Search
  • Follow NativePlanet
Share
» »ലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാം

ലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാം

ഈ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ എങ്ങനെ അടുത്ത യാത്രകള്‍ പ്ലാന്‍ ചെയ്യാം എന്നു നോക്കാം...

അപ്രതീക്ഷിതമായി എത്തി ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ കോറോണ വൈറസിന്റെ ഭീതിയില്‍ തന്നെയാണ് ലോകം ഇന്നും. മിക്ക രാജ്യങ്ങളും ലോക്ഡൗണില്‍. മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധി. ജീവിതമിപ്പോള്‍ വീടിനുള്ളില്‍ തന്നെ ജീവിക്കേണ്ട അവസ്ഥ. എത്ര വലിയ പ്രതിസന്ധിയാണെങ്കിലും നാമതിനെ അതിജീവിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. മറ്റെല്ലാവരെയും പോലെ തന്നെ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്ന സഞ്ചാരികള്‍ക്കും ലോക്ഡൗണ്‍ വലിയ പണി തന്നെയാണ് കൊടുത്തത്. മനസ്സിലാഗ്രഹിച്ച യാത്രകള്‍ എന്നാണിനി നടക്കുകയെന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ അതൊന്നും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നതിന് തടസ്സമാവരുത്. മാത്രമല്ല, ആ സമയം ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ഒക്കെ പുതിയ നാടുകളെ പരിചപ്പെടുകയും ചെയ്യാം. ഇതാ ഈ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുമ്പോള്‍ എങ്ങനെ അടുത്ത യാത്രകള്‍ പ്ലാന്‍ ചെയ്യാം എന്നു നോക്കാം...

യാത്രകളെ സ്വപ്നം കാണാം

യാത്രകളെ സ്വപ്നം കാണാം

യാത്രകളെ സ്നേഹിക്കുന്നവരും യാത്ര പോകുവാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം സ്ഥിരം കാണുന്ന സ്വപ്നങ്ങളില്‍ സ‍ഞ്ചാരവും കാണും. വെറുതേയിരിക്കുമ്പോള്‍ പോലും യാത്രകളെക്കുറിച്ച് ആലോചിക്കാം. നാട് പഴയതുപോലെ ആയിക്കഴിയുമ്പോള്‍ എവിടെയൊക്കെ പോകണമെന്നും എന്തൊക്ക കാഴ്ചകള്‍ കാണണമെന്നും നേരത്തേ തന്നെ തീരുമാനിക്കാം. ഇങ്ങനെയിരിക്കുമ്പോള്‍ മറ്റൊരു കാര്യം കൂടി ചെയ്യാം. നമ്മുടെ യാത്രകളുടെ സ്വപ്നങ്ങളെല്ലാം ചേരുന്ന ഒരു ബോര്‍ഡ് തയ്യാറാക്കാം. ഇഷ്ട ഇടങ്ങളുടെ ഫോട്ടോകളും ആ സ്ഥലത്തേക്കുറിച്ച് വിശദീകരിക്കുന്ന ഓണ്‍ലൈന്‍ ലിങ്കുകളുമെല്ലാം ചേര്‍ത്ത് ഓണ്‍ലൈനില്‍ തന്നെ നമ്മുടെ സ്വന്തം ബോര്‍ഡ് സൃഷ്ടിക്കാം. പിന്‍ട്രസ്റ്റ് പോലുള്ള ഇടങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഫോട്ടോകള്‍, ലിങ്കുകള്‍ മറ്റു വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ ചേര്‍ക്കാം. ഹോട്ടല്‍ ബുക്ക് ചെയ്യുന്നതു മുതല്‍ എങ്ങനെ എവിടെയൊക്കെ ആരുടെ ഒപ്പം പോകണമെന്നു വരെ തീരുമാനിക്കാം.

