Search
  • Follow NativePlanet
Share
» »എന്തിനോ വേണ്ടി പേരുമാറ്റിയ ഇന്ത്യൻ നഗരങ്ങൾ!

എന്തിനോ വേണ്ടി പേരുമാറ്റിയ ഇന്ത്യൻ നഗരങ്ങൾ!

By Maneesh

പേരിനേക്കുറിച്ച് പറയുമ്പോൾ, എല്ലാവരും പറയാറുള്ള, 'ഒരു പേരിൽ എന്തിരിക്കുന്നു' എന്ന ഷേക്സ്പിയറിന്റെ ഉദ്ധരണി ഇവിടെയും ആവർത്തിച്ച് കാര്യത്തിലേക്ക് കടക്കാം. പേര് എന്നത് ഓരോന്നിനേയും തിരിച്ചറിയാൻ ആളുകൾ വിളിക്കുന്ന ഒന്നാണ്. മനുഷ്യർക്കും മൃഗങ്ങൾക്കും നാടിനും നഗരങ്ങൾക്കും എല്ലാം പേരുകൾ ഉണ്ട്. ഓരോ നാടും നമ്മൾ തിരിച്ചറിയുന്നത് പേരിലൂടെയാണ്. അതിനാൽ പേരിലാണ് എല്ലാം ഇരിക്കുന്നത്.

ഫ്ലൈറ്റ് ബുക്ക് ചെയ്യൂ, 7000 രൂപ വരെ ലാഭം നേടൂ!

ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ കടന്നുവരവോടെ ഇന്ത്യയിലെ സ്ഥലനാമങ്ങൾ അവർക്ക് ഉച്ചരിക്കാൻ കഴിയുന്ന വിധത്തിലുള്ളതാക്കി. ക്രമേണ ഇന്ത്യക്കാരും ആ പേര് ഏറ്റെടുത്തു. കാലം മാറിയപ്പോൾ പല നഗരങ്ങളും ഇഗ്ലീഷ് പേരുകൾ ഉപേക്ഷിക്കാൻ തുടങ്ങി ഏറ്റവും ഒടുവിൽ പഴയ പേര് ഉപേക്ഷിച്ച നഗരം ബാംഗ്ലൂർ ആണ്. പല നഗരങ്ങളും പേര് മാറ്റിയെങ്കിലും അവ പലപ്പോഴും പഴയ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. ബോംബേയും, മദ്രാസുമൊക്കെ പേര് മാറ്റിയിട്ടും മായാതെ നിൽക്കുന്നുണ്ട്.

ബെംഗളൂരു ആയി മാറിയ ബാംഗ്ലൂർ

ബെംഗളൂരു ആയി മാറിയ ബാംഗ്ലൂർ

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂർ ഇപ്പോൾ അറിയപ്പെടുന്ന ബെംഗളൂരു എന്ന പുതിയപേരിലാണ്. കോളനിഭരണകാലത്തിന് മുൻപ് പല നാട്ടുരാജ്യങ്ങളുടേയും രാജധാനി ആയിരുന്ന ബാംഗ്ലൂരിന് ആ പേര് നൽകിയത് ബ്രിട്ടീഷുകാരാണ്. ഇന്ത്യയുടെ ഐ ടി ഹബ്ബ് എന്ന് അറിയപ്പെടുന്ന ബാംഗ്ലൂർ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ബെംഗളൂരു എന്ന് പേര് മാറ്റിയെങ്കിലും ബാംഗ്ലൂർ എന്ന് തന്നെയാണ് ഈ നഗരം അറിയപ്പെടുന്നത്.

ഷിംല ആയി മാറിയ സിംല

ഷിംല ആയി മാറിയ സിംല

ബ്രിട്ടീഷുകാരുടെ കാലത്തെ സമ്മർ ക്യാപിറ്റൽ ആയിരുന്നു ഹിമാചൽ പ്രദേശിലെ ഷിംല. അന്ന് അവർ ഉച്ചാരണ എളുപ്പത്തിന് സിംല എന്നാണ് വിളിച്ചിരുന്നത്. എന്നാ‌ൽ ഇന്ത്യയ്ക്ക് സ്വാന്ത്ര്യം കിട്ടിയപ്പോൾ ഷിംല എന്ന പേരി‌ൽ അറിയപ്പെടുകയായിരുന്നു. ഷിംല എന്ന പുതിയപേരിൽ തന്നെയാണ് ഈ സ്ഥലം പ്രശസ്തമായത്. ഷിംലയിലെ ദേവതയായ ശ്യാമള ദേവിയിൽ നിന്നാണ് ഷിംലയ്ക്ക് ആ പേര് ലഭിച്ചത്.

