വ്യത്യസ്ത നിറത്തിലും രൂപത്തിലുമായി കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പൂക്കള്‍. പൂക്കളെന്നല്ല, പൂക്കളുടെ പാടം എന്നുതന്നെ പറയേണ്ടി വരും.
തെളിഞ്ഞ ആകാശത്തിനു താഴെ അനന്തമായി കിടക്കുന്ന പൂപ്പാടങ്ങള്‍ കണ്ണിനു നല്കാവുന്ന എക്കാലത്തെയും മനോഹര കാഴ്ചയായിരിക്കുമെന്നതില്‍ സംശയം വേണ്ട. പരവതാനി വിരിച്ചതുപോലെ നീണ്ടു കിടക്കുന്ന താഴ്വരകളിലെ പൂക്കളുടെ കാഴ്ച നമ്മുടെ രാജ്യത്തിന് നല്കുവാന് കഴിയുന്ന ഏറ്റവും മനോഹരമായ ദൃശ്യമാണ്. പൂവിടുന്ന സമയമാണെങ്കില്‍ പറയുകയും വേണ്ട. ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത കാഴ്ച സമ്മാനിക്കുന്ന പൂക്കളുടെ താഴ്വരകളെ പരിചയപ്പെടാം.
കൊച്ചിയിലെ മറഞ്ഞിരിക്കുന്ന ബീച്ചിലെ സാഹസങ്ങള്‍! കടല്‍ കാഴ്ചകളുമായി അമലാ പോള്‍

വാലി ഓഫ് ഫ്ലവേഴ്സ് ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിലെ നോര്‍ത്ത ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വാലി ഓഫ് ഫ്ലവേഴ്സ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടമാണെന്നതില്‍ സംശയമില്ല. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ ദേശീയോദ്യാനം മനംമയക്കുന്ന കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
ബ്രഹ്മകമലമുള്പ്പെടെയുള്ള അത്യപൂര്‍വ്വങ്ങളായ പുഷ്പങ്ങള്‍ പൂക്കുന്ന വാലി ഓഫ് ഫ്ലവേഴ്സ് കൗതുക കാഴ്ചകളുടെ കൂടാരമാണ്. ആറു കിലോമീറ്ററോളം വരുന്ന ദേശീയോദ്യാനക്കാഴ്ചകള് തരുന്ന സംതൃപ്തി തികച്ചും വ്യത്യസ്തമായിരിക്കും.

അവിചാരിതമായി
തികച്ചും അപ്രതീക്ഷിതമായി കണ്ടെത്തപ്പെട്ട താഴ്വര കാലങ്ങളോളം ആളുകളില്‍ നിന്നും മറഞ്ഞു കിടക്കുകയായിരുന്നു. കാമേത്ത് കൊടുമുകി കയറുവാനെത്തിയ സംഘത്തിലെ പർവതാരോഹകരായ ഫ്രാങ്ക്. എസ്. സ്മൈത്ത്, ഹോർഡ്സ് വർത്ത് എന്നിവരാണ് അവിചാരിതമായി ഇവിടെ എത്തിപ്പെടുന്നത്. 1931 ലായിരുന്നു ഇത്. . പൂക്കളുടെ താഴ്വരയെ കുറിച്ച് "Valley of Flowers" എന്ന പുസ്തകം സ്മിത്ത് രചിച്ചതോടെ ഈ താഴ്വാര ലോകപ്രസിദ്ധമായി. മഹാഭാരത്തതിലെ കദളീവനം ഇതാണെന്നും വിശ്വാസമുണ്ട്.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.
PC:Kp.vasant

സുകോ വാലി
ന്ത്യയിലെ പൂക്കളുടെ താഴ്വരകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഇടമെന്ന് മണിപ്പൂരിലെ ഡിസോക് വാലിയെ വിശേഷിപ്പിക്കാം. സുകോ വാലി എന്നും ഇതിനെ പറയും. നാഗാലാന്‍ഡിനും മണിപ്പൂരിനും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന ഈ താഴ്വര അതിമനോഹരമായ കാഴ്ചകളാല്‍ സമ്പന്നമാണ്. സമുദ്ര നിരപ്പില്‍ നിന്നും 2452 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദ്സോക് വാലി എല്ലാ സീസണിലും പുഷ്പ്പിക്കുന്ന നിരവധി പുഷ്പരങ്ങളുടെയും ജൈവവൈവിധ്യത്തിന്റെയും കേന്ദ്രം കൂടിയാണ്. പിങ്ക്, വെള്ള നിറത്തിലാണ് ഇവിടുത്തെ ചെടികളത്രയും കൂടുതലായും പൂക്കുന്നത്. ട്രക്കിങ്ങിനായാണ് ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നത്.

