Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യദിനം: ഭാരതീയ ചരിത്രം അടയാളപ്പെടുത്തിയ ഇടങ്ങള്‍

സ്വാതന്ത്ര്യദിനം: ഭാരതീയ ചരിത്രം അടയാളപ്പെടുത്തിയ ഇടങ്ങള്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഗുജറാത്ത്, പഞ്ചാബ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലുള്ള ചരിത്രസ്മാരകങ്ങള്‍ പരിചയപ്പെടാം...

ഇന്ത്യ അതിന്‍റെ ഐതിഹാസികമായ 76-ാം സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും പൊരുതി നേടിയ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്നവരാണ് ഓരോ ഭാരതീയനും. സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഇന്ത്യൻ സർക്കാർ 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരിൽ പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഒരു ഭാരതീയനെന്ന നിലയില്‍ ഭാരത്തിന്റെ ചരിത്രവും പോരാട്ടങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഗുജറാത്ത്, പഞ്ചാബ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലുള്ള ചരിത്രസ്മാരകങ്ങള്‍ പരിചയപ്പെടാം...

ദണ്ഡി

ദണ്ഡി

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഏറെ സംഭാവനകള്‍ നല്കിയിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്. മഹാത്മാ ഗാന്ധിയുടെ ജന്മദേശം എന്ന പേരിലാണ് ചരിത്രം ഗുജറാത്തിലെ അടയാളപ്പെടുത്തുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായിരുന്നു ദണ്ഡി മാര്‍ച്ച്. ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തില്‍ വഴിത്തിരിവായി മാറിയ സമരങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്. ബ്രിട്ടീഷുകാരുടെ ഉപ്പ് കുത്തകയ്ക്കെതിരെ നടത്തിയ പ്രതിരോധ സമരമായിരുന്നു ദണ്ഡി മാര്‍ച്ച്. 1930 മാർച്ച് 12 മുതൽ ഏപ്രിൽ 5 വരെ നീണ്ടു നിന്ന ഈ മാര്‍ച്ച് 1920 കളുടെ തുടക്കത്തിലെ നിസ്സഹകരണ പ്രസ്ഥാനത്തിന് ശേഷം ബ്രിട്ടീഷ് രാജിനെതിരായ ഏറ്റവും പ്രധാനപ്പെട്ട സംഘടിത പ്രസ്ഥാനം കൂടിയായിരുന്നു ഇത്.

PC:Yann

സബര്‍മതി ആശ്രമം

സബര്‍മതി ആശ്രമം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിന്‍റെ മറ്റൊരു പ്രധാന ഇടമാണ് സബര്‍മതി ആശ്രമം. സ്വാതന്ത്ര്യ സമരത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായാണ് സബര്‍മതിയെ കണക്കാക്കുന്നത്. സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇതിന്റെ യഥാർത്ഥ പേര് സത്യാഗ്രഹ ആശ്രമം എന്നാണ്. മഹാത്മാ ഗാന്ധി തന്‍റെ ജീവിതത്തിലെ കുറേയധികം വര്‍ഷങ്ങള്‍ ഇവിടെ ചിലവഴിച്ചിട്ടുണ്ട്. ദണ്ഡി മാര്‍ച്ചിന്‍റെ ആരംഭവും ഇവിടെനിന്നു തന്നെയായിരുന്നു, ഗാന്ധിജിയുടെ ജീവിതത്തിലേക്ക് കയറിച്ചെല്ലുവാമും മനസ്സിലാക്കുവാനും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് സാധിക്കും. മഗന്‍ നിവാസ്, ഉപാസനാ മന്ദിര്‍, ഹൃദയ കുഞ്ജ്, വിനോബ മീരാ കുടിര്‍, നന്ദിനി, ഉദ്യോഗ് മന്ദിര്‍, ഗാന്ധി സ്മാരക് സംഗ്രഹാലയ, സോമനാഥ് ഛത്രാലയ എന്നിങ്ങനെ നിരവധി ഭാഗങ്ങള്‍ ആശ്രമത്തിനുണ്ട്.

PC:Praveen Thirumurugan

പഞ്ചാബ്

പഞ്ചാബ്

സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രത്തില്‍ ധീരരായ അനേകം പോരാളികളെ സംഭാവന ചെയ്ത ചരിത്രം പഞ്ചാബിനുണ്ട്. ഓരോ ഭാരതീയനിലും സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന രണ്ടിടങ്ങള്‍ പഞ്ചാബിലുണ്ട്. വാഗാ അതിര്‍ത്തിയും ജാലിയന്‍ വാലാബാഗും.