പനാജി ആയി മാറിയ പൻജിം

പനാജി ആയി മാറിയ പൻജിം

ഗോവയുടെ തലസ്ഥാനമായ പനാജിക്ക് പൻജിം എന്ന പേര് നൽകിയത് പോച്ചുഗീസുകാരാണ്. ഒരു കാലത്ത് പോർചുഗീസ് കോളനിയായിരുന്നു ഗോവ. എന്നാൽ പിന്നീട് പ‌ൻജിം പനാജി എന്ന് മാറ്റി വിളിക്കപ്പെട്ടു. ഇപ്പോൾ പനാജി എന്ന പേരിലാണ് ഈ സ്ഥലം പ്രശസ്തമായിരിക്കുന്നത്.

കൊൽക്കോത്ത ആയി മാറിയ കൽക്കട്ട

കൊൽക്കോത്ത ആയി മാറിയ കൽക്കട്ട

പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൽക്കട്ട ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനമായി കുറച്ചുകാലം അറിയപ്പെട്ടിരുന്നു. കൽക്കട്ടയ്ക്ക് ആ പേര് ചാർത്തിക്കൊടുത്തത് ബ്രിട്ടീഷ് കാരായിരുന്നു. പിന്നീട് കൽക്കട്ട കൊ‌ൽക്കോത്ത എന്ന് പേര് മാറ്റുകയായിരുന്നു. എന്തായാലും കൽക്കട്ട ഇപ്പോഴും പ്രശസ്തമാകുന്നത് കൽക്കട്ട എന്ന പഴയ പേരിൽ തന്നെയാണ്.

ചെന്നൈ ആയി മാറിയ മദ്രാസ്

ചെന്നൈ ആയി മാറിയ മദ്രാസ്

കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ പ്രധാന ആസ്ഥാനമായിരുന്നു മദ്രാസ്. മദിരാശി എന്നും അറിയപ്പെട്ടിരുന്ന മദ്രാസിന് ആ പേര് നൽകിയത് ബ്രിട്ടീഷുകാരാണ്. തമിഴ്നാടും കേരളത്തിലെ മലബാർ മേഘലയും മദ്രാസ് പ്രവിശ്യയുടെ കീഴിൽ ആയിരുന്നു. അതിനാൽ ഈ സ്ഥലങ്ങളിൽ ഉള്ളവരെ മദ്രാസികൾ എന്നാണ് വിളിച്ചിരുന്നത്. മദ്രാസ് പിന്നീട് ചെന്നൈ ആയി മാറിയെങ്കിലും മദ്രാസിന്റെ പ്രഭാവം ഇതുവരെ നിലച്ചിട്ടില്ലാ.

മുംബൈ ആയി മാറിയ ബോംബേ

മുംബൈ ആയി മാറിയ ബോംബേ

ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായ മുംബൈ ആണ് പേര് മാറിയ മറ്റൊരു നഗരം. മുൻപ് ബോംബേ എന്നായിരുന്നു ഈ നഗരത്തിന്റെ പേര്. മുംബൈ എന്ന് പേര് മാറ്റിയെങ്കിലും ബോംബേ എന്ന പേരിൽ തന്നെയാണ് ഈ നഗരം ഇപ്പോഴും പ്രശസ്തമായിരിക്കുന്നത്.

കേരളത്തിലെ നഗരങ്ങൾ

കേരളത്തിലെ നഗരങ്ങൾ

കേരളത്തിലെ പല നഗരങ്ങളും ബ്രിട്ടീഷുകാർ നൽകിയ പേര് ഉപേക്ഷിക്കപ്പെട്ട നഗരങ്ങളാണ്. ട്രിവാൻട്രവും, അലപ്പിയും, കൊയിലോണും, കൊച്ചിനും കാലിക്കറ്റും, കാനന്നൂരും, ടെലിച്ചെറിയും പേര് മാറിയെങ്കിലും വിദേശികളുടെ ഇടയിൽ അറിയപ്പെടുന്ന ഈ പേരിൽ തന്നെയാണ്

Read more about: city നഗരം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X