Search
  • Follow NativePlanet
Share
» »ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...

ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...

ഓരോ സ്വാതന്ത്ര്യ ദിനവും നമ്മെ ഇന്നലെകളിലേക്ക് കൊണ്ടുപോകും... ഛരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയ ഇന്നലെകള്‍ പരിചയപ്പെട്ടിരിക്കുക എന്നത് ഓരോ പൗരനെ സംബന്ധിച്ചും അത്യാവശ്യമാണ്. ഇന്ത്യയുടെ ചരിത്രം മനസ്സിലാക്കണമെങ്കില്‍ അതിനേറ്റവും എളുപ്പമുള്ള വഴി ചരിത്ര ഇടങ്ങളെ അറിഞ്ഞിരിക്കുകയാണ്. അതിനു പറ്റിയ മാര്‍ഗ്ഗം ഡല്‍ഹി കാണുകയാണെന്നു പറയാം. പൈതൃകത്തിൽ മുങ്ങിക്കുളിച്ച നഗരം എന്നതിലുപരി, ചരിത്ര പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളാൽ ഇവിടം സമ്പന്നമാണ്. ഡല്‍ഹിയില്‍ ഒറ്റ ദിവസത്തെ യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന ചരിത്രസ്മാരകങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം

കുത്തബ് മിനാര്‍

കുത്തബ് മിനാര്‍

ഡല്‍ഹി ചരിത്രക്കാഴ്ചകളില്‍ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണ് കുത്തബ് മിനാര്‍. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളില്‍ ഇടംനേടിയ കുത്തബ് മിനാറിന് ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാര്‍ എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ അതിന്റെ മുകളിലത്തെ രണ്ടു നിലകള്‍ നിര്‍മ്മിച്ചിരിക്കുന്നത് വെണ്ണക്കല്ലുപയോഗിച്ചാണ്. 238 അടി ഉയരമാണ് ഇതിനുള്ളത്. ആകെ അഞ്ചു നിലകളാണ് കുത്തബ് മിനാറിനുള്ളത്. അതില്‍ ഏറ്റവും താഴത്തെ നിലയുടെ 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌. 1199 ല്‍ ദില്ലി സുൽത്താനായിരുന്ന കുത്ബ്ദീൻ ഐബക് ആണ് ഇതിന്റെ ആദ്യ രൂപം നിര്‍മ്മിച്ചത്. പിന്നീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് സുല്‍ത്താന്‍ ഇല്‍ത്തുമിഷിന്റെ കാലത്തായിരുന്നു. ഇതിന്റെ ഇരുമ്പില്‍ നിര്‍മ്മിച്ച തൂണുകള്‍ക്ക് ആകെ ആറു ടണ്ണിലധികം ഭാരമുണ്ട്. ഇതുവരെയും ഇതിലൊന്നുപോലും തുരുമ്പെടുത്തിട്ടില്ല.

PC:MAYANK MADHUKAR

മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്

മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്

ഡല്‍ഹിയിലെ ഏറ്റവും ശാന്തമായ പ്രദേശങ്ങളിലൊന്നാണ് മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്. ഏകദേശം 200 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഇത് കുത്തബ് മിനാറിനോട് ചേര്‍ന്നാണുള്ളത്. ചരിത്രപരമായി പ്രാധാന്യമുള്ള 100-ലധികം സ്മാരകങ്ങൾ ഇവിടെ കാണാം. 1,000 വർഷത്തെ തുടർച്ചയായ അധിനിവേശത്തിന് പേരുകേട്ട ഡൽഹിയിലെ ഏക പ്രദേശമാണിത്,. വിവിധ രാജവംശങ്ങളുടെ ഭരണത്തിന്റെ പല അടയാളങ്ങളും ഇവിടെ ഇന്നും ശേഷിക്കുന്നു. ശവകുടീരങ്ങള്‍, സ്മാരകങ്ങള്‍, പള്ളികള്‍, യുദ്ധ സ്മാരകം എന്നിങ്ങനെ പോകുന്നു ഇവിടുത്തെ കാഴ്ചകള്‍.

