Search
  • Follow NativePlanet
Share
» »താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!

താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!

ഇന്ത്യയിൽ ഏറ്റവുമധികം സ‍ഞ്ചാരികൾ സന്ദർശിക്കുന്ന ഇടം ഏതായിരിക്കും... കണ്ണുംപൂട്ടി താജ്മഹൽ എന്നുത്തരം നമ്മൾ പറയുമെങ്കിലും ഇപ്പോൾ പുറത്തുവന്ന കണക്കുകൾ ഇതല്ല പറയുന്നത്

ഇന്ത്യയിൽ ഏറ്റവുമധികം സ‍ഞ്ചാരികൾ സന്ദർശിക്കുന്ന ഇടം ഏതായിരിക്കും... കണ്ണുംപൂട്ടി താജ്മഹൽ എന്നുത്തരം നമ്മൾ പറയുമെങ്കിലും ഇപ്പോൾ പുറത്തുവന്ന കണക്കുകൾ ഇതല്ല പറയുന്നത്! ഇന്ത്യയിൽ ഏറ്റവുമധികം വിദേശ സഞ്ചാരികൾ സന്ദർശിക്കുന്ന ഇടമായി തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപത്തുള്ള മാമല്ലപുരം(മഹാബലിപുരം) തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യ ടൂറിസം സ്റ്റാറ്റിറ്റിക്സ് 2022 എന്ന റിപ്പോർട്ടിലാണ് കണക്കുകളുള്ളത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) നിയന്ത്രിക്കുന്ന ടിക്കറ്റ് ചെയ്ത സ്മാരകങ്ങളുടെ കണക്കിൽ നിന്നുമാണ് ഇടങ്ങളെ തിരഞ്ഞെടുത്തത്. വിശദമായി വായിക്കാം...

പത്തിൽ ആറും!

പത്തിൽ ആറും!

റിപ്പോര്‍ട്ട് അനുസരിച്ച് 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 1.45 ലക്ഷം വിദേശ സന്ദർശകരാണ് മാമല്ലപുരത്ത് എത്തിയത്. ഇത് ഇന്ത്യയിൽ ആകെ സന്ദർശിച്ച് വിദേശസഞ്ചാരികളുടെ എണ്ണത്തിന്റെ 46 ശതമാനമുണ്ട്. വിദേശ വിനോദസഞ്ചാരികൾ സന്ദർശിച്ച മികച്ച 10 ഇന്ത്യൻ സ്മാരകങ്ങളിൽ ആറും തമിഴ്നാട്ടിൽ നിന്നുള്ളതായിരുന്നു.

PC:Karthik Easvur

മാമല്ലപുരം

മാമല്ലപുരം

തീരദേശ നഗരമായ മാമല്ലപുരമെന്ന മഹാബലിപുരത്താണ് 2022 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം വിദേശസഞ്ചാരികൾ സന്ദർശനം നടത്തിയത്. ചെന്നൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റിൽ കഴിഞ്ഞ സാമ്പത്തിക വർഷം 1.45 ലക്ഷം വിദേശ സന്ദർശകരുണ്ടായിരുന്നു.
കാഞ്ചീപുരത്തിന്റെ ഭരണാധികാരികളായിരുന്ന പല്ലവ രാജാക്കന്മാരുടെ തലസ്ഥാനമായ മാമല്ലപുരം കല്ലുകളിലെ ശില്പങ്ങളുടെ ഒരു തുറന്ന മ്യൂസിയം പോലെയാണ് കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. കല്ലു തുരന്ന് നിർമ്മിച്ചതും ഒറ്റശിലയിൽ പണിതീർത്തതം കല്ലിനോട് കല്ല് ചേർത്തു വച്ചതും പിന്നെ കല്ലിൽ കൊത്തിയ പ്രതിമകളും എല്ലാമായി കലയുടെ മറ്റൊരിടത്തും കാണുവാൻ കഴിയാത്ത ലോകം ഇവിടെ കാണാം. യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിലും മാമല്ലപുരം ഇടംനേടിയിട്ടുണ്ട്. കൃഷ്ണ മണ്ഡപം, പഞ്ച രഥസ്മാരകം, വരാഹ മണ്ഡപം, ഷോര്‍ ടെമ്പിള്‍ തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ.

