Search
  • Follow NativePlanet
Share
» »ആരും അറിയാത്ത ഇടങ്ങളിലേക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആരും അറിയാത്ത ഇടങ്ങളിലേക്കുള്ള യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പുതിയ ഒരിടത്തേയ്ക്ക് ആദ്യമായി പോകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തൊക്കെ മുൻകരുതലകളാണ് എടുക്കേണ്ടത് എന്നും നോക്കാം....

ചില സ്ഥലങ്ങളോടുള്ള ഇഷ്ടം മനസ്സിൽ കയറുന്നത് വിചിത്രമായ രീതികളിലാണ്. ഫേസ്ബുക്കിലൂടെ സ്ക്രോൾ ചെയ്തു പോയപ്പോൾ കണ്ണിലുടക്കിയ ഒരു ചിത്രമായോ അല്ലെങ്കിൽ വായനക്കിടയിൽ അറിയാതെ കയറി വന്ന പേരായോ ഒക്കെ സ്ഥലങ്ങൾ കൊതിപ്പിച്ചുകൊണ്ടിരിക്കും. അതുകൊണേടുതന്നെ അവിടേക്ക് ഒന്നു പോകണമെന്നു വെച്ചാൽ കാര്യം എളുപ്പവുമാണ്. ഇന്റർനെറ്റിൽ തപ്പിയാൽ എങ്ങനെ പോകണമെന്നും എപ്പോൾ ഇറങ്ങണമെന്നും ഒക്കെയുള്ള വിവരങ്ങള്‍ ലഭിക്കുവാൻ ഒരു പ്രയാസവുമില്ല. എന്നാൽ ഇങ്ങനെയൊന്നുമല്ല, അധികമൊന്നും അറിയപ്പെടാത്ത ഒരിടത്തേക്കായിരിക്കണം എന്ന ആഗ്രഹമാണ് യാത്രയുടെ പിന്നിലെങ്കിൽ കുറച്ച് പണിയെടുത്തേ പറ്റൂ. ആ സ്ഥലത്തെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും ഒക്കെ അത്ര പെട്ടന്ന് കിട്ടി എന്നു വരില്ല. അതിന് അല്പം അധ്വാനം വേണ്ടി വന്നേക്കാം. അങ്ങനെയാണെങ്കിൽ പുതിയ ഒരിടത്തേയ്ക്ക് ആദ്യമായി പോകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തൊക്കെ മുൻകരുതലകളാണ് എടുക്കേണ്ടത് എന്നും നോക്കാം....

എണ്ണമില്ലാത്ത ഇടങ്ങൾ

എണ്ണമില്ലാത്ത ഇടങ്ങൾ

യാത്ര ചെയ്യുവാനുള്ള മനസ്സുണ്ടെങ്കിൽ നൂണു കണക്കിന് ഇടങ്ങളാണ് നമ്മുടെ ചുറ്റിലും കിടക്കുന്നത്. പ്രദേശവാസികൾക്കു മാത്രം അറിയുന്നതും ഗൂഗിൾ മാപ്പിൽ പോലും ഇതുവരെ കടചന്നു വരാത്തതുമായ ഇടങ്ങളിൽ എത്തിപ്പെടുവാൻ പാടായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.... ചിലയിടങ്ങളിലാവട്ടെ, നാട്ടുകാരുടെ സഹായവും സഹകരണവും ഇല്ലാതെ എത്തിച്ചേരുവാൻ പറ്റാത്ത ഇടങ്ങളുമായിരിക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ, ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കുറേയുണ്ട്.

സ്ഥലത്തെപ്പറ്റി ഒരു ധാരണയുണ്ടാക്കുക

സ്ഥലത്തെപ്പറ്റി ഒരു ധാരണയുണ്ടാക്കുക

എവിടേക്കാണോ പോകുവാൻ ഉദ്ദേശിക്കുന്നത്. ആ സ്ഥലത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാക്കി വയ്ക്കുക. പോകേണ്ട വഴികളും സഹായം ആവശ്യമായി വന്നാൽ ബന്ധപ്പെടേണ്ട ആളുകളും എവിടെ എത്തി എങ്ങനെ പോകണം എന്നുമൊക്കെയുള്ള വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പു വരുത്തുക.

