Search
  • Follow NativePlanet
Share
» »നരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾ

നരകത്തിലേക്കുള്ള പാലവും അതിനപ്പുറത്തെ നീലക്കൊടുവേലിയും...ഇല്ലിക്കൽ കല്ല് ഒളിപ്പിച്ച രഹസ്യങ്ങൾ

കഥകളും ഐതിഹ്യങ്ങളും ഒന്നിനോടൊന്ന് ചേർന്ന് കിടക്കുന്ന ഇല്ലിക്കൽ കല്ലിന്റെ വിശേഷങ്ങൾ...

സോഷ്യൽ മീഡിയയിലൂടെ സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ കയറിപ്പറ്റിയ ഇടങ്ങൾ തിരഞ്ഞു ചെന്നാൽ വലിയ ഒരു ലിസ്റ്റ് കാണാം. തിരുവനന്തപുരത്തെ ദ്രവ്യപ്പാറ മുതൽ കണ്ണൂരിലെ പാലക്കയം തട്ടും വാഴമലയും ഒക്കെ ഇതിലെ തിളക്കമേറിയ താരങ്ങളാണ്. ഈ ഇടങ്ങളുടെ കൂടെ ഒഴിവാക്കുവാൻ പറ്റാത്ത ഇടമാണ് ഇല്ലിക്കൽ കല്ല്. കഥകളും ഐതിഹ്യങ്ങളും ഒന്നിനോടൊന്ന് ചേർന്ന് കിടക്കുന്ന ഒരിടം. നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞു വിരുന്നെത്തുന്ന നാട്. കേട്ടറിഞ്ഞ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നതിന് നാളിത്രയായിട്ടും ഒരു കുറവും വന്നിട്ടില്ല.

മൂന്നു കല്ലുകൾ ചേർന്ന ഇല്ലിക്കൽകല്ല്

മൂന്നു കല്ലുകൾ ചേർന്ന ഇല്ലിക്കൽകല്ല്

ഇല്ലിക്കൽകല്ല് എന്നു കേൾക്കുമ്പോൾ ഭീമീകാരനായ ഒരു വലിയ പാറയുടെ രൂപമാണ് ആദ്യം മനസ്സിലെത്തുക. മൂന്നു വലിയ പാറകള് ചേർന്ന ഇല്ലിക്കൽ കല്ല് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ കൊടുമുടിയാണ്. കോട്ടയത്തു നിന്നും വാഗമണ്ണിലേക്കുള്ള വഴിയിൽ തീക്കോയിൽ നിന്നും തിരഞ്ഞാണ് ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര. കാലങ്ങളോളം നാട്ടുകാർക്കു മാത്രം അറിയപ്പെട്ടിരുന്ന ഒരിടമായിരുന്ന ഇല്ലിക്കൽകല്ല് സോഷ്യൽ മീഡിയ വഴിയാണ് ആളുകളിലേക്കെത്തിയത്.

PC: Kkraj08

ചുരത്തെ തോൽപ്പിക്കുന്ന വളവുകൾ

ചുരത്തെ തോൽപ്പിക്കുന്ന വളവുകൾ

സ്വർഗ്ഗത്തിലേക്കുളള വഴി ഇടുങ്ങിയതും വളഞ്ഞു പുളഞ്ഞതുമാണെന്ന് ഒരിക്കൽ ഇവിടെ എത്തിയവര്‍ക്ക് മനസ്സിലായിട്ടുണ്ടാവും. വയനാടൻ ചുരത്തെ പോലും തോൽപ്പിക്കുന്ന വളവും തിരവും ഒക്കെ കടന്ന്, റബർ തോട്ടങ്ങളും മലനിരകളും കോടമഞ്ഞും താണ്ടി വേണം ഇല്ലിക്കൽ കല്ലിന്റെ അടിവാരത്തിലെത്തുവാൻ. ഓരോ വളവ് കയറുമ്പോഴും മലമുകളിൽ നിന്നും വീശിയടിക്കുന്ന കാറ്റിനും കാറ്റിനോപ്പമെട്ടുന്ന കോടയ്ക്കും തണുപ്പ് കൂടിക്കൂടി വരും. അപ്പോഴേയ്ക്കും ഇല്ലിക്കൽ കല്ലെന്ന താരത്തിന്‍റെ കാഴ്ച കൂടുതൽ വ്യക്തമായി കാണാം.

