Search
  • Follow NativePlanet
Share
» »അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതും ഷട്ടറില്ലാത്ത അണക്കെട്ട്

അണക്കെട്ട് ഫ്രഞ്ചുകാർ നിര്‍മ്മിച്ചത് ഐസിട്ട്! അതും ഷട്ടറില്ലാത്ത അണക്കെട്ട്

By Elizabath Joseph

ഈ അടുത്ത കാലത്തായി മലയാളികളെ ഏറ്റവും അധികം പേടിപ്പിച്ച സംഭവങ്ങളിലൊന്ന് പ്രളയവും പിന്നെ ഇടുക്കി ഡാമുമാണ്. നാട്ടുകാരെ കുറച്ച് പേടിപ്പിച്ചിട്ടുണ്ടെങ്കിലും പെരിയാറിന്റെ തീരത്തുള്ളവരെ കാക്കുന്നത് ഇടുക്കി അണക്കെട്ട് തന്നെയാണ്.

കുതിച്ചൊഴുകിയിരുന്ന പെരിയാറിന് ഒരു മൂക്കുകയറിടുകയാണ് ഇടുക്കി അണക്കെട്ട് ചെയ്തത്.അതിലും പെരിയാറിനെ പിടിച്ചു നിർത്താൻ കഴിയാത്തതിനാൽ ചെറുതോണി അണക്കെട്ടും പിന്നെ കുളമാവ് അണക്കെട്ടും നിർമ്മിച്ചു. സംഭവം അത്ര നിസാരനൊന്നുമല്ല ഇടുക്കി ജലവൈദ്യുത പദ്ധതി എന്നു മനസ്സിലായില്ലേ....

 ഇടുക്കി ഡാം ഒരു വലിയെ ചെറിയ ചരിത്രം

ഇടുക്കി ഡാം ഒരു വലിയെ ചെറിയ ചരിത്രം

ലോകത്തര ആർകിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടും ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്സു ജെ. ജോണിന്റെ പേരു പറയാതെ ഡാമിന്റെ ചരിത്രം തുടങ്ങുവാനാകില്ല. ഇടുക്കിയിലെ തന്റെ നായാട്ടിനിടയിൽ കണ്ടെത്തിയ കൊലുമ്പൻ എന്ന ആദിവാസി ജോണിന്റെ കൂടെ കൂടിയതോടെയാണ് ഒരു വലിയ ചരിത്രത്തിനു തുടക്കമാവുന്നത്

കുറവൻ കുറത്തി മലയിടുക്ക്

കുറവൻ കുറത്തി മലയിടുക്ക്

ഇടുക്കിയിലെ കുറവൻ കുറത്തി മലയിടുക്ക് ജോണിനു കൊലുമ്പൻ കാണിച്ചു കൊടുത്തതും അതിനിടയിലൂടെ ഒഴുകുന്ന പെരിയാറിൽ ഒരു തട കെട്ടുന്നത് ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും സഹായിക്കും എന്ന ജോണിന്റഖെ ദീർഘവീക്ഷണവും ഒക്കെ ഇതിന്റെ ചരിത്രത്തോട് ചേർത്തു വായിക്കേണ്ടതാണ്. പിന്നീട് അദ്ദേഹം അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും എൻജിനീയറായ സഹോദരന്റെ സഹായത്തോടെ വിശദമായ ഒരു റിപ്പോർട്ട് തിരുവിതാംകൂർ ഗവണ്‍മെന്റിനു സമർപ്പിക്കുകയും ചെയ്തു.

PC:Rameshng

പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല ഇടുക്കി ഡാം

പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല ഇടുക്കി ഡാം

കഥകളും ചരിത്രങ്ങളും ഒട്ടേറെ അവകാശപ്പെടുവാനുണ്ടെങ്കിലും ഇടുക്കി ഡാം പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല എന്നതാണ് യാഥാർഥ്യം. കാനഡ അണക്കെട്ടു നിർമ്മാണത്തിനാവശ്യമായ ധനം നല്കിയപ്പോൾ സാങ്കേതിയക സഹായം സ്വീകരിച്ചത് ഫ്രാൻസിൽ നിന്നായിരുന്നു.

