Search
  • Follow NativePlanet
Share
» »പുതുവര്‍ഷം ആഘോഷിക്കാം... ലോകോത്തര കാഴ്ചകള്‍ ഒരുക്കുന്ന ഇന്ത്യയിലെ ബീച്ചുകള്‍

പുതുവര്‍ഷം ആഘോഷിക്കാം... ലോകോത്തര കാഴ്ചകള്‍ ഒരുക്കുന്ന ഇന്ത്യയിലെ ബീച്ചുകള്‍

2022 ലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്... പുതുവര്‍ഷത്തില്‍ ലോകം കാണുവാനുള്ള ഓരോ കാരണങ്ങള്‍ തേടുകയാണ് സഞ്ചാരികള്‍... എന്നാല്‍, പുതിയ കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിനോദസഞ്ചാരം പുതുവര്‍ഷത്തില്‍ എത്രകണ്ട് പ്രായോഗികമാകും എന്നറിയാത്തതിനാല്‍ നമ്മുടെ തന്നെ പ്രസിദ്ധമായ ചില ബീച്ചുകളെ യാത്രാ പ‌ട്ടികയിലേക്ക് ഉള്‍പ്പെടുത്താം. 7500 കിലോമീറ്റർ നീളമുള്ള തീരപ്രദേശത്ത് ചിതറിക്കിടക്കുന്ന, ഇന്ത്യയുടെ തീരസൗന്ദര്യം ആസ്വദിക്കുവാന്‍ സാധിക്കുന്ന ബീച്ചുകള്‍ പരിചയപ്പെ‌ടാം...

 ഗോവ‌

ഗോവ‌

ഏതു ബീച്ചിലേക്കാണ് പോകേണ്ടതെന്ന് സംശയമുണ്ടെങ്കില്‍ അതിനൊരുത്തരം മാത്രമേയുള്ളൂ..ഗോവ! ഇന്ത്യയുടെ പാര്‍ട്ടി ആസ്ഥാനമായ ഇവിടെ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് പ്രത്യേക വൈബ് ഒരുക്കുന്ന സ്ഥലമാണ്. വെറുതെ വന്ന് വിശ്രമിക്കുവാനാണെങ്കിലും നീന്തി തിമിര്‍ക്കുവാന്‍ ആണെങ്കിലും ഇനിയല്ല, ബീച്ചുകളിലൂടെ ഒരു യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കിലും ഗോവയോളം പറ്റിയ വേറൊരിടമില്ല. ന്യൂ ഇയര്‍ പ്രമാണിച്ച് ഇവി‌‌ടുത്തെ ഓരോ കഫേകളിലും പബ്ബുകളിലും എന്തിനധികം ഓരോ ചെറിയ ഇ‌ടങ്ങളില്‍ പോലും വലിയ ആഘോഷങ്ങളാണ് ഉണ്ടാകാറുള്ളത്.

ഗോകര്‍ണ

ഗോകര്‍ണ

ഗോവയിൽ നിന്ന് 190 കിലോമീറ്റർ തെക്ക് മാറിയാണ് കർണാടകയിലെ ഗോകർണം സ്ഥിതി ചെയ്യുന്നത്. മഹാബലേശ്വർ ക്ഷേത്രത്തിനും അതിമനോഹരമായ ബീച്ചുകൾക്കും പേരുകേട്ട ഈ ശാന്തമായ പട്ടണം ബീച്ച് എന്നതിലധകിമായി ഒരു ആത്മീയാനുഭവം നല്കുന്ന ഇടമായാണ് വര്‍ത്തിക്കുന്നത്. രു പ്രധാന തീർത്ഥാടന കേന്ദ്രമാണെങ്കിലും, ഗോകർണം ബീച്ച് വിനോദവുമായി മതത്തെ ലയിപ്പിക്കുന്നു. ഓം ബീച്ച്, പാരഡൈസ് ബീച്ച്, ഹാഫ്-മൂൺ ബീച്ച് എന്നിവ ആണിവിടുത്തെ പ്രസിദ്ധമായ ബീച്ചുകള്‍.

