Search
  • Follow NativePlanet
Share
» »ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

എന്നാല്‍ ഇന്ത്യ മാത്രമാണോ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ആഘോഷിക്കുന്ന നാട്? അല്ല, വേറെയും അഞ്ച് രാജ്യങ്ങള്‍ കൂ‌‌ടി ഇതേ ദിവസം സ്വാതന്ത്ര്യ ദിനമായി കൊണ്ടാ‌ടുന്നു

സ്വാതന്ത്ര്യത്തിന്‍റെ നീണ്ട 75 വര്‍ഷങ്ങള്‍. ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്ര ഭാരതം സ്വന്തം കാലില്‍ ആരംഭിച്ചതിന്റെ നീണ്ടു നിവര്‍ന്ന വര്‍ഷങ്ങള്‍. മാറിമാറി വന്ന ഭരണാധികാരികളും സര്‍ക്കാരുകളുമെല്ലാം ചേര്‍ന്ന് നയിച്ച രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ഇവിടുത്തെ 130 കോ‌ടി ജനങ്ങള്‍ തന്നെയാണ്. ഉള്‍ക്കൊള്ളേണ്ടതിന്റെ ഉള്‍ക്കൊണ്ടും ഒഴിവാക്കേണ്ടതിനെ ധൈര്യപൂര്‍വ്വം എതിര്‍ത്ത് ഒഴിവാക്കിയും പോരുന്ന ജനങ്ങള്‍
എന്തുതന്നെയായാലും വൈദേശിക ശക്തികളുടെ കയ്യില്‍ നിന്നും പൂര്‍ണ്ണമായും ഇന്ത്യ സ്വാതന്ത്ര്യം നേ‌‌ടിയ ഓഗസ്റ്റ് 15 ഓരോ ഭാരതീയന്‍റെയുമുള്ളിലെ രാജ്യ സ്നേഹം ഓര്‍മ്മിപ്പിക്കുന്ന ദിവസമാണ്. എന്നാല്‍ ഇന്ത്യ മാത്രമാണോ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ആഘോഷിക്കുന്ന നാട്? അല്ല, വേറെയും അഞ്ച് രാജ്യങ്ങള്‍ കൂ‌‌ടി ഇതേ ദിവസം സ്വാതന്ത്ര്യ ദിനമായി കൊണ്ടാ‌ടുന്നു

ഇന്ത്യ

ഇന്ത്യ

ഏകദേശം 200 വര്‍ഷത്തോളം നീണ്ട പോരാട്ടങ്ങളിലൂടെ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യത്തിന്റെ കഥ അത്രതന്നെ സംഭവ ബഹുലമാണ്. 1857 ല്‍ മംഗള്‍ പാണ്ഡെ തു‌‌ടങ്ങിവെച്ച ശിപായി ലഹളയിലൂടെ ആരംഭിച്ച പോരാ‌ട്ടം അവസാനിക്കുവാന്‍ 1947 വരെ കാത്തിരിക്കേണ്ടി വന്നു. അതിനിടയിലെ സമരങ്ങളും പോരാ‌ട്ടങ്ങളും ആയിരങ്ങള്‍ ജീവത്യാഗം നടത്തിയതുമെല്ലാം ചരിത്രലിപികളില്‍ എഴുതപ്പെട്ടവയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സ്വാതന്ത്ര്യം ലഭിച്ചു. 1947 ഓഗസ്റ്റ് 15 ആയിരുന്നു ആ സുദിനം. ഇന്ത്യയോ‌‌ട‌‌ൊപ്പം പാകിസ്താൻ കൂടി രൂപീകൃതമായിരുന്നു. പാക്കിസ്ഥാന്‍റെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 14-ാം തിയ്യതിയാണ്.

