Search
  • Follow NativePlanet
Share
» »വിദേശയാത്ര പ്ലാന്‍ ചെയ്യുവാണോ? 350 ഡോളറിന് ഐസ്‌ലൻഡ് ട്രിപ്പ് പോകാം

വിദേശയാത്ര പ്ലാന്‍ ചെയ്യുവാണോ? 350 ഡോളറിന് ഐസ്‌ലൻഡ് ട്രിപ്പ് പോകാം

കൊവിഡ് വാക്സിനേഷന്‍ മികച്ച രീതിയില്‍ രാജ്യങ്ങളില്‍ പുരോഗമിക്കുന്നതോടെ അന്താരാഷ്ട്ര വിനോദ സഞ്ചാരരംഗവും വളരുകയാണ്. കൂടുതല്‍ സഞ്ചാരികളെ തങ്ങളുടെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുവാനായി മികച്ച ഓഫറുകളാണ് രാജ്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. ഇപ്പോഴിതാ ഏറ്റവും മികച്ച ഒരു ഡീലുമായി എത്തിയിരിക്കുകയാണ് ഐസ്ലാന്‍ഡ്. കുറച്ചു നാളുകളായി കുറഞ്ഞ ചിലവില്‍ വിദേശ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കായി മികച്ച ഡീലുമായാണ് ഐസ്ലാന്‍ഡ് വന്നിരിക്കുന്നത്.

 എല്ലാത്തരം സഞ്ചാരികള്‍ക്കും

എല്ലാത്തരം സഞ്ചാരികള്‍ക്കും

ഏതു തരത്തിലുള്ള സഞ്ചാരികളെയും പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുവാന്‍ വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന അതിമനോഹരമായ രാജ്യമാണ് ഐസ്ലാന്‍ഡ്. അഗ്നി പര്‍വ്വതങ്ങളുടെ കാഴ്ച മുതല്‍ ചൂടുനീരുറവകളും നോര്‍ത്തേണ് ലൈറ്റും വെള്ളച്ചാട്ടങ്ങളും ഹൈക്കിങ്ങും റോഡ് ട്രിപ്പും സ്കീയിങ്ങും ഒക്കെയായി വളരെ രസകരമായ അനുഭവങ്ങളും കാഴ്ചകളുമാണ് ഐസ്ലന്‍ഡില്‍ സഞ്ചാരികള്‍ക്കു പ്രതീക്ഷിക്കാവുന്നത്.

 കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്കാ‌‌‌യി

കൊവിഡ് വാക്സിന്‍ എടുത്തവര്‍ക്കാ‌‌‌യി

കൊവിഡ് വാക്സിനേഷന്‍ നടത്തിയവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിനോദ സഞ്ചാരം ആരംഭിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഐസ്ലന്‍ഡ്. വാക്സിനേഷന്‍ നടത്തിയ എല്ലാവരുടെയും യാത്ര സുഗമമാക്കുന്നതിനായി ഐസ്‌ലൻഡ് ജനുവരി 26 ന് ആദ്യത്തെ കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകി. വാക്സിനേഷന്‍ സ്വീകരിച്ച ആളുകള്‍ക്ക് യാത്രകള്‍ എളുപ്പമാക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്. വാക്സിന്‍ എടുത്ത ശേഷം രാജ്യത്തെത്തുന്നവര്‍ക്ക് ക‌ൊവിഡ് ‌‌ടെസ്റ്റ്, ക്വാറന്‍റൈന്‍ എന്നിവ ഉണ്ടായിരിക്കില്ല.

കൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾ

 350 ഡോളറില്‍ താഴെ!!

350 ഡോളറില്‍ താഴെ!!

ഇവിടുത്തെ ഏറ്റവും പുതിയ പ്ലാന്‍ അനുസരിച്ച് ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ യാത്രകളില്‍ ഒന്നായിരിക്കും ഐസ്ലന്‍ഡിന്റെ ഇപ്പോഴത്തെ പ്ലാന്‍. വെറും 350 ഡോളറില്‍ താഴെ തുകയ്ക്ക് ഐസ്ലാന്‍ഡിലേക്കുള്ള റൗഡ് ട്രിപ്പ് ബുക്ക് ചെയ്യാം.

