Search
  • Follow NativePlanet
Share
» »വൈകുണ്ഠത്തിലേക്കുള്ള കവാടങ്ങള്‍ തുറക്കപ്പെടുന്ന സ്വര്‍ഗ്ഗവാതില്‍ ഏകാദശി... ഇരട്ടിപുണ്യം നേടാം

വൈകുണ്ഠത്തിലേക്കുള്ള കവാടങ്ങള്‍ തുറക്കപ്പെടുന്ന സ്വര്‍ഗ്ഗവാതില്‍ ഏകാദശി... ഇരട്ടിപുണ്യം നേടാം

വൈകുണ്ഠത്തിലേക്കുള്ള കവാടങ്ങള്‍ തുറക്കപ്പെടുന്നു എന്നു വിശ്വസിക്കപ്പെടുന്ന വൈകുണ്ഠ ഏകാദശി ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള ഒരു ദിനമാണ്. ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണ് ഈ ദിനം. ജനുവരി 13 വ്യാഴാഴ്ചയാണ് ഈ വർഷത്തെ വൈകുണ്ഠ ഏകാദശി വരുന്നത്. വൈകുണ്ഠ ഏകാദശിയെക്കുറിച്ചും അതിന്‍റെ പ്രാധാന്യം, ഈ ദിനത്തില്‍ സന്ദര്‍ശിക്കേണ്ട വിഷ്ണു ക്ഷേത്രങ്ങള്‍ എന്നിവയെക്കുറിച്ചും വിശദമായി വായിക്കാം

സ്വർഗ്ഗവാതിൽ ഏകാദശി

സ്വർഗ്ഗവാതിൽ ഏകാദശി

വൈകുണ്ഠ ഏകാദശി സ്വർഗ്ഗവാതിൽ ഏകാദശി
എന്നും അറിയപ്പടുന്നു. വൈകുണ്ഠ ഏകാദശി ദിനത്തില്‍ സ്വര്‍ഗത്തിലേക്കുള്ള കവാടങ്ങള്‍ അഥവാ വൈകുണ്ഠത്തിന്റെ കവാടങ്ങള്‍ തുറക്കപ്പെടുന്നു എന്നാണ് വിശ്വാസം.

സ്വര്‍ഗ്ഗത്തിലെത്തിയ പുണ്യം നേടാന്‍

സ്വര്‍ഗ്ഗത്തിലെത്തിയ പുണ്യം നേടാന്‍

വൈകുണ്ഠ ഏകാദശി നാളിലെ ക്ഷേത്ര ദര്‍ശനം സ്വര്‍ഗ്ഗത്തിലെത്തിയ പുണ്യം നേടാന്‍ സഹായിക്കും എന്നാണ് വിശ്വാസം. ഇതിനായി ഈ ദിവസങ്ങളില്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നവര്‍ മുന്‍ വാതിലില്‍ കൂടി കടന്ന് പൂജകള്‍ക്കു ശേഷം മറ്റൊരു വാതിലില്‍ കൂടി പുറത്തു കടക്കുന്നത് സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണത്രെ.

ഇക്കൊല്ലം ഇരട്ടിപുണ്യം

ഇക്കൊല്ലം ഇരട്ടിപുണ്യം

സാധാരണയില്‍ നിന്നും വ്യത്യസ്തമായി സ്വർഗ്ഗവാതിൽ ഏകാദശി മഹാവിഷ്ണുവിന് പ്രാധാന്യമുള്ള വ്യാഴാഴ്ച വരുന്നതിനാല്‍ ഇക്കൊല്ലത്തെ വൈകുണ്ഠ ഏകാദശിക്ക് ഇരിട്ടി പുണ്യം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വ്രതമെടുക്കുന്നവര്‍ക്ക് ഫലം ഇരട്ടിയായി ലഭിക്കുമത്രെ. മാത്രമല്ല വ്രതം എടുക്കുന്നത് ഭാഗ്യവും ഐശ്വര്യവും ജീവിതത്തില്‍ വരുന്നതിനും ദുരിതങ്ങള്‍ ജീവിതത്തില്‍ നിന്നു മാറിപ്പോകുന്നതിനും സഹായിക്കുമത്രെ.