PC:Zubair Hussain

വാഗാ അതിര്‍ത്തി

വാഗാ അതിര്‍ത്തി

രാജ്യസ്നേഹികളായ ഭാരതീയര്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ് വാഗാ അതിര്‍ത്തി. ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയായ വാഗയില്‍ നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങാണ് വാഗ-അട്ടാരി ബോർഡർ സെറിമണി
1959 മുതല്‍ മുടക്കമില്ലാതെ നടത്തുന്ന ഈ ചടങ്ങ് ഇരു രാജ്യക്കാര്‍ക്കും വളരെ പ്രാധാന്യമുള്ള ഒന്നാണ്. തിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും ഉയര്‍ത്തിയിരിക്കുന്ന പതാക ഗേറ്റു തുറന്ന് താഴെ ഇറക്കുന്ന ചടങ്ങാണ് വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് എന്നറിയപ്പെടുന്നത്.

PC:Godwin Angeline Benjo

വാഗ-അട്ടാരി ബോർഡർ സെറിമണി: അതിര്‍ത്തികളില്ലാതാവുന്ന 45 മിനിറ്റുകള്‍...വാഗ-അട്ടാരി ബോർഡർ സെറിമണി: അതിര്‍ത്തികളില്ലാതാവുന്ന 45 മിനിറ്റുകള്‍...

ജാലിയന്‍ വാലാബാഗ്

ജാലിയന്‍ വാലാബാഗ്

സ്വാതന്ത്ര്യസമര ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് ജാലിയന്‍ വാലാബാഗ്. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയറുടെ നേതൃത്വത്തിൽ ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയ ജനങ്ങളുടെ നേരെ നിറയൊഴിക്കുവാനുള്ള ഉത്തരവിന്‍റെ ബാക്കിപത്രമാണ് ജാലിയന്‍ വാലാബാഗ് സംഭവം എന്നറിയപ്പെടുന്നത്. 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.

PC:wikipedia

ബരാക്‌പൂർ

ബരാക്‌പൂർ

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന് തുടക്കം കുറിച്ചത് കൊല്‍ക്കത്തയിലെ ബരാക്‌പൂരില്‍ നിന്നായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി മംഗൾ പാണ്ഡെ യുടേതായിരുന്നു ആദ്യ ശബ്ദം. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തൂക്കിലേറ്റിയ സ്ഥലവും ഇവിടെ കാണാം. മംഗൾ പാണ്ഡെ ഗാർഡൻ എന്നാണിത് അറിയപ്പെടുന്നത്.

PC:Biswarup Ganguly

ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍

വിക്ടോറിയ മെമ്മോറിയൽ

വിക്ടോറിയ മെമ്മോറിയൽ

ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ഏറ്റവും മികച്ച അടയാളങ്ങളിലൊന്നാണ് വിക്ടോറിയ മെമ്മോറിയല്‍. അന്നത്തെ വൈസ്രോയി ലോർഡ് കഴ്സൺറെ നിര്‍ദ്ദേശപ്രകാരമാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. എന്നാല്‍ ഇതിന്റെ രൂപരേഖ വന്നത് സർ വില്യം എമേഴ്സണില്‍ നിന്നാണെന്നാണ് ചരിത്രം പറയുന്നത്. ചരിത്രത്തിലേക്ക് കൊണ്ടുപോകുന്ന നിരവധി കാഴ്ചകള്‍ ഇവിടെ കാണാം. ആയുധങ്ങൾ, പെയിന്റിംഗുകൾ, ശിൽപങ്ങൾ, പുരാവസ്തുക്കൾ തുടങ്ങി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

PC:Abhisek Paul

സ്വാതന്ത്ര്യ ദിനം: സമ്പന്നമായ ചരിത്രവും സംസ്കാരവും തേടിച്ചെല്ലാം..രാജ്യത്തിന്‍റെ അഭിമാനമായ ഇടങ്ങള്‍സ്വാതന്ത്ര്യ ദിനം: സമ്പന്നമായ ചരിത്രവും സംസ്കാരവും തേടിച്ചെല്ലാം..രാജ്യത്തിന്‍റെ അഭിമാനമായ ഇടങ്ങള്‍

ആസാദി കാ അമൃത് മഹോത്സവ്:ഭാരതത്തിന്‍റെ വൈവിധ്യമറിയുവാന്‍ ഈ എട്ടിടങ്ങള്‍..ഹവാ മഹല്‍ മുതല്‍ ഖജുരാഹോ വരെആസാദി കാ അമൃത് മഹോത്സവ്:ഭാരതത്തിന്‍റെ വൈവിധ്യമറിയുവാന്‍ ഈ എട്ടിടങ്ങള്‍..ഹവാ മഹല്‍ മുതല്‍ ഖജുരാഹോ വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X