ഇറോം ശര്‍മ്മിളയുടേയും മേരി കോമിന്റെയും നാടായ മണിപ്പൂര്‍ സ്ത്രീകളുടെ ശക്തി എന്താണെന്ന് തിരിച്ചറിഞ്ഞ സ്ഥലമാണ്. ഈ മണിപ്പൂരില്‍ തന്നെയാണ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു മാര്‍ക്കറ്റും സ്ഥിതി ചെയ്യുന്നത്. ഇവിടെ പുരുക്ഷന്മാര്‍ക്ക് പ്രവേശനമില്ലെന്ന് കരുതരുതേ. പുരുക്ഷന്മാര്‍ക്ക് പ്രവേശനമുണ്ട് സാധനങ്ങള്‍ വാങ്ങാന്‍ മാത്രം. ഇവിടെ കച്ചവടം നടത്താനുള്ള അവകാശം സ്ത്രീകള്‍ക്ക് മാത്രം.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ആണ് ഇമ കെയ്താല്‍ എന്ന സ്ത്രീകളുടെ ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. സ്ത്രീകളാല്‍ നടത്തപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കെറ്റെന്ന ഖ്യാദിയും ഈ മാര്‍ക്കറ്റിനുണ്ട്.

അമ്മമാരുടേതായിരുന്നു ഇപ്പോള്‍ പെങ്ങന്മാരുടേയും
അമ്മമാരുടെ മാര്‍ക്കെറ്റ് എന്നാണ് ഇമാ കെയ്താല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പൂര്‍ണാമായും സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇത്തരത്തില്‍ ഒരു മാര്‍ക്കറ്റ് ഏഷ്യയില്‍ വേറെ ഇല്ല.
Photo Courtesy: PP Yoonus

ചരിത്രത്തിലേക്ക് ഊളിയിട്ട് നോക്കുമ്പോള്‍
ഈ മാര്‍ക്കറ്റ് എപ്പോള്‍ ആരംഭിച്ചു എന്നതിന് പ്രത്യേകിച്ച് ചരിത്രം ഒന്നും തന്നെയില്ല. പതിനാറാം നൂറ്റാണ്ടില്‍ തന്നെ ഈ മാര്‍ക്ക റ്റ് ഉണ്ടായിരുന്നു.
Photo Courtesy: PP Yoonus

സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള മണിപ്പൂര്‍
മണിപ്പൂര്‍ സ്ത്രീകളുടെ കരുത്തിനേക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും. പണ്ട് മുതല്‍ക്കേ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സ്ഥലമാണ് മണിപ്പൂര്‍. മണിപ്പൂരില്‍ സ്ത്രീകള്‍ നടത്തിയ ഐതീഹാസിക സമരങ്ങളൊക്കെ പ്രശസ്തമാണ്.
Photo Courtesy: Anilakeo

സ്ത്രീകളുടെ മാര്‍ക്കറ്റില്‍
ഇമ കെയ്താല്‍ എന്ന സ്ത്രീകളുടെ മാര്‍ക്കറ്റില്‍ പ്രവേശിക്കുമ്പോള്‍ തന്നെ. നിങ്ങള്‍ക്ക് മനസിലാകും അത് സ്ത്രീകളുടെ മാത്രം മാര്‍ക്കറ്റ് ആണെന്ന്. സ്ത്രീകള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ മാത്രമല്ല ഇവിടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് എല്ലാത്തരം വസ്തുക്കളും ഇവിടെ വാങ്ങാന്‍ ലഭിക്കും. പക്ഷെ വില്‍ക്കുന്നത് സ്ത്രീകള്‍ മാത്രമായിരിക്കും.
Photo Courtesy: PP Yoonus

