Search
  • Follow NativePlanet
Share
» »രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ ആദ്യമായി പരാജയപ്പെടുത്തിയ ഇന്ത്യൻ നഗരം

രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ ആദ്യമായി പരാജയപ്പെടുത്തിയ ഇന്ത്യൻ നഗരം

യുദ്ധത്തിന്റെ സ്മാരകങ്ങളും കാഴ്ചകളിലെ വിസ്മയങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് ഇംഫാൽ

By Elizabath Joseph

ഇന്ത്യക്കാർ ഇംഫാലിനെ മറന്നാലും തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ഇംഫാലിനെ മറക്കാത്ത ഒരു വിദേശരാജ്യമുണ്ട്, ജപ്പാൻ. യുദ്ധം ചെയ്തും പട്ടിണി കൊണ്ടും അക്രമിക്കപ്പെട്ടും ഒക്കെ നൂറുകണക്കിന് ജാപ്പനീസ് സൈനികർ മരണമേറ്റുവാങ്ങിയ ഭൂമിയെ എങ്ങനെ അവർ മറക്കാനാണ്? ചരിത്രത്തിൽ കുറച്ചെങ്കിലും പിടിപാടുള്ളവർക്ക് അറിയാം രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ ആദ്യമായി പരാജയമേറ്റുവാങ്ങിയത് മണിപ്പൂരിലെ ഇംഫാലിൽ വെച്ചായിരുന്നു എന്നത്. ഇന്ത്യകീഴടക്കാനെത്തി സ്വയം കീഴടങ്ങിയ ജപ്പാൻ ഇംഫാലിലെ എഴുതപ്പെട്ട ചരിത്രമാണ്. യുദ്ധത്തിന്റെ സ്മാരകങ്ങളും കാഴ്ചകളിലെ വിസ്മയങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇംഫാലിന്റെ വിശേഷങ്ങൾ

ഇംഫാലെന്നാൽ

ഇംഫാലെന്നാൽ

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാൽ ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ്. ആരെയും ആകർഷിക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കും പച്ചപ്പിനും ഏറെ പ്രശസ്തമാണ് വടക്കു കിഴക്കൻ ഇന്ത്യയിലെ ഈ സ്ഥലം. യംഫാൽ എന്ന വാക്കിൽ നിന്നുമാണ് ഇംഫാൽ വരുന്നത്. ഒട്ടേറെ ഗ്രാമങ്ങളുടെ നഗരം എന്നാണ് ഇതിനർഥം. പർവ്വതങ്ങളും താഴ്വരകളും കാടുകളും നദികളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.

PC:Ritezh Thoudam

 ജപ്പാനെ പരാജയപ്പെടുത്തിയ ഇടം

ജപ്പാനെ പരാജയപ്പെടുത്തിയ ഇടം

രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ ആദ്യമായി പരാജയപ്പെട്ടത് ഇംഫാലിൽ വെച്ചായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 1944 ൽ മാർച്ച് മുതൽ ജൂലൈ വരെ നീണ്ടു നിന്ന ഈ യുദ്ധം സഖ്യ ശക്തികളോടൊപ്പം ചേർന്ന് ഇന്ത്യയെ കീഴടക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. എന്നാൽ യുദ്ധത്തിൽ പരാജയമേറ്റുവാങ്ങിയ ജാപ്പനീസ് സൈന്യം പിന്നീട് ബർമയിലേക്ക് പിൻവാങ്ങുകയായിരുന്നു.

PC: wikipedia

 ഇംഫാൽ വാർ സെമിത്തേരി

ഇംഫാൽ വാർ സെമിത്തേരി

രണ്ടാം ലോക മഹായുദ്ധത്തിന്റെ ഇന്നും അവശേഷിച്ചിരിക്കുന്ന ഏറ്റവും വലിയ സ്മാരകങ്ങളിലൊന്നാണ് ഇംപാൽ വാർ സെമിത്തേരി. കോമൺവെൽത്ത് രാജ്യങ്ങളിലെ 16,00 ഓളം വരുന്ന സൈനികരെ അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‌ ജാപ്പനീസ് ആർമിയെ നേരിട്ട് സൈനികർക്കുള്ള ആദരവ് കൂടിയാണ് ഇത്. ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്നായാണ് ബാറ്റിൽ ഓഫ് കൊഹിമ ആൻഡ് ഇംഫാൽ അറിയപ്പെടുന്നത്.

PC:Herojit th

ഏറ്റവും പഴക്കമുള്ള പോളോ ഗ്രൗണ്ട്

ഏറ്റവും പഴക്കമുള്ള പോളോ ഗ്രൗണ്ട്

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പോളോ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത് ഇംപാലിലാണ്. മണിപ്പൂർ സ്റ്റേറ്റ് മ്യൂസിയത്തിനടുത്തായാണ് ഇതുള്ളത്.

