Search
  • Follow NativePlanet
Share
» »പാസ്പോർട്ടിൽ പേര് മാറ്റണോ? ഇനി അലയേണ്ട, എളുപ്പം തിരുത്താം, ഓൺലൈനിലൂടെ, അറിയാം

പാസ്പോർട്ടിൽ പേര് മാറ്റണോ? ഇനി അലയേണ്ട, എളുപ്പം തിരുത്താം, ഓൺലൈനിലൂടെ, അറിയാം

ഏതൊക്കെ സാഹചര്യത്തിൽ പാസ്പോർട്ടിൽ പേരുതിരുത്താം എന്നതു മുതൽ എങ്ങനെ ഓണ്‍ലൈനായി പേര് തിരുത്താം എന്നിങ്ങനെ നിരവധി സംശയങ്ങൾക്കുത്തരം ഇതാ....

അന്താരാഷ്ട്ര യാത്രകൾക്ക് ഏറ്റവും പ്രധാനപ്പെട്ട യാത്രാരേഖകളിലൊന്നാണ് പാസ്പോർട്ട്. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ ദേശീയത തെളിയിക്കുന്ന രേഖയായും പാസ്പോർട്ടിനെ കണക്കാക്കുന്നുണ്ട്. എന്നാൽ ഇതിലെന്തെങ്കിലും വിവരങ്ങൾ തിരുത്തുക എന്നതോ കൂട്ടിച്ചേർക്കുക എന്നതോ എന്നും കുറച്ച് ശ്രമകരമായ പണിയാണ്. എന്നിരുന്നാലും ഇതിനായി ഓൺലൈൻ സൗകര്യങ്ങൾ പലതും പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിൽതന്നെ പാസ്പോർട്ടിൽ പേരുകൾ തിരുത്തുന്ന കാര്യത്തിലാണ് ആളുകൾക്ക് ഏറ്റവും കൂടുതൽ സംശയങ്ങളുള്ളത്. ഏതൊക്കെ സാഹചര്യത്തിൽ പാസ്പോർട്ടിൽ പേരുതിരുത്താം എന്നതു മുതൽ എങ്ങനെ ഓണ്‍ലൈനായി പേര് തിരുത്താം എന്നിങ്ങനെ നിരവധി സംശയങ്ങൾക്കുത്തരം ഇതാ....

പാസ്പോർട്ടിൽ പേരു മാറ്റുവാൻ

പാസ്പോർട്ടിൽ പേരു മാറ്റുവാൻ

ഇന്ത്യയിൽ പാസ്പോർട്ട് സംബന്ധമായ എല്ലാ സേവനങ്ങളും ലഭിക്കുന്നത് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിലാണ്. പാസ്‌പോർട്ട് സേവ വെബ്സൈറ്റിൽ പാസ്പോർട്ട് സംബന്ധമായ എല്ലാ വിവരങ്ങളും കാണാം. അതുനുസരിച്ച് പാസ്പോർട്ടിലെ പേര് മാറ്റുന്നതിനായി അപേക്ഷ കൊടുക്കേണ്ടത് 'പാസ്പോര്‍ട്ട് റീ ഇഷ്യു'വിലാണ്. ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റിലൂടെ പാസ്പോർട്ട് റീ-ഇഷ്യു ചെയ്യാൻ അപേക്ഷ നൽകുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

രജിസ്റ്റർ ചെയ്യാം

രജിസ്റ്റർ ചെയ്യാം

പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾക്കായി ഏറ്റവുമാദ്യം ചെയ്യേണ്ടത് ൾ പാസ്‌പോർട്ട് സേവാ പോർട്ടലിൽ റജിസ്റ്റർ ചെയ്യുകയാണ്. https://passportindia.gov.in/AppOnlineProject/welcomeLink# എന്ന സൈറ്റ് അഡ്രസ് വഴി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പാസ്പോർട്ട് റീ- ഇഷ്യൂ ചെയ്യുവാനായി സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകളെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ശ്രദ്ധിക്കാം.

