Search
  • Follow NativePlanet
Share
» »പേഴ്സ് കാലിയാക്കാതെ ഷിംലയില്‍ കറങ്ങാം

പേഴ്സ് കാലിയാക്കാതെ ഷിംലയില്‍ കറങ്ങാം

വലിയ ചിലവുകളില്ലാതെ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് എങ്ങനെ ഷിംല വളരെ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കാം എന്നു നോക്കാം...

ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ മഞ്ഞുമലകളും പൈന്‍മരങ്ങളും സമതലങ്ങളും ചേര്‍ന്ന് കിടക്കുന്ന ഷിംല. ഷിംലയെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളുത‍ൊടുന്ന കുളിര്‍ക്കാറ്റാണ് ആദ്യം മനസ്സിലെത്തുക. തൊട്ടുപിന്നാലെ ആകാശം മുട്ടുന്ന മലനിരകളും മഞ്ഞും ചേര്‍ന്ന ഷിംലയുടെ രൂപവും ഏഴു മലകള്‍ താണ്ടിമാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഷിംല ലോകപ്രശസ്തമായ ഹില്‍ സ്റ്റേഷനാണ്. നാട്ടിലെ കത്തുന്ന ചൂടില് നിന്നും ആശ്വസം തേടുവാന്‍ ഒരു സംശയം പോലുമില്ലാതെ തിരഞ്ഞെടുക്കുന്നത് ഷിംല അത്രയും 'കൂള്‍' ആയതുകൊണ്ടുതന്നെയാണ്. ഹണിമൂണ്‍ ആണെങ്കിലും ട്രക്കിങ്ങ് ആണെങ്കിലും എന്തിന് കൂട്ടുകാരുമൊത്തുള്ള അടിപൊളി യാത്രയാണെങ്കിലും ഷിംല എന്നും ലിസ്റ്റില്‍ മുന്നിലുണ്ടാകും.
ലോക്ഡൗണ്‍ കഴിഞ്ഞ് തിരികെ വിനോദ സ‍്ചാരരംഗത്തേയ്ക്ക വരുന്നതിന്റെ ഭാഗമായി ഷിംല സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. വലിയ ചിലവുകളില്ലാതെ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് എങ്ങനെ ഷിംല വളരെ കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കാം എന്നു നോക്കാം...

 ഷിംല-കുന്നുകളുടെ രാജകുമാരി

ഷിംല-കുന്നുകളുടെ രാജകുമാരി

ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഹില്‍ സ്റ്റേഷനാണ് ഷിംല. സമുദ്ര നിരപ്പില്‍ നിന്നും 2220 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷിംല മറ്റൊരു നാടിനും പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. വേനല്‍ക്കാലത്ത് ചൂടില്‍ നിന്നും രക്ഷപെടുവാനാണ് ഇവിടം സഞ്ചാരികല്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത്.

ബ്രിട്ടീഷുകാരുടെ കാലത്ത്

ബ്രിട്ടീഷുകാരുടെ കാലത്ത്

ഷിംലയ്ക്ക് ഇന്നുകാണുന്ന ജനപ്രീതിയുടെ പിന്നില്‍ ബ്രിട്ടീഷുകാര്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേനല്‍ക്കാല ഇടങ്ങളിലൊന്നായി സഞ്ചാരികള്‍ സ്വീകരിച്ചിരിക്കുന്ന ഈ നാട് ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ വേനല്‍കാല തലസ്ഥാനമായിരുന്നു. ഇന്ത്യയുടെ വേനല്‍ക്കാല വസതി എന്നും ഷിംലയ്ക്ക് പേരുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍റെ പല അടയാളങ്ങളും ഇന്നും ഇവിടെ കാണാം. ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളും കൊളോണിയല്‍ വാസ്തു വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്മാരകങ്ങളും എല്ലാം ഈ പ്രദേശത്തിന്റെ അടയാളമാണ്.

