Search
  • Follow NativePlanet
Share
» »സംഗീതമെന്ന മഹാസാഗരത്തെ അടുത്തറിയാം! 9 ഗാലറികളുമായി ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം

സംഗീതമെന്ന മഹാസാഗരത്തെ അടുത്തറിയാം! 9 ഗാലറികളുമായി ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം

സംഗീതത്തില്‍ താല്പര്യമുള്ളവര്‍ക്കും സംഗീതത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി തുറന്നിരിക്കുന്ന ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം

സംഗീതം,അറിയും തോറും അകലം കൂടുന്ന മഹാസാഗരം...സിനിമയിലെ ഡയലോഗ് ആണെങ്കിലും സംഗതി സത്യം തന്നെയാണ്. എത്ര അറിഞ്ഞാലും പഠിച്ചാലും തീരാത്ത അറിവാണ് സംഗീതത്തിനുള്ളത്. ഒരു ജന്മം മുഴുവനെടുത്താലും പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്ത സംഗീതമെന്ന സാഗരത്തെക്കുറിച്ച് അ‌റിയുവാന്‍ ഇനി നേരെ ബാംഗ്ലൂരിലേക്ക് പോരെ.... സംഗീതത്തില്‍ താല്പര്യമുള്ളവര്‍ക്കും സംഗീതത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി തുറന്നിരിക്കുന്ന ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം മറ്റൊരു ലോകത്താണെത്തിക്കുന്നത്....

ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം

ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം

ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം അഥവാ ഐഎംഎ സംഗീത ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങള്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്ന സ്ഥലമാണ്. ഇന്ത്യയിലെ ആദ്യത്തെ ഇന്‍ററാക്റ്റീവ് മ്യൂസിയം എന്ന പ്രത്യേകതയുള്ള ഈ മ്യൂസിയം ബാംഗ്ലൂരിലാണുള്ളത്.

മൂന്നു നിലകളും 9 ഗാലറികളും

മൂന്നു നിലകളും 9 ഗാലറികളും

ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം എന്ന പേരു പോലെ തന്നെ സംഗീതത്തിന്‍റെ വിശാലമായ ലോകമാണ് ഇവിടെയുള്ളത്. അന്‍പതിനായിരം ചതുരശ്ര അടിയില്‍ മൂന്നു നിലകളിലായി 9 ഗാലറികളിലാണ് ഇവിടുത്തെ സംഗീതലോകത്തെ സജ്ജീകരിച്ചിരിക്കുന്നത്.
ഏകദേശം പത്തു വര്‍ഷം നീണ്ടുനിന്ന ഗവേഷണത്തിന്‍റെ ഫലമാണ് ഈ മ്യൂസിയത്തില്‍ കാണുവാന്‍ സാധിക്കുക. ഇന്ത്യന്‍ സംഗീതത്തിന്‍റെ ചരിത്രവും വൈവിധ്യവും പ്രത്യേകതകളും യുവാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്.

ഗാലറികള്‍

ഗാലറികള്‍

സംഗീതത്തിന്‍റെ വ്യത്യസ്തതതകളിലേക്കും ആസ്വാദനത്തിലേക്കും എത്തിക്കുന്ന ഒന്നിനൊന്ന് വ്യത്യസ്തമായ 9 ഗാലറികള്‍ സംഗീത പ്രേമികളെ കൗതുകത്തിലാക്കും. പരമ്പരാഗത സംഗീതം മുതല്‍ കണ്ടംപററി അഥവാ സമകാലീക സംഗീതം വരെയുള്ള വ്യത്യസ്ത മേഖലകള്‍, പോപ്പ് മ്യൂസിക്, ബോളിവുഡ് എന്നിങ്ങനെ സംഗീതത്തിന്റെ വിവിധ ശൈലികള്‍ ഇവിടെയുണ്ട്. വെറുതം സംഗീതം കേള്‍ക്കുക മാത്രമല്ല, വളരെ കലാപരമായി രൂപകല്പന ചെയ്തിട്ടുള്ള ഗാലറികള്‍ കമ്പ്യൂട്ടറൈസ്ഡ് ഓഡിയോ-വിഷ്വൽ ടച്ച് സ്‌ക്രീനുകളിലൂടെ സഹായത്തോടെയാണ് സന്ദര്‍ശകരുമായി ഇന്‍റാറാക്ട് ചെയ്യുന്നത്. ഓരോ വിഭാഗത്തിലെയും വിവിധ ഗാനങ്ങളെയും സംഗീതത്തെയും കുറിച്ചുള്ള കഥകളും അറിവുകളും ഇവിടുന്നു ലഭിക്കും, വൈവിധ്യമാർന്ന സംഗീതോപകരണങ്ങളും കലാരൂപങ്ങളും നിങ്ങള്‍ക്ക് അറിവു മാത്രമല്ല, പുതിയ ലോകത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

