Search
  • Follow NativePlanet
Share
» »മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്

മഞ്ഞും തണുപ്പും!! ഹെവി ക്യാംപിങ് മൂഡും!! പോകാം കുന്നുകളിലേക്ക്

പ്രകൃതിയുമായും പ്രിയപ്പെട്ടവരുമായും ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണ് ക്യാംപിങ്ങ്. തണുത്ത കാറ്റും പ്രകൃതിയുടെ നിശബ്ദതയും സ്വകാര്യതയും എല്ലാം ചേരുമ്പോള്‍ കടന്നു പോകുന്നത് ജീവിതത്തില്‍ മറ്റൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത കുറച്ച് നിമിഷങ്ങളിലൂടെയായിരിക്കും. രാത്രി മുഴുവന്‍ കത്തിക്കൊണ്ടിരിക്കുന്ന വിറകുകഷ്ണങ്ങളും സാക്ഷിനില്‍ക്കുന്ന നക്ഷത്രങ്ങളും ഒക്കെയായി ക്യാംപിങ് അത്രയ്ക്ക് മനോഹരമായ അനുഭവമാണ്. എന്നാല്‍ ക്യാംപിങ്ങിന്റെ രസം അടങ്ങിയിരിക്കുന്നത് ക്യാംപ് ചെയ്യുന്ന സ്ഥലങ്ങളെ കൂടി ആശ്രയിച്ചാണ്.

സോന്‍മാര്‍ഗ്

സോന്‍മാര്‍ഗ്

തണുപ്പുകാലത്ത് സോന്‍മാര്‍ഗിലെ ക്യാംപിങ് ഒരുപടി കടന്ന തീരുമാനമല്ലേ എന്ന സംശയം ശരിയാണെങ്കിലും അത് നല്കുന്ന അനുഭവം വേറെ ലെവലാണ്. ഹിമാലയത്തോട് ചേര്‍ന്ന് ആ കാറ്റും കുളിരും അനുഭവിച്ച് വിന്‍റര്‍ ക്യാംപ് ചെയ്യുവാന്‍ പറ്റിയ സ്ഥലം വേറെയില്ല. പര്‍വ്വതങ്ങളെ കണികണ്ടുണരുന്ന പ്രഭാതങ്ങളും നീലാകാശവും രാത്രിയിലെ കോടിക്കണക്കിന് നക്ഷ്ത്രങ്ങളും എല്ലാം ജീവിതം തന്നെ മാറ്റിമറിക്കുന്ന അനുഭവമായിരിരിക്കും നല്കുക. സ്വര്‍ണ്ണത്തിന്റെ പുല്‍ത്തകിടി എന്നറിയപ്പെടുന്ന സോന്‍മാര്‍ഗ് ഇന്ത്യയിലെ ഏറ്റവും മികച്ച വിന്റര്‍ ക്യാംപിങ് ഡെസ്റ്റിനേഷനാണ്.

ജയ്സാല്‍മീര്‍, രാജസ്ഥാന്‍

ജയ്സാല്‍മീര്‍, രാജസ്ഥാന്‍

മണല്‍ക്കൂനകളും മരുഭൂമിയുമായി മറ്റൊരു വ്യത്യസ്ത അനുഭവം നല്കുന്ന ക്യാംപിങ്ങാണ് ജയ്സാല്‍മീറിലേത്. അറ്റമില്ലാതെ കിടക്കുന്ന മരുഭൂമിക്കാഴ്ചകളും അതിനിടയിലൂടെ വരുന്ന സൂര്യനും ഒക്കെയായി കിട്ടുന്ന കാഴ്ചകള്‍ കൂടുതല്‍ യാത്രകള്‍ക്കുള്ള ഊര്‍ജ്ജം നല്കുമെന്ന് നിസംശയം പറയാം. ജയ്സാല്‍മീറിലെ മരുഭൂമിയിലെ ക്യാംപിങ് സൈറ്റ് 30 ഏക്കര്‍ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. 'ഗോൾഡൻ സിറ്റി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ജയ്‌സാൽമർ യഥാർത്ഥത്തിൽ നിങ്ങൾ വിട്ടുപോകാൻ പാടില്ലാത്ത അസാധാരണമായ ശൈത്യകാല ക്യാമ്പിംഗ് ലക്ഷ്യസ്ഥാനമാണ്.

