Search
  • Follow NativePlanet
Share
» »ബോളീവുഡിലൂടെ പ്രശസ്തി കൈവരിച്ച ഇന്ത്യൻ ഇന്ത്യയിലെ സ്ഥലങ്ങള്‍

ബോളീവുഡിലൂടെ പ്രശസ്തി കൈവരിച്ച ഇന്ത്യൻ ഇന്ത്യയിലെ സ്ഥലങ്ങള്‍

ഒരു അവധിയെടുത്ത് ആശ്ചര്യജനകമായ ചില ബോളീവുഡ് ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്യാം.. ഈ സ്ഥലങ്ങൾ സിനിമകളിൽ കാണുന്ന അത്ര തന്നെ സൗന്ദര്യപരവും പ്രൗഢമേറിയതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് .

പ്രാരംഭ കാലം മുതലേൽക്കേ തന്നെ സിനിമ ഒരു ജീവിതശൈലിക്കും സംസ്കാരത്തിനും വഴിത്തിരിവായി മാറിയ ഒരു രാജ്യമാണ് ഇന്ത്യ. മാറുന്ന ആദർശങ്ങളും മനോഭാവങ്ങളും മാറ്റി നിർത്തിയാൽ വളരെ ശ്രദ്ധേയമായ ഒരുപാട് സ്ഥലങ്ങൾ കണ്ടെത്തുന്നതിലും പ്രശംസിക്കുന്നതിലും സിനിമ അതിയായ പങ്ക് വഹിച്ചിട്ടുണ്ട്.. അതിനാൽ, വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും ലോക ഭൂപടത്തിൽ ഒരുപാട് സ്ഥലങ്ങൾ വരച്ചു ചേർക്കാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ വർഷം ബോളിവുഡ് സ്പോട്ട് സന്ദർശിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാലോ..? ആർക്കറിയാം.. ചിലപ്പോൾ നിങ്ങളെ ആരെങ്കിലുമിനി സിനിമയിലെടുത്താലോ ..?
ഈ അസാധാരണ ഇടങ്ങളെ അന്വേഷിച്ചിറങ്ങാൻ ഉറപ്പിച്ചവരാണ് നിങ്ങളെങ്കിൽ ഈ ലേഖനം നിങ്ങൾക്ക് വേണ്ടി ഉള്ളതാണ്..
ഇന്ത്യയിലെത്തന്നെ അതിശയകരമായ ഇത്തരം സ്ഥലങ്ങളെക്കുറിച്ച് വായിച്ച് അറിയുക.

ഗുൽമാർഗ്, ജമ്മു & കാശ്മീർ

ഗുൽമാർഗ്, ജമ്മു & കാശ്മീർ

പാശ്ചാത്യ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ശൈത്യകാല കായികവിനോദത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. 60 കളിലാണ് ഗുൽമാർഗ് അതിന്റെ മേന്മയിലേക്കും ശേഷ്ഠതകളിലേക്കും ഉയർന്നു വരുന്നത്. സംവിധായൻമാരുടേയും നടൻമാരുടെയുമൊക്കെ പ്രിയപ്പെട്ട ഗ്രീഷ്മകാല വസതിയായി മാറിയ ഗുൽമാർഗ്, അക്ഷരാർത്ഥത്തിൽ പുഷ്പങ്ങളുടെ മൈതാനം എന്നറിയപ്പെട്ടു വരുന്നു. പ്രകൃതി വിസ്മയങ്ങൾ അനവധി നിറഞ്ഞു നിൽകുന്ന ഈ പ്രദേശം ഒരുപാട് ക്യാമറകളേയും, ലൈറ്റുകളേയും, അതോടൊപ്പം അഭിനയത്തേയും വളരെയധികം ആകർഷിച്ചു പോന്നിട്ടുണ്ട്
ഉയർന്ന മലനിരകളും, പുഷ്പങ്ങൾ നിറഞ്ഞ - പച്ച പുൽമേടുകളും ചെറിയ തടാകങ്ങളും, പച്ച പൈൻ കാടുകളുമൊക്കെ കൂടി ചേർന്ന്, ഗുൽമാർഗിന്റെ മനോഹാരിത കാത്തുസൂക്ഷിക്കുന്നു.
ബോബി, ജബ് തക് ഹേ ജാൻ, ഹൈദർ, യെ ജവാനി ഹേ ദീവാനി തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അതിനുദാഹരണം