ഇംഫാലിനേക്കുറിച്ച്
യംഫാല്‍ എന്ന വാക്കില്‍ നിന്നാണ് ഇംഫാല്‍ എന്ന പേര് രൂപം കൊണ്ടത്. ഇതിനര്‍ത്ഥം നിരവധി ഗ്രാമങ്ങളുള്ള പ്രദേശം എന്നാണ്. ചക്രവാളത്തിനുമപ്പുറത്തേക്ക് പടര്‍ന്ന് കിടക്കുന്ന അവസാനമില്ലാത്ത കുന്നുകളും സമതലങ്ങളും ചേര്‍ന്ന് ഒരു മിസ്റ്റിക് ഭംഗിയാണ് ഇംഫാല്‍ കാഴ്ചവെയ്ക്കുന്നത്. അതിനാല്‍ തന്നെ ഇംഫാല്‍ എല്ലാക്കാലത്തും ഒരു മനോഹരമായ കാഴ്ചയാണ്. ഇംഫാല്‍ നഗരത്തിന് ചുറ്റുമുള്ള പച്ചനിറഞ്ഞ കുന്നുകള്‍ ഒരു കോട്ടപോലെ സംരക്ഷണം തീര്‍ക്കുന്നു. വിശദമായി വായിക്കാം
Photo Courtesy: Herojit th

ഇംഫാലിലെ മറ്റു കാഴ്ചകള്‍
ഇംഫാലില്‍ സന്ദര്‍ശന യോഗ്യമായ നിരവധി സ്ഥലങ്ങളുണ്ട്. അവയില്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് കാങ്ക്‍ല കോട്ട. 2004 വരെ ആസാം റൈഫിള്‍സിന് കീഴിലായിരുന്നു ഇവിടം. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് ഇത് സംസ്ഥാന ഗവണ്‍മെന്‍റിന് കൈമാറിയത്. കാങ്ക്‍ല എന്ന മെയ്റ്റി വാക്കിനര്‍ത്ഥം 'ഇംഫാല്‍ നദിക്കരികെയുള്ള വരണ്ട ഭൂമി'യെന്നാണ്. വിശദമായി വായിക്കാം
Photo Courtesy: PP Yoonus

ഇംഫാലില്‍ എത്തിച്ചേരാന്‍
നോര്‍ത്ത് ഈസ്റ്റ് നഗരങ്ങളില്‍ നിന്ന് റോഡ് വഴി ഇംഫാലിലെത്താം. ഗുവാഹത്തിയില്‍ നിന്ന് ഇംഫാലിലേക്ക് 479 കിലോമീറ്റര്‍ ദൂരമുണ്ട്. എന്‍.എച്ച് 39, എന്‍.എച്ച് 150 എന്നിവ വഴിയാണ് ഇംഫാലുമായി ബന്ധപ്പെടുന്നത്. 208 കിലോമീറ്റര്‍ അകലെയുള്ള ഡിമാപൂര്‍ വഴിയും ഇവിടേക്കെത്താം. ഇവിടേക്കുള്ള റോഡ് യാത്ര വളരെ സാഹസികമായ അനുഭവമാണ്. വിശദമായി
Photo Courtesy: Herojit th

ഇംഫാലിലെ കാലവസ്ഥ
ഇംഫാല്‍ സന്ദര്‍ശിക്കാന്‍ യോജ്യമായത് വേനല്‍ക്കാലമാണ്. ഇക്കാലമാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് സീസണ്‍. മഴക്കാലത്ത് യാത്രകള്‍ ദുഷ്കരമാകും. എന്നിരുന്നാലും തണുപ്പിനെ എതിരിടാന്‍ കഴിവുള്ള സാഹസികര്‍ക്ക് ഈ സമയത്തും യാത്ര നടത്താം. വിശദമായി
Photo Courtesy: PP Yoonus

മാപ്പ് കാണാം
ഇംഫലിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാപ്പില്‍ കാണാം
Photo Courtesy: Herojit th

സമീപ സ്ഥലങ്ങള്‍ പരിചയപ്പെടാം
ഇംഫാലിന് സമീപത്തുള്ള സ്ഥലങ്ങള്‍ പരിചയപ്പെടാം
Photo Courtesy: PP Yoonus

കൂടുതൽ ചിത്രങ്ങൾ
ഇംഫാലിലെ കൂടുതൽ ചിത്രങ്ങൾ കാണാം
Photo Courtesy: Dirklaureyssens