 ഒരു ഡാം നിർമ്മിച്ചപ്പോൾ

ഒരു ഡാം നിർമ്മിച്ചപ്പോൾ

ഇടുക്കി ഡാമിന്റ പ്രധാന പദ്ധതി കുറുവൻ കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ പെരിയറിൽ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളിവള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോകുവാൻ സാധ്യതകൾ ഏറെയുണ്ടായിരുന്നു. അതിനാൽ ചെറുതോണി പുഴയിലൂടെ വെള്ളം പോകാതിരിക്കുവാൻ ചെറുതോണിയിലും കിളിവള്ളിത്തോട്ടിലൂടെ പോകാതിരിക്കുവാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.

ഐസിട്ടു നിർമ്മിച്ച ഇടുക്കി ഡാം

ഐസിട്ടു നിർമ്മിച്ച ഇടുക്കി ഡാം

നിർമ്മാണത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ള ഒന്നാണ് ഇടുക്കി അണക്കെട്ട്. കമാനാകൃതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വിദഗ്ദരാ ഫ്രെഞ്ച് എൻജിനീയർമാരാണ് ഇതിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്. കോൺക്രീറ്റ്‌ കൊണ്ടു പണിത അണക്കെട്ടിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇതിന്റെ നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ താപനില കുറയ്ക്കുവാനായി ഐസ് ഉപയോഗിച്ചിരുന്നുവത്രെ.

ഷട്ടറില്ലാത്ത ഇടുക്കി ഡാം

ഷട്ടറില്ലാത്ത ഇടുക്കി ഡാം

ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്.

ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയാണ് ഇടുക്കി അണക്കെട്ട്.

തീരാത്ത പ്രത്യേകതകൾ

തീരാത്ത പ്രത്യേകതകൾ

60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ജലസംഭരണി, ഈ ജലസംഭരണിയിൽ മൂന്ന് അണക്കെട്ടുകൾ, 6,000 മീറ്ററിലധികം നീളമുള്ള തുരങ്കങ്ങൾ, ഭൂമി തുരന്ന നിർമ്മിച്ച ഭൂഗർഭ വൈദ്യുത നിലയം എന്നിങ്ങനെ പ്രത്യേകതകൾ ധാരാളം ഇടുക്കി പദ്ധതിക്കുണ്ട്.

PC: Aml jhn

വെള്ളത്തിനടയിലെ പ്രവേശന ഗോപുരം

വെള്ളത്തിനടയിലെ പ്രവേശന ഗോപുരം

ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയമാണ് മൂലമറ്റത്തേത്. ഇടുക്കി ജലവൈദ്യു പദ്ധതിയുടെ ഭാഗമായ ഇവിടേക്ക് ഇടുക്കി അണക്കെട്ടിൽ നിന്നുമാണ് വെള്ളം കൊണ്ടുപോകുന്നത്. മലതുരന്ന് നിർമ്മിച്ച ഒരു തുരങ്കത്തിലൂടെയാണ് വെള്ളം ഇവിടെ എത്തിക്കുന്നത്. കുളമാവിന് സമീപമുള്ള ടണലുകൾ വഴിയാണ് ഇവിടെ വെള്ള എത്തുന്നത്. ഇവിടെ അണക്കെട്ടിനുള്ളിൽ തുരങ്കത്തിൽ വെള്ളം എത്തിക്കുന്നതിനു മുൻപായി അണക്കെട്ടിൽ ഒരു പ്രവേശന ഗോപുരമുണ്ട്. നിർമ്മാണം പൂർത്തിയാക്കി വെള്ളം നിറച്ചതു മുതൽ ഇങ്ങോട്ട് എന്നും ഈ പ്രവേശന ഗോപുരം വെള്ളത്തിനടയിലാണ്.

