Search
  • Follow NativePlanet
Share
» »ഇടുക്കി ഡാം കാണുവാന്‍ പോയാലോ..പാര്‍ക്കും ബഗ്ഗി യാത്രയുമെല്ലാമായി ഒരു യാത്ര,ഒക്ടോബർ 16 വരെ മാത്രം

ഇടുക്കി ഡാം കാണുവാന്‍ പോയാലോ..പാര്‍ക്കും ബഗ്ഗി യാത്രയുമെല്ലാമായി ഒരു യാത്ര,ഒക്ടോബർ 16 വരെ മാത്രം

ഇടുക്കി ഡാം കാണുവാന്‍ പോയാലോ..പാര്‍ക്കും ബഗ്ഗി യാത്രയുമെല്ലാമായി ഒരു യാത്ര

എന്നും സഞ്ചാരികളെ അത്ഭുതപ്പെടുത്തിയിട്ടുള്ള കാഴ്ചകളില്‍ ഒന്നാണ് ഇടുക്കി അണക്കെട്ടിന്‍റേത്. കൗതുകം മാത്രമല്ല, പറഞ്ഞു വരുമ്പോള്‍ പേടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഴ കനത്താല്‍ നിറഞ്ഞു തുളുമ്പാന്‍ തയ്യാറായി നില്‍ക്കുന്ന ഡാം യഥാര്‍ത്ഥത്തില്‍ ഒരത്ഭുതം തന്നെയാണ്. പെരിയാറിനെകുറവൻ കുറത്തി മലയിടുക്കില്‍ പി‌ടിച്ചുകെട്ടിയ ഇടുക്കി ഡാം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുകയാണ്. വര്‍ഷത്തില്‍ വളരെ കുറച്ച് ദിവസങ്ങളില്‍ മാത്രമേ ഡാം സന്ദര്‍ശകര്‍ക്കായി തുറക്കൂ എന്നതിനാല്‍ ഈ ദിവസങ്ങള്‍ കാത്തിരിക്കുന്നവരാണ് മിക്കവരും. നിലവില്‍ ഡാം സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. വിശദാംശങ്ങള്‍ വായിക്കാം...

കാത്തിരിക്കാതെ പോകാം

കാത്തിരിക്കാതെ പോകാം

ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാം ഒരിക്കലെങ്കിലും കാണമെന്ന് ആഗ്രഹിക്കാത്തവരില്. രണ്ടു മലയിടുക്കുകളിലായി പിടിച്ചുകെട്ടിയിരിക്കുന്ന പെരിയാറിന്റെ കാഴ്ച അത്ഭുതപ്പെടുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഓണത്തിനോട് അനുബന്ധിച്ചാണ് ഡാം സന്ദര്‍ശകര്‍ക്കായി തുറന്നത്.
PC:http://www.kseb.in/

 പ്രവേശനം ഇങ്ങനെ

പ്രവേശനം ഇങ്ങനെ

ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ഒക്ടോബര്‍ 16 വരെയാണ് ഡാം സന്ദര്‍ശകര്‍ക്കായി തുറക്കുന്നിരിക്കുന്നത്. കേരളാ ഹൈഡല്‍ ടൂറിസത്തിന്‍റെ നേതൃത്വത്തിലാണ് ഇവിടുത്തെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പ്രവേശന ഫീസ്

പ്രവേശന ഫീസ്

ഇത്തവണ പ്രവേശന ഫീസില്‍ നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും ആണ് പ്രവേശന ഫീസ്. നേരത്തെ ഇത് മുപ്പത് രൂപയും പത്തു രൂപയും ആയിരുന്നു. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കിടയിലൂടെ സഞ്ചരിക്കുന്നതിനു ബഗ്ഗീ കാറിനു പ്രത്യേക നിരക്കാണ് ഈ‌ടാക്കുന്നത്. ചെറുതോണി അണക്കെട്ടിനടുത്തുള്ള കൗണ്ടറിൽ നിന്നും ടിക്കറ്റ് ലഭിക്കും. ബോട്ടിങ്ങിനു പോകുമ്പോൾ ക്യാമറയും ഫോണും ഒന്നും അനുവദനീയമല്ല. ഇവ കവാ‌‌ടത്തിനടുത്തെ പ്രത്യേക ക്ലോക്ക് റൂമിലോ അല്ലെങ്കില്‍ വാഹനതത്തില്‍ തന്നെയോ സൂക്ഷിക്കാം.
PC:Rameshng

