Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യ ദിനം: സമ്പന്നമായ ചരിത്രവും സംസ്കാരവും തേടിച്ചെല്ലാം..രാജ്യത്തിന്‍റെ അഭിമാനമായ ഇടങ്ങള്‍

സ്വാതന്ത്ര്യ ദിനം: സമ്പന്നമായ ചരിത്രവും സംസ്കാരവും തേടിച്ചെല്ലാം..രാജ്യത്തിന്‍റെ അഭിമാനമായ ഇടങ്ങള്‍

ഇന്ത്യയെന്ന രാജ്യത്തിന്റെ സംസ്കാരത്തെ വിളിച്ചോതുന്ന, ഒരു സഞ്ചാരി എന്ന നിലയില്‍ തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചറിയാം.

മതങ്ങളുടെയും സംസ്കാരങ്ങളുടെയും സങ്കലനത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന പൈതൃകമാണ് ഭാരതത്തിന്‍റെ സമ്പത്ത്. സാംസ്കാരിക മന്ദിരങ്ങളും പൗരാണിക ക്ഷേത്രങ്ങളായും കാലത്തെ തോല്‍പ്പിച്ചു നില്‍ക്കുന്ന നിര്‍മ്മിതികളായുമെല്ലാം ഈ ഇടങ്ങളെ നമുക്ക് കാണാം. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ തീര്‍ച്ചയായും ഓര്‍മ്മിക്കേണ്ട ചില ഇടങ്ങളുണ്ട്. ഇന്ത്യയെന്ന രാജ്യത്തിന്റെ സംസ്കാരത്തെ വിളിച്ചോതുന്ന, ഒരു സഞ്ചാരി എന്ന നിലയില്‍ തീര്‍ച്ചയായും പരിചയപ്പെട്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചറിയാം.

അമൃത്സര്‍

അമൃത്സര്‍

ഇന്ത്യയുടെ സുവര്‍ണ്ണനഗരം എന്നറിയപ്പെടുന്ന അമൃത്സര്‍ പാരമ്പര്യങ്ങളിലേക്കും ചരിത്രത്തിലേക്കും കടന്നുചെല്ലുവാന്‍ ഏറ്റവും യോജിച്ച ഇടങ്ങളിലൊന്നാണ്. സിക്ക് മത വിശ്വാസങ്ങളുടെ കേന്ദ്രസ്ഥാനമായി വര്‍ത്തിക്കുന്ന അമൃത്സറില്‍ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ആഴം നമുക്കു കാണിച്ചുതരും. ജാലിയന്‍ വാലാബാഗ്, വാഗാ അതിര്‍ത്തി, സുവര്‍ണ്ണ ക്ഷേത്രമെന്ന ഹര്‍ മന്ദിര്‍ സാഹിബ് , അകല്‍ താഖത് എന്നിങ്ങനെ നിരവധി സ്ഥലങ്ങളുണ്ട് ഇവിടെ നിന്നു പോകുവാനും സന്ദര്‍ശിക്കുവാനും. സിക്ക് ചരിത്രത്തെ പരിചയപ്പെടുത്തുന്ന നിരവധി ഗുരുദ്വാരകളും മ്യൂസിയങ്ങളും ഇവിടെ കാണാം.

PC:Laurentiu Morariu

കൊല്‍ക്കത്ത

കൊല്‍ക്കത്ത

പാരമ്പര്യങ്ങളുടെയും ചരിത്രത്തിന്റെയും കാര്യത്തില്‍ കൊല്‍ക്കത്തയോ‌ലം ഉയര്‍ച്ചതാഴ്ച്ചകളും മാറ്റങ്ങളും കണ്ട മറ്റൊരു ഇന്ത്യന്‍നഗരമുണ്ടോ എന്ന കാര്യം സംശയമാണ്. ബംഗാളിലെ ഭരണാധികാരികളില്‍ തുടങ്ങി ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവും ബ്രിട്ടീഷ് ഭരണവും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം കൊല്‍ക്കത്തയുടെ ചരിത്രത്തിലെ ഓരോ സുവര്‍ണ്ണ അധ്യായങ്ങളാണ്. ഒരു ദേശം എന്ന നിലയില്‍ രാജ്യത്തിനു നല്കിയ സംഭാവനകളും കലാസാംസ്കാരിക മേഖവകളിലെ സാന്നിദ്ധ്യവും ഭാരതം എന്നും ഓര്‍ത്തിരിക്കുന്ന കാര്യങ്ങളാണ്. സന്തോഷത്തിന്റെ നഗരം എന്നറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. വിക്ടോറിയ മഹല്‍, ഷഹീദ് മിനാര്‍, ഹൗറാ പാലം. റൈറ്റേഴ്സ് ബില്‍ഡിങ്, ബിര്‍ള മന്ദിര്‍, സെന്‍റ് പോള്ഡസ് കത്തീഡ്രല്‍ എന്നിവ അവയില്‍ ചിലതു മാത്രമാണ്.

