Search
  • Follow NativePlanet
Share
» »ലഗേജ് നിരക്കില്‍ മാറ്റംവരുത്തി റെയില്‍വേ, അധിക ലഗേജുമായി യാത്ര ചെയ്താല്‍ പിഴ

ലഗേജ് നിരക്കില്‍ മാറ്റംവരുത്തി റെയില്‍വേ, അധിക ലഗേജുമായി യാത്ര ചെയ്താല്‍ പിഴ

പുതിയ നിയമം അനുസരിച്ച് ‌ട്രെയിന്‍ യാത്രയില്‍ നിശ്ചയിച്ചതിലും അധികം ലഗേജ് കൊണ്ടുപോകുന്നതിന് പണം നല്കണമെന്നാണ് വ്യവസ്ഥ.

ഇന്ത്യന്‍ റെയില്‍വേയു‌ടെ ലഗേജ് നിരക്കുകളില്‍ മാറ്റം വരുത്തി. പുതിയ നിയമം അനുസരിച്ച് ‌ട്രെയിന്‍ യാത്രയില്‍ നിശ്ചയിച്ചതിലും അധികം ലഗേജ് കൊണ്ടുപോകുന്നതിന് പണം നല്കണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് യാത്ര ചെയ്യുന്ന ക്ലാസിനെ ആശ്രയിച്ച് യാത്രകാര്‍ക്ക് 35 കിലോ മുതല്‍ 70 കിലോ വരെ വരെ ഭാരമുള്ള ലഗേജുകള്‍ മാത്രമെ ടിക്കറ്റിനൊപ്പം സൗജന്യമായി കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. നിശ്ചയിച്ചതിലും അധികം ലഗേജ് ഉള്ളവര്‍ യാത്രയ്ക്കു മുന്‍പായി ഇത് റെയില്‍വേ പാഴ്സല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ലഗേജ് രജിസ്റ്റര്‍ ചെയ്യാത്തതായി കണ്ടെത്തിയാല്‍ പിഴ ഈ‌ടാക്കും. യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് ‌ടിക്കറ്റ് നിരക്കിന്റെ ആറിര‌ട്ടിയോളം അധികം പിഴയായി ഈ‌ടാക്കും...

ലഗേജ് നിരക്ക്

ലഗേജ് നിരക്ക്

അധിക നിരക്ക് ഈടാക്കാതെ എത്ര ലഗേജ് വരെ അനുവദിക്കും എന്നു നോക്കാം.
എസി ഫസ്റ്റ് ക്ലാസിൽ, 70 കിലോ വരെ സൗജന്യമായി അനുവദിച്ചിരിക്കുന്നു, എസി 2-ടയറിന്, പരിധി 50 കിലോയാണ്. എസി 3-ടയർ സ്ലീപ്പർ, എസി ചെയർ കാർ, സ്ലീപ്പർ ക്ലാസ് എന്നിവയിൽ 40 കിലോ വരെ ബാഗേജ് കൊണ്ടുപോകാൻ അനുവാദമുണ്ട്. സെക്കന്‍ഡ് ക്ലാസിലെ പരിധി 25 കിലോ വരെയാണ്. 30 രൂപയാണ് ലഗേജിന് കുറഞ്ഞ നിരക്ക്.

എങ്ങനെ ലഗേജ് ബുക്ക് ചെയ്യാം

എങ്ങനെ ലഗേജ് ബുക്ക് ചെയ്യാം

റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ പാഴ്സല്‍ ഓഫീസുകളില്‍ ലഗേജ് ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. നിങ്ങള്‍ യാത്ര ചെയ്യുന്ന അതേ ട്രെയിനില്‍ തന്നെ ലഗേജുകള്‍ കൊണ്ടുപോകണമെങ്കില്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ബുക്കിംഗ് സ്റ്റേഷനില്‍ ലഗേജ് കൊണ്ടുപോയി ബുക്ക് ചെയ്യണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രക്കാർക്ക് അവരുടെ ലഗേജ് മുൻകൂട്ടി ബുക്ക് ചെയ്യുവാനും സൗകര്യമുണ്ട്.
നന്നായി പാക്ക് ചെയ്യാത്തതും പാഴ്സല്‍ ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളതുമായ രീതിയില്‍ കൊണ്ടുവരുന്നതുമായ ലഗേജുകള്‍ സ്വീകരിക്കില്ലെന്നാണ് റെയില്‍വേ അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്.

 ബുക്ക് ചെയ്യാതെ ലഗേജ് കൊണ്ടുപോകുമ്പോള്‍

ബുക്ക് ചെയ്യാതെ ലഗേജ് കൊണ്ടുപോകുമ്പോള്‍

ബുക്ക് ചെയ്യാത്ത ലഗേജുകൾ കൊണ്ടുപോകുന്നത് കണ്ടെത്തിയാല്‍ പിഴ നല്കേണ്ടി വരും. വിജ്ഞാപനം അനുസരിച്ച്, അനുവദനീയമായ ഭാരത്തേക്കാൾ കൂടുതൽ ഭാരമുള്ള, ബുക്ക് ചെയ്യാത്തതോ ഭാഗികമായി ബുക്ക് ചെയ്തതോ ആയ ലഗേജുമായി കണ്ടെത്തിയാല്‍ അധികമായി ബുക്കുചെയ്യാത്ത ഭാരത്തിന് ലഗേജിന്റെ സൗജന്യ അലവൻസ് ഒഴിവാക്കി ലഗേജ് സ്കെയിലിന്റെ ആറിരട്ടി നിരക്കിൽ പിഴ ഈ‌ടാക്കും. ബുക്ക് ചെയ്യാത്തതോ ഭാഗികമായി ബുക്ക് ചെയ്തതോ ആയ ലഗേജുകൾക്ക് ലഗേജിന്റെ സൗജന്യ അലവൻസിനേക്കാൾ കൂടുതൽ കണ്ടെത്തുകയാണെങ്കിൽ, അത് ലഗേജ് സ്കെയിൽ നിരക്കിന്റെ 1.5 മടങ്ങ് ഈടാക്കും.

യാത്രയിലെ പേടി കൂടെയുള്ള ലഗേജ് ഓർത്താണോ?യാത്രയിലെ പേടി കൂടെയുള്ള ലഗേജ് ഓർത്താണോ?

ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!

Read more about: irctc indian railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X