Search
  • Follow NativePlanet
Share
» »പ്രണയവാരത്തിൽ പ്രണയം മുഴുവൻ പകരുന്ന ആലിംഗനത്തിന്‍റെ ഹഗ് ഡേ

പ്രണയവാരത്തിൽ പ്രണയം മുഴുവൻ പകരുന്ന ആലിംഗനത്തിന്‍റെ ഹഗ് ഡേ

പ്രണയിക്കുന്നവർക്കു മാത്രമല്ല, മനസ്സിൽ സ്നേഹം സൂക്ഷിക്കുന്ന എല്ലാവർക്കുമുള്ളതാണ് ഓരോ പ്രണയ ദിനങ്ങളും. സ്നേഹിക്കുവാനും സമ്മാനം നല്കുവാനും ഒന്നു കൊതിതീരെ ആലിംഗനം ചെയ്യുവാനും ചോക്ലേറ്റ് സമ്മാനിക്കുവാനും പ്രൊപോസ് ചെയ്യുവാനും വാഗ്ദാനങ്ങൾ നല്കുവാനും ഒക്കെയുള്ള ദിവസങ്ങൾ. ഇതിൽ ഏറ്റവും കാത്തിരിക്കുന്ന ദിനമാണ് ഹഗ് ഡേ. പരസ്പരം ആലിംഗനം ചെയ്യുവാനുള്ള ദിനം....

കെട്ടിപ്പിടിക്കാം സ്നേഹത്തോടെ

കെട്ടിപ്പിടിക്കാം സ്നേഹത്തോടെ

കരുതലോടുകൂടിയുള്ള ആലിംഗനത്തിന് നല്കുവാന്‍ കഴിയുന്നത്രയും ധൈര്യവും കരുതലും മറ്റൊന്നിനും ലഭിക്കില്ല. കരുതലോടെയും അതിലേറെ സ്നേഹത്തോടും കൂടി ലഭിക്കുന്ന ഏരോ ആലിംഗനവും ബോധ്യപ്പെടുത്തുത ആ ബന്ധത്തിലെ ദൃഢത തന്നെയാണ്. പ്രണയ വാരത്തിലെ അഞ്ചാമത്തെ നാളാണ് ഹഗ് ഡേ ആയി ആഘോഷിക്കുന്നത്. ഇതിനു തൊട്ടുമുൻപുള്ള ദിവസം പ്രോമിസ് ഡേയും വരാൻ പോകുന്നത് കിസ് ഡേയുമാണ്. ഏഴാം ദിവസമാണ് പ്രണയിക്കുന്നവരുടെ പ്രിയപ്പെട്ട വാലന്‍റൈൻ ദിനം.

പ്രണയം അറിയിക്കാം

പ്രണയം അറിയിക്കാം

ഇത്രയും ദിവസമായിട്ടും ഉള്ളിലെ പ്രണയം വെളിപ്പെടുത്തുവാനാവാതെ വിഷമിക്കുകയാണെങ്കിൽ അതിനു പറ്റിയതും ഈ ദിനമാണ്. ഒരു ആലിംഗനത്തിലൂടെ തന്നെ പ്രണയം വെളിപ്പെടുത്തുന്നത് പ്രണയത്തിന്റെ തീഷ്ണതയെയാണ് കാണിക്കുന്നത്. പ്രണയ ഹോർമോണായ ഓക്സിടോസിൻറെ അളവ് ശരീരത്തിൽ വർധിപ്പിക്കുവാനും ആലിംഗനങ്ങള്‍ സഹായിക്കും.

പോകാം യാത്രകൾ

പോകാം യാത്രകൾ

പ്രണയദിനത്തിൽ അല്ലെങ്കിൽ പ്രണയ വാരത്തിൽ സ്നേഹിക്കുന്നവർക്കൊപ്പം ചെയ്യുവാൻ പറ്റിയ കാര്യം യാത്രകൾ തന്നെയാണ്. കാണാത്ത സ്ഥലങ്ങൾ, ഇന കണ്ട ഇടങ്ങൾ തന്നെയാണെങ്കിലും പ്രിയപ്പെട്ടവർക്കൊപ്പം പോകുമ്പോൾ അതിനു മറ്റൊരു ഫീലായിരിക്കും എന്നതിൽ സംശയമില്ല. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ കിടക്കുന്ന നൂറു കണക്കിന് ഇടങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുക്കാം.

