Search
  • Follow NativePlanet
Share
» »കാത്തിരിക്കാം നവംബറിലെ ആഘോഷങ്ങൾക്ക്!!

കാത്തിരിക്കാം നവംബറിലെ ആഘോഷങ്ങൾക്ക്!!

ഇതാ ഈ വർഷം നവംബറിൽ ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങളെ പരിചയപ്പെടാം...

ഏതു കാലമാണെങ്കിലും ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ലാത്ത നാടാണ് നമ്മുടേത്. മഴയാണെങ്കിലും മഞ്ഞാണെങ്കിലും ഉത്സവങ്ങളും ആഘോഷങ്ങളും മുറതെറ്റാതെ തന്നെ നടക്കുമെന്നതിൽ സംശയമില്ല. രാജ്യത്തിന്റെ ഓരോ കോണിലുമായി നടക്കുന്ന നൂറു കണക്കിന് ആഘോഷങ്ങളാണ് നവംബർ മാസത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഇതാ ഈ വർഷം നവംബറിൽ ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങളെ പരിചയപ്പെടാം...

റാൻ ഉത്സവ്, കച്ച്

റാൻ ഉത്സവ്, കച്ച്

ഗുജറാത്തിലെ കച്ചിൽ നടക്കുന്ന പ്രധാന ഡെസേർട്ട് ആഘോഷമാണ് കച്ചിലെ റാൻ ഉത്സവ്. ആട്ടവും പാട്ടും കൊട്ടും മേളങ്ങളും ഒക്കെയായി മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമാണിത്. പ്രാദേശിക ഭക്ഷണവും കരകൗശല സ്റ്റാളുകളും മരുഭൂമിയിലെ സാഹസിക പ്രവര്‍ത്തികളും ഒക്കെയായി ഒരുപാടുണ്ട് ഇവിടെ കാണുവാനും അറിയുവാനും പരീക്ഷിക്കുവാനും.
മരുഭൂമിയ്ക്ക് നടുവിലെ ടെന്‍റിലെ താമസമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.
പൗർണ്ണമി ദിവസങ്ങളിൽ ഇവിടം സന്ദർശിക്കുന്നത് പ്രത്യേകമായ ഒരനുഭവമായിരിക്കും. നവംബർ 11, 12, 12, ഡിസംബർ 11, 12, 13, ജനുവരി 10,11,12, ഫെബ്രുവരി 8,9,10 എന്നീ ദിവസങ്ങളിലായിരിക്കും പൂർണ്ണ ചന്ദ്രനുണ്ടാവുക.

തിയ്യതി- 28 ഒക്ടോബർ 2019- 32 ഫെബ്രുവരി 2020

ചാട്ട് പൂജ

ചാട്ട് പൂജ

വടക്കേ ഇന്ത്യയുടെ പ്രധാന ആഘോഷങ്ങളിലൊന്നായാണ് ചാട്ട് പൂജ അറിയപ്പെടുന്നത്.ബീഹാർ, ഉത്തർ പ്രദേശ്,അസ്സാം, പശ്ചിമ ബംഗാൾ തുടങ്ങിയ ഇടങ്ങളിലും ചാട്ട് പൂജ ആഘോഷിക്കാറുണ്ട്. വാരണാസിയിൽ ഗംഗാ നദിയുടെ തീരത്തെ ചാട്ട് പൂജയ്ക്കാണ് കൂടുതലും ആളുകൾ എത്തുന്നത്. സൂര്യ ഭഗവാനെ ആരാധിക്കുന്ന പ്രത്യേക പൂജകളും പ്രാർഥനകളും ആചാരങ്ങളുമാണ് ഇതിന്റെ ആകർഷണം. മുംബൈയിലെ ജുഹു ബീച്ചിലും ഒരുപാട് ആളുകൾ ഇതിൽ പങ്കെടുക്കുവാനായി എത്താറുണ്ട്.