സന്ദർശനത്തിന് അനുയോജ്യമായ സമയം - മാർച്ച് മുതൽ ജൂലൈ വരെ

PC: Gayatri Priyadarshini

മൂന്നാർ ടീ പ്ലാന്റേഷനുകൾ, കേരളം

മൂന്നാർ ടീ പ്ലാന്റേഷനുകൾ, കേരളം

ആരെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ കേരളത്തിന്റെ സ്വന്തം തേയിലത്തോട്ടങ്ങളും ഒരിക്കൽ ടൂറിസത്തിന്റെ ഒരു ഭാഗമായിത്തീരുമെന്ന്... അനന്തമായ സന്ദർശകരുടെ ഒരു പ്രവാഹം തന്നെ അതിന്റെ രസം നുകരാന്‍
എത്തിച്ചേരുമെന്ന്..എന്നാൽ സിനിമാപ്രവർത്തകർ അതേ കുറിച്ചു ചിന്തിച്ചു. അവരുടെ സിനിമകളിലൂടെ അവർ ഈ സൗന്ദര്യം ഒപ്പിയെടുത്ത് അതിവിശാലമായ ജനപ്രീതി നേടിക്കൊടുത്തു.

തേടിയെത്തുന്ന ആളുകളെയെല്ലാം എന്നും അത്ഭുതപ്പെടുത്തുന്ന
മറക്കാത്ത ഒരിടമാണ് കേരളം. അത് വിനോദ സഞ്ചാരികളായാലും,യാത്രീകരായാലും, സിനിമാക്കാരായാലും ആരായാലും അങ്ങനെ തന്നെ ...! ആർക്കാണ് ചെന്നൈ എക്സ്പ്രസിലെ ദീപികയെ പ്രണയിക്കുന്ന ഷാരൂക് ഖാനെ മറക്കാൻ സാധിക്കുക.. നിശബ്ദ് ലെ ജിയ വിജയുമായി പ്രണയത്തിലാകുന്നത് ഈ തേയിലത്തോട്ടങ്ങൾക്കിടയിൽ വച്ചല്ലേ...?
നിലയ്ക്കാത്ത വശീകരണ ശക്തി കുടികൊള്ളുന്ന കേരളത്തിലെ തേയിലത്തോട്ടങ്ങളെ ചിത്രീകരിക്കുന്നത് കണ്ണിന് കുളിർമയേകുന്ന ഒരനുഭവമാണ്
ലൈഫ് ഓഫ് പൈ, ഗുപ്ത തുടങ്ങിയ മറ്റു സിനിമകളിലെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്സ

ന്ദർശിക്കാൻ ചേർന്ന സമയം - ഒക്ടോബർ മുതൽ മെയ് വരെ

PC: Abbyabraham

റോഹ്താങ് പാസ്, ഹിമാചൽ പ്രദേശ്

റോഹ്താങ് പാസ്, ഹിമാചൽ പ്രദേശ്

ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഉയർന്ന മലനിരകളൾക്കിടയിലൂടെയുള്ള പാതയാണ് റോഹ്താങ്ങ് പാസ്..കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി പ്രശാന്തയുടെയും കാവ്യാത്മകതയുടെയും ചിത്രികരണസ്ഥാനങ്ങളിലൊന്നായി റോഹ്താങ് പാസ് മാറിക്കഴിഞ്ഞു. ചിത്രാപരമായ നീലാകാശ കാഴ്ചകളുള്ള ഹിമാലയൻ താഴ്വരകളും ചന്തമേറിയ മലയോര കാഴ്ചകളുമെല്ലാം അണിചേർന്ന റോഹ്താങ്ങ് പാസ് ഓരോ സംവിധായകന്റെയും പ്രിയ ലൊക്കേഷനുകളിൽ ഒന്നാണ്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന റോഡുകളും അനശ്വര കാഴ്ചാഭംഗിയുള്ള കൂറ്റൻ മലനിരകളും ഒരുപാട് മികച്ച ചിത്രങ്ങൾക്ക് ഉറവിടമായിട്ടുണ്ട്..
ജബ് വീ മെറ്റ്, ദേവ് ഡി, ഹൈവേ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവിടെ ചിത്രീകരിച്ചതാണ്. ഇത്തരമൊരു അത്ഭുതസ്ഥലം സന്ദർശിച്ച് ഇവിടുത്തെ വശ്യഭംഗി അനുഭവിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു


സന്ദർശനത്തിന് അനുയോജ്യമായ സമയം - മെയ് മുതൽ സെപ്റ്റംബർ വരെയാണ്

PC- Saad Faruque

രാജസ്ഥാനിലെ ഉദയ്പൂർ

രാജസ്ഥാനിലെ ഉദയ്പൂർ

ഒരു ചരിത്രാതീത സിനിമയാകുമ്പോൾ ബോളിവുഡ് പഴയ കൊട്ടാരങ്ങളും, കോട്ടകളും, സ്മാരകങ്ങളും കുറേ ഇതിഹാസ രംഗങ്ങളുമൊക്കെ ചേർത്തിണക്കും. കോട്ടകളുടെ കാര്യം പറയുകയാണെങ്കിൽ രാജസ്ഥാൻ ഒഴിച്ചു നിർത്താൻ പറ്റാത്ത ഒരു പ്രദേശമാണ്.. രാജകീയ വസതികളും അവിസ്മരണിയമായ കോട്ടകളും ചരിത്രസ്മാരകങ്ങളുമെല്ലാം ആവശ്യാനുസരണം ഒത്തു ചേരുന്ന ഒരിടമാണ് രാജസ്ഥാൻ... രാജസ്ഥാനിലെ രാജവസതികളിൽ അനവധി ചിത്രങ്ങളാണ് ചിത്രീകരിച്ചിട്ടുള്ളത്.
70 mm സ്ക്രീനിൽ പ്രദർശിപ്പിച്ച ഉദയ്പൂർ ഒരു ചരിത്ര പ്രാധാന്യമുള്ള സ്ഥലമായി എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു
ഗൈഡ്, എകലവ്യ, ഖുദ ഗവാഹ് തുടങ്ങിയ സിനിമകളെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ഈ സുന്ദര നഗരത്തിന്റെ ചരിത്ര സാംസ്കാരിക മഹത്വത്തിനുള്ളിലാണ്..
ഉദയപ്പൂർ കൊട്ടാരത്തിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചിത്രീകരിച്ച ഗോലിയോൻ കി രാസലീല രാം-ലീലാ എന്ന ചിത്രം ഈ നഗരത്തിന്റെ പ്രസിദ്ധി വർദ്ധിപ്പിച്ചു.

രാജസ്ഥാനിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇന്ന് ഉദയ്പൂർ. ദശലക്ഷക്കണക്കിന് സഞ്ചാരികളാണ് വർഷം തോറും ഇവിടെ ചരിത്രകാഴ്ചക്കൾക്കായി എത്തുന്നത്.

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ പറ്റിയ ഉത്തമ സമയം

PC- michael hoefner

 ഡാർജിലിംഗ്, പശ്ചിമ ബംഗാൾ

ഡാർജിലിംഗ്, പശ്ചിമ ബംഗാൾ

ബോളീവുഡ് അതിന്റെ മനോഹാരിത ഒപ്പിയെടുക്കുന്ന മറ്റൊരു മനോഹര പ്രദേശമാണ് ദാർജിലിംഗ്. ദാർജിലിംഗ് ഇന്ന് ഒരു പ്രമുഖ ഹിൽസ്റ്റേഷനാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനുകളിലൊന്ന്. മനം മയക്കുന്ന തേയിലത്തോട്ടങ്ങൾ തൊട്ട് ഇതിഹാസപരവശനായ ഹിമാലയ വരെ അതിന്റെ മനോഹാരിത കൊണ്ട് ഈ പ്രദേശത്തെ അവിസ്മരണീയമാക്കി തീർക്കുന്നു.. കാൽപനിക കാലഘട്ടം മുതൽക്കേ തന്നെ ഈ സ്ഥലത്തിന്റെ ആകർഷണീയത സിനിമാപ്രവർത്തകരുടെ പിടിച്ചുപറ്റികൊണ്ടിരിക്കുന്നു

മെയിൻ ഹൂ നാ, ജഗ്ഗ ജാസോസ്, ബർഫി, പര്നീതാ തുടങ്ങിയ
ചിത്രങ്ങളെല്ലാം ഇവിടെ ചിത്രീകരിച്ചിട്ടുള്ളതാണ്. എല്ലായിടത്തും ചിതറിക്കിടക്കുന്ന ഈ പ്രദേശത്തിന്റെ അഴകും ലാവണ്യവും ചുറ്റും വ്യാപിച്ചുകിടക്കുന്നു. അവയൊക്കെ എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളായി പകർത്താൻ സംവിധായകരെ പ്രേരിപ്പിക്കുന്നു. ബോളിവുഡ് ചിത്രങ്ങളുടെ ഇത്രപോന്ന ചാരുതയും ശോഭയും കാരണം ദാർജിലിംഗ് ഇന്ത്യയിൽ ഇന്ന് ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന ഹിൽസ്റ്റേഷനുകളിൽ ഒന്നാണ്,

PC- Vikramjit Kakati

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X