ഗണപതിഫുലെ, മഹാരാഷ്ട്ര

ഗണപതിഫുലെ, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഒരു ചെറിയ തീരദേശ പട്ടണമായ ഗണപതിപുലെയിൽ കൊങ്കൺ തീരത്തെ ഏറ്റവും മനോഹരമായ ബീച്ച് ആണ് സ്ഥിതി ചെയ്യുന്നത്. ചുവന്ന മണലും ആഴം കുറഞ്ഞ വെള്ളവുമാണ് ഇവിടുത്തെ പ്രത്യേകത. രത്‌നഗിരിയിലേക്കുള്ള യാത്രാമധ്യേ ഗണപതിപുലെ സന്ദർശിക്കാം, പ്രസിദ്ധമായ ജയ്ഗഡ് കോട്ടയിൽ നിന്ന് 35 കിലോമീറ്റർ മാത്രം അകലെയാണ് ഗണപതിപുലെ, പാറക്കെട്ടിൽ നിന്ന് കടലിന്റെയും . ഗണപതിപൂലെ സ്വയംഭൂ ഗണേശ ക്ഷേത്രത്തിനും പ്രശസ്തമാണ്, ഇവിടെ ഗണപതിയുടെ പ്രതിമ ഭൂമിയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
PC:Dmpendse

പുരി, ഒഡീഷ

പുരി, ഒഡീഷ

ഒഡീഷയിലെ അതിശയകരമായ നിരവധി ബീച്ച് ലക്ഷ്യസ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനിയാണ് പുരി തീർച്ചയായും പട്ടികയിൽ ഒന്നാമതാണ്. ഇത് മനോഹരവും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്നതുമായ ഇടമാണ്.പശ്ചിമ ബംഗാളിലെ ആളുകൾക്കിടയിൽ ഈ ബീച്ച് ഡെസ്റ്റിനേഷൻ വളരെ ജനപ്രിയമാണ്. ഇവിടെ പുരിയിൽ, സീഫുഡ് തീര്‍ച്ചയായും പരീക്ഷിച്ചിരിക്കേണ്ട ഒരു കാര്യമാണ്.
PC:Tierecke

 മാരാരി കേരള

മാരാരി കേരള

കേരളത്തിന് എടുത്തുപറയുവാന്‍ പറ്റിയ നിരവധി ബീച്ച് ലക്ഷ്യസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും അതിലേറ്റവും പ്രധാനി ആലപ്പുഴയിലെ മാരാരി ആണ്. അധികമാര്‍ക്കും അറിയില്ലെങ്കിലും വിദേശികള്‍ കേട്ടറിഞ്ഞ് ഇവിടേക്ക് ധാരാളമായി എത്തിച്ചേരുന്നു. മാരാരി ബീച്ച് റിസോർട്ടിൽ താമസിച്ച് ഇവിടുത്തെ ആക്റ്റിവിറ്റികളില്‍ ഏര്‍പ്പെടുന്നതാവും നല്ലത്, വേറെയും നിരവധി ഇടങ്ങള്‍ ഇവിടെ സമീപത്ത് താമസസൗകര്യത്തിനായി ലഭിക്കും.

രാധാനഗർ ബീച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

രാധാനഗർ ബീച്ച്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

ഹാവ്‌ലോക്ക് ദ്വീപുകളുടെ ഭാഗമായ ഈ ബീച്ച് ഏറ്റവും മികച്ച അനുഭവങ്ങള്‍ നല്കുന്ന ഒരിടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബീച്ച് എന്നാണിവിടം അറിയപ്പെടുന്നത്. വെള്ളത്തോടൊപ്പം തന്നെ ഇവിടെ കാടും കാണാം. ഈ ബീച്ചിൽ നിന്നുള്ള സൂര്യാസ്തമയം അതിമനോഹരമാണ്, ഇത് ഒരു ഹണിമൂൺ ഡെസ്റ്റിനേഷൻ എന്നും അറിയപ്പെടുന്നു