വൈകുണ്ഠ ഏകാദശിയുടെ കഥ

വൈകുണ്ഠ ഏകാദശിയുടെ കഥ

പത്മ പുരാണത്തിലാണ് വൈകുണ്ഠ ഏകാദശിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയുന്നത്. വിശ്വാസമനുസരിച്ച് ഏകാദശി ഒരു ദേവിയാണ്. ബ്രഹ്മദേവന്‍ സൃഷ്ടിച്ച അസുരനാണ് താലജംഘന്‍. അദ്ദേഹത്തിന്റ മകനാണ് മുരന്‍. ഒരിക്കല്‍ ഇരുവരും ചേര്‍ന്ന് ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്രന്റെ സ്ഥാനം തട്ടിയെടുക്കുകയും ചെയ്യുകയുണ്ടായി. തുടര്‍ന്ന് ദേവന്മാര്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുകയും മുരനെ വധിക്കാന്‍ മഹാവിഷ്ണു സുന്ദരിയായ ഒരു സ്ത്രീയുടെ രൂപം കൈക്കൊള്ളുകയും ചെയ്തു. അന്നേ ദിവസം ഏകാദശി ആയിരുന്നതിനാല്‍ ആ സ്ത്രീ രൂപത്തിന് ഏകാദശി എന്നു പേരിട്ടു. മുരനെ വധിച്ചതില്‍ സന്തുഷ്ടനായ വിഷ്ണു ദേവിയോട് എന്തു വരവും ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെടുകയുണ്ടായി. സ്വന്തം പേരില്‍ ഒരു വ്രതം ഉണ്ടാവണമെന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണമെന്നും വ്രതം അനുഷ്ഠിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആയിരുന്നു ദേവിയുടെ ആവശ്യം. ഇങ്ങനെയാണത്രെ ഏകാദശി വ്രതമുണ്ടായത് എന്നാണ് വിശ്വാസം.

പുതിയ ഒരു വാതില്‍പ്പ‌ടി

പുതിയ ഒരു വാതില്‍പ്പ‌ടി

സാധാരണയായി ദക്ഷിണേന്ത്യയിലെ വിഷ്മു ക്ഷേത്രങ്ങള്‍ വളരെ ആഘോഷപൂര്‍വ്വമാണ് വൈകുണ്ഠ ഏകാദശി ആഘോഷിക്കുന്നത്. മിക്ക ക്ഷേത്രങ്ങളിലും ഈ ദിവസത്തേനു മാത്രമായി വിശ്വാസികള്‍ക്കു കടന്നു പോകുവാനായി പ്രത്യേകം ഒരു വാതില്‍പ്പടി സ്ഥാപിക്കുന്നു.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ശ്രീകോവിലിനകത്തെ ഒരു വാതില്‍ സ്വര്‍ഗവാതിലായി കണക്കാക്കിയാമ് പൂജകള്‍ നടത്തുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിനും അന്നേ ദിവസം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളുമുണ്ട്. തിരുപ്പതി ബാലാജി ക്ഷേത്രം, ശ്രീരംഗം ശ്രീ രംഗനാഥ ക്ഷേത്രം, ഭദ്രാചലം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വലിയ രീതിയില്‍ തന്നെ വൈകുണ്ഠ ഏകാദശി ആഘോഷിക്കുന്നു.