തിയ്യതി നവംബർ 2

PC:Steffen Gauger

പുഷ്കർ ക്യാമൽ ഫെയർ

പുഷ്കർ ക്യാമൽ ഫെയർ

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആളുകൾ എത്തിച്ചേരുന്ന പ്രധാന ആഘോഷമാണ് പുഷ്കർ മേള. നവംബറിന്‍റെ ഏറ്റവും പ്രധാന ആകർഷണം കൂടിയാണ് ഈ മേള. കാര്‍ത്തിക പൂര്‍ണ്ണിമ ദിവസത്തോടടുത്തുള്ള എട്ടു ദിവസങ്ങളിലാണ് പുഷ്‌കര്‍ മേള ആഘോഷിക്കുന്നത്.യഥാർഥത്തിൽ പുഷ്കർ മേള എന്നത് ഒട്ടകങ്ങളുടെ ആഘോഷമാണ്. ഏകദേശം മുപ്പതിനായിരത്തിലധികം ഒട്ടകങ്ങളുടെ കച്ചവടമാണ് ഈ മേളയിൽ മാത്രമായി നടക്കുന്നത്. ഒട്ടകങ്ങളുടെ പരേഡ്, ഒട്ടകങ്ങളുടെ പ്രദർശനം, ഒട്ടകങ്ങളുടെ ഓട്ടമത്സരം തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടേറെ പരിപാടികൾ ഇവിടെ അരങ്ങേറും.

തിയ്യതി- നവംബർ 4 - നവംബർ 12
PC:Koshy Koshy

ഹംപി ഫെസ്റ്റിവൽ

ഹംപി ഫെസ്റ്റിവൽ

ചരിത്ര സ്ഥാനമായ ഹംപിയെ പൂർണ്ണമായും അറിയുവാൻ പറ്റിയ ആഘോഷങ്ങളിലൊന്നാണ് ഇവിടുത്തെ ഹംപി ഫെസ്റ്റിവൽ. വിജയ ഉത്സവ് എന്നും ഇതറിയപ്പെടുന്നു. വിജയ നഗര രാജാക്കന്മാരുടെ കാലം തൊട്ട് ഉണ്ടായിരുന്ന ആഘോഷങ്ങളുടെ മറ്റൊരു അനുസ്മരണം കൂടിയാണ് ഇപ്പോൾ ആഘോഷിക്കുന്ന ഹംപി ഫെസ്റ്റിവൽ. പാവകളിയും നൃത്തവും നാടകവും പരമ്പരാഗത സംഗീതവും ഒക്കെയായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇവിടെയുള്ളത്.
തിയ്യതി- നവംബറിലെ ആദ്യ ആഴ്ച

വാൻഗല ഫെസ്റ്റിവൽ

വാൻഗല ഫെസ്റ്റിവൽ

മേഘാലയയിലെ ഗാരോ വംസശജരുടെ പ്രധാന ആഘോഷമാണ് വാൻഗല ഫെസ്റ്റിവൽ. നമ്മുടെ നാട്ടിലെ വിളവെടുപ്പ് ആഘോഷങ്ങളോട് ഏറെ സാമ്യമുള്ള ആഘോഷം കൂടിയാണിത്. 100 ഡ്രം ഫെസ്റ്റിവൽ എന്നും ഇതിനൊരു പേരുണ്ട്. ഡ്രം അടിച്ചും കാഹളം മുഴക്കിയും പരമ്പരാഗത നൃത്തനൃത്യങ്ങളിൽ ഏർപ്പെട്ടും ഒക്കെയാണ് ഇത് ഇവിടെയുള്ളവർ ആഘോഷിക്കുന്നത്.
ഗാരോ മലനിരകളിലാണ് ഈ ആഘോഷങ്ങള്‍ നടക്കുക.

