Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യ ദിനം: രാജ്യമൊരുങ്ങി, കൊവിഡ് പോരാളികള്‍ക്ക് ആദരം

സ്വാതന്ത്ര്യ ദിനം: രാജ്യമൊരുങ്ങി, കൊവിഡ് പോരാളികള്‍ക്ക് ആദരം

സ്വാതന്ത്ര്യത്തിന്‍റെ മഹത്തായ 74-ാം വാര്‍ഷികത്തിലേക്കു കടക്കുകയാണ് ഇന്ത്യ. ആധിപത്യത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്ര്യം നേടിയെടുക്കുവാനായി പതിറ്റാണ്ടുകളാണ് രാജ്യം പോരാടിയത്. സ്വജീവന്‍ ബലിയര്‍പ്പിച്ചു തന്നെ ചില ധീരദേശാഭിമാനികള്‍ സമരത്തിന് ആക്കം കൂട്ടി. നീണ്ട കാലത്തെ യാതനകള്‍ക്കും പോരാട്ടങ്ങള്‍ക്കും ശേഷം നേടിയെടു്ത സ്വാതന്ത്ര്യത്തിന്റെ നമ്മുടെ ജീവിതം തന്നെയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും അതിന്റ ചരിത്രത്തെക്കുറിച്ചും 2020 ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളെക്കുറിച്ചും വായിക്കാം...

ചരിത്രം ചുരുക്കത്തില്‍

ചരിത്രം ചുരുക്കത്തില്‍

ചുരുങ്ങിയ വാക്കുകളില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം വിവരിക്കുക എന്നത് തീര്‍ത്തും അസാധ്യമായ ഒന്നാണ്. എത്ര പറഞ്ഞാലും തീരാത്ത ആവേശം കൊള്ളിക്കുന്ന, ഒരുവേള കണ്ണീരിലാഴ്ത്തുന്ന കഥകളാണ് ഇവയത്രയും.
1757 ല്‍ പ്ലാസി യുദ്ധം വിജയിച്ചതു മുതലാണ് ഇന്ത്യയില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും അതുവഴി ബ്രിട്ടീഷുകാരുടെയും ഭരണത്തിന് തുടക്കമാകുന്നത്.
ബ്രിട്ടീഷ് സൈന്യത്തിന്‍റെ കന്‍റോണ്‍മെന്‍റായ ബരാക്പൂരിലാണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തുടക്കമിടുന്നത്. 1857 ല്‍ ആയിരുന്നു ഇത്. ബ്രിട്ടീഷുകാരുടെ നിയമങ്ങള്‍ക്കെതിരെ മംഗള്‍ പാണ്ഡെ എന്ന ശിപായി പ്രതികരിച്ചതിനെ തുടര്‍ന്നായിരുന്നു ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്.
പിന്നീടിങ്ങോട്ട് സമരങ്ങള്‍ തന്നെയായിരുന്നു. ഝാന്‍സി റാണിയും താന്തിയാ തോപ്പിയും ഭഗത്സിംങും റാഷ് ബിഹാരി ബോസ്, ഖുദിറാം ബോസ്, സുഭാഷ് ചന്ദ്ര ബോസ്, മഹാത്മാ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങി ധീരന്മാരായ ദേശാഭിമാനികളുടെ രക്തത്തിന്റെ വിലയാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഝാന്‍സിയിലെ യുദ്ധവും ജാലിയന്‍ വാലാബാഗും ചൗരിചൗരാ സംഭവവും എല്ലാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടവയാണ്.
PC: Dennis Jarvis

74-ാം സ്വാതന്ത്ര്യ ദിനം

74-ാം സ്വാതന്ത്ര്യ ദിനം

1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടുന്നത്. ഇത് സ്വാതന്ത്ര്യത്തിന്‍റെ 74-ാം വാര്‍ഷികമാണ്. പ്രധാനമന്ത്രി ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയും രാജ്യത്തെ അഭിസംബോധന ചെയ്തും സൈനിക വിഭാഗങ്ങളുടെ പ്രകടനങ്ങളും ഒക്കെയായി ഓരോ വര്‍ഷവും ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തിലാണ് സ്വാതന്ത്ര്യദിനം ചെങ്കോട്ടയില്‍ ആഘോഷിക്കുന്നത്.
PC:Wikimedia

കൊവിഡും സ്വാതന്ത്ര്യ ദിനാഘോഷവും

കൊവിഡും സ്വാതന്ത്ര്യ ദിനാഘോഷവും

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ജനങ്ങളോട് വീടുകളില്‍ തന്നെയിരുന്ന് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുവാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ചില സംസ്ഥാനങ്ങള്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ പാടേ ഒഴിവാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

ചെങ്കോ‌ട്ടയിലെ ആഘോഷം

ചെങ്കോ‌ട്ടയിലെ ആഘോഷം

പ്രധാനമന്ത്രി ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തുന്നതോടെ ആരംഭിക്കുന്ന രാജ്യത്തെ ഔദ്യോഗിക സ്വാതന്ത്ര്യ ദിനാഘോഷം പരിമിതമായാണ് ഇത്തവണ ആഘോഷിക്കുക. പതിനായിരത്തിലേറെ വരുന്ന അതിഥികളാണ് ഓരോ വര്‍ഷവും ചെങ്കോട്ടയിലെ ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ഇത്തവണ ഇത് 250 ആളുകളായി കുറച്ചി‌ട്ടുണ്ട്. ചടങ്ങിനെത്തുന്നവര്‍ മാസ്ക് ധരിക്കേണ്ടതും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത് നിര്‍ബന്ധവുമാണ്. സാമൂഹിക അകലവും പാലിക്കണം. എല്ലാ പ്രവേശ കവാടങ്ങളിലും തെർമൽ സ്ക്രീനിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കീട്ടുണ്ട്. ചെങ്കോട്ടയിലും പരിസരങ്ങളിലും സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് വരുന്നുണ്ട്.

കൊറോണ പോരാളികള്‍ക്ക് ആദരം

കൊറോണ പോരാളികള്‍ക്ക് ആദരം

ലോകം നേരിടു് ഏറ്റവും വലിയ പ്രതിസന്ധിയില്‍ മുന്നില്‍ നിന്നു പോരാടുന്നവര്‍ക്ക് ഇത്തവണ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യം ആദരവ് അര്‍പ്പിക്കും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍ തുടങ്ങിയവരുടെ പ്രതിനിധികളെയാണ് ആദരിക്കുക. ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിലാണ് ആദരം.

യാത്രയുടെ സ്വാതന്ത്യം ആഘോഷിക്കാൻ ഇതാ പത്തു വഴികൾയാത്രയുടെ സ്വാതന്ത്യം ആഘോഷിക്കാൻ ഇതാ പത്തു വഴികൾ

സ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതുക്കാന്‍ ഈ ഇടങ്ങൾസ്വാതന്ത്ര്യത്തിന്റെ ഓർമ്മകൾ പുതുക്കാന്‍ ഈ ഇടങ്ങൾ

സ്വാതന്ത്ര്യ ദിനം: ഇന്ത്യന്‍ പോരാ‌ട്ട ചരിത്രത്തിലെ മറക്കാനാവാത്ത പത്തിടങ്ങള്‍സ്വാതന്ത്ര്യ ദിനം: ഇന്ത്യന്‍ പോരാ‌ട്ട ചരിത്രത്തിലെ മറക്കാനാവാത്ത പത്തിടങ്ങള്‍

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

Read more about: independence day festivals delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X