ബ്രിട്ടീഷ് നിര്‍മാണരീതിയിലുള്ള ഇവയില്‍ പ്രധാനപ്പെട്ട ഒരെണ്ണമാണ് റോത്‌നി കാസില്‍. മനോര്‍വില്ലി മാന്‍ഷന്‍ എന്ന ബംഗ്ലാവിലാണ് ഗാന്ധിജിയും നെഹ്‌റുവും സര്‍ദാര്‍പട്ടേലും മൗലാനാ അബുള്‍കലാം ആസാദും ലോര്‍ഡ് വേവലുമായി 1945 ല്‍ ചര്‍ച്ച നടത്തിയത്. മറ്റൊരു പ്രധാന ആകര്‍ഷണമായ ടൌണ്‍ഹാള്‍ നിര്‍മിച്ചത് 1910 ലാണ്. 1888ല്‍ പണിതീര്‍ത്ത ആറുനിലക്കെട്ടിടമായ രാഷ്ട്രപതി ഭവനാണ് ഷിംലയിലെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ച.

 തലസ്ഥാന നഗരം

തലസ്ഥാന നഗരം

ഷിംലയുടെ ചരിത്രം പരിശോധിച്ചാല്‍ രസകരമായ പല കാര്യങ്ങളും കണ്ടെത്തുവാന്‍ സാധിക്കും. ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഷിംല. 1864 ല്‍ ആയിരുന്നു ഈ പ്രഖ്യാപനം വന്നത്. സ്വാതന്ത്രാനന്തരം പഞ്ചാബിന്റെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശിന്റെയും തലസ്ഥാനമായി ഷിംല പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏഴു മലകള്‍

ഏഴു മലകള്‍

ഷിംലയുടെ കഥകളോട് ചേര്‍ത്ത് അധികമൊന്നും കേള്‍ക്കാത്തവയാണ് ഇവിടുത്തെ ഏഴു മലകള്‍. കുന്നുകളുടെ റാണിയായ ഷിംലയില്‍ പ്രധാനമായും ഏഴ് കുന്നുകളാണുള്ളത്. ഹില്‍, ഇന്‍വെരാം ഹില്‍, സമ്മര്‍ ഹില്‍, ജാകൂ ഹില്‍, എലിസിയം ഹില്‍, ബാന്റണി ഹില്‍ എന്നിവയാണവ. ഇത് കടന്നാണ് ഷിംലയെന്ന സ്വര്‍ഗ്ഗത്തിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കുക.

കുറഞ്ഞ ചിലവില്‍

കുറഞ്ഞ ചിലവില്‍

കൃത്യമായി പ്ലാന്‍ ചെയ്ത് പോകേണ്ട സ്ഥലങ്ങളും മാര്‍ഗ്ഗങ്ങളും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ബുക്കിങ് നടത്തി പോയാല്‍ വളരെ കുറഞ്ഞ ചിലവില്‍ ഒരു ഷിംല യാത്ര തരപ്പെടും. കുറഞ്ഞ ചിലവ് തന്നെയാണ് ഇവിടേക്ക് കൂടുതലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യവും.

കൽക്ക-ഷിംല റെയിൽ പാത

കൽക്ക-ഷിംല റെയിൽ പാത

ഷിംലയിലെത്തിയാല്‍ തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട കാര്യങ്ങളിലൊന്ന് കൽക്ക-ഷിംല റെയിൽ പാതയിലൂടെയുള്ള യാത്രയാണ്. കൽക്കയിൽ നിന്നും ഷിംലയിലേക്കുള്ള റെയിൽപാത. 96 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഈ പാത ബ്രിട്ടീഷുകാരുടെ കാലം മുതൽ പ്രശസ്തമാണ്.രണ്ടടി ആറിഞ്ച് വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഈ കല്‍ക്ക-ഷിംല റെയില്‍വേ റൂട്ടിന്റെ പ്രത്യേകത. 107 ടണലുകളും 864 പാലങ്ങളും ഈ റൂട്ടിലുണ്ട്. ഇന്ന് കൽക്ക-ഷിംല റെയിൽവേ പാത യുനസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നു കൂടിയാണ്. കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍, കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങിയവയാണ് ഈ പാതയിലെ പ്രധാന പോയന്റുകള്‍.