 കാന്‍റ് മിസ് സെയില്‍

കാന്‍റ് മിസ് സെയില്‍

ഏപ്രിൽ 6 മുതൽ വാക്സിനേഷൻ സന്ദർശകരെ സ്വാഗതം ചെയ്യാൻ ഐസ്‌ലാന്‍ഡ് ഒരുങ്ങുമ്പോള്‍ കാന്‍റ് മിസ് സെയില്‍ ('can't-miss sale') എന്ന പേരിലാണ് പുതിയ പാക്കേജ് അവതരിപ്പിക്കുന്നത്. സാധാരണ സഞ്ചാരികള്‍ക്ക് ഒരിക്കലും സ്വപ്നം പോലും കാണുവാന്‍ സാധിക്കാത്ത തരത്തിലുള്ള ഇക്കണോമിക് പാക്കേജാണിത്. മികച്ച അവധിക്കാല പാക്കേജാ ഇത് രാജ്യത്തെ മികച്ച ഇടങ്ങള്‍ കാണുന്നതിനായുള്ള സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിനേഷൻ നൽകിയ എല്ലാ യാത്രക്കാർക്കും ഐസ്‌ലൻഡ് അതിർത്തികൾ തുറന്നിട്ടുണ്ടെന്ന വാർത്ത വന്നതോടെ ഈ വിൽപ്പന വാഗ്ദാനം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു.

 ബുക്ക് ചെയ്യാം നേരത്തെ!

ബുക്ക് ചെയ്യാം നേരത്തെ!

റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ 13 നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് 2022 ജൂൺ 1 നും ഫെബ്രുവരി 28 നും ഇടയിൽ യാത്ര ആസൂത്രണം ചെയ്യുന്ന യാത്രക്കാർക്ക് ആണ് ഈ പാക്കേജ് ലഭ്യമാവുക, നിരവധി വടക്കേ അമേരിക്കൻ നഗരങ്ങളിൽ നിന്ന് ഐസ്‌ലൻഡിലേക്ക് നേരിട്ടു പോകാൻ കഴിയും, ഒരു റൗണ്ട്ട്രിപ്പിന് 349 ഡോളറില്‍ നിന്നും വില്പന ആരംഭിക്കുന്നു. യാത്ര പുറപ്പെടുന്ന നഗരങ്ങളിൽ ന്യൂയോർക്ക്, ബോസ്റ്റൺ, സിയാറ്റിൽ എന്നിവ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്.

വിമാന യാത്ര കുറഞ്ഞ ചിലവിൽ പോകാം.. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇക്കാര്യം മാത്രം നോക്കുക!..

 വിന്‍റര്‍ പാക്കേജ്!!

വിന്‍റര്‍ പാക്കേജ്!!

ഇതു കൂടാതെ, നോർത്തേൺ ലൈറ്റ്സ്, ജിയോതർമൽ ഹോട്ട് സ്പ്രിംഗുകൾ തുടങ്ങി ഐസ്ലന്‍ഡിന്‍റെ തനതായ കുറേ കാഴ്ചകള്‍ക്കും സാഹസിക അനുഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കുവാനായി ഒരു വിന്റര്‍ പാക്കേജും ഇവിടെ ഒരുങ്ങുന്നുണ്ട്. 599 ഡോളർ മുതൽ ആണ് ഇത് ആരംഭിക്കുന്നത്. ഇതും ഏപ്രിൽ 13 നകം ബുക്ക് ചെയ്യണം.ഒക്ടോബർ 1 മുതൽ 2022 ഫെബ്രുവരി 25 വരെ പാക്കേജ് ലഭ്യമാകും.

മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!

വിനോദ സഞ്ചാരരംഗത്ത് 'ഇമ്മ്യൂണോ‌ടൂറിസം'... യാത്രകളൊക്കെ മാറുവാന്‍ പോകുവല്ലേ!!

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

പണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെ

Read more about: world travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X