മസൂറി, ഉത്തരാഖണ്ഡ്

മസൂറി, ഉത്തരാഖണ്ഡ്

കുന്നുകളു മലകളും താഴ്വാരങ്ങളും ഗ്രാമങ്ങളും ഒക്കെയായി മനസ്സില്‍ കണ്ട ക്യാംപിങ് സൈറ്റിനു ജീവന്‍ ലഭിച്ചാല്‍ അത് മസൂറിയായിരിരിക്കും. മാന്ത്രികമായ കുറേയേറെ അനുഭവങ്ങളാണ് ഇവിടെ ക്യാംപ് ചെയ്യുന്നവരെ കാത്തിരിക്കുന്നത്. ശുദ്ധമായ വായുവും നമ്മയുള്ള ഗ്രാമവും മികച്ച ക്യാംപിങ് അനുഭവങ്ങളും ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നു.

 സോളാങ് വാല, ഹിമാചല്‍ പ്രദേശ്

സോളാങ് വാല, ഹിമാചല്‍ പ്രദേശ്


ക്യാംപിങ്ങിനെക്കുറിച്ച് പറഞ്ഞു നിര്‍ത്തിയാല്‍ മണാലിയും സോലാങ് വാലിയും അതില്‍ നിന്നും ഒരിക്കലും ഒഴിവാക്കുവാന്‍ സാധിക്കില്ല. മഞ്ഞുപുതച്ച പര്‍വ്വതങ്ങളും നീലാകാശവുമായി സാഹസിക സഞ്ചാരികള്‍ക്കും യാത്രകളെ ജീവനായി കൊണ്ടുനടക്കുന്നവര്‍ക്കുമെല്ലാം ഇവിടം ഓരോ തരത്തിലുള്ള അനുഭവങ്ങളാണ് നല്കുന്നത്. ക്യാംപിങ്ങിനൊപ്പം തന്നെ ഇവിടുത്തെ ട്രക്കിങ്ങും പരീക്ഷിക്കേണ്ടതാണ്. എവിടെ വേണമെങ്കിലും ക്യാംപ് ചെയ്യാം എന്ന പ്രത്യേകതയും ഈ പ്രദേശത്തിനുണ്ട്.

സ്പിതി വാലി ഹിമാചല്‍

സ്പിതി വാലി ഹിമാചല്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാംപിങ് സൈറ്റുകളിലൊന്നായി സഞ്ചാരികള്‍ ഒന്നടങ്കം തിരഞ്ഞെടുത്തിരിക്കുന്ന ഇടമാണ് ഹിമാചല്‍ പ്രദേശിലെ സ്പിതി വാലി. പ്രകൃതിയുടെ മനോഹാരിത അതിന്റെ ഏറ്റവും മഹത്താ രീതിയില്‍ കാണുവാന്‍ സാധിക്കുന്ന സ്പിതി വാലി ക്യാംപുകളില്‍ താല്പര്യമുള്ളവര്‍ ഒരിക്കലും മിസ് ചെയ്യതുതാത്ത ഇടമാണ്.

ഈ രാജ്യങ്ങളില്‍ ക്രിസ്മസ് ഇന്നാണ്... ജനുവരിയിലെ ക്രിസ്മസിനു പിന്നിലെ കഥഈ രാജ്യങ്ങളില്‍ ക്രിസ്മസ് ഇന്നാണ്... ജനുവരിയിലെ ക്രിസ്മസിനു പിന്നിലെ കഥ

മഞ്ഞില്‍ കുളിച്ച് ഉത്തരാഖണ്ഡ്, പോകാം മഞ്ഞിന്‍റെ നാടുകള്‍ കാണുവാന്‍മഞ്ഞില്‍ കുളിച്ച് ഉത്തരാഖണ്ഡ്, പോകാം മഞ്ഞിന്‍റെ നാടുകള്‍ കാണുവാന്‍

 അന്‍ജുനാ, ഗോവ

അന്‍ജുനാ, ഗോവ


ഗോവയില്‍ ക്യാംപിങ്ങിനു യോജിച്ച ഏറ്റവും മികച്ച അന്തരീക്ഷം ഒരുക്കുന്ന സ്ഥലമാണ് അന്‍ജുനാ. ക്യാംപ് ചെയ്യാനുള്ള സ്ഥലങ്ങള്‍ ഇവിടെ ധാരാളമുണ്ട്. കടല്‍ത്തീരമായതിനാല്‍ തന്നെ സൂര്യാസ്തമയ കാഴ്ചകളാണ് ഇവി‌ടെ ഏറ്റവും ഭംഗി. ചക്രവാളത്തിലേക്ക് പറക്കുന്ന പക്ഷികളും ഇളംചൂ‌ടും എല്ലാമായി മ‌‌ൊത്തത്തില്‍ സുഖകരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. കൂ‌ടാതെ, ഇവി‌‌ടുത്തെ വൃത്തിയും ശാന്തതയും എടുക്കുപറയേണ്ടതു തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ശൈത്യകാല ക്യാമ്പിംഗ് ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അഞ്ജുന ബീച്ച്.

