Search
  • Follow NativePlanet
Share
» »കൊവിഡ് കാലത്തെ യാത്രകളില്‍ യാത്രാ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് കാലത്തെ യാത്രകളില്‍ യാത്രാ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡിന്‍റെ കാലത്ത് യാത്ര ചെയ്യുമ്പോള്‍ ഏതു തരത്തിലുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം

കഴിഞ്ഞു പോയ രണ്ടു വര്‍ഷങ്ങള്‍ ലോകത്തെ തന്നെ നിശ്ചലമാക്കിയ ഒരു കാലയളവായിരുന്നു. മുന്നറിയിപ്പൊന്നുമില്ലാതെ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്തംഭിപ്പിച്ചു. എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചുവെങ്കിലും ഏറ്റവുമധികം പണി കിട്ടിയത് യാത്രാ മേഖലയ്ക്കായിരുന്നു. അണുബാധയുടെ വ്യാപനം തടയാൻ വ്യാപകമായ ലോക്ക്ഡൗൺ ലോകമെമ്പാടുമുള്ള യാത്രകൾക്ക് വിലക്ക് തീര്‍ത്തു. കൊറോണ പോസിറ്റീവ് കേസുകളിൽ ഗണ്യമായ കുറവുണ്ടായതോടെ കാര്യങ്ങൾ ക്രമേണ സാധാരണ നിലയിലേക്ക് വന്നപ്പോഴാണ് ഇപ്പോള്‍ ഒമിക്രോണിന്‍റെ രംഗപ്രവേശനം. ചെറിയ തോതില്‍ യാത്രാ നിയന്ത്രണങ്ങളും വിലക്കുകളും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്, എന്നാല്‍ ലോക്ക്ഡൗൺ കാലയളവിൽ നിരവധി യാത്രാ പദ്ധതികൾ റദ്ദാക്കപ്പെട്ടതിനാൽ, യാത്രാ അവസരങ്ങൾ നഷ്‌ടപ്പെടുത്താൻ ആളുകൾ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം!

യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

എന്തുതന്നെയായാലും കൊവിഡ്-19 , ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ് എന്നിങ്ങനെ ഒരു നല്ല ഇൻഷുറൻസ് പരിരക്ഷയുടെ ആവശ്യകത ആളുകളെ മനസ്സിലാക്കി. കൊവിഡിന്‍റെ കാലത്ത് യാത്ര ചെയ്യുമ്പോള്‍ ഏതു തരത്തിലുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം

കൊവിഡ് കാലത്ത് യാത്ര ബുക്ക് ചെയ്യുമ്പോള്‍

കൊവിഡ് കാലത്ത് യാത്ര ബുക്ക് ചെയ്യുമ്പോള്‍

കൊവിഡ് കാലത്ത് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. നിലവിൽ, ട്രാവൽ ഇൻഷുറൻസ് കമ്പനികൾ കൊവിഡ് 19ഒരു മുൻകൂട്ടി കണ്ട സംഭവമായി പ്രഖ്യാപിച്ചിട്ടുണ്ട്( a foreseen event).അതിനർത്ഥം നിങ്ങൾ അടുത്തിടെ ഒരു യാത്ര ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഇന്‍ഷുറന്‍സ് ദാതാവിനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ യാത്ര ചെയ്യാൻ നിങ്ങൾ സമ്മതിച്ചു എന്നാണ്. നിങ്ങൾക്കോ ​​നിങ്ങളോടൊപ്പം പോകുന്ന ആർക്കെങ്കിലും കൊവിഡ് ബാധ ഉണ്ടായാല്‍ മാത്രമേ ഇൻഷുറൻസ് കമ്പനി നിങ്ങളുടെ യാത്രയ്ക്ക് പരിരക്ഷ നൽകൂ. യാത്രാ ഭയം കാരണം നിങ്ങളുടെ യാത്ര റദ്ദാക്കുന്നത് പരിരക്ഷിക്കപ്പെടില്ല എന്നാണ് ഇതിനർത്ഥം.

അപ്രതീക്ഷിത സംഭവങ്ങളുടെ കവറേജ്

അപ്രതീക്ഷിത സംഭവങ്ങളുടെ കവറേജ്

എയർലൈനുകളോ ഓൺലൈൻ ബുക്കിംഗ് ഏജൻസികളോ സ്റ്റാൻഡേർഡ് ട്രാവൽ ഇൻഷുറൻസ് നല്കാറുണ്ട്. അപ്രതീക്ഷിത സംഭവങ്ങളുടെ കവറേജ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുന്നു. അപ്രതീക്ഷിതമായ അസുഖം, ആകസ്മികമായ പരിക്കുകൾ അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ മരണം എന്നിവ പോലുള്ള അപ്രതീക്ഷിത സംഭവങ്ങൾ ഇതനുസരിച്ച് ഇന്‍ഷുറന്‍സ് കവറേജിനുള്ളില്‍ ഉള്‍പ്പെടുന്നു. അതിനാൽ നിങ്ങളോ നിങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന വ്യക്തിയോ യാത്രയ്‌ക്ക് മുമ്പോ യാത്രയ്ക്കിടയിലോ കൊവിഡ് പോസിറ്റീവ് ആയിട്ടില്ല എന്നാണെങ്കില്‍ നിങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരത്തിന് അർഹതയില്ല.