മനസ്സില്‍ സൂക്ഷിച്ച ആ സാഹസത്തിനു പറ്റിയ സമയം ഇതാ

മനസ്സില്‍ സൂക്ഷിച്ച ആ സാഹസത്തിനു പറ്റിയ സമയം ഇതാ

ഒരു യാത്ര പ്ലാന്‍ ചെയ്യുക എന്നത് അത്ര ചെറിയ പണിയല്ല. മനസ്സിനിഷ്ടപ്പെട്ട സ്ഥലം തീരുമാനിക്കുന്നത് മുതല്‍ അവിടേക്ക് പോകേണ്ട വഴിയും ടിക്കറ്റ് ബുക്ക് ചെയ്യലും താമസ സൗകര്യങ്ങളൊരുക്കുന്നതുമടക്കം കാര്യങ്ങള്‍ കുറേയേറെ ചെയ്തു തീര്‍ക്കുവാനുണ്ട്. ലോക്ഡൗണില്‍ പലപ്പോഴും എന്തുചെയ്യണമെന്നറിയാതെ ഇരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ വലിയൊരു ഗവേഷണം തന്നെ നടത്തുവാന്‍ സമയമുണ്ട്. കൂടെ മറ്റുചില കാര്യങ്ങള്‍ക്കു കൂടി സമയം കണ്ടെത്താം. യാത്രയില്‍ പോകണമെന്നു ആഗ്രഹിച്ചിരുന്ന ട്രക്കിങ്ങിന് വേണമെങ്കില്‍ കുറച്ചു സമയം മാറ്റിവയ്ക്കാം. അധികം സഞ്ചാികളൊന്നും കടന്നുചെല്ലാത്ത ഒരിടെ കണ്ടെത്തി യാത്രയ്ക്കിടയില്‍ അവിടവും സന്ദര്‍ശിക്കാം. അല്ലെങ്കില്‍ യാത്ര പ്ലാന്‍ ചെയ്ത പ്രദേശത്ത് എന്താണോ പ്രത്യേകമായിട്ടുള്ളത്, അത് കണ്ടുപിടിക്കാം. ഓരോ പ്രദേശത്തിന്‍റെയും ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ കയറി ആ പ്രദേശത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

ഒരു ഭാഷ കൂടി പരിചയപ്പെടാം

ഒരു ഭാഷ കൂടി പരിചയപ്പെടാം

പുതിയ ഏതെങ്കിലും രാജ്യത്തേയ്ക്കോ മറ്റു പ്രദേശങ്ങളിലേക്കോ യാത്ര ചെയ്യുമ്പോള്‍ ആ പ്രദേശത്തെ ഭാഷയെ കൂടി ചെറുതായൊന്ന് പരിചയപ്പടുവാന്‍ ശ്രമിക്കാം. പ്രദേശവാസികളെ കയ്യിലെടുക്കുവാനും നമ്മളെ അവരിലൊരാളായി തോന്നിപ്പിക്കുവാനും അവരുടെ ഭാഷ പഠിക്കുന്നിടത്തോളം ഉപകാരപ്രദമായ മറ്റൊരു കാര്യമില്ല. യാത്ര പോകുവാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ ഭാഷ ഈ സമയത്ത് പഠിക്കുവാന്‍ ശ്രമിക്കാം. പുതിയ പുതിയ വാക്കുകളും വാക്യങ്ങള്‍ എങ്ങനെ രൂപപ്പെടുത്തണമെന്നും പഠിക്കുവാന്‍ പറ്റിയ സമയം കൂടിയാണിത്. ഭാഷ പഠിക്കുവാനായി ഓണ്‍ലൈന്‍ ക്ലാസുകളും ആപ്പുകളും ഉപയോഗപ്പെടുത്താം.

