Search
  • Follow NativePlanet
Share
» »കേരളത്തിലേക്കുള്ള ഇ-പാസ്: ഈ കാര്യങ്ങളറിയാം.

കേരളത്തിലേക്കുള്ള ഇ-പാസ്: ഈ കാര്യങ്ങളറിയാം.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടക്കുവാനായി എങ്ങനെ ഇ-പാസ് കരസ്ഥമാക്കാമെന്നു നോക്കാം.

നാലാംഘട്ട ലോക്ഡൗണില്‍ പ്രഖ്യാപിച്ച പ്രധാന മാറ്റങ്ങളിലൊന്ന് അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിച്ചുകൊണ്ടുള്ളതായിരുന്നു. അതിനുശേഷം ആയിരക്കണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികളും വിദ്യാര്‍ഥികളുമെല്ലാം സ്വദേശത്തേയ്ക്ക് മടങ്ങി. അത്യാവശ്യ സാഹചര്യങ്ങളില്‍ സ്വദേശത്തേയ്ക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കൈവശമുണ്ടായിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് ഇ-പാസ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടക്കുവാനായി എങ്ങനെ ഇ-പാസ് കരസ്ഥമാക്കാമെന്നു നോക്കാം.

 E-pass To Enter Kerala

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുവാന്‍ ഉദ്ദേശിക്കുന്നവര്‍ കേരളാ സര്‍ക്കാരിന്‍റെ കോവിഡ് ഇ- ജാഗ്രതാ പോര്‍‌ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കേരളത്തിന്റെ ഭാഗത്തു നിന്നും പാസ് ലഭിച്ചാല്‍ നിലവിലുള്ള സംസ്ഥാനത്ത് നിന്നും ലഭിക്കേണ്ട പാസിനായി അപേക്ഷിക്കാം, അതത് സംസ്ഥാനങ്ങളില്‍ പാസിന് അപേക്ഷിക്കുമ്പോള്‍ ആ പോര്‍ട്ടലുകളില്‍ കേരളം നല്കുന്ന കോവിഡ് ഇ ജാഗ്രതാ പാസിലെ വിവരങ്ങള്‍ കൂടി രേഖപ്പെടുത്തേണ്ടതുണ്ട്.
ഇങ്ങനെ കേരളത്തില്‍ നിന്നും നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തു നിന്നും ലഭിക്കുന്ന രണ്ടു പാസുകളുമായി മാത്രമേ കേരളത്തിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കുകയുള്ളൂ. അംഗീകൃത ചെക്പോസ്റ്റുകള്‍ വഴി മാത്രമാണ് സംസ്ഥാനത്തേയ്ക്കുള്ള പ്രവേശനം.

1233

അപേക്ഷിക്കുന്നതിനു മുന്‍പ്
എല്ലാ കോളങ്ങളും കൃത്യമായും വ്യക്തമായും പൂരിപ്പിക്കുക.
വേണ്ട രേഖകളുടെയെല്ലാം സ്കാന്‍ ചെയ്ത കോപ്പി അപേക്ഷിക്കുന്നതിനു മുന്‍പ് തയ്യാറാക്കി വയ്ക്കുക.
ഒടിപി ലഭിക്കുവാനുള്ള മൊബൈല്‍ ഒപ്പം സൂക്ഷിക്കുക. സിം ആക്ടീവ് ആണെന്നും എസ്എംഎസ് ലഭിക്കുന്നതാണെന്നും ഉറപ്പ് വരുത്തുക.
അപേക്ഷിച്ചു കഴിയുമ്പോള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ റെഫറന്‍സ് നമ്പര്‍ എഴുതി സൂക്ഷിക്കുക. തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കും ട്രാക്കിങ്ങിനും ഇത് ഉപയോഗിക്കാം.
മൂവ്മെന്‍റ് ഇ-പാസില്‍ നിങ്ങളുടെ പേര്, വിലാസം, വാലിഡിറ്റി സമയം, ക്യൂ ആര്‍ കോഡ് എന്നിവ ഉണ്ടായിരിക്കും.
യാത്ര ചെയ്യുമ്പോള്‍ പാസിന്‍റെ പകര്‍പ്പ് സൂക്ഷിക്കുക. ഫോണിലും ഒരു കോപ്പി ഉണ്ടായിരിക്കണം.

https://covid19jagratha.kerala.nic.in/

കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍, ട്രെയിനുകള്‍ ജൂണ്‍ 1 മുതല്‍, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍, ട്രെയിനുകള്‍ ജൂണ്‍ 1 മുതല്‍, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ലോക്ഡൗണിലെ ‌ട്രെയിന്‍ യാത്ര; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാംലോക്ഡൗണിലെ ‌ട്രെയിന്‍ യാത്ര; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെതിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മ‍ൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ

Read more about: lockdown travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X