കൊവിഡ് ഭയം മൂലം യാത്ര റദ്ദാക്കിയാല്‍

കൊവിഡ് ഭയം മൂലം യാത്ര റദ്ദാക്കിയാല്‍


കൊവിഡിനെക്കുറിച്ചുള്ള ഭയം മൂലം ബുക്ക് ചെയ്ത യാത്ര റദ്ദാക്കുന്നവരും നമുക്കിടയിലുണ്ട്. പാൻഡെമിക്കിനെക്കുറിച്ചുള്ള ഭയം റദ്ദാക്കാൻ മതിയായ കാരണമാണെന്ന് കരുതി നിങ്ങൾ യാത്രയും ഇന്‍ഷുറന്‍സും എടുക്കുകയാണെങ്കില്‍ അതിനെക്കുറിച്ച് മുന്‍കൂട്ടി തിരക്കിയശേഷം മാത്രം ചെയ്യുന്നതായിരിക്കും നല്ലത്. കാരണം കൊവിഡ് ഭയം എന്നത് ഒരിക്കലും മിക്ക കമ്പനികളും യാത്ര റദ്ദാക്കുവാനുള്ള ഒരു കാരണമായി കരണക്കാക്കുന്നില്ല.
എന്നിരുന്നാലും വേറെയും രണ്ട് വഴികള്‍ ?ാത്ര റദ്ദാക്കുവാന്‍ ലഭ്യമായിട്ടുണ്ട്. എയർലൈനുകൾ വഴി തന്നെ നിങ്ങളുടെ യാത്രാ പദ്ധതികൾ മാറ്റുക അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കാരണങ്ങള്‍ എടുത്ത് യാത്ര റദ്ദാക്കാം.

കുറഞ്ഞ ചിലവിൽ ലക്ഷ്വറി യാത്ര പോകാം..ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതികുറഞ്ഞ ചിലവിൽ ലക്ഷ്വറി യാത്ര പോകാം..ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി

റദ്ദാക്കൽ നയങ്ങൾ

റദ്ദാക്കൽ നയങ്ങൾ

ഏതെങ്കിലും കാരണത്താൽ യാത്ര റദ്ദാക്കിയാല്‍ അതിനെ വളരെ സൂക്ഷ്മമായാണ് ട്രാവല്‍ ഇന്‍ഷുറന്‍സ് നോക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ യാത്ര വാങ്ങുന്നതിനുള്ള ഒരു പ്രത്യേക വിൻഡോയിൽ പ്ലാൻ വാങ്ങണം, സാധാരണയായി ബുക്കിംഗിന്റെ ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കിടയിൽ എവിടെയെങ്കിലും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ച്, നിങ്ങൾ ഫ്ലൈറ്റുകൾ മാത്രം ബുക്ക് ചെയ്‌തിട്ടുണ്ടോ അല്ലെങ്കിൽ മുഴുവൻ യാത്രാ പാക്കേജ് വാങ്ങിയിട്ടുണ്ടോ എന്നതിനെ ആശ്രയിച്ച് ഇത് ചെലവ് കുറഞ്ഞതായിരിക്കാം.

CFAR ട്രാവൽ ഇൻഷുറൻസ്

CFAR ട്രാവൽ ഇൻഷുറൻസ്


സിഎഫ്എആര്‍ ഇൻഷുറൻസിന് നിങ്ങളുടെ യാത്രാ പർച്ചേസിന്റെ മുഴുവൻ ഇൻഷുറൻസും ആവശ്യമാണ്. ഇത് നിങ്ങളുടെ സാധാരണ യാത്രാ പാക്കേജിനേക്കാൾ 40 t0 60 ശതമാനം കൂടുതലാണ്. നിങ്ങളുടെ യാത്രയുടെ 50 മുതൽ 75% വരെ ഇത് തിരികെ നൽകും. പോരായ്മകൾ ഉണ്ടെങ്കിലും, വൈറസിനെക്കുറിച്ചുള്ള ആശങ്കയുടെ പേരിൽ പ്ലാനുകൾ റദ്ദാക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ഉൾക്കൊള്ളുന്ന യാത്രാ ഇൻഷുറൻസ് തരമാണിത്.

ഫ്ലൈറ്റ് റദ്ദാക്കൽ നയങ്ങൾ

ഫ്ലൈറ്റ് റദ്ദാക്കൽ നയങ്ങൾ

നിലവിലെ കൊവിഡ് സാഹചര്യത്തില്‍ മിക്ക വിമാനക്കമ്പനികളും അവരുടെ റദ്ദാക്കല്‍ നയങ്ങളിൽ കൂടുതൽ ഇളവ് വരുത്തിയിട്ടുണ്ട്. പല പ്രമുഖ വിമാനക്കമ്പനികളും സാധാരണ നിരക്കുകളൊന്നുമില്ലാതെ വിമാനങ്ങൾ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. പല എയർലൈനുകളും രണ്ട് വർഷത്തേക്ക് യാത്രാ ക്രെഡിറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാംഎയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം

പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X