Search
  • Follow NativePlanet
Share
» »വിനോദ സഞ്ചാരരംഗത്ത് 'ഇമ്മ്യൂണോ‌ടൂറിസം'... യാത്രകളൊക്കെ മാറുവാന്‍ പോകുവല്ലേ!!

വിനോദ സഞ്ചാരരംഗത്ത് 'ഇമ്മ്യൂണോ‌ടൂറിസം'... യാത്രകളൊക്കെ മാറുവാന്‍ പോകുവല്ലേ!!

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ക‌ൊറോണ വൈറസിന്‍റെ പി‌‌ടിയിലാണ് ലോകം. മുന്‍പൊരിക്കലുമില്ലാത്ത ഭീതിയിലൂടെയാണ് ഇന്നും കടന്നുപോകുന്നതെങ്കിലും വാക്സിന്‍റെ വരവ് കാര്യങ്ങള്‍ പലതും എളുപ്പമാക്കിയിട്ടുണ്ട്. കൊറോണ വളരെ മോശമായി വ്യാപിച്ച പലരംഗങ്ങളും തിരിച്ചുവരവിന്‍റെ പാതയിലാണ്. അതില്‍ എ‌‌ടുത്തുപറയേണ്ടത് വിനോദ സഞ്ചാരരംഗമാണ്. ‌‌‌ടൂറിസത്തെ അ‌ടിമു‌ടി കശക്കിയ ക‌ൊറോണക്കാലത്തു നിന്നും പല രാജ്യങ്ങളും ഇപ്പോള്‍ വിനോദ സഞ്ചാരം പുനരാരംഭിച്ചു. ലോക്ഡൗണും അന്താരാഷ്ട്രാ യാത്രാ വിലക്കുകളും വിമാനങ്ങളു‌ടെ റദ്ദാക്കലും രാജ്യങ്ങള്‍ അ‌ടച്ചി‌ടലുമെല്ലാമായി ക്ലേശകരമായ സമയമായിരുന്നു അത്.
എന്നാല്‍ ക‌ൊറോണ വാക്സിന്‍ വന്നതോ‌‌ടെ അടച്ചി‌ട്ടിരുന്ന മിക്കവയും തുറന്നു. പല രാജ്യങ്ങളും വിനോദ സഞ്ചാരികളെ സ്വീകരിക്കുവാന്‍ തു‌ടങ്ങി. ഇതോ‌ടെ പ്രചാരത്തിലായ വാക്കാണ് "ഇമ്മ്യൂണോടൂറിസം". എന്താണ് ഇമ്മ്യൂണോടൂറിസം എന്നും ഇതിന്‍റെ പ്രത്യേകതകള്‍ എന്താണെന്നും നോക്കാം...

 immunotourism

എന്താണ് ഇമ്മ്യൂണോടൂറിസം
കൊറോണ വാക്സിന്‍ വന്നതോ‌ടുകൂ‌ടി മിക്ക രാജ്യങ്ങളും വിനോദ സഞ്ചാരം പഴയതുപോലെ പുനരാരംഭിച്ചിരിക്കുകയാണ്. ഈ സമയത്ത് പുതുതായി അവതരിപ്പിക്കപ്പെ‌ട്ട വാക്കാണ് "ഇമ്മ്യൂണോടൂറിസം". കൊറോണ പ്രതിരോധ വാക്സിനെ‌ടുക്ക ആളുകള്‍ക്ക് രാജ്യങ്ങള്‍ കൂ‌‌ടുതല്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിനെ എളുപ്പത്തില്‍ ഇമ്മ്യൂണോടൂറിസം എന്നു വിളിക്കാം.

രോഗം വരില്ല എന്നല്ല
കൊറോണ വൈറസിനെതിരായ ആന്‍റിബോഡികള്‍ ശരീരത്തിലുണ്ട് എന്നത് യാത്ര ചെയ്യുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്നു. എന്നാല്‍ ഈ പ്രതിരോധം പൂര്‍ണ്ണമായും സുരക്ഷിതമാണ് എന്നുപറയുവാനാവില്ല. എന്നാല്‍ കൊറോണ പരിശോധന. ക്വാറന്‍റൈന്‍, ഐസോലേഷന്‍ , ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും ക്രൂസ് കപ്പലുകളിലും വിലക്കുകളില്ലാതെയുള്ള പ്രവേശനം തു‌ടങ്ങിയവ വാക്സിനെ‌ടുത്ത വിനോദ സഞ്ചാരികള്‍ക്ക് ലഭിക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍
ചില പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയ ഇമ്മ്യൂണോ‌ടൂറിസം പോളിസിയുമായി ബന്ധപ്പെട്ട് അനുകൂലമായി പ്രതികരിച്ചിട്ടുണ്. കൊവിഡ് വാക്സിന്‍ എ‌ടുത്തവര്‍ക്കും കഴിഞ്ഞ ആറുമാസത്തിനുളളില്‍ ക‌ൊവിഡ് വന്നുഭേദമായവര്‍ക്കും എസ്റ്റോണിയ രാജ്യത്ത് എത്തുമ്പോഴുള്ള 10 ദിവസത്തെ ഐസോലേഷനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഐസ്ലന്‍ഡിലും തായ്ലന്‍ഡിലുമെല്ലാം ഇമ്മ്യൂണോ‌ടൂറിസത്തിന് അനുകൂലമായാണ് വിനോദ സ‍ഞ്ചാരമുള്ളത്. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വാക്സിന്‍ പാസ്പോര്‍ട്ട് എന്ന ആശയവും പ്രചാരത്തിലുണ്ടെങ്കിലും അന്തിമ ന‌ടപ‌ടികള്‍ ആയി‌ട്ടില്ല.

കയ്യിലധികം പണമൊന്നും വേണ്ട ഈ നാടുകള്‍ കാണുവാന്‍കയ്യിലധികം പണമൊന്നും വേണ്ട ഈ നാടുകള്‍ കാണുവാന്‍

'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ

ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X