Search
  • Follow NativePlanet
Share
» »ഡൽഹി മെട്രോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഡൽഹി മെട്രോയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Maneesh

ഡൽഹി നഗരം മുഴുവൻ ചു‌റ്റിയടിച്ച് കാണാനുള്ള ഏറ്റവും മികച്ചതും ചെലവു കുറഞ്ഞതുമാ‌യ മാർഗം മെട്രോ ട്രെയിനിൽ യാത്ര ചെയ്യുക എന്നതാണ്. ഡൽഹി മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ ഇതാ.

ഡല്‍ഹിയിലെ ബസ് സര്‍വീസുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ഡല്‍ഹിയിലെ ബസ് സര്‍വീസുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഡല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ പരിചയപ്പെടാംഡല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ പരിചയപ്പെടാം

ഡൽഹിയിൽ നിന്ന് ആരംഭിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രയെക്കുറിച്ച്ഡൽഹിയിൽ നിന്ന് ആരംഭിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ യാത്രയെക്കുറിച്ച്

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

2002ൽ ആണ് മെട്രോ എന്ന പേരിൽ ഡൽഹി നഗരത്തിൽ എ സി ട്രെയിൻ സർവീസ് ആരംഭി‌ച്ചത്. ഫരിദാബാദ്, ഗുർഗാവ്, നോയിഡ, ഗാ‌സിയാബാദ് എന്നീ പ്രാന്ത നഗരങ്ങളെ ബന്ധപ്പെടുത്തിയായിരുന്നു ആദ്യഘട്ട സർവീസ് ആരംഭിച്ചത്.
Photo Courtesy: varunshiv

ഇപ്പോൾ

ഇപ്പോൾ

അഞ്ച് പാതകൾ കൂടാതെ എയർപോർട്ട് എക്സ്പ്രസ് ലൈൻ എന്ന പാതയും അടക്കം ആറ് പാതകളിലൂടെയാണ് മെട്രോ സർവീസ് ഇപ്പോൾ ഉള്ളത്. ഈ പാതകളിൽ മൊത്തമായി 160 സ്റ്റേഷനുകളുമുണ്ട്.
Photo Courtesy: Aze0098

ഇരു‌പത് വർഷം

ഇരു‌പത് വർഷം

ഡൽഹി മെട്രോയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകാൻ ഏകദേശം 20 വർഷത്തിൽ അധികം വേണ്ടിവരും. ഓരോ ഘട്ടവും പൂർത്തിയാകാൻ മൂന്ന് മുതൽ അഞ്ച് വർഷം വേണം. 2006ൽ ആണ് ആദ്യഘട്ടം പൂർത്തിയായത്. 2016ൽ മൂന്നാംഘട്ടമാണ് പൂർത്തിയാകുക.
Photo Courtesy: Craigdietrich

ട്രെയിൻ സമയം

ട്രെയിൻ സമയം

രാവിലെ 5.30 മുതൽ വൈകുന്നേരം 11. 30 വരെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. രണ്ട് മിനുറ്റ് മുത‌ൽ 10 മിനുറ്റ് വരെയുള്ള ഇടവേളകളിലാണ് സർവീസ് നടത്തുന്നത്.
Photo Courtesy: Mustafahasan

ടിക്കറ്റ്

ടിക്കറ്റ്

8 മുതൽ 50 രൂപ വരെയാണ് ഡൽഹി മെട്രോയിലെ ടിക്കറ്റ് നിരക്ക്. നിശ്ചിത കാലത്തേക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ സ്പെഷ്യൽ ടൂറിസ്റ്റ് കാർഡുകളും ലഭ്യമാണ്. എയർപോർട്ട് എക്സ് പ്രസ് ലൈനിൽ ഈ സൗകര്യം ലഭ്യമല്ല. ഒരു ദിവസത്തേക്ക് 100 രൂപയും മൂന്ന് ദിവസത്തേക്ക് 250 രൂപയുമാണ് സ്പെഷ്യൽ കാർഡിന്റെ നിരക്ക്. ഉപയോഗത്തിന് ശേഷം കാർഡ് തിരികെ നൽകണം. ഇതിനായി 50 രൂപ അധികം വാങ്ങും. കാർഡ് തിരികെ നൽകുമ്പോൾ ഈ പണം തിരികെ ലഭിക്കും.
Photo Courtesy: Ashish itct

