Search
  • Follow NativePlanet
Share
» »പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!

പത്തിലൊരാള്‍ എഴുത്തുകാരന്‍, മഞ്ഞുപെയ്യുമ്പോഴും വരിനിന്ന് ഐസ്ക്രീം വാങ്ങുന്ന നാട്ടുകാര്‍!!

തീയുടെയും വെള്ളത്തിന്‍റെയും നാട്...ഐസ്‌ലൻഡ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന കാര്യമാണിത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ യാത്രാ ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്ന ഇവിടം കാഴ്ചകളുടെ ഒരു പറുദീസായാണ്. മനുഷ്യരേക്കാള്‍ ആടുകളുള്ള, യൂറോപ്പിലെ ഏറ്റവും വലിയ ഗ്ലേസിയര്‍ സ്ഥിതി ചെയ്യുന്ന, കണ്ണെടുക്കുവാന്‍ അനുവദിക്കാത്ത , ഒരിക്കല്‍ പോയാല്‍ മടങ്ങിവരുവാന്‍ തോന്നിപ്പിക്കാത്ത ഈ രാജ്യം ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കണം എന്ന കാര്യത്തില്‍ സംശയമേ ഇല്ല. പ്രകൃതി ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളുടെ നാടായ ഐസ്‌ലൻഡിനെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ വായിക്കാം...

മനുഷ്യര്‍ ഏറ്റവും അവസാനമായി താമസിക്കുവാന്‍ തിരഞ്ഞെടുത്തയിടം

മനുഷ്യര്‍ ഏറ്റവും അവസാനമായി താമസിക്കുവാന്‍ തിരഞ്ഞെടുത്തയിടം

ഏറ്റവും മികച്ച ഇടം ഏറ്റവും അവസാനം വരെ സൂക്ഷിച്ചതാണേോ??! എന്തായാലും ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇടമായാണ് ഐസ്ലാന്‍ഡ് അറിയപ്പെടുന്നത്. ഭൂമിയിൽ മനുഷ്യർ താമസമാക്കിയ അവസാന സ്ഥലങ്ങളിൽ ഒന്നാണിത്. 1,100 വർഷങ്ങൾക്ക് മുമ്പ് നോർവേയിൽ നിന്നുള്ള വൈക്കിംഗ്സ് ആണ് യാദൃശ്ചികമായി ഐസ്ലാൻഡ് കണ്ടെത്തിയത് എന്നാണ് ചരിത്രം പറയുന്നത്.

 60 ശതമാനം ജനങ്ങളും രാജ്യ തലസ്ഥാനത്ത്

60 ശതമാനം ജനങ്ങളും രാജ്യ തലസ്ഥാനത്ത്

റെയ്ക്ജാവിക്, ആണ് ഐസ്ലന്‍ഡിന്‍റെ തലസ്ഥാനമായി അറിയപ്പെടുന്നത്. വളരെ ചെറുതാണെങ്കിലും, ലോകത്തിലെ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരമാണ് ഇത്. ഐസ്ലാൻഡിക് ജനസംഖ്യയുടെ പകുതിയിലധികവും ഇവിടെയാണ് വസിക്കുന്നത്. വർണ്ണാഭമായതും രസകരവുമായ ഈ നഗരം നിരവധി റെസ്റ്റോറന്റുകൾ, കഫേകൾ, ബാറുകൾ, മ്യൂസിയങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു, മാത്രമല്ല കാല്‍നടയായി പോയി കാണേണ്ട കാഴ്ചകളാണ് ഇവി‌‌ടുത്തെ ഏറിയ പങ്കും

 എല്‍ഫില് വിശ്വസിക്കുന്ന നാട്ടുകാര്‍

എല്‍ഫില് വിശ്വസിക്കുന്ന നാട്ടുകാര്‍

ജര്‍മ്മനിയുടെ പുരാണങ്ങളിലും നാടോടിക്കഥകളിലുമുള്ള ഒരമാനുഷിക ജീവിയാണ് എല്‍ഫ്. മനുഷ്യരൂപമാണ് ഇതിനുള്ളത്. 30 മുതൽ 40% വരെ ഐസ്ലാൻഡുകാർ എൽഫുകള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ട് എന്നു വിശ്വസിക്കുന്നവരാണ്. ഐസ്ലാൻഡിക് നാടോടിക്കഥകൾ ഇപ്പോഴും ലാവാ വയലുകളിൽ ജീവിക്കുന്നതായി പറയപ്പെടുന്ന "മറഞ്ഞിരിക്കുന്ന ആളുകൾ" എന്നർഥമുള്ള ഹുൾഡുഫുൾക്കിനെക്കുറിച്ചുള്ള കഥകളാൽ സമ്പന്നമാണ്.