കണ്ടെത്താം ഭക്ഷണവും താമസവും

കണ്ടെത്താം ഭക്ഷണവും താമസവും

തിരക്കിട്ടു പോകുന്ന യാത്രകളില്‍ മിക്കപ്പോഴും ഉദ്ദേശിക്കുന്ന സ്ഥലങ്ങളത്രയും കണ്ടുതീര്‍ക്കുവാന്‍ സാധിച്ചുവെന്നു വരില്ല. മാത്രമല്ല, പലപ്പോഴും പല ഇടങ്ങളും വിട്ടുപോവുകയും ചെയ്യും. ഇപ്പോള്‍ ലോക്ഡൗണില്‍ വീ‌ട്ടിലിരിക്കുന്ന സമയത്ത് പോകുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ച് വലിയൊരു ഗവേഷണം തന്നെ ന‌‌ടത്താം. ആ പ്രദേശത്ത് ലഭ്യമായിട്ടുള്ള ഭക്ഷണങ്ങള്‍, മറക്കാതെ പരീക്ഷിക്കേണ്ട രുചികള്‍, ഓഫ്ബീറ്റ് സ്ഥലങ്ങള്‍, തീര്‍ച്ചയാും പോയിരിക്കേണ്ട കാഴ്ചകള്‍, സാധാരണ സഞ്ചാരികള്‍ വി‌ട്ടുപോകുന്ന ഇടങ്ങള്‍ തുടങ്ങിയവയൊകകെ നേരത്തേ തന്നെ നോക്കിവയ്ക്കാം.
ഓരോ പ്രദേശത്തെയും ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ ചേര്‍ന്ന് ഇത്തരം കാര്യങ്ങളില്‍ ഉറപ്പു വരുത്തുകയും ചെയ്യാം.

വിര്‍ച്വല്‍ ടൂറുകള്‍

വിര്‍ച്വല്‍ ടൂറുകള്‍

ഒരു സ്ഥലത്ത് പോകാതെ ഇന്‍റര്‍നെറ്റ് സൗകര്യമുപയോഗിച്ച് ആ പ്രദേശം 360 ഡിഗ്രിയിലോ സ്ട്രീറ്റ് വ്യൂവിലോ ഒക്കെ കാണുന്നതിനെയാണ് വിര്‍ച്വല്‍ ‌‌ടൂര്‍ എന്നു പറയുന്നത്. യാത്ര പോകുവാന്‍ താല്പര്യമുള്ള ഇടങ്ങള്‍ മുന്‍കൂട്ടി കണ്ട് വിര്‍ച്വല്‍ ‌‌ടൂര്‍ നടത്താം. എന്നാല്‍ ചില ആളുകള്‍ പോകുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ മുഴുവനായി ആസ്വദിക്കുന്നതിനായി യാത്ര വിവരണങ്ങളോയോ ഫോ‌ട്ടോകളെയോ ഒന്നും ആശ്രയിക്കാറില്ല. ചെല്ലുമ്പോള്‍ മുതല്‍ കണ്ണ തുറന്ന് കാഴ്ചകള്‍ മാത്രം ആസ്വദിക്കുന്നതിനായിരിക്കും പ്രാധാന്യം നല്കുക. ഇങ്ങനെയുള്ളവര്‍ യാത്ര പ്ലാന്‍ ചെയ്യുന്ന ഇ‌ടങ്ങളിലേക്ക് വിര്‍ച്വല്‍ ടൂര്‍ നടത്താതിരിക്കുക. പകരം ഒരിക്കലും പോകുവാന്‍ സാധ്യതയില്ലാത്ത ഇടങ്ങള്‍ വിര്‍ച്വല്‍ ടൂറിനായി തിരഞ്ഞെടുക്കാം. സോഫയിലിരുന്ന് ലോകം മുഴുവന്‍ കാണാം സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഓണ്‍ലൈനില്‍ ഫ്രീയായും അല്ലാതെയും വിര്‍ച്വല്‍ ടൂറുകള്‍ ലഭ്യമാണ്. ഗൂഗിള്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ സൈറ്റില്‍ പോയാലും വിര്‍ച്വല്‍ ടൂറുകള്‍ ലഭ്യമാണ്.

ലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെ

സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍സോഫയിലിരുന്ന് നാട് കാണാം: ലോക്ഡൗണില്‍ സമയം ചിലവഴിക്കുവാന്‍ വിര്‍ച്വല്‍ ടൂര്‍

ലോക്ഡൗണില്‍ ഡല്‍ഹി കാണുവാന്‍ വിര്‍ച്വല്‍ ടൂര്‍ലോക്ഡൗണില്‍ ഡല്‍ഹി കാണുവാന്‍ വിര്‍ച്വല്‍ ടൂര്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X