Search
  • Follow NativePlanet
Share
» »രാമന്‍റെ ജീവിതം അടയാളപ്പെടുത്തിയ അയോധ്യ! അറിയാം നാടിന്‍റെ ചരിത്രവും വിശേഷങ്ങളും

രാമന്‍റെ ജീവിതം അടയാളപ്പെടുത്തിയ അയോധ്യ! അറിയാം നാടിന്‍റെ ചരിത്രവും വിശേഷങ്ങളും

ഇതാ അയോധ്യയുടെ പ്രത്യേകതകളും സഞ്ചാരികള്‍ ഇവിടെ കണ്ടിരിക്കേണ്ട പ്രധാന ഇടങ്ങളും പരിചയപ്പെടാം...

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാന്യമുള്ള ഇടങ്ങളിലൊന്നാണ് അയോധ്യ. ഹിന്ദു-മുസ്ലീം മതവിഭാഗങ്ങള്‍ ഒരുപോലെ പ്രാധാന്യമുള്ളതായി കണക്കാക്കുന്ന ഇവിടം നിരവധി തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ ഇടങ്ങളിലൊന്നായാണ് അയോധ്യ അറിയപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും പുരാതന ഇടങ്ങളിലൊന്നായി രേഖപ്പെടുത്തിയിട്ടുള്ള അയോധ്യ സഞ്ചാരികള്‍ക്ക് ഒരുപാട് കാഴ്ചകള്‍ സമ്മാനിക്കുന്ന പ്രദേശമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഇവിടെ ക്ഷേത്രങ്ങളും ഘാട്ടുകളും ഒക്കെയായി കാഴ്ചകള്‍ നീണ്ടു കിടക്കുകയാണ്. നിരവധി തീര്‍ത്ഥാടകരും സഞ്ചാരികളുമാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.
ഇതാ അയോധ്യയുടെ പ്രത്യേകതകളും സഞ്ചാരികള്‍ ഇവിടെ കണ്ടിരിക്കേണ്ട പ്രധാന ഇടങ്ങളും പരിചയപ്പെടാം...

 അയോധ്യ

അയോധ്യ

ശ്രീരാമന്‍റെ ജന്മഭൂമിയായാണ് അയോധ്യ അറിയപ്പെടുന്നത്. കോസല രാജ്യത്തിന്‍റെ തലസ്ഥാനമായി അറിയപ്പെടുന്ന ഇവിടം വിവിധ ഭരണാധികാരികളുടെ കാലത്തിലൂടെ കടന്നു പോയതായി ചരിത്രം പറയുന്നു. ബുദ്ധന്‍റെ ഭരണകാലത്ത് അയോജ്ജ ആയി അറിയപ്പെട്ട ഇവിടം മുസ്ലിം ഭരണകാലത്ത് അവധ് ഗവർണറുടെ ആസ്ഥാനമായിരുന്നു.
അഥര്‍വ വേദത്തില്‍ ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായി വിശേഷിപ്പിച്ച അയോധ്യയെ സ്വര്‍ഗ്ഗത്തോളം തന്നെ മനോഹരമാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതത്തിന്റെ മാത്രമല്ല, ജൈനമതത്തിന്‍റെയും ഇസ്ലാം മതത്തിന്‍റെയും സ്വാധീനം ഇവിടെ കാണുവാന്‍ സാധിക്കും.

PC: Roohi

ഹനുമാന്‍ ഗര്‍ഹി

ഹനുമാന്‍ ഗര്‍ഹി

അയോധ്യയിലെ ഏറ്റവും പ്രസിദ്ധമായ ഇടങ്ങളിലൊന്നാണ് ഹനുമാന്‍ ഗര്‍ഹി. നാലു വശവും മതിലാല്‍ ചുറ്റപ്പെട്ട ഹനുമാന്‍ ഗര്‍ഹിയില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. ഔധിലെ നവാബാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. 70 പടികള്‍ക്കു മുകളിലായാണ് ഇവിടുത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഈ കോട്ടയ്ക്ക് നടുവിലായി ഹനുമാന്‍ രാമജന്മ ഭൂമിക്ക് കാവല്‍ നിന്നിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടു്തെ പ്രധാന ക്ഷേത്രത്തില്‍ ബാല ഹനുമാനെയും മാതാവായ അഞ്ജനയുടെയും വലിയ വിഗ്രഹങ്ങള്‍ കാണാം
PC:Vishwaroop2006

കനക് ഭവന്‍

കനക് ഭവന്‍

രാമന്‍റെ വളര്‍ത്തമ്മയായ കൈകേയി സീതയ്ക്കും രാമനും സമ്മാനമായി നല്കിയ ഭവനമാണ് കനക്ഭവന്‍. ഇത് ഇവിടുത്തെ പ്രസിദ്ധമായ ക്ഷേത്രമാണ്, മനോഹരമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തില്‍ രാമന്‍റെയും സീതയുടെയും ധാരാളം വിഗ്രഹങ്ങള്‍ കാണുവാന്‍ സാധിക്കും.
ഇവിടെ ഉത്സവകാലത്ത് ധാരാളം സംഗീതജ്ഞര്‍ വന്ന് തങ്ങളുടെ ഭക്ത കൃതികള്‍ ആലപിക്കുന്ന ചടങ്ങ് നടക്കാറുണ്ട്.