ലോകത്തിലെ പഴയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്

ലോകത്തിലെ പഴയ ജനാധിപത്യ രാജ്യങ്ങളിലൊന്ന്

ഗ്രീക്ക്, റോമൻ എന്നിവയോട് ചേര്‍ത്തു പറയുന്ന ജനാധിപത്യ രാജ്യമാണ് ഐസ്ലന്‍ഡും. ഇപ്പോഴും നിലനില്ക്കുന്ന, ലോകത്തിലെ ഏറ്റവും പഴയ പാര്‍ലമെന്‍റുള്ള രാജ്യവും ഐസ്ലാന്‍ഡ് ആണ്.

930 CE- ൽ ഐസ്ലാൻഡിക് മേധാവികൾ ആദ്യമായി പാർലമെന്റ്, അലിംഗി (അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർക്കുള്ള 'അൽതിംഗ്') സൃഷ്ടിക്കാൻ ഐംഗ്‌വെല്ലിർ കണ്ടുമുട്ടി. ഈ മേധാവികളും അവരുടെ പിൻഗാമികളും 1798 വരെ എല്ലാ വർഷവും പങ്വെല്ലറിൽ യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യാനും നിയമങ്ങൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.
1800-ൽ രാജകീയ ഉത്തരവ് പ്രകാരം 43 വർഷത്തെ ചരിത്രമുള്ള ഇത് നിര്‍ത്തലാക്കിയെങ്കിലും 1845-ൽഇത് വീണ്ടും പുനസ്ഥാപിച്ചു.

പ്രകൃതി-സൗഹൃദ രാജ്യം

പ്രകൃതി-സൗഹൃദ രാജ്യം

ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ രാജ്യങ്ങളിലൊന്നായി ഐസ്ലാന്‍ഡ് അറിയപ്പെടുന്നു. ഐസ്ലാൻഡിലെ മിക്കവാറും എല്ലാ വൈദ്യുതിയും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. തലസ്ഥാന നഗരമായ റെയ്ക്ജാവിക്കിന് 2014-ൽ നോർഡിക് നേച്ചർ ആൻഡ് എൻവയോൺമെന്റ് പ്രൈസ് ലഭിച്ചു, 2040-ഓടെ കാർബൺ-ന്യൂട്രൽ സിറ്റി എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് രാജ്യത്തിന്‍റെ ലക്ഷ്യം.

ആഴ്ചയില്‍ 45 മണിക്കൂര്‍ ജോലി

ആഴ്ചയില്‍ 45 മണിക്കൂര്‍ ജോലി

യൂറോപ്പിലെ ഏറ്റവും നീണ്ട ജോലിസമയമുള്ള രാജ്യമാണ് ഐസ്ലാന്‍ഡ്. ശരാശരി 45 മണിക്കൂറാണ് ഓരോ ഐസ്ലന്‍ഡ്കാരനും ആഴ്ചയില്‍ പണിയെടുക്കുന്ന സമയം.

ബിയര്‍ നിരോധിച്ചിരുന്ന രാജ്യം

ബിയര്‍ നിരോധിച്ചിരുന്ന രാജ്യം

കൂടുതലറിയുംതോറും ഒരുപാട് കാര്യങ്ങള്‍ പുതുതായി അറിയുവാന്‍ സാധിക്കുന്ന രാജ്യമാണ് ഐസ്ലാന്‍ഡ്. ഇവിടെ ഒരു കാലത്ത് ബിയര്‍ ഉപയോഗിം കര്‍ശനമായി നിയമം മൂലം നിരോധിക്കപ്പെട്ടിരുന്നു. ഒരു ജനസംഖ്യാ വോട്ടെടുപ്പിന് ശേഷം 1915 ല്‍ ആരംഭിച്ച നിരോധനം 1989 വരെ നീണ്ടു നിന്നു. ഇപ്പോൾ, എല്ലാ മാർച്ച് 1-നും രാജ്യം 74 വർഷത്തെ ബിയർ നിരോധനം അവസാനിച്ചതിന്റെ സ്മരണാർത്ഥം "Bjórdagurinn" അല്ലെങ്കിൽ "ബിയർ ഡേ" ആഘോഷിക്കുന്നു.

