. ചൂടു പകരുന്നതും വെള്ളം കയറാത്തതും ഉള്ളിലെ ചൂടിനെ പുറത്തു വിടാത്തതുമായ തരത്തിലുള്ള ഷൂ വേണം തിരഞ്ഞെടുക്കുവാൻ. സാധാരണ ഗതിയിസൽ ബൂട്ടുകളാണ് ഇതിന് യോജിച്ചത്.
താങ്ങുവാൻ കഴിയുന്ന വിലയിൽ ലഭിക്കുന്ന സാധനങ്ങൾ കൃത്യമായി തന്നെ പാക്ക് ചെയ്യുവാൻ ശ്രദ്ധിക്കുക. ഇതിനോടൊപ്പ തന്നെ യാത്രയ്ക്കാവശ്യമായ ക്യാമറ, ഫോൺ. ചാർജർ, പ്ലഗ്ഗുകൾ, രേഖകൾ, ടിക്കറ്റുകൾ തുടങ്ങിയ ഒപ്പം വയ്ക്കുക.

തലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽതലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽ

യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X