Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യം ആഘോഷിക്കുവാന്‍ ഈ വഴികള്‍, യാത്ര ചെയ്യാം മതിവരുവോളം

സ്വാതന്ത്ര്യം ആഘോഷിക്കുവാന്‍ ഈ വഴികള്‍, യാത്ര ചെയ്യാം മതിവരുവോളം

ഇതാ യാത്രയുടെ സ്വാതന്ത്ര്യത്തില്‍ ആഘോഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം...

എന്തൊക്കെ പറഞ്ഞാലും യാത്ര ചെയ്യുവാനും അത് ആസ്വദിക്കുവാനും വേണ്ടുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് സ്വാതന്ത്ര്യമാണ്. വലിയ അനുമതികളുടെയും സമ്മതങ്ങളുടെയും ആവശ്യമില്ലാതെ ഇഷ്‌പ്പെട്ട ഇടങ്ങള്‍ തിരഞ്ഞടുത്ത് യാത്ര ചെയ്യുവാന്‍ സ്വാതന്ത്ര്യത്തിനുള്ള പങ്ക് ചെറുതൊന്നുമല്ല.
ഹൃദയം പറയുന്നതു പോലെ യാത്ര ചെയ്യുക എന്നത് പ്രാവര്‍ത്തികമാക്കുവാന്‍ കുറ‍ഞ്ഞ ധൈര്യമ‌ൊന്നുമല്ല വേണ്ടത്.

കൊറോണയു‌ടെ പ്രതിസന്ധികളെല്ലാം മാറിക്കഴിയുമ്പോള്‍ നമുക്ക് തീര്‍ച്ചായായും ഒരു യാത്ര പ്ലാന്‍ ചെയ്യാം. ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ പൂര്‍ത്തികരിക്കുന്ന ഒരു യാത്ര. ഇതാ യാത്രയുടെ സ്വാതന്ത്ര്യത്തില്‍ ആഘോഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം...

ഒരു ചരിത്ര സ്മാരകം കാണാം

ഒരു ചരിത്ര സ്മാരകം കാണാം

നമ്മുടെ രാജ്യത്ത് ഓരോ സഞ്ചാരിയും ഇനിയും കണ്ടുതീര്‍ക്കാത്ത കാഴ്ചകള്‍ നിരവധിയുണ്ട്. അതില്‍ മിക്കവര്‍ക്കും പറയുവാനുണ്ടാവുക ചരിത്ര ഇടങ്ങള്‍ തന്നെയായിരിക്കും. ഓരോ പ്രദേശത്തിന്‍റെയും ചരിത്രത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന കോട്ടകള്‍ മുതല്‍ മ്യൂസിയങ്ങള്‍ വരെ ധാരാളം കാഴ്ചകള്‍ ഇവിടെ കാണുവാനുണ്ട്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ ഇത്തരം യാത്രകള്‍ പ്ലാന്‍ ചെയ്യാം.
സ്വാതന്ത്ര്യത്തിന്‍റെ ചരിത്രം പറയുന്ന ഒട്ടേറെ ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

ഒറ്റയ്ക്കൊരു യാത്ര പോകാം

ഒറ്റയ്ക്കൊരു യാത്ര പോകാം

സ്വാതന്ത്ര്യത്തെ അതിന്‍റെ ഏറ്റവും നല്ല രീതിയില്‍ ആഘോഷിക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്ന് ഒറ്റയ്ക്കുള്ള യാത്രകളാണ്. ഓരോരുത്തരുടെയും യാത്രയോ‌ടുള്ള സ്നേഹവും ധൈര്യവും എത്രയെന്നു അറിയുവാന്‍ ഇത്തരം യാത്രകള്‍ സഹായിക്കും. 25 വയസ്സാണെങ്കിലും 40 കഴിഞ്ഞ് 60 വയസ്സായാലും യാത്ര ചെയ്യുവാന്‍ തോന്നുന്നെങ്കില്‍ ചെയ്തിരിക്കണം. എല്ലാ മടുപ്പുകളും തിരക്കുകളും മാറ്റിവെച്ച് ഒരു യാത്ര പ്ലാന്‍ ചെയ്യാം. സ്വാതന്ത്ര്യത്തിന്‍റെ സമ്മാനമായി നമുക്ക് നമ്മള്‍ തന്നെ നല്കുന്ന ഒരു സമ്മാനമായിരിക്കണം ഇത്തരം യാത്രകള്‍.