PC:Arindam Saha

ലക്നൗ

ലക്നൗ

ഇന്ത്യയിലെ നഗരങ്ങളില്‍ വാസ്തുവിദ്യയുടെ കാര്യത്തില്‍ ലക്നൗലിനോളം അനുഗ്രഹീതമായ മറ്റൊരു നഗരമുണ്ടോ എന്നു സംശയമാണ്. മുഗള്‍ രാജവംശം, ഡല്‍ഹി സുല്‍ത്താനേറ്റ് അവാധയിലെ നവാബുമാര്‍, ബ്രിട്ടീഷുകാര്‍ എന്നിങ്ങനെയുള്ള കാലഘട്ടങ്ങളുടെയെല്ലാ ംസമന്വയമാണ് ഇന്നു കാണുന്ന ലക്നൗ എന്ന നഗരം. അതുകൊണ്ടുതന്നെ ഇവിടുത്തെ പൈകൃതവും സംസ്കാരവും മറ്റൊരു നാടിനും ഒരുതരത്തിലും അവകാശപ്പെടുവാന്‍ സാധിക്കില്ല. അതിഗംഭീരമായ കലാസൃഷ്ടികളും നിര്‍മ്മിതികളുമാണ് ലക്നൗവിന്റെ ആകര്‍ഷണം. ബീഗം ഹസ്രത്ത് മഹൽ, ദർവാസ, ബ്രിട്ടീഷ് റെസിഡൻസി കോംപ്ലക്‌സ് , എന്നിങ്ങനെ സമ്പന്നമായ ചരിത്രത്തിലേക്ക് നിങ്ങളെ എത്തിക്കുന്ന കാഴ്ചകള്‍ നിരവധിയുണ്ട് ഇവിടെ. നവാബുമാരുടെ നാട് എന്നും ഇവിടം അറിയപ്പെടുന്നു.

PC:Abdullah Ahmad

ഖജുരാഹോ

ഖജുരാഹോ

അത്ഭുതപ്പെടുത്തുന്ന ഒരുകൂട്ടം കാഴ്ചകളാണ് ഖജുരാഹോ എന്ന ക്ഷേത്രനഗരം നല്കുന്നത്. കല്ലുകളില്‍ കൊത്തിയ കാമസൂത്ര എന്നാണ് ലോകം മുഴുവന്‍ ഖജുരാഹോയെ വിശേഷിപ്പിക്കുന്നത്. പ്രണയം, സൗന്ദര്യം, കൃപ, ലാവണ്യം, ശൃംഗാരം എന്നിങ്ങനെ വിവിധ ലാസ്യഭാവങ്ങള്‍ ക്ഷേത്രച്ചുവരിലെ ശില്പങ്ങളില്‍ കാണാംം. സമ്പന്നമായ ഒരു ചരിത്രകാലം ഇവിടുത്തെ ക്ഷേത്രങ്ങളുടെ സൃഷ്ടിക്കും കഥകള്‍ക്കും പിന്നില്‍ കിടക്കുന്നു. മധ്യപ്രദേശിലെ ഖജുരാഹോയെ ലോകം മുഴുവന്‍ തേടിവരുവാന്‍ കാരണം ഇവിടുത്തെ ശില്പവേലയുടെ പ്രത്യേകതകള്‍ തന്നെയാണ്. ..20 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലായി കിടക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ സിഇ 950 നും 1050 നും ഇടയില്‍ ചന്ദേല വംശത്തിൽപെട്ട . ചന്ദ്രവർമ്മന്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്.

PC:Praniket Desai

കയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെകയറുന്നതിനനുസരിച്ച് ചെറുതാകുന്ന താജ്മഹല്‍.. നിര്‍മ്മിതിയിലെ കണ്‍കെട്ടുവിദ്യ..പരിചയപ്പെടാം ഈ ഇടങ്ങളെ

ഹംപി

ഹംപി

ഇന്ത്യയുടെ സാംസ്കാരികെ പൈതൃകത്തെക്കുറിച്ചു പറയുമ്പോള്‍ അത് പൂര്‍ത്തിയാകണമെങ്കില്‍ ഹംപി കൂടി ഉള്‍പ്പെടണം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പൈതൃക ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഹംപി ചരിത്രാവശിഷ്ടങ്ങള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്. ദ്രാവിഡ ശൈലിയിലുള്ള വാസ്തുവിദ്യയും എണ്ണമറ്റ ക്ഷേത്രങ്ങളും അതിശയിപ്പിക്കുന്ന നിര്‍മ്മിതികളും ലോകമെമ്പാടുനിന്നുമുള്ള ചരിത്രപ്രേമികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

PC:Adarsh Sudheesan

മൈസൂര്‍

മൈസൂര്‍

സാംസ്കാരിക ഇടങ്ങളില്‍ മാറ്റിനിര്‍ത്തുവാന്‍ കഴിയാത്ത ഇടമാണ് മൈസൂര്‍. കൊട്ടാരങ്ങളാണ് മൈസൂരിന്‍റെ പ്രധാന ആകര്‍ഷണം. നഗരത്തിന്റെ സമ്പന്നമായ സംസ്കാരം പരിചയപ്പെടുവാന്‍ ഇവിടെ നിങ്ങള്‍ക്കു സാധിക്കും. മൈസൂർ കൊട്ടാരം, ചാമുണ്ഡി ഹിൽടോപ്പ് ക്ഷേത്രം, ജയലക്ഷ്മി വിലാസ് മാൻഷൻ എന്നിങ്ങനെ അറിയപ്പെടുന്ന അംബാ വിലാസ് കൊട്ടാരം, എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്.

PC:Ameya Gupta

നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അ‍ഞ്ച് നിര്‍മ്മിതികള്‍

റിട്ടയര്‍മെന്‍റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെറിട്ടയര്‍മെന്‍റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X