PC:solarisgirl

താജ്മഹൽ

താജ്മഹൽ

വിദേശസഞ്ചാരികളുടെ സ്ഥിരം ഇടങ്ങളിലൊന്നായ താജ്മഹഹിന്‌റെ പദവി ഇത്തവണ മാമല്ലപുരം ഏറ്റെടുത്തുവല്ലോ. 38,922 വിദേശ സന്ദർശകർ മാത്രമാണ് പ്രസ്തുത കാലയളവിൽ താജ്മഹലിൽ വന്നിട്ടുള്ളൂ. ഇന്ത്യയിവെത്തിയ മൊത്തം വിദേശ വിനോദസഞ്ചാരികളുടെ 12.21 ശതമാനം മാത്രമാണിത്.
ആഗ്രയിൽ യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹൽ ലോകാത്ഭുതങ്ങളിലൊന്നും കൂടെയാണ്.
1631ൽ മുഗള് ചക്രവർത്തിയായിരുന്ന ഷാജഹാൻ അദ്ദേഹത്തിന്റെ പ്രിയപത്നിയായ മുംതാസിനായി നിർമ്മിച്ച സ്മാരകമാണിത്. 22 വർഷം ആയിരക്കണക്കിന് തൊഴിലാളികൾ അഹോരാത്രം പണിയെടുത്താണ് ഇത് പൂർത്തിയാക്കിയത്. വെണ്ണക്കല്ലിലാണ് ഇത് പൂര്‍ത്തീകരിച്ചിരിക്കുന്നത്. പേർഷ്യക്കാരനായ ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി. നിരവധി വാസ്തുവിദ്യകളുടെ ഏറ്റവും മികച്ച സങ്കലന രൂപമാണിത്.

PC:Jovyn Chamb

സലുവൻകുപ്പം

സലുവൻകുപ്പം

റിപ്പോർട്ട് അനുസരിച്ച് ഏറ്റവുമധികം വിദേശസഞ്ചാരികൾ കാണുവാനെത്തുന്ന തമിഴ്നാട്ടിലെ മറ്റൊരു സ്ഥലമാണ് സലുവൻകുപ്പം. ചെങ്കൽപ്പട്ടു ജില്ലയിൽ സ്ഥിതി ചെയ്യുന്ന സലുവൻകുപ്പം ടൈഗർ കോവ് എന്നു പേരായ കടുവയുടെ തലയുള്ള രൂപത്തിൽ പാറയിൽ കൊത്തിയ ക്ഷേത്രത്തിന് ആണ് പ്രസിദ്ധം. ഇതുകൂടാതെ മറ്റ് രണ്ട് സ്മാരകങ്ങളും ഈ തീരദേശ ഗ്രാമത്തിലുണ്ട്. വിജയനഗര കാലഘട്ടത്തിൽ സാലുവ രാജാവായ സാലുവ നരസിംഹ ദേവ രായയുടെ പേരിൽ "സലുവാൻകുപ്പം" എന്ന് അറിയപ്പെടുന്നത്.
മാമല്ലപുരത്തു നിന്നും വെറും 7 കിലോമീറ്റർ മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ.

PC:Ksaravanakumar

ജിൻജീ കോട്ട

ജിൻജീ കോട്ട

ചരിത്രത്തിൽ ഏറെ പ്രത്യേകതകളുള്ള കോട്ടയാണ് തമിഴ്നാട്ടിലെ വില്ലുപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ജിന്‍ജീ കോട്ട. കിഴക്കിന്റെ ട്രോയ് എന്നു വിളിക്കപ്പെടുന്ന ഈ കോട്ടയെ ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാളികളിലൊരാളായ മറാത്ത ചക്രവർത്തി ശിവാജി വിശേഷിപ്പിച്ചത് കീഴടക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കോട്ട എന്നാണ്. സെന്‍ജി കോട്ട, ചെന്‍ചി കോട്ട, ചാന്‍ജി കോട്ട തുടങ്ങിയ പേരുകളിലും ജിൻജീ കോട്ട തമിഴ്നാട്ടിൽ അറിയപ്പെടുന്നു.
കൃഷ്ണഗിരി, രാജഗിരി ചന്ദ്രയാന്‍ദുര്‍ഗ് എന്നീ മൂന്ന് മലകളെ ചുറ്റിയാണ് ജിൻഞ്ചീ കോട്ട നിർമ്മിച്ചിരിക്കുന്നത്. 11 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന വലിയ കോട്ടയാണിത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് കോട്ട സംരക്ഷിക്കപ്പെടുന്നത്.

