Search
  • Follow NativePlanet
Share
» »ചുമ്മാ പൊളിയാണ് ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം!അറിയാം ഈ കൗതുക കാഴ്ച

ചുമ്മാ പൊളിയാണ് ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം!അറിയാം ഈ കൗതുക കാഴ്ച

സഞ്ചാരികളുടെ മനംകവരുന്ന ഇഞ്ചത്തൊട്ടിയുടെയും ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന്‍റെയും വിശേഷങ്ങള്‍.

നാടിന്‍റെ തിരക്കിനെയും ഗ്രാമത്തിന്‍റെ ബഹളങ്ങളെയും തെല്ലും ഗൗനിക്കാതെ അലസമായൊഴുകുന്ന പുഴ, ഇരുകരകളിലും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പ്, അങ്ങകലെ ആകാശത്തെ തൊട്ടുരുമ്മി നില്‍ക്കുന്ന മലകള്‍, ഇടയ്ക്കിടെ പുഴയ്ക്കൊപ്പവും എതിരെയും പോകുന്ന വള്ളങ്ങള്‍... മുകളിലോട്ട് തലയുയര്‍ത്തി നോക്കിയാല്‍ കാണാം നീണ്ടു നിവര്‍ന്ന് അങ്ങേക്കരയെ തൊടുന്ന ഒരു തൂക്കുപാലം... പ്രകൃതി വരച്ചതുവെച്ചതുപോലെ തോന്നിപ്പിക്കുന്ന ഇത് ഏതെങ്കിലും ചിത്രമോ ഭാവനയോ ഒന്നുമല്ല.. എറണാകുളം ജില്ലയിലെ നേര്യമംഗലത്തിനു സമീപം ഇഞ്ചിത്തൊട്ടിയെന്ന സ്വര്‍ഗ്ഗം പോലുള്ള ഗ്രാമത്തിലെ കാഴ്ചകളാണ്. ഒന്നു കണ്ടാല്‍ പിന്നെയും കാണുവാനായി പിടിച്ചു നിര്‍ത്തുന്ന വിധത്തിലുള്ള കാഴ്ചകള്‍ സമ്മാനിക്കുന്ന ഇഞ്ചത്തൊട്ടിയിലെ അത്ഭുതം ഇതല്ല, തൂക്കുപാലമാണ്. സഞ്ചാരികളുടെ മനംകവരുന്ന ഇഞ്ചത്തൊട്ടിയുടെയും ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന്‍റെയും വിശേഷങ്ങള്‍.

തനിനാട്ടിന്‍പുറം

തനിനാട്ടിന്‍പുറം

നമ്മുടെയെല്ലാം മനസ്സിലുള്ള തനിനാട്ടിന്‍പുറമാണ് ഇഞ്ചത്തൊട്ടി. മനോഹരമായ ഒരു പ്രദേശമാണെങ്കില്‍ കൂടിയും ഇഞ്ചത്തൊട്ടിയുടെ കെട്ടിലും മട്ടിലും അത് കാണാനേയില്ല. ലളിതം സുന്ദരം എന്നു പറയുന്നത്രയും മനോഹരമാണ് ഇവിടം. ഇഞ്ചത്തൊട്ടി തൂക്കുപാലമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സഞ്ചാരികള്‍ക്കു അത്യാവശ്യം സാധനങ്ങള്‍ വാങ്ങുവാന്‍ സാധിക്കുന്ന ചെറിയ രണ്ടു കടകള്‍ ഇവിടെയുണ്ട്. അതാണ് പ്രദേശത്തിന്‍റെ ആഡംബരം എന്നു പറയേണ്ടി വരും. അത്രയും തികച്ചും സാധാരണമായ പ്രദേശമാണിത്.

 ഇഞ്ചത്തൊട്ടി തൂക്കുപാലം

ഇഞ്ചത്തൊട്ടി തൂക്കുപാലം

എറണാകുളം കോതമംഗലം നേര്യമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. കുറച്ചുകാലം മുന്‍പാണ് സമൂഹമാധ്യമങ്ങളിലൂടെ ഇഞ്ചത്തൊട്ടി പ്രസിദ്ധമാകുന്നത്. അതോടെ തട്ടേക്കാടും ഭൂതത്താന്‍കെട്ടുമെല്ലാം കാണുവാന്‍ വരുന്നവരുടെ യാത്ര ലിസ്റ്റില്‍ ഇവിടം ഇടംപിടിക്കുകയും ചെയ്തു. പെരിയാറിനു കുറുകെയാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം നിര്‍മ്മിച്ചിരിക്കുന്നത്. കേരളസർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഈ തൂക്കുപാലത്തിന്റെ രൂപകല്പനയും നിർമ്മാണവും പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും നീളംകൂടിയ പാലം

കേരളത്തിലെ ഏറ്റവും നീളംകൂടിയ പാലം

കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം എന്ന വിശേഷണവും ഇഞ്ചത്തൊട്ടി തൂക്കുപാലത്തിനുണ്ട്. പുഴയില്‍ നിന്നും 200 മീറ്റര്‍ ഉയരത്തിലുള്ള പാലത്തിന് 185 മീറ്റര്‍ നീളവും നാല് അടി വീതിയുമുണ്ട്.