ദ്സോക് ലില്ലി
ഡിസോക്കില് മാത്രം കാണപ്പെടുന്ന പ്രത്യേക തരത്തിലുള്ള ചെടിയാണ് ദ്സോക് ലില്ലി. ഇതിനെ കാണുക അത്ര എളുപ്പമല്ല. മറ്റു ഫ്ലവര്‍ വാലികളെക്കാളും ശാന്തമായ ഇടം കൂടിയാണ് ദ്സോക്ക് വാലി.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.

യുംതാങ് വാലി, സിക്കിം
വാലി ഓഫ് ഫ്ലവേഴ്സ്, സിക്കിം
സിക്കിം വാലി ഓഫ് ഫ്ലവേള്സ് എന്നറിയപ്പെടുന്ന യുംതാങ് വാലിതലസ്ഥാനമായ ഗാംഗ്ടോക്കിന് വടക്കായാണ് സ്ഥിതി ചെയ്യുന്നത്. നദികള്‍, ചൂട് നീരുറവകള്‍, യാക്കുകള്‍, പുല്‍മേടുകള്‍ തുടങ്ങിയവയെല്ലാം ചേരുന്ന അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്.
സമുദ്രനിരപ്പില്‍ നിന്നും 3564 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ താഴ്വര വിവിധ ഷേഡിലുള്ള പൂക്കളാല്‍ നിറഞ്ഞു കിടക്കുന്ന ഇടമാണ്. വ്യത്യസ്ത തരത്തിലുള്ള റിയോഡെന്ഡ്രോണുകള് വളരുന്ന പ്രദേശം കൂടിയാണിത്.
ഒരു ഫോറസ്റ്റ് റെന്റ് ഹൗസ് മാത്രമാണ് ഈ പ്രദേശത്ത് സ്ഥിരതാമസത്തിനുള്ള ഏക സൗകര്യം.

സന്ദര്‍ശിക്കുവാന്‍
മഴവില്ലിന്റെ നിറങ്ങളുള്ള പരവതാനി പോലെ പൂക്കള്‍ പൂവിടുന്ന സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ യോജിച്ചത്. ഫെബ്രുവരി അവസാനം മുതല്‍ ജൂണ്‍ പകുതി വരെയുള്ള സമയമാണിത്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഇവിടം അടച്ചിടും. ഗാംടോക്കില് നിന്നും 125 കിലോമീറ്ററാണ് യുംതാങ് വാലിയിലേക്കുള്ള ദൂരം.
സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!!

മൂന്നാര്‍ വാലി
നമ്മുടെ നാട്ടിലെ നമുക്ക് സ്വന്തമായുള്ള പൂക്കളുടെ താഴ്വരയാണ് മൂന്നാര്‍. പശ്ചിമഘട്ട പര്‍വ്വത നിരകളോട് ചേര്‍ന്നു നില്ക്കുന്ന മൂന്നാര്‍ എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞിയാണ് മൂന്നാറിനെ പൂക്കളുടെ താഴ്വരയാക്കി മാറ്റുന്നത്. 2018 ലാണ് മൂന്നാറില്‍ അവസാനമായി നീലക്കുറിഞ്ഞ പൂവിട്ടത്.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് മൂന്നാര്‍ സന്ദര്‍ശിക്കുവാന്‍ യോജിച്ചത്.
മുംബൈയില്‍ നിന്നും ഡെല്‍ഹിയിലേക്ക് ഇനി 11 മണിക്കൂര്‍.. പറന്നു പോകുവാന്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേ
PC: Rakeshkdogra

കാസ് പീഠഭൂമി
മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലമാണ് കാസ് പീഠഭൂമി. സതാര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കാസ് പീഠഭൂമി 2012 ലാണ് യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഴക്കാലത്തിന് ശേഷമാണ് ഇവിടെ ചെടികള്‍ പൂവിടുന്നത്. ഏകദേശം 850 ല്‍ അധികം സസ്യങ്ങള്‍ ഇവിടെയുണ്ട്. അതില്‍ 150 ല്‍ അധികം പുഷ്പിക്കുന്നവയാണ്. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സമുദ്ര നിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തിലാണ് കാസ് പീഠഭൂമിയുള്ളത്.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം
ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടെ ചെടികള്‍ പൂവിടുന്നത്.
ഈ സമയത്താണ് സഞ്ചാരികള്‍ അധികവും എത്തിച്ചേരുന്നത്. സാധാരണ ഗതിയില്‍ ദിവസം രണ്ടായിരം പേരെ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിക്കാറുള്ളൂ.
ഈ ചിത്രങ്ങള്‍ നിങ്ങളുടെ മനം മയക്കും ഉറപ്പ്! ഇവ ഒളിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്