Search
  • Follow NativePlanet
Share
» »ഈ പാർക്കിൽ പ്രവേശനം നായകൾക്കു മാത്രം!!

ഈ പാർക്കിൽ പ്രവേശനം നായകൾക്കു മാത്രം!!

വിദേശരാജ്യങ്ങളിൽ വളർത്തു മൃഗങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പാർക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പാർക്ക് വരുന്നത്.

പലതരത്തിലുള്ള പാർക്കുകളും നമ്മൾ കണ്ടിട്ടുണ്ട്...കുട്ടികൾക്കു മാത്രം പ്രവേശനമുള്ള പാർക്കുകൾ, നടക്കാനെത്തുന്നവർക്കുള്ള പാർക്കുകൾ, എന്തിനധികം കമിതാക്കൾക്കു മാത്രം പ്രവേശനമുള്ള പാർക്കുകളും നമ്മുടെ രാജ്യത്തുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇതാ ഹൈദരാബാദിൽ ഒരു പാർക്ക് തുടങ്ങിയിരിക്കുകയാണ്. ഈ പാർക്കിനെന്താ ഇത്ര പ്രത്യേകത എന്നല്ലേ...ഇവിടെ പ്രവേശനം നായകൾക്കു മാത്രമാണ്...

 പ്രവേശനം നായകൾക്കു മാത്രം

പ്രവേശനം നായകൾക്കു മാത്രം

ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഡോഗ് പാർക്ക് എന്നു പേരിട്ട ഈ പാർക്ക് നിർമ്മിക്കുന്നത്. ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനിലെ ഹരിചന്ദന ദസാരി എന്നു പേരായ സോണൽ ഓഫീസറാണ് ഈ ആശയം മുന്നോട്ടുവെച്ചത്. വിദേശരാജ്യങ്ങളിൽ വളർത്തു മൃഗങ്ങൾക്കായി ഒരുക്കിയിരിക്കുന്ന പാർക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ പാർക്ക് വരുന്നത്.

രൂപം മാറിയ മാലിന്യക്കൂമ്പാരം

രൂപം മാറിയ മാലിന്യക്കൂമ്പാരം

നഗരത്തിന്റെ കുപ്പത്തൊട്ടിയായിരുന്ന സ്ഥലം എങ്ങനെ മാറ്റിയെടുക്കാം എന്ന ആലോചനയിൽ നിന്നുമാണ് ഡോഗ് പാർക്ക് എന്ന ആശയത്തിന്റെ പിറവി. ഏകദേശം 1.3 ഏക്കറോളം സ്ഥലമാണ് പാർക്കിനായി അനുവദിച്ചിരിക്കുന്നത്. വരുന്ന ഒരുവർഷത്തിനുള്ളിൽ 1.1 കോടി രൂപയ്ക്ക് നിർമ്മാമം പൂർത്തിയാക്കുവാൻ കരാറും നല്കിക്കഴിഞ്ഞു.

നായയുണ്ട്...കടിക്കും!!

നായയുണ്ട്...കടിക്കും!!

നായകൾക്കു മാത്രമാണ് ഈ പാർക്കിൽ പ്രവേശനം അനുവദിക്കുക. നായകൾക്കു കളിക്കുവാനുള്ള സ്ഥലം കൂടാതെ ട്രെയിനിങ്ങിനും എക്സർസൈസിനുമുള്ള ഉപകരണങ്ങള്‍, സ്പ്ളാഷ് പൂൾ, രണ്ടു പുൽത്തകിടികൾ, ഒരു ആംഫിതിയേറ്റർ,ചെറിയ നായകൾക്കും വലിയ നായകൾക്കും പ്രത്യേകം സൗകര്യങ്ങള്‍ എന്നിവയെല്ലാം ഈ ഡോഗ് പാർക്കിൽ ഉണ്ടാവും.

പൂച്ചകൾ വിഷമിക്കേണ്ട!!

പൂച്ചകൾ വിഷമിക്കേണ്ട!!

നായകൾക്കു മാത്രമല്ല, പൂച്ചകൾക്കായുള്ള പാർക്കും ഇവിടെ ഉടൻ തന്നെ തയ്യാറാവും ക്യാറ്റ് കോർണമർ എന്നായിരിക്കും പൂച്ചകൾക്കുള്ള പാർക്കുകൾ അറിയപ്പെടുക. അന്താരാഷ്ടാര് മാനദണ്ഡങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന ഇതത്രം പാർക്കുകൾ ഹൈദരാബാദ് നഗരത്തിന്റെ വിവിധ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാനും ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനു പദ്ധതിയുണ്ട്.

ഇനി ഒന്നു റിലാക്സ് ചെയ്യാം

ഇനി ഒന്നു റിലാക്സ് ചെയ്യാം

വീടുകളിൽ അടച്ചിട്ട് വളർത്തുന്ന നായകൾക്കും പൂച്ചകൾക്കും ഇനി ഒന്നു റിലാക്സ് ചെയ്യാം. ഇവിടെ ഡോഗ് പാർക്കിൽ എത്തുന്ന നായകൾക്ക് ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുവാൻ പരിശീലകൻ, സമയാസമയങ്ങളിലുള്ള കുത്തിവെയ്പ്പും വാക്സിനുമെല്ലാം ഇവിടെ ഒരുക്കും എന്നാണ് അധികൃതരുടെ വാഗ്ദാനം.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഹൈദരാബാദിലെ കൊണ്ടാപ്പൂർ ലൊക്കാലിറ്റിയിലാണ് ഡോഗ് പാർക്ക് നിർമ്മിക്കുക. ചാർമിനാറിൽ നിന്നും ഇവിടേക്ക് 15 കിലോമീറ്റർ മാത്രമാണ് ദൂരം. ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ഇവിടേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. ട്രെയിനിനു വരുന്നവർക്ക് ഹൈദരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ക്യാബിന് ഇവിടെ എത്താം.

വിവാഹക്കത്ത് കാണിച്ചാല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന പാര്‍ക്ക്!!വിവാഹക്കത്ത് കാണിച്ചാല്‍ മാത്രം പ്രവേശനം അനുവദിക്കുന്ന പാര്‍ക്ക്!!

ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്... ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ചഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്... ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്‌ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്‌

ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രയോ? യാഥാര്‍ത്ഥ്യം ഇതാണ് ഖജരാഹോയില്‍ കൊത്തിവെച്ചത് കാമസൂത്രയോ? യാഥാര്‍ത്ഥ്യം ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X