PC:KARTY JazZ

വട്ടകോട്ടെ, കന്യാകുമാരി

വട്ടകോട്ടെ, കന്യാകുമാരി

തിരുവിതാംകൂർ രാജാക്കന്മാരുടെ ചരിത്രം പേറുന്ന വട്ടക്കോട്ടെ, ഇന്ന് തമിഴ്നാടിന്‍റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. അക്കാലത്ത് തിരുവിതാംകൂർ രാജവംശതതിനു കീഴിലായിരുന്ന പ്രദേശത്ത് അധികാരം നിലനിർത്തുവാനും മറ്റ് സൈനിക ആവശ്യങ്ങൾക്കുമായാണ് മാര്‍ത്താണ്ഡ വര്‍മ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് കോട്ട നിർമ്മിക്കുന്നത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കീഴില്‍ അവസാനമായി നിര്‍മ്മിക്കപ്പെട്ട തീരദേശക്കോട്ടകളില്‍ ഒന്നാണിത്. കല്ലുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ടയുടെ ഒരുഭാഗം കടലിലേക്ക് ഇറങ്ങിനിൽക്കുന്ന രീതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

PC:Kondephy

കാലത്തെ അതിജീവിച്ച നിർമ്മിതികൾ! പഴമയിലും രൂപത്തിലും അത്ഭുതപ്പെടുത്തും ഈ നിർമ്മിതികൾകാലത്തെ അതിജീവിച്ച നിർമ്മിതികൾ! പഴമയിലും രൂപത്തിലും അത്ഭുതപ്പെടുത്തും ഈ നിർമ്മിതികൾ

തിരുമയം കോട്ട

തിരുമയം കോട്ട

വിദേശ സഞ്ചാരികൾ എത്തിച്ചേരുന്ന മറ്റൊരു ഇടമാണ് തമിഴ്നാട്ടിൽ പുതുക്കോട്ടെ ജില്ലയിലെ തിരുമയം കോട്ട. ലെ 40 ഏക്കർ വിസ്തൃതിയുള്ള ഈ കോട്ട 1687-ൽ രാംനാട് രാജാവായിരുന്ന വിജയ രഘുനാഥ സേതുപതി നിർമ്മിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. ഇന്നു താണുന്ന കോട്ടയുടെ രൂപമെന്നത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 2012 ൽ നവീകരിച്ച രൂപമാണ്
ഏഴ് ഭിത്തികളുള്ള വലയകോട്ടയായിരുന്നു ഇതെങ്കിലും ഇപ്പോൾ വെറും നാല് ഭിത്തികൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.

PC:Thiyagarajan

സിത്തനവാസൽ ഗുഹ

സിത്തനവാസൽ ഗുഹ

അരിവർ കോവിൽ എന്നറിയപ്പെടുന്ന സിത്തനവാസൽ ഗുഹയിലെ കല്ലിൽ കൊത്തിയ ജൈന ക്ഷേത്രങ്ങളാണ് വിദേശസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒരു സ്ഥലം. പുതുക്കോട്ടൈ ജില്ലയിലെ സിത്തനവാസൽ ഗ്രാമത്തിലാണിത് സ്ഥിതി ചെയ്യുന്നത്. "ശ്രേഷ്ഠരായ സന്യാസിമാരുടെ വാസസ്ഥലം" എന്നാണ് ഈ പേരിനർത്ഥം.
കറുപ്പ്, പച്ച, മഞ്ഞ, ഓറഞ്ച്, നീല, വെള്ള തുടങ്ങിയ നിറങ്ങളിൽ ഇവിടുത്തെ ചുവരുകളിൽ നിറയെ ചുവർചിത്രങ്ങൾ കാണാം. പ്രകൃതിയിൽ നിന്നുളള നിറക്കൂട്ടുകൾ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം.