കോവളം

കോവളം

മാരാരി കഴിഞ്ഞാല്‍ കേരളത്തില്‍ പോകുവാന്‍ പറ്റിയ മറ്റൊരു കിടിലന്‍ ബീച്ച് ഡെസ്റ്റിനേഷനാണ് കോവളം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഘോഷങ്ങള്‍ക്ക് പ്രത്യേകിച്ച് പുതുവത്സരാഘോഷങ്ങള്‍ക്കായി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. അടിസ്ഥാനപരമായി ഒരു മത്സ്യത്തൊഴിലാളി ഗ്രാമമാണ് ഇവിടം. ഇവിടുത്തെ ലൈറ്റ് ഹൗസും വൈകുന്നേരങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കടലിലെ സര്‍ഫിങ്ങും ഇവിടെ ആസ്വദിക്കുവാന്‍ പറ്റിയ ഒരു കാര്യമാണ്. ഈ പുതുവർഷത്തിൽ, പുനരുജ്ജീവിപ്പിക്കുന്നതും രസകരവുമായ ബീച്ച് അവധിക്കാലം ആഘോഷിക്കാൻ അധികം ആലോചിക്കാതെ കോവളം തിരഞ്ഞെടുക്കാം.
PC:mehul.antani

വര്‍ക്കല

വര്‍ക്കല

കേരളത്തിലെ ഏതു ബീച്ചിനോട് താരതമ്യം ചെയ്താലും വര്‍ക്കല എന്നും ഒരുപടി മുന്നിലാണുള്ളത്. വലിയ പാറക്കെട്ടുകളുള്ള ഈ അത്ഭുതകരമായ ബീച്ച് അതിശയിപ്പിക്കുന്നതാണ്. എത്ര നേരം വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഇവിടെ സമയം ചിലവഴിക്കാം

ഹാവ്ലോക്ക്

ഹാവ്ലോക്ക്

സ്കൂബ ഡൈവിംഗ്, സ്നോർക്കെല്ലിംഗ്, ട്രക്കിംഗ്, ആന സവാരി എന്നിങ്ങനെ എന്തും ആസ്വദിക്കുവാന്‍ പറ്റിയ ഇടമാണ് ആന്‍ഡമാനിലെ ഹാവ്ലോക്ക്. ഈ പുതുവർഷത്തിൽ ആഘോഷങ്ങള്‍ക്ക് എന്തുകൊണ്ടും യോജിച്ചതായിരിക്കും ഇവിടം എന്ന കാര്യത്തില്‍ സംശയം വേണ്ട. രാധാനഗർ, എലിഫന്റ് ബീച്ചുകൾ ചൂടുവെള്ളത്തിൽ നീന്താനും വാട്ടർ സ്‌പോർട്‌സ് ആസ്വദിക്കാനും പറ്റിയ സ്ഥലങ്ങളാണ്. മെട്രോപൊളിറ്റൻ ജീവിതശൈലിയിൽ നിന്ന് ഒരു ഇടവേളയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇങ്ങോട്ട് പോരെ.

PC:Dr. K. Vedhagiri

കാതോര്‍ത്ത് തലചായ്ച്ച് നില്‍ക്കുന്ന ഹനുമാന്‍...അവില്‍ നേദിച്ചു പ്രാര്‍ത്ഥിക്കാം ആഗ്രഹസാഫല്യത്തിന്കാതോര്‍ത്ത് തലചായ്ച്ച് നില്‍ക്കുന്ന ഹനുമാന്‍...അവില്‍ നേദിച്ചു പ്രാര്‍ത്ഥിക്കാം ആഗ്രഹസാഫല്യത്തിന്

1500 അടി താഴ്ചയില്‍ സൂര്യപ്രകാശം പോലും എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പാതാള ലോകം...ഭൂമിക്കടിയിലേക്കുള്ള വഴി!1500 അടി താഴ്ചയില്‍ സൂര്യപ്രകാശം പോലും എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പാതാള ലോകം...ഭൂമിക്കടിയിലേക്കുള്ള വഴി!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X