PC:Harvinder Chandigarh

അഗ്രസേന്‍ കി ബവോലി

അഗ്രസേന്‍ കി ബവോലി

ഡല്‍ഹിക്കാഴ്ചകളില്‍ വളരെ പ്രത്യേകതകളുള്ള ഒരിടമാണ് അഗ്രസേന്‍ കി ബവോലി എന്നറിയപ്പെടുന്ന പടവ് കിണര്‍. കോണാട്ട് പ്ലേസിനടുത്തായി ഹെയ്ലി റോഡ് വഴി ഇവിടേക്ക് എത്തിച്ചേരാം. താഴേക്ക് ഇറങ്ങുവാൻ സഹായിക്കുന്ന 108 പടവുകളാണ് ഇതിനുള്ളത്. 15 മീറ്റർ വീതിയും 60 മീറ്റർ നീളവും ഇതിനുണ്ട്. , ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്മാരകം കൂടിയാണിത്. മൂന്നു നിലകളിലായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇതിന് ഗുജറാത്തിലും രാജസ്ഥാനിലുെ കാണുന്ന പടവ് കിണറുകളുമായും സാമ്യമുണ്ട്.

PC:Jaydeep Saha

ഹുമയൂണിന്‍റെ ശവകുടീരം

ഹുമയൂണിന്‍റെ ശവകുടീരം

ഡല്‍ഹിയിലെ പ്രസിദ്ധമായ ചരിത്രയിടങ്ങളില്‍ ഒന്നാണ് ഹുമയൂണിന്‍റെ ശവകുടീരം. 1560-ലാണ് ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ചത്. ഡല്‍ഹിയിലെ മുഗള്‍ കാലഘട്ടത്തിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുവാന്‍ കഴിവുള്ള ഇവിടം ഡല്‍ഹിയ യാത്രയില്‍ മറക്കാതെ സന്ദര്‍ശിക്കേണ്ട സ്ഥലം കൂടിയാണ്. അഫ്സാ-വല്ലാ-കി-മസ്ജിദ്, അറബ് സരായ്, ബു ഹലീമ ചില്ലാ നിസാമുദ്ദീൻ ഔലിയയുടെ ശവകുടീരം, ഇസ ഖാൻ നിയാസിയുടെ ശവകുടീരം, നൈ-ക-ഗുംബാദ്, നിലാ ഗുംബദ് എന്നിങ്ങനെ വേറെയും ഇടങ്ങള്‍ ഇവിടെ നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും.

PC:Eatcha

ചെങ്കോട്ട

ചെങ്കോട്ട

പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത സ്ഥലമാണ് ചെങ്കോട്ട. 1639-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ ആണിത് നിര്‍മ്മിച്ചത്. ജമാ മസ്ജിദ്, മിർസ ഗാലിബ് കി ഹവേലി, ദരിബ കലൻ, സലിംഗഡ് ഫോർട്ട് ഭഗീരഥ് പാലസ്, നൗഘര, ഹവേലി ധരംപുര, ചുണ്ണമൽ കി ഹവേലി എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ചെങ്കോട്ടയിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ക്കു കാണാം,

PC:Godwin Angeline Benjo

ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!ഡല്‍ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്‍... ഇന്‍സ്റ്റഗ്രാമിലും താരങ്ങള്‍ ഇവര്‍തന്നെ!!

സഫ്ദർജംഗ് ശവകുടീരം

സഫ്ദർജംഗ് ശവകുടീരം

1754-ൽ നവാബ് സഫ്ദർജംഗിനായി നിര്‍മ്മിച്ച ശവകുടീരമാണ് സഫ്ദർജംഗ് ശവകുടീരം. മുഗൾ നിര്‍മ്മാണശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ കുടീരം മണല്‍ക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട മാര്‍ബിള്‍ ശവകുടീരമാണ്. 1748-ൽ അഹമ്മദ് ഷാ ബഹാദൂറിന്റെ ഭരണകാ ലത്ത് സഫ്ദർജംഗ്, ഔധിലെ നവാബ്, മുഗൾ സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഹുമയൂണിന്റെ ശവകുടീരത്തിന്റെ പാരമ്പര്യത്തിൽ ഡൽഹിയിലെ അവസാനത്തെ പൂന്തോട്ട ശവകുടീരമാണ് സഫ്ദർജംഗിന്റെ ശവകുടീരം.