PC:R.K.Lakshmi

ആഗ്രാ കോട്ട

ആഗ്രാ കോട്ട

ഭാരതത്തിലെ മുഗള്‍ നിർമ്മിതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ആഗ്രാ കോട്ട. ആഗ്രയിലെ ചെങ്കോട്ട എന്നു വിളിക്കപ്പെടുന്ന ഇത് മുഗള്‍ ആസ്ഥാനം ആഗ്രയിൽ ആയിരുന്ന കാലത്തോളം അവരുടെ സൈനികാസ്ഥാനവും രാജകീയ വസതിയും ഇതായിരുന്നു. ബാബർ മുതൽ ഔറംഗസേബ് വരെയുള്ള മുഗൾ ചക്രവർത്തിമാർ ഇവിടെ ഭരിച്ചിരുന്നതായി ചരിത്രം പറയുന്നു. നിരവധി വേറെയും ഭരണാധികാരികൾ ഇവിടെ നിന്നും ഭരണം നടത്തുകയും കോട്ട നവീകരിക്കുകയും ചെയ്തിട്ടുണ്ട്.

കുത്തബ് മിനാർ

കുത്തബ് മിനാർ

ഡൽഹിയുടെ അഭിമാനക്കാഴ്ചകളിൽ ഒന്നാണ് കുത്തബ്മിനാർ. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള മിനാരങ്ങളില്‍ ലോകത്തിലെ ഏറ്റവും വലുപ്പമേറിയ ഇതിന് 72.5 മീറ്റര്‍ ഉയരമുണ്ട്.ഡൽഹി സു‌ൽത്താനായിരുന്ന ഖുത്തബുദ്ദീന്‍ ഐബക് ആണ് ഇതിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഇത് പൂർത്തിയാക്കിയത് പിന്നീട് ഭരണത്തിൽ വന്ന സുൽത്താൻ ഇൽത്തുമിഷ് ആണ്. മുകളിലേക്ക് പോകുംതോറും ഉയരം വിസ്തീർണം കുറഞ്ഞ് വരുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. . ഇന്തോ - ഇസ്ലാമിക് വാസ്തുശൈലിയിലാണിതിന്റെ നിർമ്മാണം.

PC:Manish Vohra

ചെങ്കോട്ട

ചെങ്കോട്ട

ഡൽഹിയിലെ ഏറ്റവും പ്രസിദ്ധമായ നിർമ്മിതികളിൽ ഒന്നാണ് ചെങ്കോട്ട. മുഗൾ ചക്രവർത്തി ഷാജഹാൻ 1649 ആണ് ഇത് നിർമ്മിക്കുന്നത്. കാലങ്ങളോളം മുഗൾ ഭരണാധികാരികളുടെ ഭരണതാമസ കേന്ദ്രമായി ഇത് വർത്തിച്ചിട്ടുണ്ട്. യുനസ്കോയുട പൈതൃക സ്മാരകങ്ങളിലൊന്നായ ചെങ്കോട്ട രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് വ്യാപിച്ചു കിടക്കുന്നത്. ലാഹോറിഗേറ്റ്,ഡെൽഹി ഗേറ്റ് എന്നീ രണ്ട് പ്രധാനപ്രവേശനകവാടങ്ങൾ കോട്ടക്കുണ്ട്. സ്വാതന്ത്ര്യ ദിനത്തിന് ഇന്ത്യൻ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത് ഇവിടെയാണ്

PC:Shillika

കേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവുംകേരളത്തിലെ ഈ സ്ഥലങ്ങളാണ് ഉത്തരേന്ത്യക്കാരുടെ ഇഷ്ട സ്ഥലങ്ങൾ,കാരണവും

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂ‌ടുതല്‍ ടാഗ് ചെയ്യപ്പെട്ട യുനസ്കോ സ്മാരകങ്ങള്‍... റോം മുതല്‍ ബുധാപെസ്റ്റ് വരെഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂ‌ടുതല്‍ ടാഗ് ചെയ്യപ്പെട്ട യുനസ്കോ സ്മാരകങ്ങള്‍... റോം മുതല്‍ ബുധാപെസ്റ്റ് വരെ

Read more about: monuments tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X