കൊറിയ

കൊറിയ

നാഷണല്‍ ലിബറേഷന്‍ ഡേ ഓഫ് കൊറിയ എന്നാണ് ഓഗസ്റ്റ് 15 കൊറിയയില്‍ അറിയപ്പെടുന്നത്. പരസ്പരം ശത്രുതയിലുള്ള ദക്ഷിണ കൊറിയയും ഉത്തര കൊറിയയും ഒരേപോലെ ആഘോഷിക്കുന്ന ഒരേയൊരു അവധി ദിനം കൂടിയാണ് ഓഗസ്റ്റ് 15. കൊറിയയിലെ ജപ്പാനീസ് അധിനിവേശം യു എസും സോവിയറ്റ് പടയും ചേര്‍ന്ന അവസാനിപ്പിച്ച ദിവസമാണിത്. ജപ്പാനു മേലുള്ള വിജയ ദിനം എന്നും ഈ ദിവസത്തെ വിശേഷിപ്പിക്കുന്നു. 1945 ലാണ് ഇത് സംഭവിക്കുന്നത്. ഇതിനു ശേഷം മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞ് കൊറിയ ഉത്തര കൊറിയയായും ദക്ഷിണ കൊറിയയായും വിഭജിക്കപ്പെട്ടു,

ബഹ്റിന്‍

ബഹ്റിന്‍

ബ്രിട്ടീഷുകാരില്‍ നിന്നും ബഹ്റൈൻ സ്വാതന്ത്ര്യം നേടിയ ദിവസവും മറ്റൊരു ഓഗസ്റ്റ് 15 ആണ്. 1971 ഓഗസ്റ്റ് 15 നാണ്
1971 ഓഗസ്റ്റ് 15 ന് ബഹ്‌റൈൻ ജനതയെക്കുറിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ സർവേയെത്തുടർന്ന് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തു‌ടര്‍ന്ന് ഇരു പക്ഷവും ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഓഗസ്റ്റ് 14 ആണ് ബഹ്റൈന്‍റെ സ്വാതന്ത്ര്യ ദിനമെങ്കിലും 15 നാണ് രാജ്യത്ത് ഈ ദിനം ആഘോഷിക്കുന്നത് .

ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

കോംഗോലെസ് ദേശീയ ദിനം എന്നാണ് ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയു‌ടെ സ്വാതന്ത്ര്യ ദിനം അറിയപ്പെടുന്നത്. 1960 ല്‍ ആണ് ഫ്രാന്‍സില്‍ നിന്നും കോംഗോയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഫ്രഞ്ച് ആധിപത്യം വന്നതിനു കൃത്യം 80 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കോംഗോയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്.

ലിക്റ്റൻസ്റ്റൈൻ

ലിക്റ്റൻസ്റ്റൈൻ

സ്വന്തമായി വിമാനത്താവളവും സൈന്യവുമില്ലാത്ത രാജ്യമെന്ന് അറിയപ്പെടുന്ന രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ. റോമാ സാമ്രാജ്യത്തിന്‍റെ ശേഷിക്കുന്ന ഭാഗമെന്ന് അറിയപ്പെടുന്ന ഇവിടം ഓസ്ട്രയയോടും സ്വിറ്റ്സര്‍ലന്‍ഡിനോടും ചേര്‍ന്നാണ് കിടക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ലിക്റ്റൻസ്റ്റൈൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 15 നാണ്. ജര്‍മന്‍ ഭരണത്തില്‍ നിന്നും 1866 ലാണ് ലിക്റ്റൻസ്റ്റൈനു സ്വാതന്ത്ര്യം ലഭിച്ചത്,

ഇതാ സ്വന്തമായി വിമാനത്താവളങ്ങള്‍ ഇല്ലാത്ത ലോകരാജ്യങ്ങള്‍ഇതാ സ്വന്തമായി വിമാനത്താവളങ്ങള്‍ ഇല്ലാത്ത ലോകരാജ്യങ്ങള്‍

ഇംഗ്ലണ്ടിനു സ്ത്രീധനമായി പോര്‍ച്ചുഗല്‍ നല്കിയ ഇന്ത്യയിലെ ദ്വീപ്ഇംഗ്ലണ്ടിനു സ്ത്രീധനമായി പോര്‍ച്ചുഗല്‍ നല്കിയ ഇന്ത്യയിലെ ദ്വീപ്

ആള്‍ക്കൂട്ടം ഒഴിവാക്കാം, യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ഈ നഗരങ്ങള്‍ആള്‍ക്കൂട്ടം ഒഴിവാക്കാം, യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കാം ഈ നഗരങ്ങള്‍

Read more about: history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X