Search
  • Follow NativePlanet
Share
» »453 വർഷത്തെ ചരിത്രമുറങ്ങുന്ന ഹുമയൂണിന്‍റെ ശവകുടീരം! എട്ടുവർഷത്തെ അധ്വാനം.. താജ്മഹലിനോടുള്ള സാമ്യം ഇതാ!

453 വർഷത്തെ ചരിത്രമുറങ്ങുന്ന ഹുമയൂണിന്‍റെ ശവകുടീരം! എട്ടുവർഷത്തെ അധ്വാനം.. താജ്മഹലിനോടുള്ള സാമ്യം ഇതാ!

കാലം ചരിത്രത്തെ രേഖപ്പെടുത്തിവെച്ചിരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. പ്രത്യേകിച്ചും ഡൽഹി പോലുള്ള പുരാതനമായ നഗരത്തിൽ മാറിമാറി വന്ന ഭരണാധികാരികളും രാജവംശങ്ങളും ചേർന്നുവരിച്ച ഐതിഹാസിക ചരിത്രത്തിന്റെ ഏടുകൾ ഇവിടെ അങ്ങോളമിങ്ങോളം കണ്ടെത്താം. അത്തരത്തിൽ ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിൽ കയറിപ്പറ്റുന്ന സ്ഥലമാണ് ഹുമയൂണിന്റെ ശവകുടീരം. ചരിത്രവും കഥകളും ഏറെയുള്ള ഇവടം ഡൽഹിയിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും വിട്ടുപോകരുതാത്ത സ്ഥലം കൂടിയാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഉദ്യാന ശവകുടീരമായ ഹുമയൂണിന്റെ ശവകുടീരത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഹുമയൂണിന്റെ ശവകുടീരം

ഹുമയൂണിന്റെ ശവകുടീരം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഉദ്യാന ശവകുടീരമാണ് ഹുമയൂണിന്റെ ശവകുടീരം എന്നാണ് ചരിത്രം പറയുന്നത്. മുഗൾ വാസ്തുവിദ്യയുടെ ഏറ്റവും മഹോന്നതമായ നിർമ്മിതികളിലൊന്ന് എന്നു ഇതിനെ വിശേഷിപ്പിക്കുവാൻ കാരണങ്ങൾ പലതുണ്ട്. ഓരോ വര്ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഈ ശവകുടീരം കാണുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരുന്നത്. ശവകുടീരം നിര്‍മ്മിക്കപ്പെട്ട പതിനാറാം നൂറ്റാണ്ടിന്‍റെ കാലത്തേയ്ക്ക് സമയയാത്ര ചെയ്തെത്തിയ അനുഭവമാണ് ഇവിടം സഞ്ചാരികൾക്ക് നല്കുന്നത്.

PC:Eatcha

താജ്മഹലിന് സമാനം

താജ്മഹലിന് സമാനം

വാസ്തുവിദ്യയും നിർമ്മാണ ശൈലിയും നോക്കിയാൽ താജ്മഹലിനും ഹുമയൂണിന്റെ ശവകുടീരത്തിനും പല സാദൃശ്യങ്ങളും കാണുവാൻ സാധിക്കും. എന്നാൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ ഈ അദ്ദേഹത്തിന്റെ ശവകുടീരം ഹുമയൂൺ അല്ല നിർമ്മിച്ചത്. ഹുമയൂണിന്‍റെ പത്നിയായ ഹമീദ ബാനു ബീഗം ആണ് ഭർത്താവിനോടുള്ള സ്നേഹത്തിന്‍റെ അടയാളമായി ഇത് നിർമ്മിച്ചത്.വാസ്തുവിദ്യയിൽ ഉൾപ്പെടെ ഹുമയൂണിന്റെ ശവകൂടീരം താജ്മഹലിനെ സ്വാധീനിച്ചിട്ടുണ്ട്.

PC:Tarun Anand Giri

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ പൂന്തോട്ട ശവകുടീരം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ പൂന്തോട്ട ശവകുടീരം

ഹുമയൂണിന്റെ ഭാര്യയായിരുന്ന ഹമീദ ബാനു ബേഗത്തിന്റെ നിർദ്ദേശത്തിൽ പേർഷ്യൻ വാസ്തുശില്പികൾ ആയ മിരക് മിർസാ ഗിയാസ് അദ്ദേഹത്തിന്റെ പുത്രൻ സയ്യിദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ഹുമയൂണിന്റെ ശവകുടീരം നിർമ്മിക്കുന്നത്. തന്‍റെ ഭർത്താവിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും സ്ഥാപിക്കണമെന്ന ഹമീദ ബാനു ബീഗത്തിന്റെ ആഗ്രഹം അവരുടെ മകൻ അക്ബർ ഏറ്റെടുക്കുകയും ചെയ്തു. അതിന്റെ ഫലമാണ് ഇന്നിവിടെ ചരിത്രത്തിന്റെ സമ്പന്നതയുമായി കാണുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ പൂന്തോട്ട ശവകുടീരം ആണിത്. ഡൽഹിയിലെ നിസാമുദ്ദീൻ ഈസ്റ്റില്‍ ആണിതുള്ളത്. ഹുമയൂൺ ചക്രവർത്തി കണ്ടെത്തിയ (പഴയ കോട്ട) എന്നറിയപ്പെടുന്ന ദിനാ-പന കോട്ടയ്ക്ക് സമീപം ആണ് ഇതുള്ളത്.