റാണിപുരം

റാണിപുരം

ഒപ്പം ചേർത്തു നിർത്തുന്ന യാത്രകളാണ് താല്പര്യമെങ്കിൽ കാസർകോഡ് ജില്ലയിടെ റാണിപുരം തിരഞ്ഞെടുക്കാം. കുളിരും കോടമഞ്ഞുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇവിടം കാസര്‍കോഡിലെ മാത്രമല്ല, കേരളത്തിലെ തന്നെ മികച്ച ട്രക്കിങ്ങ് ഹിൽ സ്റ്റേഷനാണ്. കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 750 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്. ജൈവവൈവിധ്യവും പച്ചപ്പും ആവോളമുള്ള ഇവിടം പ്രിയപ്പെട്ടവർക്കൊപ്പം യാത്ര പോകുവാൻ പറ്റിയ ഇടം തന്നെയാണ്.

കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം

കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം

ഫെബ്രുവരി മാസത്തിൽ കലക്കിക്കുത്തി വരുന്ന ഒഴുക്കില്ലെങ്കിലും മനോഹരമായ ഒരു യാത്രയും അതിനവസാനം അതിലും മനോഹരമായ ഒരു വെള്ളച്ചാട്ടവും സമ്മാനിക്കുന്ന ഇടമാണ് കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം. ഇരിട്ടി അല്ലെങ്കിൽ പയ്യാവൂരിൽ നിന്നും മണിക്കടവ് വഴി എത്തിച്ചേരുവാൻ സാധിക്കുന്ന കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം വലിയ ബഹളങ്ങളും ആരവങ്ങളും ഒന്നുമില്ലാതെ സമയം ചിലവഴിക്കുവാൻ പറ്റിയ ഇടമാണ്.

പെരുവണ്ണാമൂഴി

പെരുവണ്ണാമൂഴി

പ്രിയപ്പെട്ടവരുടെ കൈയ്യും കോർത്തുപിടിച്ച് ഒരുപാട് ദൂരം നടക്കുവാനാണെങ്കിൽ കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി തിരഞ്ഞെടുക്കാം. കോഴിക്കോടുകാരുടെ തുരുത്ത് എന്നാണ് ഈ പ്രദേശത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്. പെരുവണ്ണാമൂഴി അണക്കെട്ട്, റിസർവ്വോയർ, മലബാർ വന്യജീവി സങ്കേതം, പൂന്തോട്ടം, മുതല വളർത്തൽ കേന്ദ്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

നെടുംകയം

നെടുംകയം

മലപ്പുറത്തുള്ളവർക്ക് എളുപ്പത്തിൽ പോയി വരുവാന്‍ സാധിക്കുന്ന ഒരിടമാണ് നെടുംകയം. പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നു എന്നു തോന്നലുണ്ടാക്കുന്ന ഈ പ്രദേശം ഒരു കാടിന്‍റെ പ്രതീതിയാണ് സന്ദർശകർക്കു നല്കുന്നത്. ഇടതൂർന്ന മഴക്കാടുകളും വന്യജീവികളെയും ആസ്വദിക്കുവാനായി ബ്രിട്ടീഷുകാർ നിർമ്മിച്ച മരം കൊണ്ടുള്ള റസ്റ്റ് ഹൗസുകളും ഇവിടെ കാണാം. ട്രക്കിങ്ങിനു പറ്റിയ ഇവിടെ ആനകളെ പരിശീലിപ്പിക്കുന്ന ഒരു കളരിയും ഉണ്ട്. നിലമ്പൂരിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

ഇടുക്കി

ഇടുക്കി

യാത്രകൾക്ക് പ്രത്യേകിച്ച് ഒരു പ്ലാനുമില്ലെങ്കിൽ ഇടുക്കിക്ക് പോകാം. എത്ര കണ്ടാലും കൊതിതീരാത്ത, കണ്ടു തീരാത്ത കാഴ്ചകൾ ഇടുക്കിക്ക് മാത്രമാണ് സ്വന്തം. അണക്കെട്ടുകളും തേയിലത്തോട്ടങ്ങളും ഏറുമാടങ്ങളും ദേശിയോദ്യാനങ്ങളും വെള്ളച്ചാട്ടങ്ങളും ട്രക്കിങ് ഇടങ്ങളും ഒക്കെയായി ഇഷ്ടംപോലെ കാഴ്ചകൾ ഇവിടെയുണ്ട്.

പങ്കാളിയോടൊപ്പം അടിച്ചു പൊളിക്കുവാൻ ഈ ഇടങ്ങൾ

ബൈക്കിലാണോ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

പ്രണയ ദിനം- പ്രണയം നിറച്ച് വാഗ്ദാനം ചെയ്ത ജീവിതത്തിലേക്ക് ക്ഷണിക്കാം...

കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!

Read more about: valentines day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more