 ബിസ്മില്ലാ ഖാന്റെ ഷെഹ്നായി മുതല്‍ എം എസ് സുബ്ബുലക്ഷ്മിയുടെ തംബുര വരെ

ബിസ്മില്ലാ ഖാന്റെ ഷെഹ്നായി മുതല്‍ എം എസ് സുബ്ബുലക്ഷ്മിയുടെ തംബുര വരെ

നേരത്തെ പറഞ്ഞതു പോലെ വെറും കുറേ കാഴ്ചകള്‍ മാത്രമല്ല ഇവിടെയുള്ളത്. സംഗീതത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന കുറേ കാര്യങ്ങള്‍ ഇവിടെയുണ്ട്. 'ദി സ്റ്റാർ' എന്നു പേരായ ഗാലറിയിൽ ബിസ്മില്ലാ ഖാന്റെ ഷെഹ്നായി, എം എസ് സുബ്ബുലക്ഷ്മിയുടെ തംബുര, ഭീംസെന്‍ ജോഷിയുടെ കച്ചേരി വസ്ത്രങ്ങൾ എന്നിവയും ഇന്ത്യൻ സംഗീതത്തിസെ നൂറു പ്രഗത്ഭരെ പരിചയപ്പെടുവാനുള്ള അവസരവും ലഭിക്കുന്നു. സംഗീതോപകരണങ്ങളുടെ അപൂര്‍വ്വമായ കാഴ്ചകളാണ് 'റീച്ചിംഗ് ഔട്ട്' ഗാലറിയില്‍ കാത്തിരിക്കുന്നത്. അപൂർവമായ ഫോണോഗ്രാഫ്, മെഴുക് സിലിണ്ടർ ഡിസ്‌പ്ലേ, ഗ്രാമഫോൺ സെറ്റ് എന്നിവയുടെ കാഴ്ചകളും ഇവിടെനിന്നു കാണാം.

കഥകളിലൂടെ പാട്ടുകള്‍

കഥകളിലൂടെ പാട്ടുകള്‍


ഹിന്ദി ചലച്ചിത്ര ലോകത്തിന്‍റെ കഥ പറയുന്ന സ്ഥലമാണ് 'Stories through song'. ഹിന്ദി ചലച്ചിത്ര സംഗീതത്തിന്റെ ഇന്നലെകളുടെ കഥ പറയുന്ന സ്ഥലമാണിത്. ഓരോ ഇന്ത്യക്കാരന്‍റെയും മനസ്സില്‍ കയറിപ്പറ്റിയ ഹിന്ദി സിനിമകളെ പോസ്റ്ററുകളിലൂടെ പരിചയപ്പെടുവാനും ഇവിടെ സാധിക്കും.
'Songs of Struggle' gallery എന്നു പേരായ ഗാലറിയില്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. വന്ദേമാതരത്തിന്റെ 35-ലധികം പതിപ്പുകൾ, മഹാത്മാഗാന്ധി എം എസ് സുബ്ബലക്ഷ്മിക്ക് എഴുതിയ കത്തിന്റെ പകർപ്പ്, ദേശഭക്തി ഗാനങ്ങൾ തുടങ്ങിയവ ഇവിടെ പരിചയപ്പെടാം.
ഇതുകഴിഞ്ഞെത്തിച്ചേരുന്ന 'Instruments Gallery' അതിശയിപ്പിക്കുമെന്നതില്‍ സംശയം വേണ്ട. സംഗീതോപകരണങ്ങളുടെ വിചിത്രമായ കാഴ്ചകളാണ് ഇവിടെയുള്ളത്. മയിലിന്റെ ആകൃതിയിലുള്ള മയൂര വീണ, പാമ്പാകൃതിയിലുള്ള നാഗഫണി തുടങ്ങിയവ ഇവിടെ കാണാം. കൂടാതെ നൂറോളം സംഗീതോപകരണങ്ങളുടെ നിര്‍മ്മാണം, പ്രത്യേകതകള്‍ എന്നിവയെല്ലാം ഇവിടെ വിശദീകരിക്കുന്നു.