PC: Shalini Tomar

രാംകോട്ട്

രാംകോട്ട്

അയോധ്യയിലെ ഏറ്റവും പ്രസിദ്ധമായ ഇടമാണ് രാംകോട്ട്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ രാമന്റെ ഇടമാണിത്. രാമജന്മ ദിവസമായ നവമിയില്‍ ലോകമെങ്ങും നിന്ന് നിരവധി ഭക്തരാണ് ഇവിടെ വര്‍ഷം തോറും എത്തുന്നത്. സ്വര്‍ഗ്ഗ് ധര്‍ എന്ന ഇവിടുത്തെ പ്രദേശത്താണ് രാമന്‍റെ സംസ്കാരം നടന്ന ഇടമായി കണക്കാക്കുന്നത്. മണി പര്‍വ്വതും സുഗ്രീവ് പര്‍വ്വതും ഇവിടെ തന്നെയുള്ള പ്രസിദ്ധമായ ഇടങ്ങളാണ്.
PC:PP Yoonus

തേത്രാ കീ താകൂര്‍

തേത്രാ കീ താകൂര്‍

ശ്രീ രാമന്‍റെ പ്രസിദ്ധമായ അശ്വമേധം നൊന്ന ഇടമാണ് തേത്രാ കീ താകൂര്‍ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇവിടുത്തെ ക്ഷേത്രം രാമനാണ് സമര്‍പ്പിച്ചിരിക്കുന്നത്. കറുത്ത കല്ലിലാണ് ഇവിടെ രാമന്‍റെ രൂപമുള്ളത്. സരയൂ നദിയുടെ തീരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പഴയ ക്ഷേത്രത്തിനു പകരമായി ഇവിടെ തന്നെ പുതിയൊരു ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്. രാമന്‍റെയും ലക്ഷ്മണന്‍റെയും ഭരതന്‍റെയും ശത്രുഘനന്‍റെയും പ്രതിഷ്ഠകള്‍ ഇവിടെ കാണാം.
PC:vijay chennupati

ഗുപ്താര്‍ ഘാട്ട്

ഗുപ്താര്‍ ഘാട്ട്

നിരവധി ഘാട്ടുകളാല്‍ സമ്പന്നമാണ് സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗുപ്താര്‍ ഘാട്ട്. ഈ ഘാട്ടില്‍ വെച്ചാണ് രാമന്‍ സ്വര്‍ഗ്ഗ പ്രവേശനം നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഇവിടം വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശമാണ്. ഇവി‌ടെ മുങ്ങി നിവര്‍ന്നാല്‍ പാപങ്ങള്‍ ഇല്ലാതാകുമെന്നും വിശ്വാസമുണ്ട്.

PC:Hodges, William

നാഗേശ്വര്‍നാഥ് ക്ഷേത്രം

നാഗേശ്വര്‍നാഥ് ക്ഷേത്രം


രാമന്റെ മകനായ കുശന്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് നാഗേശ്വര്‍നാഥ് ക്ഷേത്രം. ഒരിക്കല്‍ കുശന്‍റെ കൈവള സരയൂ നദിയില്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരു നാഗ കന്യയാണ് ഇത് തിരികെ എടുത്തു നല്കിയത്. കുശനോട് കടുത്ത അനുരാഗത്തിലായിരുന്ന നാഗകന്യയ്ക്ക് ഇതിനു പകരമായി കുശന്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചു നല്കി. ശിവന്റെ കടുത്ത ഭക്തയായ മത്സ്യ കന്യകയ്ക്ക് നാഗരാജേശ്വര ക്ഷേത്രമാണ് കുശന്‍ നല്കിയത്. പിന്നീട് കാലങ്ങളോളം ഒറ്റപ്പെട്ടു പോയ അയോധ്യയില്‍ കാലത്തെ അതിജീവിച്ച് നിന്നത് ഈ ക്ഷേത്രം മാത്രമായിരുന്നു. കാ‌ടു പിടിച്ച് മൂടിക്കിടന്ന അയോധ്യയെ തിരിച്ചറിയുവാന്‍ വിക്രമാധിത്യ മരാരാജാവിനെ സഹായിച്ചത് ഈ ക്ഷേത്രമായിരുന്നുവത്രെ. ശിവരാത്രിയായാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.

PC:Vishwaroop2006

രാം കി പൈദി

രാം കി പൈദി

ഒട്ടേറെ ഘാട്ടുകളുടെ ഒരു സമൂഹമാണ് ഇവി‌ടുത്തെ രാം കി പൈദി. ഓരോ ദിവസവും നൂറു കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരുന്നത്.

PC- Ramnath Bhat

ദശരഥ് ഭവന്‍

ദശരഥ് ഭവന്‍

ദശരഥ രാജാവിന്റെ കൊ‌ട്ടാരം നിലനിന്നിരുന്ന ഇടത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ദശരഥ് ഭവന്‍. രാമന്‍ തന്റെ കുട്ടിക്കാലവും യൗവ്വനവും ചിലവഴിച്ചത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്. രാമന്‍റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്.

PC:commons.wikimedia

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം

വര്‍ഷത്തില്‍ എല്ലായ്പ്പോഴും സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ഇടമാണ് അയോധ്യ. എന്നാല്‍ ഈ പ്രദേശത്തിന്‍റെ എല്ലാ ഭംഗിയും അറിയണമെങ്കില്‍ രാമനവമി പോലുള്ള ഉത്സവാവസരങ്ങളില്‍ ഇവിടെ എത്തണം. ജനുവരി മുതല്‍ മാര്‍ച്ച് വരെയും ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾരാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

രാമായണ കഥകളിലെ സീതയെ കാണാം, ഒപ്പം ലവകുശന്മാരെയും! അപൂര്‍വ്വം ഈ ക്ഷേത്രകഥരാമായണ കഥകളിലെ സീതയെ കാണാം, ഒപ്പം ലവകുശന്മാരെയും! അപൂര്‍വ്വം ഈ ക്ഷേത്രകഥ

PC:Abhi16grt

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X