ഹിമാനികളാൽ മൂടപ്പെട്ടിരിക്കുന്ന രാജ്യം

ഹിമാനികളാൽ മൂടപ്പെട്ടിരിക്കുന്ന രാജ്യം

ഐസ്ലാൻഡ് രാജ്യത്തിന്റെ 11% ഹിമാനികളാൽ മൂടപ്പെട്ടതായി പഠനങ്ങൾ പറയുന്നു. ഐസ്ലാൻഡിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഹിമാനികൾ, ഇന്നുവരെ ഏകദേശം 269 ഹിമാനികളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത് . യൂറോപ്പിലെ ഏറ്റവും വലിയ ഹിമാനിയായ വട്നജാക്കുള്ളിന്റെ ആസ്ഥാനം കൂടിയാണ് ഐസ്ലാൻഡ്, ഇത് ലക്സംബർഗിന്റെയോ റോഡ് ദ്വീപിന്റെയോ മൂന്നിരട്ടി വലുപ്പത്തിന് തുല്യമാണ്!

പത്തിലൊരാള്‍ എഴുത്തുകാരന്‍

പത്തിലൊരാള്‍ എഴുത്തുകാരന്‍

ഐസ്ലാൻഡിനെക്കുറിച്ചുള്ള വസ്തുതകൾ പരിശോധിക്കുമ്പോള്‍ വളരെ ആകര്‍ഷണീയമായി തോന്നിയ ഒന്ന് ഇവിടുത്തെ വായനാ സംസ്കാരവും എഴുത്തുകാരുമാണ്. ഐസ്ലാൻഡിലെ വായനയുടെ പാരമ്പര്യം പതിമൂന്നാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. സാഹിത്യ കേന്ദ്രീകൃത രാജ്യമാണിതെന്ന് തെളിയിക്കുന്ന പല കാര്യങ്ങളും ഇവിടെ കാണാം. അതിലൊന്ന് ഇവിടുത്തെ എഴുത്തുകാരാണ്. പത്തില്‍ ഒരു ഐസ്ലന്‍ഡുകാരനും അവരുടെ ജീവിതത്തില്‍ കുറ‍ഞ്ഞത് ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിക്കുമത്രെ!

 കുഴപ്പിക്കുന്ന ഭാഷയും നാക്കുളുക്കികളും

കുഴപ്പിക്കുന്ന ഭാഷയും നാക്കുളുക്കികളും

കൂട്ടിവായിക്കുവാനും പറഞ്ഞുഫലിപ്പിക്കുവാനും ഏറെ പ്രയാസമുള്ള ഭാഷയാണ് ഐസ്ലന്‍ഡിലേത്. Eyjafjallajökull (ഐജഫ്ജല്ലാജാക്കുൾ) എന്ന വാക്കു മാത്രം മതി ഐസ്ലന്‍ഡിന്‍റെ ഭാഷ എങ്ങനെയുള്ളതാണെന്നും പറയുവാന്‍ എത്രമാത്രം ബുദ്ധിമുട്ടാമെന്നും മനസ്സിലാക്കുവാന്‍. ഐസ്ലാൻഡിന്റെ ഭാഷ ഗ്രഹിക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും, മിക്ക പ്രദേശവാസികളും ഇംഗ്ലീഷ് രണ്ടാം ഭാഷയായി പഠിക്കുന്നത് സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഒരു അനുഗ്രഹമാണ്. യാത്രക്കാർക്ക് ആശയവിനിമയം നടത്താനും അതിലൂടെ കടന്നുപോകാനും ഇത് ഏറെ സഹായിക്കുന്നു.

ഐസ്‌ലാൻഡിനെക്കുറിച്ചുള്ള മറ്റൊരു രസകരമായ വസ്തുത, കാലാവസ്ഥയെ വിവരിക്കാൻ നിരവധി മാർഗങ്ങളുണ്ട് എന്നതാണ്. നോക്കിനില്‍ക്കുന്ന നേരംകൊണ്ട് കാലാവസ്ഥ മാറിമറിയുന്ന ഇടമായതിനാല്‍ കാലാവസ്ഥയ്ക്ക് ജീവിതത്തിലും സംസാരത്തിലും ഏറെ പ്രാധാന്യമുണ്ട്. കാറ്റിനെ മാത്രം വിശേഷിപ്പിക്കുവാനായി ഈ ഭാഷയില്‍ നൂറിലധികം വാക്കുകളുണ്ട്.

