Search
  • Follow NativePlanet
Share
» »ഒരുകിലോ പ്ലാസ്റ്റിക് മാലിന്യത്തിന് ഒരൂണ്! സംഗതി ഇങ്ങനെ!!

ഒരുകിലോ പ്ലാസ്റ്റിക് മാലിന്യത്തിന് ഒരൂണ്! സംഗതി ഇങ്ങനെ!!

പട്ടിണിയും മാലിന്യവും ഒറ്റയടിക്ക് പരിഹരിക്കുന്ന 'ഗാർബേജ് കഫേ 'യുടെ വിശേഷങ്ങൾ....

ഒരു കിലോ പ്ലാസ്റ്റിക് മാലന്യം കൊടുത്താൽ പകരം കിട്ടുന്നത് കുശാൽ ഊണ്... ഇനി ഒരുകിലോ പ്ലാസ്റ്റിക് മാലിന്യം ഇല്ലെങ്കിലും കുഴപ്പമില്ല..അരക്കിലോ കൊടുത്താൽ പ്രഭാതഭക്ഷണം കഴിക്കാം...സംഗതി എന്താണെന്ന് അധികം ആലോചിക്കേണ്ട. ഛത്തീസ്ഗഡിലെ അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷൻ മാലിന്യ നിർമ്മാർജ്ജനത്തിനായി കൊണ്ടുവന്നിരുക്കുന്ന കിടിലൻ ഐഡിയായിണിത്. പട്ടിണിയും മാലിന്യവും ഒറ്റയടിക്ക് പരിഹരിക്കുന്ന 'ഗാർബേജ് കഫേ 'യുടെ വിശേഷങ്ങൾ....

സ്കീം 'ഗാർബേജ് കഫേ '

സ്കീം 'ഗാർബേജ് കഫേ '

മാലിന്യ സംസ്കരണത്തോടൊപ്പം പാവങ്ങളുടെ വയറും നിറയ്ക്കുക എന്ന ഉദ്ദേശശുദ്ധിയിൽ ഛത്തീസ്ഗഡിലെ അംബികാപൂർ മുനിസിപ്പൽ കോർപ്പറേഷൻ രൂപം നല്കിയ പദ്ധതിയാണ് ഗാർബേജ് കഫേ. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കൊണ്ടുവരുന്നവർക്ക് ഭക്ഷണം നല്കുന്ന രീതിയാണിത്.

അരക്കിലോ പ്ലാസ്റ്റിക് മാലിന്യത്തിന് പ്രഭാത ഭക്ഷണം

അരക്കിലോ പ്ലാസ്റ്റിക് മാലിന്യത്തിന് പ്രഭാത ഭക്ഷണം

സാധുക്കളായ ആളുകൾ ശേഖരിച്ച് കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ തൂക്കം അനുസരിച്ചാണ് ഭക്ഷണം നല്കുക. അരക്കിലോ പ്ലാസ്റ്റിക് മാലിന്യം കൊണ്ടു വരുന്നവർക്ക് ഒരു ഊണും അരക്കിലോയുമായി വരുന്നവർക്ക് പ്രഭാത ഭക്ഷണവുമാണ് നല്കുക. മാലിന്യ നിർമ്മാർജ്ജനത്തോടൊപ്പം നടത്തുക എന്നതാണ് ഉദ്ദേശം. ഇവർ ശേഖരിച്ചു കൊണ്ടുവരുന്ന മാലിന്യം സോളിഡ് ലിക്വിഡ് റിസോഴ്സസ് മാനേജ്മെന‍്‍റ് സെന്റളിരാണ് ഏൽപ്പിക്കേണ്ടത്. അവിടെ നിന്നും മാലിന്യത്തിന്റെ തൂക്കമനുസരിച്ച് കൂപ്പൺ ലഭിക്കും. ഇതുപയോഗിച്ച് അംബികാപൂർ ബസ് സ്റ്റാൻഡിനടുത്തുള്ള കാന്റീനിൽ നിന്നും ഭക്ഷണം കഴിക്കാം.

മാലിന്യം കൊണ്ട് റോഡ്

മാലിന്യം കൊണ്ട് റോഡ്

ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം എന്തു ചെയ്യും എന്ന ചോദ്യത്തിനും അംബികാപ്പൂർ മുൻസിപ്പൽ കോർപ്പറേഷന് കൃത്യമായ മറുപടിയുണ്ട്. ഇങ്ങനെ കിട്ടുന്ന മാലിന്യം ഉപയോഗിച്ച് ഇവിടെ നിർമ്മിച്ചിരിക്കുന്ന റോഡ് ഇതിനുദാഹരണമാണ്. 1.5 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് പ്ലാസ്റ്റിക് മാലിന്യമുപയോഗിച്ച് മാത്രം നിർമ്മിച്ചതാണ്.

മാലിന്യക്കൂമ്പാരം ബോട്ടാണിക്കൽ ഗാർഡൻ ആകുന്നു

മാലിന്യക്കൂമ്പാരം ബോട്ടാണിക്കൽ ഗാർഡൻ ആകുന്നു

ഏതൊരു നാടിനും മാതൃകയാക്കുവാൻ സാധിക്കുന്ന ഒന്നാണ് അംബികാപ്പൂർ. കുപ്പത്തൊട്ടികളില്ലാത്ത ഒരു നാടാണിത്. ഖര മാലിന്യങ്ങൾ സംസ്കരിക്കുവാൻ പ്രത്യേക യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവിടെ പണ്ട് മാലിന്യങ്ങൾ തള്ളിയിരുന്ന ഇടംം ഇന്ന് 14 ഏക്കറോളം വിസ്തീർണ്ണമുള്ള ഒരു ബോട്ടാണിക്കൽ ഗാർഡൻ കൂടിയാണ്.

ഈ പാർക്കിൽ പ്രവേശനം നായകൾക്കു മാത്രം!!ഈ പാർക്കിൽ പ്രവേശനം നായകൾക്കു മാത്രം!!

വിവാഹക്കത്ത് കാണിച്ചാല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന പാര്‍ക്ക്!!വിവാഹക്കത്ത് കാണിച്ചാല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന പാര്‍ക്ക്!!

Read more about: travel guide food chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X