ബാറ്ററി കാറില്‍ പോകാം

ബാറ്ററി കാറില്‍ പോകാം

ഡാമിന്റെ കാഴ്ചകള്‍ കാണുവാന്‍ ബാറ്ററി കാര്‍ ആയ ബഗ്ഗി കാറിന്‍റെ സഹായവും ഉണ്ട്. ചെറുതോണി ഡാമിന്‍റെ പ്രവേശന കവാടത്തില്‍ നിന്നാരംഭിച്ച് ഡാമിനു മുകളിലൂടെ പോയി അവസാന കവാടം വരെ കൊണ്ടെത്തിച്ച് തിരികെ വരുന്നതാണ് ഈ യാത്ര. രണ്ടു കിലോമീറ്ററോളം ദൂരം നടന്നു കാണുവാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ബഗ്ഗി കാര്‍ തിരഞ്ഞെടുക്കാം. എട്ടു പേര്‍ക്ക് സഞ്ചരിക്കുവാന്‍ 600 രൂപയാണ് ബഗ്ഗി കാര്‍ നിരക്ക്.
PC:George Abraham Maniyambra

ഇഷ്‌ടംപോലെ കാഴ്ചകള്‍

ഇഷ്‌ടംപോലെ കാഴ്ചകള്‍

അണക്കെട്ടിന്റെ ഭംഗി മാത്രമല്ല, ഇഷ്ടംപോലെ കാര്യങ്ങളുണ്ട് ഇവിടെയെത്തിയാല്‍ ചെയ്യുവാനും കാണുവാനും,. ഹില്‍ വ്യൂ പാര്‍ക്ക്, അവിടുത്തെ കഴ്ചകള്‍, സാഹസിക വിനോദങ്ങള്‍, വൈശാലി ഗുഹ, തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.
PC:http://www.kseb.in/

ഹില്‍ വ്യൂ പാര്‍ക്ക്

ഹില്‍ വ്യൂ പാര്‍ക്ക്

ഡാമിലെ ജയനിരപ്പിന്റെ ഏകദേശം 350 അടി ഉയരത്തിൽസ്ഥിതി ചെയ്യുന്ന ഹില്‍ വ്യൂ പാര്‍ക്ക് ഇ‌ടുക്കി ഡാമിന്റ രസകരമായ കാഴ്ചകള്‍ നല്കുന്ന ഇടമാണ്. മുകളില്‍ നിന്നും ഡാമിന്‍റെ കാഴ്തകള്‍ കാണുവാന്‍ സാധിക്കുന്തിനാല്‍ ഇവിടം സഞ്ചാകികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്.
PC:Rameshng

വൈശാലി ഗുഹ

വൈശാലി ഗുഹ

ഇടുക്കി ഡാമിന്‍റെ ഭാഗമായി നില്‍ക്കുന്ന വൈശാലി ഗുഹ വൈശാലി എന്ന സിനിമയിലൂടെയാണ് പ്രസിദ്ധമാകുന്നത്. ഇടമലയാര്‍ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് നിര്‍മ്മിക്കുന്നതിനായി പദ്ധതി പ്രദേശത്ത് എത്തിച്ചേരാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ ഗുഹ. പാറ തുരന്ന് ഏകദേശം 550 മീറ്റര്‍ നീളത്തിലാണ് ഈ ഗുഹ നിര്‍മ്മിച്ചിരിക്കുന്നത്.
PC:Youtube

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയത്തു നിന്നും ഇടുക്കിയില്‍ നിന്നും വളരെ എളുപ്പത്തില്‍ റോഡ് മാര്‍ഗ്ഗം ഇടുക്കി ഡാമിലെത്താം. കോട്ടയം-പാലാ-മുട്ടം-കാഞ്ഞാര്‍-കുളമാവ്-ചെറുതോണി വഴിയാണ് ഇവിടേക്കുള്ള യാത്ര. കോട്ടയത്തു നിന്നും 103 കിലോമീറ്റര്‍ ദൂരമുണ്ട് ഇടുക്കി ഡാമിലേക്ക്. തിരുവനന്തപുരത്തു നിന്ന് 226 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 132 കിലോമീറ്ററും കോഴിക്കോട് നിന്ന് 265 കിലോമീറ്ററും കാസര്‍കോഡ് നിന്ന് 443 കിലോമീറ്ററുമാണ് ഇടുക്കി ഡാമിലേക്കുള്ള ദൂരം.

പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്പച്ചപ്പിന്‍റെ നിഗൂഢതകള്‍ തേടി പോകാം.. ഡണ്ടേലിയെന്ന സ്വര്‍ഗ്ഗത്തിലെ കാഴ്ചകളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X