PC:Chitranshi
സിക്കന്ദർ ലോദിയുടെ ശവകുടീരം

സിക്കന്ദർ ലോദിയുടെ ശവകുടീരം

ലോദി രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന സിക്കന്ദർ ലോദിയുടെ ശവകുടീരമാണ് സിക്കന്ദർ ലോഡി ശവകുടീരം. 1517-1518 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിം ലോഡിയാണ് ഈ ശവകുടീരം നിർമ്മിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ പൂന്തോട്ട ശവകുടീരമാണിത്. ലോഡി ഗാർഡനിലാണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് ഷായുടെ ശവകുടീരത്തിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. തിന് അഷ്ടഭുജാകൃതിയിലുള്ള രൂപകല്പനയും വാസ്തുവിദ്യാ ശൈലി ഇന്തോ-ഇസ്ലാമികവുമാണ്.
ബാരാ ഗുംബാദിൽ നിന്ന് 100 മീറ്റർ അകലെയാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്,.

PC:Deeptijacob1980

ഹോവൂസ് ഖാസ്

ഹോവൂസ് ഖാസ്

ഡല്‍ഹി യാത്രയില്‍ സ‍ഞ്ചാരികള്‍ പൊതുവേ വിട്ടുപോകുന്ന ഇടങ്ങളിലൊന്നാണ് ഹൗസ് ഖാസ്. അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് നിര്‍മ്മിച്ച വലിയ ജലസംഭരണിയാണ് ഇവിടുത്തെ ആകര്‍ഷണം. സ്ഥലത്തിനു പേരുലഭിച്ചതും അതില്‍നിന്നുമാണ്. അവയിൽ ചിലത് ബാഗ്-ഇ-അലംഗുംബാദ്, ഫിറോസ് ഷാ തുഗ്ലക്കിന്റെ ശവകുടീരം, തേഫെ വാലാ ഗുംബാദ്, കാലി ഗുംടി എന്നിങ്ങനെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി ഇടങ്ങള്‍ ഇവിടെ കാണാം.

PC:Nvvchar

ജന്‍പന

ജന്‍പന

ഡല്‍ഹിയിലെ ചരിത്രഇടങ്ങളില്‍ ഒന്നാണ് ജന്‍പന. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് 1327ൽ അദ്ദേഹം സ്ഥാപിച്ച ഡൽഹിയിലെ നാലാമത്തെ മധ്യകാല നഗരമായിരുന്നു.
മംഗോളിയരുടെ ഭീഷണി നേരിടാൻ, 14-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ആദിലാബാദ് കോട്ടയും കിലാ റായ് പിത്തോറയ്‌ക്കിടയിലുള്ള എല്ലാ സ്ഥാപനങ്ങളും ഉൾപ്പെടുത്തി നിര്‍മ്മിച്ച നഗരമാണിത്.
ജഹൻപാന ബിജയ് മണ്ഡല്, ലാൽ ഗുംബാദ്, ബേഗുംപുരി മസ്ജിദ്, ബഹ്ലോൽ ലോധിയുടെ ശവകുടീരം എന്നിങ്ങനെ ജഹൻപാനയിൽ സന്ദർശിക്കാവുന്ന നിരവധി സ്മാരകങ്ങളുണ്ട്.
PC:Varun Shiv Kapur

ഒറ്റദിവസത്തില്‍ കാണാം

ഒറ്റദിവസത്തില്‍ കാണാം

ഡല്‍ഹിയില്‍ ഒരു ദിവസം നിങ്ങള്‍ക്കു പൂര്‍ണ്ണമായും മാറ്റിവയ്ക്കുവാനുണ്ടെങ്കില്‍ ഒറ്റ ദിവസത്തെ യാത്രയില്‍ ഈ സ്ഥലങ്ങളെല്ലാം നിങ്ങള്‍ക്കു കാണാം. നഗരത്തില്‍ നിന്നും സൈറ് സീയിങ് ടൂറുകളെ ഇതിനായി ആശ്രയിക്കാം.

സ്വാതന്ത്ര്യ ദിനം: സമ്പന്നമായ ചരിത്രവും സംസ്കാരവും തേടിച്ചെല്ലാം..രാജ്യത്തിന്‍റെ അഭിമാനമായ ഇടങ്ങള്‍സ്വാതന്ത്ര്യ ദിനം: സമ്പന്നമായ ചരിത്രവും സംസ്കാരവും തേടിച്ചെല്ലാം..രാജ്യത്തിന്‍റെ അഭിമാനമായ ഇടങ്ങള്‍

നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍

Read more about: delhi monuments independence day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X