Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഇന്ത്യ, ടൂറിസ്റ്റ് വിസ ഒക്ടോബര്‍ 15 മുതല്‍

അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഇന്ത്യ, ടൂറിസ്റ്റ് വിസ ഒക്ടോബര്‍ 15 മുതല്‍

2021 ഒക്ടോബർ 15 മുതൽ വിദേശികൾക്ക് ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

വിദേശ വിനോദ സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് രാജ്യം. 2021 ഒക്ടോബർ 15 മുതൽ വിദേശികൾക്ക് ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ രാജ്യത്തെത്തുന്ന വിനോദ സ‍ഞ്ചാരികളെയാവും അനുവദിക്കുക. അതിനുശേഷം നവംബര്‍ ഒന്നു മുതല് സാധാരണ വിമാനത്തില്‍ രാജ്യത്തെത്തുന്നവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കും.

Travel

കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും വിനോദ സഞ്ചാരം നടപ്പിലാക്കും. സമയാസമയങ്ങളില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിക്കുന്ന ഈ പ്രോട്ടോക്കോളുകൾ സഞ്ചാരിരളും ഏജന്‍സികളും കര്‍ശനമായി പാലിക്കണം.
കഴിഞ്ഞ വർഷം മാർച്ച് മുതൽ പ്രാബല്യത്തിലുള്ള ഇൻബൗണ്ട് യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ആദ്യനീക്കമാണിത്.

രാജ്യത്ത് നിരവധി മരണങ്ങൾക്ക് കാരണമായ കോവിഡ് -19 വൈറസ് നിലവിൽ 2021 ലെ പോല സജീവമല്ലാത്തതും രോഗവ്യാപനത്തിലുണ്ടായ കുറവും കാരണമാണ് ഇന്ത്യ അന്താരാഷ്ട്ര യാത്രയ്ക്ക് വിസ അനുവദിച്ചത്. യാത്രാ രംഗത്തെ മറ്റു വിലക്കുകള്‍ക്കും ഇളവുകളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ചൈന മുതല്‍ അര്‍ജന്‍റീന വരെ... കൊവിഡ് കാലത്തു അടച്ച അതിര്‍ത്തികള്‍ തുറക്കാത്ത രാജ്യങ്ങള്‍ചൈന മുതല്‍ അര്‍ജന്‍റീന വരെ... കൊവിഡ് കാലത്തു അടച്ച അതിര്‍ത്തികള്‍ തുറക്കാത്ത രാജ്യങ്ങള്‍

വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്... ഒക്ടോബര്‍ 16 മുതല്‍ പൂനെ വിമാനത്താവളം 14 ദിവസത്തേയ്ക്ക് അടച്ചിടുന്നുവിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്... ഒക്ടോബര്‍ 16 മുതല്‍ പൂനെ വിമാനത്താവളം 14 ദിവസത്തേയ്ക്ക് അടച്ചിടുന്നു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X