രംഗനാഥ സ്വാമി ക്ഷേത്രം തമിഴ്നാട്

രംഗനാഥ സ്വാമി ക്ഷേത്രം തമിഴ്നാട്

വിഷ്ണുവിന്‍റെ 108 ദിവ്യദേശങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ക്ഷേത്രമാണ് തമിഴ്നാട്ടിലെ രംഗനാഥ സ്വാമി ക്ഷേത്രം. രംഗനാഥന്‍ എന്ന പേരില്‍ വിഷ്ണുവിനെ ആരാധിക്കുന്ന ഇവിടം കാവേരി നദിക്കുള്ളിലെ ദ്വീപിനുള്ളില്‍ 156 ഏക്കർ സ്ഥലത്തിനുള്ളിലായി സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് എന്നു മാത്രമല്ല, ഇന്നു പൂജ നടക്കുന്ന ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത് കൂടിയാണ്. വൈഷ്ണവആരാധനയുടെ കേന്ദ്രമായി ആണ് ഇവിടം അറിപ്പെടുന്നത്. ഇരുപത്തിയൊന്നു ഗോപുരങ്ങൾ കാവൽ നിൽക്കുന്ന രീതിയിലാണ് ക്ഷേത്ര നിര്‍മ്മാണം.

PC:IM3847

പത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരം

പത്മനാഭ സ്വാമി ക്ഷേത്രം തിരുവനന്തപുരം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രമാണ് തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ ഇവിടം 108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നാണ്. ആദിശേഷ നാഗത്തിന്‍റെ പുറതത് ശയിക്കുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമായാണ് അനന്തപത്മനാഭനെ കണക്കാക്കുന്നത്. വിഷ്ണുവിന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ബ്രഹ്മാവിനെ കാണാം. ചതുർമുഖനായാണ് ബ്രഹ്മാവുള്ളത്. ഒറ്റ ശ്രീ കോവിലിനുള്ളിൽ ത്രീമൂർത്തികളെ കാണുന്ന അപൂര്‍വ്വ ക്ഷേത്രം കൂടിയാണിത്.

PC:Ashcoounter

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

ശ്രീരംഗം ക്ഷേത്രത്തിന് തുല്യമായി കരുതപ്പെടുന്ന ക്ഷേത്രമാണ് പാലക്കാട് ജില്ലയില്‍ കൊല്ലങ്കോടിന് സമീപമുള്ള കശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. അനന്താസനരൂപത്തിൽ ശ്രീദേവീഭൂദേവീസമേതനായിരിയ്ക്കുന്ന മഹാവിഷ്ണു ആണ് ഇവിടെയുള്ളത്. കശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത ക്ഷേത്രമാണിതെന്നാണ് വിശ്വാസം. സന്താനഭാഗ്യമില്ലാത്തവര്‍ ഇവിടെ വന്ന് ക്ഷേത്രത്തില്‍ അന്നദാനമോ കുട്ടികൾക്ക് പാൽപ്പായസ വിതരണമോ ന‌‌ടത്തി പ്രാര്‍ത്ഥിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുഞ്ഞുങ്ങളുണ്ടാകുമെന്നൊരു വിശ്വാസമുണ്ട്. പ്രാര്‍ത്ഥിച്ച് തൊട്ടില്‍ കെട്ടുന്ന വഴിപാടും ഇവിടെയുണ്ട്.

PC:Krish9

 മീനങ്ങാടി മത്സ്യാവതാര ക്ഷേത്രം

മീനങ്ങാടി മത്സ്യാവതാര ക്ഷേത്രം

മത്സ്യാവതാര രൂപത്തില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് വയനാട് മാനന്തവാടിയില്‍ സ്ഥിതി ചെയ്യുന്ന മീനങ്ങാടി മത്സ്യാവതാര ക്ഷേത്രം. ഏകദേശം 500 വര്‍ഷത്തോളം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:Nihal Neerrad S

ഇവിടെ പോയാൽ ആരും വെറുംകയ്യോടെ തിരികെ വരേണ്ടി വരില്ല...കോടീശ്വരനാവും...ഇവിടെ പോയാൽ ആരും വെറുംകയ്യോടെ തിരികെ വരേണ്ടി വരില്ല...കോടീശ്വരനാവും...

