Search
  • Follow NativePlanet
Share
» »ഇടുക്കി-ചെറുതോണി ഡാമുകള്‍ തുറന്നു.. 31 വരെ സന്ദര്‍ശിക്കാം

ഇടുക്കി-ചെറുതോണി ഡാമുകള്‍ തുറന്നു.. 31 വരെ സന്ദര്‍ശിക്കാം

സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്

ഇടുക്കിയുടെ കാഴ്ചകള്‍ എത്രയൊക്കെ കണ്ടി‌ട്ടുണ്ടെന്നു പറഞ്ഞാലും അത് പൂര്‍ത്തിയാകുവാന്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഇടുക്കി ആര്‍ച്ച് ഡാമും ചെറുതോണി അണക്കെ‌ട്ടും. എന്നാല്‍ വര്‍ഷത്തില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഇവി‌ടം സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ഇപ്പോഴിതാ കാത്തിരുന്ന സഞ്ചാരികള്‍ക്ക് ആവേശമായി ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്. വിശദമായി വായിക്കാം

മേയ് 31 വരെ

മേയ് 31 വരെ

മേയ് 9 തിങ്കളാഴ്ച മുതല്‍ 31 ചൊവ്വാഴ്ച വരെയാണ് ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്. എല്ലാ ദിവസവും സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി ഉണ്ട്.
രാവിലെ 9.30 മുതല്‍ വൈകിട്ട് 5.00 വരെയാണ് ഡാമുകളിലേക്കുള്ള സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബഗ്ഗി കാറില്‍ സന്ദര്‍ശിക്കുന്നതിനും സൗകര്യമുണ്ട്. ഡാമിനു മുകളിലൂ‌‌ടെ ബഗ്ഗി കാറില്‍ പോകുന്നതിന് 8 പേര്‍ക്ക് 600 രൂപയാണ് നിരക്ക്.

PC:KSEB

ട്രക്കിങ്ങും ബോട്ടിങ്ങും

ട്രക്കിങ്ങും ബോട്ടിങ്ങും

ആഘോഷങ്ങളുടെ ഭാഗമായി മേയ് 10 മുതല്‍ 15 വരെ വാഴത്തോപ്പ് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാതല പ്രദര്‍ശന വിപണന മേള നടക്കും. ഇതിന്‍റെ ഭാഗമായി പ്രദേശത്തെ വിവിധ ഇടങ്ങളിലേക്ക് ‌ട്രക്കിങ്, ഇടുക്കി ജലാശയത്തില്‍ ബോട്ടിങ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം കാല്‍വരി മൗണ്ട്, ഹില്‍വ്യൂ പാര്‍ക്ക്, അഞ്ചുരുളി, പാല്‍ക്കുള മേട്, മൈക്രോവേവ് വ്യൂ പോയിന്‍റ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കാം.

PC:Anand Venugopal

 ഇടുക്കി ഡാം

ഇടുക്കി ഡാം

ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ട് കുറുവന്‍-കുറുവത്തി മലനിരകള്‍ക്കു കുറുകെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. അണക്കെട്ടിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയാണ് ഇടുക്കി അണക്കെട്ട്.
PC:KSEB

ചെറുതോണി ഡാം

ചെറുതോണി ഡാം

ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്.
PC:KSEB

കാല്‍വരി മൗണ്ട്

കാല്‍വരി മൗണ്ട്

ഇടുക്കിയിലെ ഏറ്റവും മികച്ച വ്യൂ പോയിന്‍റും കാഴ്ചകളും ഒരുക്കുന്ന ഇടമാണ് കാല്‍വരി മൗണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2700 അ‌ടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവി‌ടെ നിന്നും ഇടുക്കി ഡാമിന്‍റെയും റിസര്‍വ്വോയറിന്‍റെയും കാടുകളുടെയും കാഴ്ച കാണാം. റിസര്‍വോയറിനുള്ളിലായി കാണപ്പെടുന്ന ചെറുദ്വീപുകളുടെ കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും പ്രധാനന ആകര്‍ഷണം. ഇടുക്കി ഡാമിന്‍റെ ഏറ്റവും മികച്ച കാഴ്ചയും ഇവി‌ടെനിന്നും ലഭിക്കും. വാഴത്തോപ്പ് പഞ്ചായത്തിന്റെ ഭാഗമാണ് കാല്‍വരി മൗണ്ട്.

ചെറുതോണി-കട്ടപ്പന റൂട്ടിൽ പോയാൽ ഇവിടേക്കുള്ള കവാടം കാണാം. ചെറുതോണിയിൽ നിന്നും ഇവിടേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. ഇടുക്കി ഡാമിൽ നിന്നും ഇവിടേക്ക് 10 കിലോമീറ്ററാണ് ദൂരം.

ഹില്‍വ്യൂ പാര്‍ക്ക്

ഹില്‍വ്യൂ പാര്‍ക്ക്

ഇടുക്കി ഡാമിലേക്കുള്ള യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരിടമാണ് ഹില്‍വ്യൂ പാര്‍ക്ക്. ഡാമിലെ ജയനിരപ്പിന്റെ ഏകദേശം 350 അടി ഉയരത്തിൽ നിന്നും ഇടുക്കി ഡാമിന്റെയും ചെറുതോണി ഡാമിന്റെയും കാഴ്ചകൾ കാണാൻ സാധിക്കും എന്നതാണ് ഹില്‍വ്യൂ പാര്‍ക്കിനെ വ്യത്യസ്തമാക്കുന്നത്. എട്ട് ഏക്കറോളം സ്ഥലത്തായി നിർമ്മിച്ചിരിക്കുന്ന ഇടുക്കി ഡാം എല്ലാ ദിവസവും സഞ്ചാരികൾക്കായി തുറക്കും. പാർക്ക് കൂടാതെ, കുട്ടികൾക്കായുള്ള കളിസ്ഥലം, ബോട്ട് സവാരി, വിശ്രമിക്കുവാനും ഡാമിന്റെ മനോഹരമായ കാഴ്ചകൾ കാണുവാനുമുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
PC:B-joy Abraham

അഞ്ചുരുളി

അഞ്ചുരുളി


ഇരട്ടയാര്‍ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി 1974-ല്‍ നിർമിച്ച തുരങ്കമാണ് അഞ്ചുരുളി. വെള്ളത്തിനു മുകളില്‍ ഉരുളികള്‍ കമിഴ്ത്തി വെച്ചതു പോലെ കാണുന്ന അഞ്ച് മലകളാണ് അഞ്ചുരുളി എന്നറിയപ്പെടുന്നത്. ഇടുക്കി ഡാമിന്റെ ആരംഭമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചുരുളി ഇടുക്കിയിലെ ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ തുറന്നു വിടാനായി നിര്‍മ്മിച്ച തുരങ്കമാണ്. തുരങ്കത്തിന്റെ ഒരു വശം ഇടുക്കി ഡാമിലേക്കും മറുവശം ഇരട്ടയാര്‍ ഡാമിലേക്കുമാണ് തുറന്നു കിടക്കുന്നത്.
കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി ഒന്‍പതു കിലോമീറ്റര്‍ ദൂരത്തിലാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്.
PC:Jayeshj

തെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെ<br />തെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇ‌ടുക്കി സഞ്ചാരികളു‌ടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമു‌ടിയെ

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം<br />മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്<br />ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്

Read more about: idukki idukki dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X