കാലാവസ്ഥയെപ്പറ്റി ധാരണയുണ്ടാവുക

കാലാവസ്ഥയെപ്പറ്റി ധാരണയുണ്ടാവുക

തികച്ചും അപരിചിതമായ സ്ഥലത്തേയ്ക്ക് യാത്ര പോകുമ്പോൾ ആ പ്രദേശത്തിന്റെ കാലാവസ്ഥ അറിഞ്ഞിരിക്കുവാനും അതിനനുസരിച്ചുള്ള മുൻകരുതലുകൾ എടുക്കുവാനും ശ്രദ്ധിക്കുക.

ഭൂപ്രകൃതി അറിയുക

ഭൂപ്രകൃതി അറിയുക

ആരെങ്കിലും പറഞ്ഞുകേട്ടോ വായിച്ചറിഞ്ഞോ യാത്രയ്ക്കു പുറപ്പെടാതെ ആ പ്രദേശത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിട്ട് പുറപ്പെടുക. നടന്നെത്തുവാൻ യോജിച്ച ഇടമാണോ, ഏതു തരത്തിലുള്ള വസ്ത്രങ്ങളാണ് വേണ്ടത്, കയ്യിൽ എന്തൊക്കെ കരുതണം എന്നൊക്കെയുള്ള കാര്യങ്ങളിൽ ഒരു ധാരണ വരുവാൻ ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് അറിഞ്ഞിരിക്കണം.

ഗതാഗതസൗകര്യം ഉറപ്പു വരുത്തുക

ഗതാഗതസൗകര്യം ഉറപ്പു വരുത്തുക

തീർത്തും അറിയപ്പെടാത്ത സ്ഥലമാണെങ്കിലും യാത്ര പോകുന്നതിൽ തെറ്റില്ല. എന്നാൽ സുരക്ഷയുടെ കാര്യവും മറ്റും പരിഗണിക്കുമ്പോൾ പൊതുഗതാഗത സൗകര്യം ഉള്ള ഇടമാണെങ്കിൽ കുറച്ചുകൂടി നല്ലതായിരിക്കും.

പ്രദേശവാസികളെ പരിചയപ്പെടുക

പ്രദേശവാസികളെ പരിചയപ്പെടുക

ഓഫ് ബീറ്റ് സ്ഥലങ്ങളാണെങ്കിൽ അവിടുത്തെ പ്രദേശവാസികളെ പരിചയപ്പെടുന്നത് കൂടുതൽ ഗുണം ചെയ്യും. ആ പ്രത്യേക സ്ഥലത്തെക്കുറിച്ച് അവർക്കുള്ളയത്രയും അറിവും വിവരങ്ങളും വേറെയാർക്കും പറഞ്ഞു തരുവാൻ സാധിക്കില്ല. യാത്ര പ്ലാൻ ചെയ്യുവാനും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി തിരികെയെത്തുവാനും അവരുടെ സഹായം കൂടിയേ തീരു. മാത്രമല്ല, ഒരു യാത്ര എന്നതിലുപരി ഒരുപറ്റം ആളുകളെ പരിചയപ്പെടുവാനും അവരുടെ ജീവിത ശൈലിയും രീതികളു ഭക്ഷണ ക്രമങ്ങളും ഒക്കെ അറിയുവാനും ഇത് സഹായിക്കും.

താമസസൗകര്യം

താമസസൗകര്യം

എവിടെ പോയാലും ഒരു സ്ലീപ്പിങ്ങ് ബാഗും ടെന്‍റും ഉണ്ടെങ്കിൽ സുഖമായി കിടന്നുറങ്ങാം എന്നു കരുതുന്നവർ കാണും. എന്നാൽ ഇത് എല്ലായ്പ്പോഴും പ്രായോഗികമായിക്കൊള്ളണം എന്നില്ല. മാത്രമല്ല, ചിട ഇടങ്ങളിൽ പരിമിതമായ താമസ സൗകര്യങ്ങൾ മാത്രമേ കാണുകയുള്ളൂ. അങ്ങനെയുള്ളപ്പോൾ താമസ സൗകര്യങ്ങൾ മുന്‍കൂട്ടി ബുക്ക് ചെയ്യുവാൻ ശ്രമിക്കുക.