ബദ്രിനാഥ ക്ഷേത്രം

ബദ്രിനാഥ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പേരുകേട്ട തീര്‍ത്ഥാട സ്ഥാനങ്ങളില്‍ ഒന്നാണ് ഹിമാലയ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ബദ്രിനാഥ ക്ഷേത്രം. സമുദ്ര നിരപ്പിൽ നിന്നും പതിനായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം സ്ഥാപിച്ചത് ശ്രീ ശങ്കരാചാര്യര്‍ ആണെന്നും അളകനന്ദാ നദിയിലെ ഒഴുക്കിൽ നിന്നും കിട്ടിയ വിഷ്ണു രൂപം ആണിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നുമാണ് വിശ്വാസം. ഏപ്രിൽ മാസം അവസാനം മുതൽ നവംബർ മാസം ആദ്യം വരെയാണ് ഇവി‌ടെ വിശ്വാസികളെ അനുവദിക്കാറുള്ളൂ. ബാക്കിയുള്ള സമയങ്ങളില്‍ കനത്ത ശൈത്യം കാരണം ക്ഷേത്രം അടച്ചിടും

PC: Wikipedia

ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം

ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം

ചെറിയ പെരുമാള്‍ ക്ഷേത്രം എന്നറിയപ്പെടുന്ന ആദിരംഗം രംഗനാഥസ്വാമി ക്ഷേത്രം തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. നിരവധി പുരാണ കഥകള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. സോമുകന്‍ എന്ന അസുര രാജാവ് ദേവ ലോകത്തു നിന്നും മോഷ്‌ടിച്ച വേദങ്ങളും മന്ത്രങ്ങളും വിഷ്ണു തിരികെ നേടിയെ‌ടുത്തത് ഈ ക്ഷേത്രത്തില്‍ വെച്ചാണ് എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ പത്‌നിമാരായ ശ്രീദേവിയും ഭൂദേവിയും അദ്ദേഹത്തിന്‍രെ കാല്‍ഭാഗത്തും തലഭാഗത്തും നില്‍ക്കുന്ന രൂപത്തില്‍ മൂലിഗൈ ശിലയിലാണ് ഇവിടുത്തെ പ്രധാന വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്

PC:Ssriram mt

ആദികേശവ പെരുമാൾ ക്ഷേത്രം

ആദികേശവ പെരുമാൾ ക്ഷേത്രം

തമിഴ്നാടിന്റെ പത്മനാഭ സ്വാമി ക്ഷേത്രം എന്നറിയപ്പെടുന്ന വിഷ്ണു ക്ഷേത്രമാണ് കന്യാകുമാരിയിലെ തിരുവട്ടാര്‍ ആദികേശവ പെരുമാൾ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ക്ഷേത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇരുപത്തിരണ്ടടി നീളമുള്ള വിഷ്ണുവിന്റെ അനന്തശയനമാണ് ഇവിടെയുള്ളത്. കോത്തി നദി, പറളിയാർ, താമ്രപർണ്ണി നദി എന്നീ നദികൾ ക്ഷേത്രത്തെ ചുറ്റിയാണ് ഒഴുകുന്നത്.
ആദിധാമ സ്ഥലം, ദക്ഷിണ വൈകുണ്ഠം, ചേരനാട്ടിലെ ശ്രീരംഗം എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ ക്ഷേത്രം അറിയപ്പെടുന്നു.

PC:Ssriram mt

മലയിടുക്കിനകത്തെ ശക്തിപീഠ ക്ഷേത്രം...പാപമോചനത്തിനായിവന്ന രാമനെ തിരിച്ചയച്ച ദേവി...പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷംമലയിടുക്കിനകത്തെ ശക്തിപീഠ ക്ഷേത്രം...പാപമോചനത്തിനായിവന്ന രാമനെ തിരിച്ചയച്ച ദേവി...പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

സന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രംസന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X