PC:Activedogs

ഇനിയും മുന്നോട്ട്

ഇനിയും മുന്നോട്ട്

ഇല്ലിക്കന്റെ കാഴ്ചകൾ കാണണമെങ്കിൽ മുന്നോട്ട് ഇനിയും കുറേ ദൂരം സഞ്ചരിക്കണം. പോകുംതോറും കല്ലുകളുടെ കാഴ്ചയ്ക്ക കൂടുതൽ വ്യക്തത വരും. ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ കൂനൻ കല്ല് എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഏറ്റവും മുകളിലായി കാണുന്നതാണ് കുരിശിട്ട കല്ല്. അതിസാഹസികമായി മാത്രമേ ഇവിടെ എത്തിപ്പെടുവാൻ സാധിക്കു. അതുകൊണ്ടു തന്നെ കല്ലുകളിലേക്കുള്ള യാത്ര ഇവിടെ വിലക്കിയിട്ടുണ്ട്.
ഉമിക്കുന്ന് എന്ന ചെറിയ കുന്നിൽ നിന്നു വേണം കുരിശിട്ട കല്ലിലെത്തുവാൻ. ഇവിടെയാണ് ഏറ്റവും സാഹസികമായ നരക പാലമുള്ളത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മരണത്തിലേക്കുള്ള പാലമെന്ന് ഇതിനെ വിശേഷിപ്പിക്കാം. വെറും അരടയി മാത്രമാണ് ഇതിന്റെ വീതി. ഇതിലൂടെ നടന്നു വേണം കൂനൻ കല്ലിലെത്തുവാൻ. മായങ്കല്ല് എന്നത് ഇല്ലിക്കൽ കല്ലിനോട് ചേർന്ന ഒരു വലിയ മലയാണ്.

PC:Praveencs7

മലമുകളിലെ നീലക്കൊടുവേലി

മലമുകളിലെ നീലക്കൊടുവേലി

മിത്തുകളിലും കഥകളിലും നിറഞ്ഞു നിൽക്കുന്ന അത്ഭുത സിദ്ധികളുള്ള ഔഷധമാണ് നീലക്കൊടുവേലി. ഇല്ലിക്കൽ കല്ലിനെക്കുറിച്ചുള്ള കഥകളിൽ നീലക്കൊടുവേലിയും എത്താറുണ്ട്. കൊടുമുടിയുടെ മുകളിൽ ഈ സസ്യം വളരുന്നുണ്ട് എന്നാണ് വിശ്വാസം. മരണത്തെ പോലും മാറ്റി നിർത്തുന്ന, കയ്യിലെത്തിയാൽ എല്ലാ ഐശ്വര്യങ്ങളും വന്നു ചേരുന്ന ഒരു അത്ഭുത സസ്യമാണ് ഇതെന്നാണ് വിശ്വാസം. കൊടുമുടിയുടെ മുകളിൽ ഇത് ധാരാളമായി വളരുന്നു എന്നാണ് വിശ്വാസം.
ഇല്ലിക്കൽ കല്ലുമായി ബന്ധപ്പെട്ട മറ്റൊരു കഥ പഞ്ച പാണ്ഡവന്മാരുടേതാണ്. വനവാസക്കാലത്ത് പാഞ്ചാലിയോടൊപ്പം ഇവിട താമസിത്തിരുന്ന കാലത്ത് ഭീമൻ പാഞ്ചാലിയോട് ഭക്ഷണം ആവശ്യപ്പെടുകയുണ്ടായി. എന്നാൽ എന്തോ കാരണം കൊണ്ട് ഭക്ഷണം കൊടുക്കുവാൻ അല്പം താമസിച്ചു പോയത്രെ. അതിൽ ദേഷ്യം സഹിക്കുവാൻ പറ്റാതെ ഭീമൻ അവിടെ കിടന്നിരുന്ന ഒരു ഉലക്കയെടുത്ത് എറിഞ്ഞു. ഇത് കൂനന്‍ കല്ലിന്‍റെയും കുടക്കല്ലിന്‍റെയും ഇടയിലൂടെ കടന്നു പോയത്രെ. ആ ഉലക്ക ചെന്നു വീണിടത്ത് ഒരു തോടുണ്ടാവുകയും അത് ഒലക്കപ്പാറ തോട് എന്നാണ് അത് അറിയപ്പെടുന്നത്.