PC:Shagil Kannur

മുഗളന്മാരുടെ കിടപ്പറ

മുഗളന്മാരുടെ കിടപ്പറ

ഹുമയൂൺസ് ടോംബ് എന്ന പേരുപോലെ ഇവിടെ അദ്ദേഹത്തിന്റെ ശവകുടീരം മാത്രമല്ല ഉള്ളത്. അദ്ദേഹത്തിന്റെ ഈ ശവകുടീര സമുച്ചയത്തിനുള്ളിൽ നൂറോളം വേറെയും ശവകൂടീരങ്ങൾ കാണുവാൻ സാധിക്കും. "മുഗളിന്റെ ഡോർമിറ്ററി" അഥവാ മുഗളന്മാരുടെ കിടപ്പറ എന്നാണ് ചരിത്രകാരന്മാർ ഹുമയൂൺസ് ടോംബിനെ വിളിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ചുള്ള എഴുത്തുകളും വിവരണങ്ങളും ഒന്നും ലഭ്യമല്ലാത്തതിനാൽ ചുരുക്കം ചില ശവകുടീരങ്ങളൊഴികെ ബാക്കിയുള്ളവ ആരുടേതൊക്കെയാണ് എന്നു കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

പ്രധാനകെട്ടിടത്തിന്റെ മദ്ധ്യഭാഗത്തുള്ള വിശാലമായ സ്ഥലത്താണ് ഹുമയൂണിന്റെ ശവകുടീരമുള്ളത്.ഹുമായൂണിന്റെ ഭാര്യയായ ഹമീദാ ബേഗം, ഷാജഹാന്റെ പുത്രനായ ദാരാ ഷിക്കോ, പിൽക്കാല ചക്രവർത്തിമാരായ ജഹന്ദർ ഷാ, ഫാറുഖ്സിയാർ, റഫി ഉൾ-ദർജത്, ആലംഗീർ രണ്ടാമൻ തുടങ്ങി മുഗൾ കാലഘട്ടത്തിലെ പല പ്രശസ്തരുടെയും ശവകൂടീരങ്ങള് ഹുമയൂണിന്റെ ശവകുടീരത്തിനു ചുറ്റുമുള്ള മുറികളിൽ കാണാം. ഇവ കൂടാതെ സമുച്ചയത്തിലും കൊട്ടാരത്തിന്റെ പലഭാഗങ്ങളിലും അറകളിലുമായി വേറെയും നിരവധി കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.

PC:Baldiri

കാഴ്ചയിലെ സമ്പന്നത!

കാഴ്ചയിലെ സമ്പന്നത!


മുഗളന്മാരുടെ വാസ്തുവിദ്യാ മികവിന്റെ ഏറ്റവും മികച്ച അടയാളങ്ങളിലൊന്നാണ് ഹുമയൂണിന്‍റെ ശവകൂടീരം. ശവകുടീരത്തിന്റെ അകത്തളങ്ങൾ സമ്പന്നവും മനോഹരവുമായ പരവതാനികൾ, ഷാമിയാന എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് സ്മാരകത്തിന് രാജകീയമായ ഒരു പരിവേഷം നല്കുന്നു. സ്മാരകത്തിനുള്ളിലെ ശവകുടീരത്തിന് മുകളിൽ ഒരു ചെറിയ കൂടാരം നിർമ്മിച്ചിട്ടുണ്ട്, അതിൽ ഹുമയൂണിന്റെ വാൾ, ചെരിപ്പുകൾ, തലപ്പാവ് എന്നിവ സംരക്ഷിക്കുന്നു.

PC:Eatcha

ഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാ

ശവകുടീരത്തിനു മുകളിലെ താഴികക്കുടം

ശവകുടീരത്തിനു മുകളിലെ താഴികക്കുടം

ഹുമയൂണിന്റെ ശവകുടീരത്തിലെ പ്രധാന കാഴ്ചാ ആകർഷണങ്ങളിലൊന്ന് ശവകുടീരത്തിനു മുകളിലെ താഴികക്കുടം . 42.5 മീറ്റർ ഉയരമാണ് താഴികക്കുടത്തിനുള്ളത്. ഇതിന്റെ മുകളിലെത്തുവാനായി ഗോവണിപ്പടികളുണ്ട്.

PC:Shagil Kannur

എട്ടു വർഷത്തെ നിർമ്മാണം

എട്ടു വർഷത്തെ നിർമ്മാണം

ഏകദേശം 8 നീണ്ട വർഷങ്ങളാണ് ഇതിന്റെ നിർമ്മാണത്തിനായി എടുത്തത്. 1.5 ദശലക്ഷം രൂപ അക്കാലത്ത് ഇതിനുവേണ്ടി വന്നുമെന്നാണ് ചരിത്രം പറയുന്നത്. ഇസ്ലാമിക പറുദീസ സങ്കൽപ്പത്തെ അടിസ്ഥാനമാക്കി എട്ട് വശങ്ങളുള്ള അറകൾ എന്ന ആശയത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഹഷ്ട് ബിഹിഷ്ട് എന്നാണ് ഈ നിർമ്മാണ ശൈലിയുടെ പേര്. മദ്ധ്യത്തിൽ വിശാലമായ ഒരു മുറിയും അതിനു ചുറ്റുമായും എട്ടു മുറികളും അടങ്ങുന്നതാണ്‌ ഇതിന്റെ രൂപകല്പന.

PC:AJ Nayak

താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവുംകേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

Read more about: monuments delhi history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X