നാട്ടിലേക്കൊരു യാത്ര‌

നാട്ടിലേക്കൊരു യാത്ര‌


മിക്കപ്പോഴും ജോലിയും തിരക്കുകളുമായി നാട്ടില്‍ നിന്നും ദൂരെയാണെങ്കില്‍ ഇത്തവണ ഒരു മടങ്ങി വരവാകാം. മറ്റൊന്നും ആലോചിക്കാതെ നാടിന്‍റ സുഖത്തിലും പച്ചപ്പിലും കുറച്ച് ദിവസങ്ങള്‍ കഴിയാം. കൊവിഡ് കാലമായതിനാല്‍ മിക്കവരും നാട്ടില്‍ തന്നെയായിരിക്കും. അത്യാവശ്യം പുറത്തൊക്കെ ഇറങ്ങിനടക്കുവാന്‍ സാധിക്കുന്നതിനാല്‍ പഴയ പരിചയക്കാരെയും സുഹൃത്തുക്കളെയുമൊക്കെ കാണുവാനും സമയം കണ്ടെത്താം. ഓര്‍മ്മിക്കുക, കൊവിഡ് ബാധയുള്ള പ്രദേശങ്ങളാണെങ്കില്‍ യാത്ര മാറ്റി വയ്ക്കാം. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കുവാനും സാനിറ്റൈസര്‍ ഉപയോഗിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും ശ്രദ്ധിക്കാം.

സുഹൃത്തുക്കളോടൊപ്പം പോകാം

സുഹൃത്തുക്കളോടൊപ്പം പോകാം

സുഹൃത്തുക്കളുടെ കൂട്ടമില്ലാത്തവരായി ആരും കാണാറില്ല. എന്തും ചെയ്യുവാനും എന്തു കാര്യത്തിനും കൂട്ടു നില്‍ക്കുവാനും പറ്റിയ സുഹൃത്തുക്കള്‍ തന്നെയാണ് ഈ ജീവിതത്തിലെ മനോഹരമായ കാര്യങ്ങളിലൊന്ന്യ ആ സൗഹൃദത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ അവരോടൊപ്പം ഒര യാത്ര പ്ലാന്‍ ചെയ്യാം. പുതിയ ഇടങ്ങള്‍ കണ്ടെത്തുവാനും പുതിയ അനുഭവങ്ങള്‍ സ്വന്തമാക്കുവാനുമെല്ലാം സുഹൃത്തുക്കള്‍ തന്നെ വേണം. എത്ര വലിയ ദുഖത്തിലാണെങ്കിലും അതില്‍ നിന്നു കരകയറ്റുവാന്‍ കുറച്ചു സുഹൃത്തുക്കള്‍ മാത്രം മതിയാവും. ഈ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ അവരോടൊപ്പം ഒരു യാത്ര പ്ലാന്‍ ചെയ്യാം. കൊവിഡില്‍ യാത്ര പോകുവാന്‍ പാടില്ലാത്ത ഇടത്താണെങ്കില്‍ മറ്റൊരു സമയത്തേയ്ക്ക് മാറ്റിവയ്ക്കുവാന്‍ മറക്കരുതേ!

വോളണ്ടിയര്‍ ട്രിപ്പ്

വോളണ്ടിയര്‍ ട്രിപ്പ്

യാത്രികരാണെങ്കിലും മിക്കവര്‍ക്കും വലിയ പരിചയമില്ലാത്ത കാര്യമായിരിക്കും വോളണ്ടിയര്‍ ‌ട്രിപ്പ്. ഏതെങ്കിലും നല്ല കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുക എന്നതാണ് ലളിതമായി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വൃദ്ധസദനത്തിലേക്കോ കുട്ടികളെ നോക്കുന്ന ഇടങ്ങളിലേക്കോ ഒക്കെ ഇത്തരം യാത്രകള്‍ പ്ലാന്‍ ചെയ്യാം. ഓര്‍മ്മിക്കുക, പോകുന്ന സ്ഥലത്തെ അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുമതി സ്വീകരിച്ച ശേഷം മാത്രം വേണം യാത്രകള്‍ പ്ലാന്‍ ചെയ്യുവാന്‍.

വീട്ടുകാരൊത്തൊരു യാത്ര

വീട്ടുകാരൊത്തൊരു യാത്ര

കൂട്ടുകാരോടൊത്ത് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരായിരിക്കും മിക്കവരും. എന്നാല്‍ ഈ അവസരം വീട്ടുകാര്‍ക്കായി മറ്റിയാലോ? നല്ലൊരു യാത്ര അവര്‍ക്കായി പ്ലാന്‍ ചെയ്യാം. വീ‌ട്ടുകാരോട് സംസാരിച്ച് ഒറ്റദിവസത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന ഇടം തിരഞ്ഞെടുക്കാം.

കൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെകൊവിഡ് ഭയമില്ലാതെ ധൈര്യമായി യാത്ര ചെയ്യാം ഈ സംസ്ഥാനങ്ങളിലൂടെ

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

Read more about: travel travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X