ചാരുപ്പാറയില്‍ നിന്നും ഇഞ്ചത്തൊട്ടിയിലേക്ക്

ചാരുപ്പാറയില്‍ നിന്നും ഇഞ്ചത്തൊട്ടിയിലേക്ക്

എറണാകുളത്തെ തന്നെ കീരംപാറ പഞ്ചായത്തിലെ ചാരുപ്പാറയില്‍ നിന്നും കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെ ബന്ധിപ്പിക്കുവാനായാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

വെറുതേയിരിക്കാം മീന്‍പിടിക്കാം

വെറുതേയിരിക്കാം മീന്‍പിടിക്കാം

നാടുകാണാനെത്തുന്നവരുടെ പ്രിയപ്പെട്ട ഇടമായി ഇഞ്ചത്തൊട്ടി മാറിക്കഴിഞ്ഞു. പകല്‍ നേരം സമയം ചിലവഴിക്കുവാനും മീന്‍ പിടിക്കുവാനും വെറുതേയിരിക്കുവാനുമെല്ലാം നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ ഇവിടം തിരഞ്ഞെടുക്കുന്നു. അതുകൂടാതെ വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍മാരുടെ പ്രിയപ്പെട്ട ലൊക്കേഷനും കൂടിയാണിത്.

ആടിയുലയുന്ന പാലത്തിലൂ‌ടെ

ആടിയുലയുന്ന പാലത്തിലൂ‌ടെ

കാലെടുത്തുവെച്ചാല്‍ തന്നെ ആടിയുലയുന്ന പാലത്തിലൂടെയുള്ള യാത്ര തുടക്കക്കാര്‍ക്ക് കൗതുകം ജനിപ്പിക്കുന്നതാണ്. വീഴാതെ ബാലന്‍സ് ചെയ്ത് നടക്കുന്നതിന് ധൈര്യം കുറച്ചൊന്നും പോര. ഇതുകൂടാതെ താഴേക്ക് നോക്കിയാല്‍ ദുര്‍ബല ഹൃദയരെ താഴെ ഒഴുകുന്ന പെരിയാര്‍ പേടിപ്പിക്കും എന്നതില്‍ സംശയം വേണ്ട. പാലം കടന്നാല്‍ ഇഞ്ചത്തൊട്ടിയിലെത്തും. കടത്തുവള്ളങ്ങളും കടവും ഒക്കെയായി എണ്‍പതുകളിലെ സിനിമാ ലൊക്കേഷനിലേക്ക് കൊണ്ടുപോകുന്ന കാഴ്ച കാണാം.

കാണാന്‍ കാഴ്ചകള്‍

കാണാന്‍ കാഴ്ചകള്‍

തട്ടേക്കാടും ഭൂതത്താന്‍കെട്ടും കണ്ടുമ‌ടങ്ങുന്ന സഞ്ചാരികള്‍ക്ക് ഉറപ്പായും യാത്രാ ലിസ്റ്റില്‍ ഇഞ്ചത്തൊട്ടിയും ഉള്‍പ്പെടുത്താം. തട്ടേക്കാട് നിന്നും പുന്നേക്കാട്- നേര്യമംഗലം വഴി ഇവിടെ എത്താം. തട്ടേക്കാട് നിന്നും മൂന്നാര്‍ പോകുവാനാണ് പ്ലാന്‍ എങ്കില്‍ പുന്നേക്കാട് - നേര്യമംഗലം വഴിയിലൂടെ പോയാൽ 15 കിലോമീറ്റർ കുറവുമാണ്.

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!

നടുത്തുരുത്തിയെന്ന കോഴിക്കോടിന്‍റെ മിനി കുട്ടനാട്നടുത്തുരുത്തിയെന്ന കോഴിക്കോടിന്‍റെ മിനി കുട്ടനാട്

വരുവാനില്ലാരുമെങ്കിലും നട്ടുച്ചയ്ക്കും കോടമഞ്ഞിറങ്ങി മലക്കപ്പാറവരുവാനില്ലാരുമെങ്കിലും നട്ടുച്ചയ്ക്കും കോടമഞ്ഞിറങ്ങി മലക്കപ്പാറ

ചിത്രങ്ങള്‍ക്കു കടപ്പാട്- വിക്കിപീഡിയ

Read more about: village bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X