PC: Rameshng

കുളമാവ് അണക്കെട്ട്

കുളമാവ് അണക്കെട്ട്

ഇടുക്കിയിലെ കുളമാവ് എന്ന സ്ഥലത്താണ് കുളമാവ് അണക്കെട്ട് സ്ഥിതി ചെയ്യുന്നച്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണിത്. ഇടുക്കി അണക്കെട്ടിന്റെ തെക്കുദിശയിലായി സ്ഥിതി ചെയ്യുന്ന ഈ ഡാമിന് 33 കിലോമീറ്ററാണ് റിസർവ്വോയറുള്ളത്.

PC:Reji Jacob

ചെറുതോണി അണക്കെട്ട്

ചെറുതോണി അണക്കെട്ട്

ഉയരത്തിൻരെ കാര്യത്തിൽ മൂന്നാമത് നിൽക്കുന്ന ചെറുതോണി അണക്കെട്ട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ്. സമുദ്ര നിരപ്പിൽ നിന്നും 3900 ഇടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്.

ഇവിടുത്തെ ബോട്ടിങ്ങാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഓണം, ക്രിസ്തുമസ് തുടങ്ങിയ സമയങ്ങളിൽ മാത്രമേ ഇവിടെ ബോട്ടിങ്ങ് നടത്തുവാൻ അനുമതിയുള്ളൂ. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളിലെ റിസർവ്വോയറിലെ വെള്ളം തുറന്നു വിടേണ്ട സന്ദർഭങ്ങളിൽ ചെറുതോണി അണക്കെട്ട് വഴിയാണ് അധികമുള്ള ജലം വിടുന്നത്.

PC:Rojypala

ഇടമലയാർ ഡാം

ഇടമലയാർ ഡാം

കേരളത്തിലെ പ്രശസ്തമായ മറ്റൊരു അണക്കെട്ടാണ് ഇടമലയാർ അണക്കെട്ട്. എറണാകുളം ജില്ലയിൽ ഭൂതത്താൻ കെട്ടിനു സമാപത്തായാണ് ഇതുള്ളത്. 1957 ൽ നിർമ്മിക്കപ്പെട്ട ഈ ഡാം ഇടമലയാറിനു കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.

PC:Captain

ഇടുക്കി ഡാം തുറന്നപ്പോൾ

ഇടുക്കി ഡാം തുറന്നപ്പോൾ

ഇടുക്കിയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി പെട്ടുന്ന കടുത്ത മഴയെ തുടർന്ന് ഓഗസ്റ്റ് ഒൻപതിനാണ് ചരിത്രത്തിൽ മൂന്നാമത്തെ തവണ ഇടുക്കി അണക്കെട്ട് തുറക്കുന്നത്. 1981 ലും പിന്നീട് 1992ലുമാണ് ഇടുക്കി ഡാം ഇതിനു മുൻപ് തുറക്കുന്നത്.

വെള്ളം പോയ വഴി

വെള്ളം പോയ വഴി

ഇടുക്കി ഡാം തുറന്നപ്പോൾ ചെറുതോണി മുതൽ അറബിക്കടൽ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗൺ, പെരിയാർ, ലോവർ പെരിയാർ അണക്കെട്ട്, ഭൂതത്താൻ കെട്ട്, , കാലടി, നെടുമ്പാശ്ശേരി, ആലുവ വഴിയാണ് അറബിക്കടലെത്തിയത്.

ഈ കണ്ടതൊന്നുമല്ല ഇടുക്കി...യഥാർഥ ഇടുക്കിയെ കാണാം!!

ഇടുക്കി ഡാമിന്റെ ഭംഗി കാണാൻ ഹിൽവ്യൂ പാർക്ക്

ഇടുക്കിയിലെ വെളിപ്പെടാത്ത അത്ഭുതങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more