ലോഗിൻ ചെയ്യാം

ലോഗിൻ ചെയ്യാം

ഒരിക്കൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഉപഭോക്താക്കൾ പാസ്‌പോർട്ട് സേവാ പോർട്ടലിൽ ലോഗിൻ ചെയ്യണം. ങ്ങനിളുടെ രജിസ്‌റ്റർ ചെയ്‌ത ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് 'Apply for Fresh Passport അല്ലെങ്കിൽ Reissue of Passport' ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ നിങ്ങൾക്ക് Fresh Passport അല്ലെങ്കിൽ Reissue of Passport ചെയ്യുന്നതിനായുള്ള ഇ-ഫോം കാണുവാൻ സാധിക്കും. ഇത് ആദ്യം ഡൗൺലോഡ് ചെയ്യുക. ശേഷം ഈ ഡൗൺലോഡ് ചെയ്ത ഫോം പൂരിപ്പിക്കുകയും വാലിഡേറ്റ് ചെയ്ത ശേഷം സേവ് ക്ലിക്ക് ചെയ്യുകയും ചെയ്യുക. അതിനു ശേഷം ഈ ഇ-ഫോം സിസ്റ്റത്തിലേക്ക് അപ്ലോഡ് ചെയ്യുന്നതിനു വേണ്ടിയുള്ള ഒരു XMLഫയൽ ജനറേറ്റ് ചെയ്യുന്നതാണ് അടുത്ത ഘട്ടം.
അപ്‌ലോഡ് ഇ-ഫോം വഴി XML ഫയൽ അപ്‌ലോഡ് ചെയ്യുക. സിസ്റ്റത്തിൽ XML ഫയൽ മാത്രമേ സ്വീകരിക്കൂ എന്നതിനാൽ XML ഫയൽ തന്നെ അപ്ലോഡ് ചെയ്യുവാൻ ശ്രദ്ധിക്കണം.

പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കാം.

പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കാം.

ഈ ഫോം അപ്ലോഡ് ചെയ്ത ശേഷം, അടുത്തതായി ചെയ്യേണ്ടത് പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ അപ്പോയ്ൻമെന്‍റ് എടുക്കുകയാണ്. ഇതിനായി അവിടെ കാണുന്ന Pay and Schedule Appointment എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇവിടെ വരുന്ന വിന്‍ഡോയിൽ നിങ്ങളുടെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്‍റെ ലൊക്കേഷന്‍ തിരഞ്ഞെടുക്കാം,

പണമടയ്ക്കാം

പണമടയ്ക്കാം

നിങ്ങളുടെ അടുത്തുള്ള റീജിയണൽ പാസ്‌പോർട്ട് ഓഫീസിലോ (ആർ‌പി‌ഒ) അല്ലെങ്കിൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലോ (പി‌എസ്‌കെ) ഒരു അപ്പോയിന്റ്‌മെന്റ് ഷെഡ്യൂൾ ചെയ്യുന്നതിന് നിങ്ങൾ ഒരു നിശ്ചിത തുക നൽകേണ്ടതുണ്ട്
ലൊക്കേഷന്‍ തിരഞ്ഞെടുത്ത ശേഷം അടുത്തതായി ചെയ്യുവാനുള്ളത് പണമടയ്ക്കുകയാണ്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് (മാസ്റ്റർകാർഡ് , വിസ), ഇന്റർനെറ്റ് ബാങ്കിങ് (SBI, തിരഞ്ഞെടുത്ത മറ്റ് ബാങ്കുകൾ), എസ്ബിഐ ചലാൻ വഴി പണമടയ്ക്കാം.
അടുത്തതായി നിങ്ങളുടെ ആപ്ലിക്കേഷൻ റഫറൻസ് നമ്പർ ARN ഇള്ള ആപ്ലിക്കേഷൻ രസീത് പ്രിന്‍റ് എടുക്കാം.
ഇതിനു ശേഷം നിങ്ങൾ അപ്പോയ്മെന്റിന് തിരഞ്ഞെടുത്ത തിയതിയിൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ തിരിച്ചറിയൽ രേഖകളുടെ അസലും ജനനത്തിയതി തെളിയിക്കുന്ന രേഖ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് തുടങ്ങിവ കരുതണം.