തിയ്യതി-നവംബർ 8, 2019
PC: Government of India

ഗുരു നാനാക്ക് ജയന്തി

ഗുരു നാനാക്ക് ജയന്തി

സിക്കിസത്തിന്റെ സ്ഥാപകനായ ഗുരു നാനാക്കിന്റെ ജന്മദിനമാണ്
ഗുരു നാനാക്ക് ജയന്തിയായി ആഘോഷിക്കുന്നത്. പഞ്ചാബ് അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലാണ് ഇതിന്റെ ഏറ്റവും പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. വൈദ്യുത വിളക്കുകളിൽ അലങ്കരിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ കാഴ്ച അതിമനോഹരമാണ്. ക്ഷേത്രത്തിനുള്ളിൽ നിന്നും വിശുദ്ധ ഗ്രന്ഥം പുറത്തു കൊണ്ടുവരുന്ന അപൂർവ്വ സമയം കൂടിയാണിത്.
തിയ്യതി-നവംബർ 12

ഇന്ത്യാ ആർട് ഫെസ്റ്റിവൽ

ഇന്ത്യാ ആർട് ഫെസ്റ്റിവൽ

കലകളുടെയും കലാകാരന്മാരുടെയും പ്രധാന ആഘോഷമാണ് ഡെൽഹിയിൽ നവംബറിൽ നടക്കുന്ന ഇന്ത്യാ ആർട് ഫെസ്റ്റിവൽ. കലാകാരന്മാർക്കും കലയെ സ്നേഹിക്കുന്നവർക്കും വ്യാപാരികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ആഘോഷമാണിത്. ഫോട്ടോഗ്രഫി, ഇൻസ്റ്റാളേഷൻ,വീഡിയോ ആർട്ട്, കരകൗശല വസ്തുക്കൾ തുടങ്ങി നിരവധി ആകർഷണങ്ങൾ ഇതിനുണ്ട്.
തിയ്യതി- നവംബർ 14-17

ബൂന്ദി ഫെസ്റ്റിവൽ

ബൂന്ദി ഫെസ്റ്റിവൽ

രാജസ്ഥാനിലെ ബുന്ദി പട്ടണത്തിന്റെ ചരിത്രവും സംസ്കാരവും മറ്റുള്ളവർക്കു തുറന്നു കൊടുക്കുന്ന ആഘോഷമാണ് ബൂന്ദി ഫെസ്റ്റിവൽ. പരമ്പരാഗത നൃത്തവും സംഗീതവും ഒക്കെയായി ആഘോഷിക്കുന്ന ദിവസങ്ങളാണ് ഇവിടുത്തേത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ വ്യത്യസ്തമായ പല കാഴ്ചകളും ഇവിടെ കാണാം,.
തിയ്യതി-നവംബർ 15-17

PC: Chris

സോനേപൂർ മേള, ബീഹാർ

സോനേപൂർ മേള, ബീഹാർ

ബീഹാറിലെ സോനേപ്പൂരിൽ ആഘോഷിക്കുന്ന പ്രധാനപ്പെടട് ഒരു മേളയാണ് സോനേപ്പൂർ മേള. നവംബർ അല്ലെങ്കിൽ ഡിസംബർ മാസത്തിലെ പൗർണ്ണമി നാളിലാണ് ഈ ആഘോഷം നടത്തുന്നത്. ഗംഗാ നദിയുടെ തീരത്തെ ഈ ആഘോഷം ഒരു കന്നുകാലി മേളയുടെ ആഘോഷം കൂടിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയായാണ് ഇതറിയപ്പെടുന്നത്. ഈ മേള ബിസി 300 ൽ ആരംഭിച്ചതായാണ് ഇതിന്റെ ചരിത്രം പറയുന്നത്.

തിയ്യതി- നവംബർ 20

PC:Abhifrm.masaurhi

മത്സ്യ ഫെസ്റ്റിവൽ

മത്സ്യ ഫെസ്റ്റിവൽ

രാജസ്ഥാനിലെ ആൽവാറിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് മത്സ്യ ഫെസ്റ്റിവൽ. പ്രദേശത്തെ കലയുടെയും സംസ്കാരത്തിന്റെയും ആഘോഷങ്ങളുടെയും ഒക്കെ ഒരു നേർ ചിത്രമായിരിക്കും ഇതിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ കലാകാരന്മാർ ഈ ആഘോഷത്തിന്റെ ഭാഗമായി ഇവിടെ എത്തിച്ചേരുന്നു.

തിയ്യതി- നവംബർ 25-26

Read more about: festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X