ചിക്കമഗളൂര്‍ കര്‍ണ്ണാ‌ടക

ചിക്കമഗളൂര്‍ കര്‍ണ്ണാ‌ടക

മലമടക്കുകള്‍ക്കി‌ടയില്‍ തേയിലത്തോട്ടങ്ങള്‍ക്കും കാപ്പിത്തോ‌ട്ടങ്ങള്‍ക്കും ചാരെ ക്യാംപ് ചെയ്യണമെങ്കില്‍ അതിനു പറ്റിയ ഇ‌‌ടമാണ് ചിക്കമഗളൂര്‍. പച്ചപുതച്ച കുന്നുകള്‍ക്കു മുകളിലൂ‌ടെ ഉദിച്ചുയരുന്ന സൂര്യനും കെ‌ട്ടുപിണഞ്ഞു കി‌ടക്കുന്ന ട്രക്കിങ് പാതകളും എല്ലാമായി വ്യത്യസ്തമായ അനുഭവമാണ് ചിക്കമഗളൂര്‍ ക്യാംപേഴ്സിനായി നല്കുന്നത്.

ഋഷികേശ്

ഋഷികേശ്

ഇന്ത്യയില്‍ ക്യാംപിങ്ങിന് ഏറ്റവും പേരുകേ‌ട്ട ഇ‌ടമാണ് ഋഷികേശ്. നക്ഷത്രങ്ങളെ സാക്ഷിയാക്കി ഗംഗയുടെ തീരത്ത് ഒരുക്കിയിരിക്കുന്ന ക്യാംപ് സൈറ്റുകള്‍ ഇവിടെ ധാരാളം കാണുവാന്‍ സാധിക്കും. പരിമിതമായ സൗകര്യങ്ങളേ ലഭിക്കുകയുള്ളുവെങ്കിലും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആര്‍ത്തലച്ചൊഴുകുന്ന ഗംഗയുടെ സ്വരം കേട്ട് നക്ഷത്രങ്ങളെ കൊതിതീരെ കണ്ട് തീയുടെ ചുറ്റുമിരുന്നുള്ള രാത്രി ഋഷികേശിനു മാത്രം നല്കുവാന്‍ സാധിക്കുന്ന ഒരനുഭവമാണ്.

കൗടില്യ, ഉത്തരാഖണ്ഡ്

കൗടില്യ, ഉത്തരാഖണ്ഡ്


സാഹസികതയുംത്രില്ലും ഒരുപോലെ തേടുന്ന സഞ്ചാരികള്‍ക്കുള്ളതാണ് ഗംഗാ നദിയു‌ടെ തീരത്തെ കൗ‌ടില്യ ക്യാംപിങ്. പര്‍വ്വതാരോഹകന്‍ ആണെങ്കിലും സാധാരണ സഞ്ചാരിയാണെങ്കിലും മനസ്സു നിറയുവാന്‍ വേണ്ടതെല്ലാം ഇവിടം നല്കും. ടെന്റ് അ‌ടിച്ച് ക്യാംപ് ചെയ്യുവാന്‍ ഇതിലും മനോഹരമായ ഇ‌ടം വേറെയില്ല.

ക്യാംപിങ്ങിനു പോകുമ്പോള്‍ സ്ലീപ്പിങ് ബാഗും കൊണ്ടുപോകണം... കാരണമിതാണ്ക്യാംപിങ്ങിനു പോകുമ്പോള്‍ സ്ലീപ്പിങ് ബാഗും കൊണ്ടുപോകണം... കാരണമിതാണ്

ഈ രാജ്യങ്ങളില്‍ ക്രിസ്മസ് ഇന്നാണ്... ജനുവരിയിലെ ക്രിസ്മസിനു പിന്നിലെ കഥഈ രാജ്യങ്ങളില്‍ ക്രിസ്മസ് ഇന്നാണ്... ജനുവരിയിലെ ക്രിസ്മസിനു പിന്നിലെ കഥ

ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രക്കിങ്ങ് റൂട്ടായ കുമാരപര്‍വ്വതത്തിലേക്കൊരു യാത്രദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രക്കിങ്ങ് റൂട്ടായ കുമാരപര്‍വ്വതത്തിലേക്കൊരു യാത്ര

Read more about: camping travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X