Search
  • Follow NativePlanet
Share
» »ലാല്‍ബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി, പ്രദര്‍ശനം 15 വരെ

ലാല്‍ബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി, പ്രദര്‍ശനം 15 വരെ

ഇപ്പോഴിതാ 2022 ലെ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് ലാല്‍ ബാഗില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.

ലാല്‍ ബാഗില്ലാത്ത ഒരു ബാംഗ്ലൂര്‍ ചിന്തിക്കുവാനാകില്ല... വിരസമായ വൈകുന്നേരങ്ങളും അലസമായ ആഴ്ചാവസാനങ്ങളും എങ്ങനെ ചിലവഴിക്കണെമന്ന് ആലോചിച്ചു ബുദ്ധിമു‌ട്ടുന്നവര്‍ക്കും പോക്കറ്റ് കാലിയാക്കാതെ ഒരു സോഷ്യല്‍ ഗാതറിങ് ആഗ്രഹിക്കുന്നവര്‍ക്കും വെറുതെ സമയം ചിലവഴിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ലാല്‍ ബാഗ് എന്നുമൊരു ആശ്രയമാണ്. പല തരത്തിലുള്ള പ്രദര്‍ശനങ്ങളും മേളകളും എന്നും ലാല്‍ ബാഗിന്‍റെ പ്രത്യേകതയാണ്. ഇപ്പോഴിതാ 2022 ലെ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് ലാല്‍ ബാഗില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.
പുഷ്പമേളയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ലാല്‍ ബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള

ലാല്‍ ബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള

രണ്ടു വര്‍ഷത്തെ ഇ‌ടവേളയ്ക്കു ശേഷം നടത്തുന്ന ലാല്‍ ബാഗ് പുഷ്പമേള പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കും. ഓഗസ്റ്റ് 5 മുതല്‍ 15 വരെയാണ് പുഷ്പമേള നീണ്ടുനില്‍ക്കുക. പുഷ്പമേളയില്‍ പത്ത് മുതല്‍ 15 ലക്ഷം വരെ സന്ദര്‍ശകര്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്.

ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!

ഉദിച്ചുയരുന്ന സൂര്യനിതെന്തു ഭംഗിയാ... പോയാലോ കര്‍ണ്ണാടകയിലെ ഈ സൂര്യോദയ കാഴ്ചകളിലേക്ക്ഉദിച്ചുയരുന്ന സൂര്യനിതെന്തു ഭംഗിയാ... പോയാലോ കര്‍ണ്ണാടകയിലെ ഈ സൂര്യോദയ കാഴ്ചകളിലേക്ക്

വ്യത്യസ്തതരം പുഷ്പങ്ങള്‍

വ്യത്യസ്തതരം പുഷ്പങ്ങള്‍

പുഷ്പമേളയിലെ വ്യത്യസ്തതരം പൂക്കള്‍ എല്ലാത്തവണയും സന്ദര്‍ശകരു‌ടെ ശ്രദ്ധനേ‌ടാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായാണ് പ്രദര്‍ശനത്തിനുള്ള ചെടികള്‍ എത്തുന്നത്. ഈ വര്‍ഷം വിദേശികളായ 509 തരം പുഷ്പങ്ങളും പ്രാദേശികമായ 50-600 വരെ പുഷ്പങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും,
ന്യൂസിലൻഡ്, ഹോളണ്ട്, അമേരിക്ക അർജന്റീന, കെനിയ, തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൂക്കള്‍, ഊട്ടിയിൽ നിന്നുള്ള 20 ഇനം മിതശീതോഷ്ണ പൂക്കൾ, 50-60 ഇനം നാടൻ പൂക്കൾ, 27 ഇനം പൂക്കൾ എന്നിവ പ്രദർശിപ്പിക്കും. 10 രാജ്യങ്ങളിൽ നിന്നുള്ള ടുലിപ്സ്, ഹൈഡ്രാഞ്ച, ഹൈപ്പരിക്കം ബെറി എന്നിവയുൾപ്പെടെയുള്ള പൂക്കൾ കാണാം. ബൊട്ടാണിക്കൽ ഗാർഡനിലെ ഗ്ലാസ് ഹൗസിൽ മനോഹരമായ ഓർക്കിഡുകൾ, ബികോണിയ, കാർണേഷൻ, ലില്ലി, ഹയാസിന്ത് എന്നിവയുൾപ്പെടെ 65 ഇനം പുഷ്പ സസ്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.

ആദരം

ആദരം

ഡോ രാജ് കുമാറിനും പുനീത് രാജ്കുമാറിനും
ഈ വര്‍ഷത്തെ മേളയില്‍ കന്നഡ സിനിമാതാരങ്ങളായ ഡോ രാജ്കുമാറിനെയും പുനീത് രാജ്കുമാറിനും പ്രത്യേക ആദരം അര്‍പ്പിച്ചുയ . കഴിഞ്ഞ വർഷം ഒക്ടോബറിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു പുനീത് രാജ്കുമാറിന്റെ മരണം. അദ്ദേഹത്തിന് 46 വയസ്സായിരുന്നു.

 എപ്പോള്‍ വരണം

എപ്പോള്‍ വരണം

ബാംഗ്ലൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ ലാല്‍ ബാഗ് പുഷ്പമേളയ്ക്ക് എത്താറുണ്ട്. സാധാരണഗതിയില്‍ ഇവിടുത്തെ വൈകുന്നേരങ്ങളാണ് ഏറ്റവും തിരക്കേറിയത്. അതിരാവിലെ വരുന്നതാണ് കുറഞ്ഞ ആള്‍ക്കൂട്ടത്തില്‍ പുഷ്പമേള കാണുവാന്‍ പറ്റിയ സമയം.

പുഷ്പമേള പ്രദര്‍ശന സമയവും ടിക്കറ്റ് നിരക്കും

പുഷ്പമേള പ്രദര്‍ശന സമയവും ടിക്കറ്റ് നിരക്കും

രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് പുഷ്പമേളയില്‍ സന്ദര്‍ശകരെ അനുവദിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ്. ആഴ്ചാവസാനങ്ങളില്‍ ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 100 രൂപയായിരിക്കും ടിക്കറ്റ്.

 പാര്‍ക്കിങ് സൗകര്യം

പാര്‍ക്കിങ് സൗകര്യം

പരമാവധി പൊതുഗതാഗത സൗകര്യം ഉപയോഗിച്ച് പുഷ്പമേളയ്ക്ക് വരണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശാന്തിനഗർ ബസ് ടെർമിനലിലും ജെസി ഞങ്ങൾ പാർക്കിംഗ് ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഈ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ശേഷി പരിമിതമാണ്.
ഇരുചക്രവാഹനങ്ങള്‍ക്ക് അല്‍ അമീന്‍ കോളേജിലും ഡബിള്‍ റോഡ് ഗേറ്റിന് സമീപത്തെ ഹോപ്കോംസ് പരിസരത്തും പാര്‍ക്കിങ് സൗകര്യം ക്രമീകരിച്ചി‌ട്ടുണ്ട്.

Read more about: bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X