ഐസ്ക്രീമും ഐസ്ലാന്‍ഡും

ഐസ്ക്രീമും ഐസ്ലാന്‍ഡും

ഐസ്ക്രീമിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഐസ്ലാന്‍ഡുകാര്‍. ഫസ്റ്റ് ഡേറ്റിനു പോകുമ്പോള്‍ ഇവിടുത്തെ ചെറുപ്പക്കാര്‍ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഐസ്ക്രീമാണ്. കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ പോലും, ഐസ്ക്രീമിനായി ആളുകൾ ക്യൂ നിൽക്കുന്നത് നിങ്ങൾക്ക് ഇവിടെ കാണാം. പ്രത്യേകിച്ച് റെയ്ക്ജാവിക്കിലെ കടകളിലാണ് ഈ തിരക്ക് കൂടുതലായും കാണുന്നത്.

 ഭൂപ്രകൃതിയെ സൂചിപ്പിക്കുന്ന പതാക

ഭൂപ്രകൃതിയെ സൂചിപ്പിക്കുന്ന പതാക

ചുവപ്പ്, നീല, വെള്ള എന്നീ മൂന്നു നിറങ്ങളാണ് ഐസ്ലന്‍ഡിലെ പതാകയിലുള്ളത്. രാജ്യത്തിന്റെ ഭൂപ്രകൃതിയെ സൂചിപ്പിക്കുന്നതാണ് ഈ മൂന്നു നിറങ്ങളും. അതായത് ഐസിനെ സൂചിപ്പിക്കുവാന്‍ വെള്ള നിറവും തീയെ സൂചിപ്പിക്കുവാന്‍ ചുവപ്പും പര്‍വ്വതത്തെ നീലയും ഉപയോഗിച്ചാണ് പ്രതിനിധീകരിച്ചിരിക്കുന്നത്. 1906 ലാണ് ഈ പതാക രൂപകല്പന ചെയ്തത്. ദേശീയ സംരക്ഷണ പ്രവർത്തകനായ മത്തയാസ് ശ്രിയേഴ്സണാണ് ഈ നിർദ്ദേശം നൽകിയത്.

 സുരക്ഷിതമായ രാജ്യങ്ങളിലൊന്ന്

സുരക്ഷിതമായ രാജ്യങ്ങളിലൊന്ന്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഐസ്ലാന്‍ഡ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് ഇവിടുത്തേത്. ഒരു പതിറ്റാണ്ടിലേറെയായി, ഇത് എല്ലായ്പ്പോഴും ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്. നാറ്റോയില്‍ സൈന്യത്തെ നിലനിർത്താത്ത ഏക രാജ്യമാണ് ഐസ്ലാൻഡ് എന്നതും ഇതിനോടൊത്ത് ചേര്‍ത്തു വായിക്കേണ്ടതാണ്.

പേരു തിര‍ഞ്ഞെടുക്കുവാന്‍ രജിസ്റ്റര്‍

പേരു തിര‍ഞ്ഞെടുക്കുവാന്‍ രജിസ്റ്റര്‍

ഇവിടെ കുട്ടികള്‍ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട പേരു നല്കുവാന്‍ മാതാപിതാക്കള്‍ക്ക് അനുമതിയില്ല. അംഗീകൃത പേരുകളുടെ ഔദ്യോഗിക രജിസ്റ്ററിൽ നിന്നാണ് കുട്ടികളുടെ പേരുകൾ മാതാപിതാക്കള്‍ തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ താല്പര്യമില്ലാത്തവര്‍ക്ക് മറ്റൊരു പേര് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ആദ്യം "നാമകരണ സമിതി" യിൽ നിന്ന് അനുമതി അഭ്യർത്ഥിച്ച് മുന്നോട്ട് പോകാം.

കു‌ടുംബപ്പേര് പേരിന്റെ ഭാഗമായി ഉപയോഗിക്കുന്ന പതിവും ഇവിടെയില്ല. അതായത് ഒരു വ്യക്തിയുടെ അവസാന നാമം അവരുടെ അച്ഛന്‍റെയോ അമ്മയുടേയോ പേര് ആണ്. ഉദാഹരണത്തിന്, Björk- ന്റെ അവസാന നാമം Guðmundsdóttir ആണ്, അതിന്റെ അർത്ഥം "ഗുമുണ്ടൂരിന്റെ മകൾ" എന്നാണ്.

നാട്ടില്‍ തന്നെ കറങ്ങാം...അല്പം ശ്രദ്ധിച്ചാല്‍ അടിപൊളിയാക്കാം ഓരോ യാത്രയുംനാട്ടില്‍ തന്നെ കറങ്ങാം...അല്പം ശ്രദ്ധിച്ചാല്‍ അടിപൊളിയാക്കാം ഓരോ യാത്രയും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X