PC:Dirklaureyssens

കാംഗ്ലാ പാലസ്

കാംഗ്ലാ പാലസ്

ഇംഫാൽ നദിയുടെ കരയിലായി സ്ഥിതി ചെയ്യുന്ന കാംഗ്ലാ പാലസ് മണിപ്പൂരിലെ പഴക്കം ചെന്ന കൊട്ടാരങ്ങളിലൊന്നാണ്. ഇംഫാൽ നദിയുടെ രണ്ടു കരകളിയാണ് ഇത് ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ ഒരവശം മാത്രമേ നിലനിൽക്കുന്നുള്ളൂ. മണിപ്പൂരിലെ മീട്ടി രാജാക്കൻമാരുടെ ഭരണസ്ഥലമായിരുന്നു ഉത്. കാംഗ്ലാ എന്നാൽ വരണ്ട ഇടം എന്നാണർഥം.
പൊളിറ്റിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ സൈറ്റ് എന്നിതിലുപരി മണിപ്പൂരുകാർക്ക് ഇവിടം മെയ്ട്ടേയ് രാജവംശത്തിന്റെ സ്മരണകൾ ഉറങ്ങുന്ന ഇടമാണ്. കൂടാതെ ഒരു വിശുദ്ധ സ്ഥലമായും ഇതിനെ കണക്കാക്കുന്നു. കാംഗ്ലാ കോട്ട എന്നും ഇതറിയപ്പെടുന്നു.

PC:Dirklaureyssens

മണിപ്പൂർ സുവോളജിക്കൽ ഗാർഡൻ

മണിപ്പൂർ സുവോളജിക്കൽ ഗാർഡൻ

സംരക്ഷിക്കപ്പെടേണ്ട ജീവികളെ സംരക്ഷിക്കുന്ന മണിപ്പൂർ സുവോളജിക്കൽ ഗാർഡൻ ഇംഫാലിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അപൂർവ്വങ്ങളായ ഒട്ടേറെ ജീവികളെ ഇവിടെ കാണാൻ സാധിക്കും. മണിപ്പൂരിന്റെ ആഭരണപ്പെട്ടി എന്നും ഇതറിയപ്പെടുന്നു.

PC:PP Yoonus

ലോക്താക്ക് തടാകം

ലോക്താക്ക് തടാകം

ഇംഫാലിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് ലോക്താക്ക് തടാകം. ജലത്തിലൂടെ ഒഴുകി നീങ്ങുന്ന മാന്ത്രിക കരകൾ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇംഫാലിൽ നിന്നും 53 കിലോമീറ്റർ ദൂരെ ബിഷ്ണുപൂർ ജില്ലയിലാണ് ഇതുള്ളത്. ഒഴുകി നടക്കുന്ന കരകളാണ് ഇവിടുത്തെ കാഴ്ച. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ് തടാകത്തിലൂടെ ഒഴുകി നടക്കുന്നത്. ഇങ്ങനെ ഒഴുകി നടക്കുമ്പോൾ തടാകത്തിനകത്തെ ചെടികളുടെ വേരുകളുമായി ചേർന്ന് ചെറിയ കരപോലെ തന്നെയിതാവുന്നു. 400 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിലാണിതുള്ളത്.

PC:Sharada Prasad CS

കെയ്ബുൾ ലംജാവോ സാൻഗായിപാർക്ക്

കെയ്ബുൾ ലംജാവോ സാൻഗായിപാർക്ക്

ലോകത്തിലെ തന്നെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനം എന്നറിയപ്പെടുന്ന ഒന്നാണ് കെയ്ബുൾ ലംജാവോ സാൻഗായിപാർക്ക്. 40 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഇത് ലോക്താക്ക് തടാകത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. 1977 ലാണ് ഇതിനെ ദേശീയോദ്യാനമാക്കി പ്രഖ്യാപിക്കുന്നത്. ഇംഫാലിൽ നിന്നും 53 കിലോമീറ്റര്‍ അകലെയാണ് ഇതുള്ളത്.

PC:Kishalaya Namaram

ഇമാ കെയ്തൽ

ഇമാ കെയ്തൽ

സ്ത്രീകൾ മാത്രം കച്ചവടം നടത്തുന്ന സ്ത്രീകളുടെ മാർക്കറ്റാണ് ഇമാ കെയ്തൽ എന്നറിയപ്പെടുന്നത്. സ്ത്രീകൾ നടത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റ് കൂടിയാണിത്. പുരുഷൻമാർക്ക് ഈ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുവാൻ മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇവിടുത്തെ മറ്റുള്ള കാര്യങ്ങളൊക്കയും സ്ത്രീകളാണ് ചെയ്യുന്നതും നിയന്ത്രിക്കുന്നതും. ഇതിന്റെ ചരിത്രം കൃത്യമായി ലഭ്യമല്ലെങ്കിലും 400 വർഷത്തോളം പഴക്കം ഇതിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

നിശ്ചലമായ ജലത്തിലൂടെ ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ!!! നിശ്ചലമായ ജലത്തിലൂടെ ഒഴുകി നടക്കുന്ന മാന്ത്രിക ദ്വീപുകൾ!!!

PC: OXLAEY.com

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X