ദ റിഡ്ജും ദ മാള്‍ റോഡും

ദ റിഡ്ജും ദ മാള്‍ റോഡും

ഷിംലയിലെ കാഴ്ചകളില്‍ ഒഴിവാക്കാതെ കാണേണ്ട ഇടങ്ങളാണ് ദ റിഡ്ജും ദ മാള്‍ റോഡും. പബ്ബുകള്‍ക്കും കോഫി ഹൗസുകള്‍ക്കും പ്രസിദ്ധമായ ഷിംലയില്‍ ഇതിന്റെ ഏറ്റവും മികച്ച സാധ്യതകള്‍ ലഭ്യമാകുന്ന ഇടമാണ് ദ മാള്‍. വ്യത്യസ്ത വിഭവങ്ങൾ ലഭിക്കുന്ന ഭക്ഷണ ശാലകളും ക്ലബുകളും പബ്ബുകളും ബാറുകളും ഒക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
ഷിംലയിലെ ഏറ്റവും വലിയ തുറസ്സായ ഇടമാണ് റിഡ്ജ് എന്നറിയപ്പെടുന്നത്. മാൾ റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഇവിടം നഗരത്തിലെ സാംസ്കാരിക പരിപാടികൾ നടക്കുന്ന ഇടം കൂടിയാണ്. ക്രൈസ്റ്റ് ചർച്ച്, സ്റ്റേറ്റ് ലൈബ്രറി, ഗെയ്റ്റി ഹെറിറ്റേജ് കൾച്ചറൽ കോംപ്ലക്സ് തുടങ്ങിയവ ഇവിടെയാണുള്ളത്.

കുഫ്രി

കുഫ്രി

ഷിംലയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലം കുഫ്രിയാണ്. ഷിംലയില്‍ നിന്നും 13 കിലോമീറ്ററ്‍ അകലെ സ്ഥിതി ചെയ്യുന്ന കുഫ്രി അതിമനോഹരമായ കാഴ്ചകള്‍ക്ക് പ്രസിദ്ധമാണ്. ആദ്യ കാലങ്ങളില്‍ നേപ്പാളിനു കീഴിലായിരുന്നു ഇവിടം. പിന്നീട് ബ്രിട്ടീഷുകാരുടെ ഭരണ കാലത്താണ് കുഫ്രി ഇന്ത്യയുടെ ഭാഗമായി മാറുന്നത്. കുഫ്രിയിലെ ഏറ്റവും വലിയ കൊടുമുടിയായ മഹസ്സു പീക്ക് സാഹസിക സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. കാടിനുള്ളിലൂടെ വേണം ഇവിടേക്ക് എത്തിച്ചേരുവാന്‍.

PC: Shahnoor Habib Munmun

ക്യാംപിങ്ങും ട്രക്കിങ്ങും

ക്യാംപിങ്ങും ട്രക്കിങ്ങും

ഷിംലയിലെ മറ്റു പ്രധാനപ്പെട്ട കാര്യങ്ങള്‍ ക്യാംപിങ്ങും ട്രക്കിങ്ങും ആണ്. ഇവിടെ എത്തിയാല്‍ ഇത് രണ്ടും പരീക്ഷിക്കാതെ മടങ്ങരുത്. സ്‌കേറ്റിംഗിനും സ്‌കൈയിംഗിനും മറ്റും അവസരമൊരുക്കുന്ന ശൈത്യകാലമാണ് ഷിംല സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയത്. പ്രകൃതിക്കാഴ്ചകള്‍ കാണാനും ട്രക്കിംഗിനുമായി നിരവധി ആളുകള്‍ വേനല്‍ക്കാലത്തും ഷിംലയിലെത്തുന്നുണ്ട്

ചിലവ് ഇങ്ങനെ

ചിലവ് ഇങ്ങനെ

കേരളത്തില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ ട്രെയിന്‍ തിരഞ്ഞെടുത്താല്‍ വലിയ ചിലവില്ലാതെ ഷിംല കണ്ടു മടങ്ങാം. വിമാനത്തിനാണ് യാത്രയെങ്കില്‍ ജബ്ബര്‍ഹട്ടിയാണ് ഷിംലയ്ക്ക് ഏറ്റവുമടുത്തുള്ള വിമാനത്താവളം. കൊച്ചിയില്‍ നിന്നും ‌ഏകദേശം 7000 രൂപയിലധികമാകും ഫ്ലൈറ്റ് ചാര്‍ജ്. റെയിൽവേ സ്റ്റേഷൻ ഷിംല തന്നെയാണ് അടുത്തുള്ളത്. ഒരു നേരത്തെ ഭക്ഷണത്തിന് ഒരാള്‍ക്ക് 50 രൂപ മുതലാണ് ചിലവാകുക.

ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാംഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്<br />ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍

Read more about: shimla travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X