വിവരങ്ങൾ ശേഖരിക്കുക

വിവരങ്ങൾ ശേഖരിക്കുക

അറിയപ്പെടാത്ത ഇടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്റർനെറ്റിലും മറ്റും എത്ര മുങ്ങിത്തപ്പിയാലും ലഭിക്കണം എന്നില്ല. അതുകൊണ്ടുതന്നെ സാധ്യമായ മാർഗ്ഗങ്ങളിലൂടെയെല്ലാം സ്ഥലത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കിവയ്ക്കുക.

റിസ്ക് എടുക്കുവാൻ തയ്യാറാവുക

അറിയപ്പെടുന്ന സ്ഥലങ്ങളിലേക്കു പോകുന്നതുപോലെ എളുപ്പമല്ല അറിയപ്പെടാത്ത ഇടങ്ങളിലേക്കുള്ള യാത്ര. യാത്രയിൽ എന്തു സംഭവിച്ചാലും എന്തിനെയും നേരിടുവാൻ ഉറപ്പിച്ചു തന്നെയായിരിക്കണം പോകേണ്ടത്. അടുത്ത ആളുകളുടെ ഫോൺ നമ്പറുകളും ആവശ്യത്തിനു വേണ്ട പണവും കയ്യിൽ തന്നെ കരുതുക. അത്യാവശ്യം വസ്ത്രങ്ങള്‍, ബാറ്ററി ബാക്ക് അപ്പ്, എന്നിവയും കരുതുക.

അപ്ഡേറ്റ് ചെയ്യുക

അപ്ഡേറ്റ് ചെയ്യുക

എവിടേക്കാണ് പോകുന്നത് എന്നും എവിടെ എത്തി, ഇനി എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങൾ ഒക്കെയും ഏറ്റവും അടുത്ത ഒരാളോട് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക. ചില അടിയന്തര ഘട്ടങ്ങളിൽ ഇത്തരം വിവരങ്ങളായിരിക്കും ഏറെ സഹായകരമാവുക.

 ആവശ്യമെങ്കിൽ ട്രാവൽ ഏജന്റ്

ആവശ്യമെങ്കിൽ ട്രാവൽ ഏജന്റ്

ട്രാവൽ ഏജൻസി വഴി പോകുന്നത് ഇത്തരം യാത്രകളുടെ രസം കൊല്ലുമെന്നതിൽ സംശയമില്ല. എന്നാൽ വളര അത്യാവശ്യമെന്നു തോന്നുന്ന സന്ദർഭങ്ങളിൽ അവരുടെ സഹായം തേടുവാൻ മടിക്കേണ്ടതില്ല. യാത്ര തുടങ്ങുന്നതിനു മുൻപേ തന്നെ അവരുടെ സഹായം തേടിയാൽ മുന്നോട്ടുള്ള പോക്കിൽ അതുപകരിക്കും. കൂടാതെ എന്തെങ്കിലും സഹായം ആവശ്യമായി വന്നാൽ സഹായിക്കുവാൻ അവർക്ക് ഉണ്ടാവുകയും ചെയ്യും.

പുത്തൻ സ്ഥലങ്ങൾ തിരഞ്ഞിറങ്ങുന്ന യാത്രകളിൽ ഉള്‍പ്പെടുത്തുവാൻ പറ്റുന്ന കുറച്ച് കിടിലൻ ഇടങ്ങൾ പരിചയപ്പെടാം... യാത്രയുടെ മൂഡ് മൊത്തത്തില്‍ മാറ്റി മറിക്കുന്ന കുറച്ച് സ്ഥലങ്ങൾ...പുത്തൻ സ്ഥലങ്ങൾ തിരഞ്ഞിറങ്ങുന്ന യാത്രകളിൽ ഉള്‍പ്പെടുത്തുവാൻ പറ്റുന്ന കുറച്ച് കിടിലൻ ഇടങ്ങൾ പരിചയപ്പെടാം... യാത്രയുടെ മൂഡ് മൊത്തത്തില്‍ മാറ്റി മറിക്കുന്ന കുറച്ച് സ്ഥലങ്ങൾ...

കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!!കയ്യിൽ പണമില്ലെങ്കിലും യാത്ര പോകാം...അതും ഈസിയായി!!

യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാംയാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X