'മെൽറ്റിംഗ് പോട്ട്', 'ജനങ്ങളുടെ ഗാനങ്ങൾ' ,'ലിവിംഗ് ട്രഡീഷൻസ്' 'Contemporary expressions'എന്നിങ്ങനെ വേ‌റെയും ഗാലറികള്‍ ഇവിടെ കാണാം

സൗണ്ട് ഗാര്‍ഡന്‍

സൗണ്ട് ഗാര്‍ഡന്‍


ഇവിടുത്തെ മറ്റൊരു ആകര്‍ഷണം ആണ് സൗണ്ട് ഗാര്‍ഡന്‍ എന്ന ഓപ്പൺ എയർ സംഗീതം. കല്ലുകളും ലോഹങ്ങളും ഉപയോഗിച്ച് സംഗീതം എങ്ങനെ സൃഷ്ടിക്കാമെന്ന് ഇവിടെ നിന്നും നിങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാം.

സമയവും ടിക്കറ്റും

സമയവും ടിക്കറ്റും

സൗത്ത് ബാംഗ്ലൂരിലെ ജെ പി നഗറില്‍ ബ്രിഗേഡ് മില്ലേനിയം അവന്യൂവിലാണ് ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും മ്യൂസിയം തുറന്നിരിക്കും.
പ്രവൃത്തിദിവസങ്ങളിൽ: 10 am - 6 pm,
വാരാന്ത്യങ്ങളിൽ - 11 am - 7 pm എന്നിങ്ങനെയാണ് സമയം. അവസാന ടിക്കറ്റ് വൈകിട്ട് 5 മണിക്കാണ് വിൽക്കുന്നത്.

പ്രവൃത്തിദിവസങ്ങളിലെയും വാരാന്ത്യങ്ങളിലെയും ടിക്കറ്റ് നിരക്കുകള്‍ വ്യത്യസ്തമാണ്. ടിക്കറ്റുകൾ ഓൺലൈനായും ബുക്ക് ചെയ്യാം.
പ്രവൃത്തിദിനം / വാരാന്ത്യങ്ങൾ
1. മുതിർന്നവർ രൂപ. 150/250 രൂപ
2. 12 വയസ്സ് വരെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ: രൂപ. 100/150
3. 5 വയസ്സിന് താഴെയുള്ള കുട്ടികൾ: സൗജന്യം
4. 10 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഗ്രൂപ്പ്: 125/200 രൂപ
5. മുൻകൂർ ബുക്കിങ് നടത്തിയ 12-ാം ഗ്രേഡ് വരെയുള്ള സ്കൂൾ ഗ്രൂപ്പുകൾ: 100/100 രൂപ

നദിയൊഴുകുന്ന വഴിയേ...!! ഇന്ത്യയിലെ പ്രധാന നദീതട നഗരങ്ങള്‍നദിയൊഴുകുന്ന വഴിയേ...!! ഇന്ത്യയിലെ പ്രധാന നദീതട നഗരങ്ങള്‍

ഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാഹംപി മുതൽ കൊണാർക്ക് സൂര്യ ക്ഷേത്രം വരെ; 'നോട്ടിൽ' പതിഞ്ഞ ഇന്ത്യൻ പൈതൃകങ്ങൾ ഇതാ

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും ക‌ടപ്പാ‌ട്:Karnataka Tourism

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X