പാസ്പോർട്ടിലെ പേര് മാറ്റാൻ ആവശ്യമായ രേഖകൾ

പാസ്പോർട്ടിലെ പേര് മാറ്റാൻ ആവശ്യമായ രേഖകൾ

പല തരത്തിലാണ് പാസ്പോർട്ടിലെ പേരുകളിൽ മാറ്റം വരുത്തുന്നത്. ചിലർ അവരുട പേര് മുഴുവനായി മാറ്റുമ്പോൾ, മറ്റു ചിലർക്ക് വിവാഹ ശേഷം ഭർത്താവിന്‍റെ പേര് പാസ്പോർട്ടിൽ കൂട്ടിച്ചേർക്കുകയായിരിക്കും വേണ്ടത്. മറ്റുചിലപ്പോൾ വിവാഹമോചനത്തെ തുടർന്ന് പേരിൽ മാറ്റം വരുത്തുകയായിരിക്കും വേണ്ടത്. ഇതിനനുസരിച്ച് ഹാജരാക്കേണ്ട രേഖകളുടെ കാര്യത്തിലും വ്യത്യാസം വരും,
പാസ്‌പോർട്ട് അതിന്റെ ആദ്യ രണ്ട് പേജുകളുടെയും അവസാനത്തെ രണ്ട് പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി,പ്രധാനപ്പെട്ട മറ്റു പേജുകൾ ഉണ്ടെങ്കിൽ അവയുടെയും പകർപ്പ് ECR/Non-ECR പേജുംനിരീക്ഷണ പേജ്, തുടങ്ങിയവ കരുതണം. ഓരോ ആവശ്യത്തിനും ഏതൊക്കെ രേഖകളാണ് ആവശ്യമായി വരികയെന്ന് ഹോം പേജിലെ Documents Required എന്നതിൽ ക്ലിക്ക് ചെയ്താൽ കാണാം.

പാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാംപാസ്പോര്‍ട്ട് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ഇങ്ങനെ പരിഹരിക്കാം

വിവാഹശേഷം പേര് മാറ്റുവാനാണെങ്കിൽ

വിവാഹശേഷം പേര് മാറ്റുവാനാണെങ്കിൽ

വിവാഹശേഷം പേര് മാറ്റുവാനാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
വിവാഹമോചനത്തെ തുടർന്ന് പേരിൽ മാറ്റം വരുത്തുവാനാണെങ്കിൽ വിവാഹമോചനം ലഭിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കണം.
ഭർത്താവിന്റെ മരണശേഷം പേര് മാറ്റുവാൻ ആണെങ്കില്‍ ഭർത്താവിന്റെ മരണസർട്ടിഫിക്കറ്റ് ഹാജരാക്കണം.

സർനെയിം അല്ലെങ്കിൽ മിഡിൽ നെയിം മാറ്റുവാൻ

സർനെയിം അല്ലെങ്കിൽ മിഡിൽ നെയിം മാറ്റുവാൻ

പാസ്പോർട്ട് റീ-ഇഷ്യു ചെയ്യാൻ അപേക്ഷ തന്നെയാണ് സർനെയിം അല്ലെങ്കിൽ മിഡിൽ നെയിം മാറ്റുവാനായും നല്കേണ്ടത്.

പാസ്‌പോര്‍ട്ടിലെ ഒറ്റപ്പേരുകാര്‍ ശ്രദ്ധിക്കണം: യു എ ഇ സന്ദര്‍ശക വിസ ഇനി ലഭിക്കില്ല- പുതിയ നിയമം ഇങ്ങനെപാസ്‌പോര്‍ട്ടിലെ ഒറ്റപ്പേരുകാര്‍ ശ്രദ്ധിക്കണം: യു എ ഇ സന്ദര്‍ശക വിസ ഇനി ലഭിക്കില്ല- പുതിയ നിയമം ഇങ്ങനെ

വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍വിദേശയാത്രയില്‍ പാസ്പോര്‍‌ട്ട് നഷ്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X