സന്ദർശിക്കാവുന്ന സ്ഥലങ്ങൾ

സന്ദർശിക്കാവുന്ന സ്ഥലങ്ങൾ

ഡ‌‌ൽഹി മെട്രോയിൽ കയറി സന്ദർശിക്കാവുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ലിസ്റ്റ് ആണ് അടുത്തുള്ള സ്ലൈഡുകളിൽ. യെലോ ലൈൻ മെട്രോ പാതയിലാണ് ഈ സ്ഥലങ്ങൾ
Photo Courtesy: Guety

ചാന്ദ്നി ചൗക്ക്

ചാന്ദ്നി ചൗക്ക്

ഡ‌ൽഹിയുടെ ‌പഴയ തെരുവ്, റെഡ് ഫോർട്ട്, ജുമാ മസ്ജിദ്, ബസാറുകൾ, സ്ട്രീറ്റ് ഫുഡ് എന്നിവ ആസ്വദിക്കാൻ ഇവിടെ ഇറങ്ങാം. വിശദമായി വായിക്കാം

രാജീവ് ചൗക്ക്

രാജീവ് ചൗക്ക്

കോണാട്ട് പ്ലേസ്, ജനപത് എന്നിവ സന്ദർശിക്കാൻ ഈ സ്റ്റേഷനിൽ ഇറങ്ങാം
Photo Courtesy: wili hybrid

സെൻട്രൽ സെക്രട്ടറിയേറ്റ്

സെൻട്രൽ സെക്രട്ടറിയേറ്റ്

രാജ്പഥ്, ഇന്ത്യഗേറ്റ്, രാഷ്ട്രപതിഭവൻ, പുരാണ ക്വില, നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട്, മ്യൂസിയങ്ങൾ എന്നിവ കാണാൻ ഇവിടെ ഇറങ്ങാം
Photo Courtesy: Anupom sarmah

റെയിസ് കോഴ്സ്

റെയിസ് കോഴ്സ്

ഗാന്ധി സ്മൃതി മ്യൂസിയം, ഇന്ദിരഗാന്ധി മെമ്മോറിയൻ എന്നിവയാണ് ഇവിടുത്തെ ആകർഷണങ്ങ‌ൾ
Photo Courtesy: Diego Delso

ജോർബാഗ്

ജോർബാഗ്

സഫ്ദാർജംഗിന്റെ ശവകുടീരം ലോധി ഗാർഡൻ എന്നിവ സന്ദർശി‌ക്കാൻ ഇവിടെ ഇറങ്ങാം
Photo Courtesy: Lucido22

ഐ എൻ എ

ഐ എൻ എ

ഇന്ത്യയിലുടെ നീളമുള്ള കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യു‌ന്ന ദില്ലി ഹാത്ത് കാണാൻ ഇവിടെ ഇറങ്ങാം.
Photo Courtesy: Lokantha at English Wikipedia

ഹൗസ് ഖാസ്

ഹൗസ് ഖാസ്

ഡ‌ൽഹിയിലെ ഏറ്റവും പോഷായ സ്ഥലം. നിരവധി കഫേകളും ബാറുകളും പബ്ബുകളും ഇവിടെയാണ്.
Photo Courtesy: Nvvchar (talk)

ഖുത്തബ് മിനാർ

ഖുത്തബ് മിനാർ

ഖു‌ത്തബ് മിനാർ കാണാൻ ഇവിടെ ഇറങ്ങാം. ഗാർഡൻ ഓഫ് ഫൈവ് സെൻസ് ആണ് ഇവിടു‌ത്തെ മറ്റൊരു ആകർഷ‌ണം.

Photo Courtesy: Nomu420

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X