PC:Kkraj08

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

എപ്പോൾ വേണമെങ്കിവും പോകാമെങ്കിലും വേനൽക്കാലം ഒഴിവാക്കുന്നതായിരിക്കും നല്ലത്. അധികം മരങ്ങളൊന്നുമില്ലാത്ത പ്രദേശ്മായതിനാൽ വെയിലത്ത് നടന്ന് കയറുന്നത് ക്ഷീണിപ്പിക്കും. മുന്നറിയിപ്പില്ലാതെയാണ് കോടമഞ്ഞ് എത്തുന്നതെങ്കിലും രാവിലെയും വൈകിട്ടും അല്പം കനത്ത രീതിയിൽ തന്നെ കോടമഞ്ഞിനെ പ്രതീക്ഷിക്കാം.

ഇലവീഴാപ്പൂഞ്ചിറ, വാഗമണ്‍, കക്കയം വെള്ളച്ചാട്ടം, മുനിയറ ഗുഹ, മര്‍മല വെള്ളച്ചാട്ടം, വെള്ളപ്പാറ വെള്ളച്ചാട്ടം, വാഗമൺ തുടങ്ങിയവ ഈ യാത്രയിൽ സന്ദർശിക്കുവാൻ പറ്റിയ ഇടങ്ങളാണ്.
ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലക്കാർക്കൊക്കെ ഒറ്റ ദിവസത്തെ യാത്രയ്ക്കായി ഇല്ലിക്കൽ കല്ല് തിരഞ്ഞെടുക്കാം.

PC:facebook

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

പ്രധാനമായും മൂന്ന് വഴികളാണ് ഇല്ലിക്കൽ കല്ലിലെത്തുവാനായി ഉള്ളത്. കോട്ടയം, പാലാ ഭാഗത്തു നിന്നും വരുമ്പോൾ ഈരാറ്റു പേട്ട-വാഗമൺ വഴിയിൽ തീക്കോയി നിനന്നും അടുക്കം വഴി ഇല്ലിക്കൽ കല്ലിലെത്താം. ഈരാറ്റു പേട്ടയിൽ നിന്നും 17 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ഈരാറ്റുപേട്ട-തൊടുപുഴ റൂട്ടിൽ വരുമ്പോൾ കളത്തൂക്കടവിൽ നിന്നും മൂന്നിലവ്, മങ്കൊമ്പ്, പഴുക്കക്കാനം വഴിയും ഇല്ലിക്കന്‍റെ അടുത്തെത്താം. 18 കിലോമീറ്ററാണ് ദൂരം.
ഇടുക്കി-തൊടുപുഴ വഴി വരുമ്പോൾ മേച്ചാലിൽ നിന്നും തിര‍ിഞ്ഞ് ഇവിടെ എത്താം.

ചുരംകയറിയെത്തുന്ന വാഴമലയുടെ വിശേഷങ്ങൾചുരംകയറിയെത്തുന്ന വാഴമലയുടെ വിശേഷങ്ങൾ

കേട്ടറിഞ്ഞ കാലാങ്കി കാണാനൊരു യാത്രകേട്ടറിഞ്ഞ കാലാങ്കി കാണാനൊരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X